പല്ലിവാലും ജാതി വാലും ഒന്നാണ്
പല്ലി വാല് മുറിച്ചു കളഞ്ഞു രക്ഷപ്പെടുന്നു
മനുഷ്യർ വാല് വച്ചു ജാതി ഇല്ലെന്ന് മേന്മ പറയുന്നു!
അപ്പോഴും വിവാഹ പരസ്യങ്ങളിൽ
ജാതി വേറെ വേറെ തന്നെ നിൽക്കുന്നു
പന്തിഭോജനം ആകാം, ജാതിയില്ലത്രേ
വിവാഹത്തിൽ ശുദ്ധി നിർബന്ധം!
മനസ്സിലെ ജാതി വാലുകൾ വീണ്ടും വളരുന്നു
മനസ്സിലെ വാതിലുകൾ അടഞ്ഞു തന്നെ കിടക്കുന്നു
പല്ലി പിന്നെയും സത്യസന്ധൻ ആണ്
വാലുള്ള മനുഷ്യർക്കില്ലാത്ത ഉളുപ്പ് അതിനുണ്ട്
സത്യം! ദേ പല്ലി ചിലച്ചു!
