Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഇണക്കിളികൾ ( ഭാഗം1 )
തുടർക്കഥ / സീരീസ് ബന്ധങ്ങൾ

ഇണക്കിളികൾ ( ഭാഗം1 )

By Sruthi SreedharSeptember 23, 2023Updated:November 3, 20232 Comments3 Mins Read91 Views
Bookmark Now
Please login to bookmark Close

No account yet? Register

“സോറി ദീപു.. ഇങ്ങനാണേൽ എനിക്കു ബുദ്ധിമുട്ടായിരിക്കും” അച്ചു പറഞ്ഞു.

“എനിക്കും”, ദീപുവും വിട്ടുകൊടുത്തില്ല.

“അപ്പൊ നമ്മുടെ മോൻ? അവൻ എന്തു തെറ്റു ചെയ്തിട്ടാ… അവനെ ഓർത്തു മാത്രമാ ഇത്രയും നാൾ ഞാൻ പിടിച്ചു നിന്നത്. ഇനി പറ്റില്ല.”
അച്ചു കരയാതിരിക്കാൻ മാക്സിമം ശ്രമിക്കുന്നുണ്ടായിരുന്നു.

“എനിക്കും മടുത്തു” ഞാൻ ആഗ്രഹിച്ച എന്റെ പാർട്ണർ ഇങ്ങനെയല്ല. എന്നെ മനസിലാക്കുന്ന എന്റെ ഇഷ്ടത്തിന് പ്രാധാന്യം കൊടുക്കുന്ന ആൾ, അതാണെന്റെ ആഗ്രഹം” ദീപു അച്ചുവിന്റെ മുഖത്തു നോക്കി രോഷത്തോടെ പറഞ്ഞു.

“പ്രണയിച്ചപ്പോൾ നീ ഇങ്ങനെയല്ലല്ലോ എന്നോട് പറഞ്ഞേ” അതുവരെ അടക്കി വെച്ച സങ്കടം കരച്ചിലായി പുറത്തു വന്നു അച്ചുവിന്.

“എനിക്കറിയാം നിന്റെ മനസ്സിൽ ഇപ്പോൾ നിറയെ ചാരുവല്ലേ? ഞാൻ നിങ്ങൾക്കിടയിൽ ശല്യമാവുന്നില്ല. ഞാൻ ഒഴിഞ്ഞു പൊക്കോളാം.”

അത് പറഞ്ഞതും ദീപു ചാടി വന്ന് അച്ചുവിന്റെ മുഖത്ത് ഒരടിയായിരുന്നു

“അതേടീ…നീ എന്തു ചെയ്യും. നിനക്കു ചെയ്യാൻ പറ്റുന്നത് ചെയ്യ്‌. എനിക്കിഷ്ടമുള്ളത് ഞാൻ ചെയ്യും” ദീപുവിന്റെ ശരീരം ദേഷ്യം കൊണ്ട് വിറച്ചു.

അവൾ അത് ഒട്ടും പ്രതീക്ഷിച്ചില്ല. തടിച്ചു വീർത്ത കവിളുമായി അച്ചു റൂമിലേക്ക്‌ നടന്നു. കൂടുതൽ ഒന്നും ആലോചിച്ചില്ല, ബാഗ് പാക്ക് ചെയ്യാൻ തുടങ്ങി.

ഇതെല്ലാം നോക്കിക്കൊണ്ട് വിഹാൻ പേടിച്ചു വിറച്ച് ഒരു മൂലയിൽ നിക്കുന്നുണ്ടായിരുന്നു.

“മോൻ പേടിക്കണ്ട.. മോന് മമ്മി കൂടെ ഉണ്ടല്ലോ…” അച്ചു അവനെ ചേർത്തു പിടിച്ചു ഉമ്മകൾ തുരുതുരാ നൽകി.

“അപ്പൊ നമ്മുടെ പപ്പയോ?”, മോന്റെ പെട്ടന്നുള്ള ചോദ്യത്തിൽ അച്ചു ഒന്നു പതറി.

