എന്നും ചിരിതൂകും
മർത്യരെ കാണുമ്പോൾ
കരയുന്ന മനസ്സിനെ
കാണാൻ കഴിയണം
കോപത്താൽ കണ്ണ്
കലങ്ങി ചുവക്കുമ്പോൾ
ഉള്ളിലെ സ്നേഹത്തിൻ
തെളിനീരു കാണണം
തഴുകി തലോടുന്ന
കയ്യുകൾ കാണുമ്പോൾ
കൂർത്ത നഖങ്ങളെ
കാണാൻ കഴിയണം
കാണുന്ന കാഴ്ചക്കു-
മപ്പുറമുള്ളവ
കാണുവാൻ മനസ്സിൻെറ
കണ്ണുതുക്കണം
കാഴ്ചയില്ലെങ്കിലും
ഉൾക്കാഴ്ചയോടെ നാം
ജീവിത യാഥാർത്ഥ്യം
കാണാൻ ശ്രമിക്കണം