“മോൻ വിഷമിക്കേണ്ട. ഇതെല്ലാം മോന്റെ നല്ലതിന് വേണ്ടിയാ.. മമ്മിയും പപ്പയും വേർപിരിഞ്ഞില്ലെങ്കിൽ മോന് എന്നും വിഷമങ്ങൾ ആയിരിക്കും. ഇതുപോലെ വഴക്കും ബഹളവും കാരണം മോന് പഠിക്കാൻ കഴിയില്ല. സോ നാളെ മുതൽ മമ്മിയും മോനും വേറെ വീട്ടിൽ. നിനക്കു പപ്പയുടെ അടുത്തും പോകാം.”

അച്ചു കരച്ചിൽ അടക്കിപിടിച്ചു.

വിഹാൻ ഒന്നുമറിയാതെ മമ്മിയെ നോക്കി. കുറച്ചു നാളായി മമ്മിയും പപ്പയും എന്തൊക്കെയോ ബഹളം വെക്കുന്നു. കൂടുതൽ അറിയാനുള്ള പ്രായം അവനായിട്ടില്ല.

അഞ്ചു വർഷത്തെ പ്രണയതിനൊടുവിൽ വീട്ടുകാരെ ധിക്കരിച്ച് അച്ചു ദീപുവിന്റെ കൂടെ ഇറങ്ങി പോരുകയായിരുന്നു. അന്ന് ദീപു ആയിരുന്നു അച്ചുവിനെല്ലാം. ദീപുവിന്റെ സ്നേഹത്തിന് മുമ്പിൽ അവൾ വേറൊന്നും ചിന്തിച്ചില്ല.

എം ബി എ കഴിഞ്ഞ ദീപുവിന് വിചാരിച്ചതുപോലുള്ള ജോലി കിട്ടിയില്ല. അവസാനം സൂപ്പർ മാർക്കറ്റിൽ ഒരു ജോലി കിട്ടി. വളരെ സന്തോഷത്തോടെയുള്ള ജീവിതത്തിനിടയിൽ അവർക്കൊരു മോൻ ഉണ്ടായി. വിഹാൻ…

അച്ചു ആ ടൈമിൽ ബാങ്ക് ടെസ്റ്റുകൾ എഴുതി. അവസാനം അവൾ ആഗ്രഹിച്ചപോലെ എസ്ബി ഐ മാനേജർ ആയി ജോലി കിട്ടിയപ്പോൾ അവർ ഇരുവരും സന്തോഷിച്ചു.

പിന്നീടുള്ള അച്ചുവിന്റെ തിരക്കേറിയ നാളുകൾ, മോന്റെ കാര്യങ്ങൾ നോക്കൽ എല്ലാം കൂടെ ആയപ്പോൾ ദീപുവിനോടുള്ള ശ്രദ്ധ കുറഞ്ഞു. അതായിരുന്നു സ്റ്റാർട്ടിങ്. പിന്നീടുള്ള ഓരോ ദിവസവും അവർ തമ്മിലുള്ള വഴക്ക് കൂടിവന്നു.

ദീപുവിന് അവനെക്കാളും ഉയർന്ന സാലറി അച്ചുവിന് കിട്ടിയപ്പോൾ ഈഗോ വരാൻ തുടങ്ങി. അവൾ തന്നിൽനിന്നും അകന്നു പോകുമോ എന്നു പലവട്ടം ചിന്തിക്കാൻ തുടങ്ങി. അനാവശ്യ കാര്യങ്ങളിലെല്ലാം വഴക്ക് പതിവായി.

അതിനിടക്കാണ് അവൻ ചാരുവിനെ പരിചയപ്പെട്ടത്. അവൻ എല്ലാം പറയുന്നത് ഇപ്പോൾ അവളോടാണ്. അത് അച്ചു അറിഞ്ഞ നിമിഷം ആകെ തകർന്നുപോയിരുന്നു അവൾ.

അച്ചു തന്റെ തിരക്കുകൾ മാറ്റി ദീപുവിനായി സമയം കണ്ടെത്തി. പക്ഷെ ഒരുപാട് വൈകിയെന്നൊരു തോന്നൽ.. അവൻ അച്ചുവിനെ മാക്സിമം അവോയ്ഡ് ചെയ്തു. അവൻ അച്ചുവിനോട് വാശി തീർക്കുന്നത് അവളുടെ മുമ്പിൽ ചാരുവിനോട് സംസാരിച്ചു കൊണ്ടായിരുന്നു.

അത് അച്ചുവിന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.

അച്ചു പെട്ടന്ന് ഓർമയിൽ നിന്നും ഉണർന്നു.

ഇനി താൻ ഇവിടെ നിന്നിട്ട് കാര്യമില്ല. വേർപിരിയൽ അത് അനിവാര്യമായി അവൾക്ക് തോന്നി.

അവൾ മോനെയും എടുത്ത് ദീപുവിന് അരികെ ചെന്നു.

“ഞാൻ പോകുന്നു. ഇനി നമുക്ക് പിരിയാം… നിയമപരമായി മുന്നോട്ടു പോകാൻ സമയമായി.” അവൾ അതും പറഞ്ഞു നേരെ ലിഫ്റ്റിനു മുന്നിലേക്ക്‌ നടന്നു തുടങ്ങി.

ദീപുവിന് എന്തൊക്കെയോ അവളോട് പറയണം എന്നുണ്ടായിരുന്നു. ഒരുമിച്ചു  ജീവിതം പഴയതിലും കൂടുതൽ സന്തോഷത്തോടെ ജീവിക്കാൻ പറയാൻ വന്നതായിരുന്നു.

പക്ഷെ അവൻ പ്രതീക്ഷിക്കുന്നതിനു മുൻപെ അച്ചു പിരിയാം എന്നു പറഞ്ഞപ്പോൾ… സങ്കടം മുഴുവൻ ദേഷ്യത്തോടെ പുറത്തു വന്നു. അത് അടിയിലാണ് അവസാനിച്ചത്.

എന്തൊക്കെയോ വിളിച്ചു പറഞ്ഞു. അവൾക്ക് വിഷമം ആയെന്ന് അറിയാം. എതിർക്കാൻ ദീപുവിന് ആയില്ല.

എല്ലാം കൈ വിട്ടുപോയി. തന്റെ ഈഗോ കാരണം എല്ലാം നശിപ്പിച്ചു. എന്റെ അച്ചു, എന്റെ മോൻ…

ദീപു സോഫയിൽ ചാരി ഉറക്കെ കരഞ്ഞു. എല്ലാറ്റിനും കാരണം തന്റെ ഈഗോ മാത്രമാണെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും ഏറെ  വൈകി പോയിരുന്നു.

വേർപിരിയലിന്റെ വേദന അത് സഹിക്കാൻ പറ്റുന്നതിനും അപ്പുറമാണ്.അച്ചു ഗേറ്റ് കടക്കുമ്പോൾ കണ്ണീർതുടച്ചു… ഇനി താൻ കരയില്ല… ജീവിതത്തിൽ പ്രതീക്ഷിക്കാത്തത് പലതും വരും… നേരിട്ടേ പറ്റൂ… എന്നുമില്ലാത്ത ധൈര്യം അച്ചുവിന് അനുഭവപ്പെട്ടു… മോന്റെ കൈ പിടിച്ച് അവൾ നടന്നു നീങ്ങി…
(തുടരും…)

ഇണക്കിളികൾ (ഭാഗം 2)

Post Views: 19
2
Sruthi Sreedhar
  • Website

അക്ഷരങ്ങളെ ഇഷ്ടപെടുന്നവൾ

2 Comments

  1. Divya Sreekumar on October 2, 2023 8:43 AM

    അടുത്ത പാര്‍ട്ട് വേഗം പോന്നോട്ടെ👍❤️

    Reply
  2. Shreeja R on October 1, 2023 11:39 PM

    👌👌

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.