Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ആശേച്ചി
അനുഭവം സ്ത്രീ

ആശേച്ചി

By SHAMNA N MSeptember 26, 2023Updated:September 28, 202313 Comments4 Mins Read354 Views
Bookmark Now
Please login to bookmark Close

No account yet? Register

എല്ലാവരുടെയും ജീവിതത്തിൽ വളരെ നിറം മങ്ങിയ ഒരു കാലഘട്ടം ഉണ്ടാകും.

പ്രസവശേഷം ഭർതൃഗൃഹത്തിൽ എത്തിയത് തൊട്ട് എന്റെ ദിവസങ്ങൾക്ക് ചാരനിറങ്ങളായി തുടങ്ങി.

ആദ്യമായി പഠിക്കാനോ വായിക്കാനോ പുറം ലോകത്തേക്കിറങ്ങുവാൻ പ്രത്യേകിച്ച് കാരണങ്ങളോ ഇല്ലാതായ കാലം!

കുഞ്ഞിനെ പരിചരിക്കലും വീട്ടുജോലിയും കഴിഞ്ഞ് മറ്റൊന്നിനും സമയമില്ല.

ഞാൻ കൂടുതൽ കൂടുതൽ വിളർത്തും നേർത്തും വന്നു.

കണ്ണുകളിൽ വിഷാദം കൂടുകൂട്ടി.

ആയിടയ്ക്കാണ് പെരുന്നാൾ വന്നത്.

കുഞ്ഞിനെയുമായി ഷോപ്പിംഗ് നടക്കില്ലെന്ന് പറഞ്ഞ് ഗ്രേപ്പ് കളറിൽ സ്വർണ്ണത്തൊങ്ങലുള്ള ഒരു ചുരിദാർ കെട്ട്യോൻ തനിയെ സെലക്ട്‌ ചെയ്തു വാങ്ങിച്ചു കൊണ്ട് വന്നു.

പുറത്തിറങ്ങാനുള്ള ഒരു വഴി അങ്ങനെ തുറക്കുംമുമ്പേ അടഞ്ഞു പോയതിൽ ഞാൻ ഖേദിച്ചു.

“കുഞ്ഞിന് പാൽ കൊടുക്കാൻ മുമ്പിൽ കൊളുത്ത് വയ്ക്കണം. ടൗണിൽ ഉള്ള ഏതേലും നല്ല തയ്യൽക്കടയിൽ തന്നെ പോകാം”

ഞാൻ ഉടനെ ഒരു പോംവഴി കണ്ടു പിടിച്ചു.

അങ്ങനെയാണ്‌ ഞാനും കെട്ട്യോനും ടൗണിലുള്ള ‘കോസ്‌റ്റ്യൂം’എന്ന ടൈലറിംഗ് ഷോപ്പിൽ എത്തുന്നത്.

മനോരമ ആഴ്ചപ്പതിപ്പിന്റെ അകത്താളിൽ നിന്നെന്ന പോലെയുള്ള ഒരു സുന്ദരി കടയിൽ നിന്ന് എത്തിനോക്കി.

“തയ്ക്കാനാണോ? ഒട്ടും ഒഴിവില്ലാട്ടോ…” അവർ ക്ഷമാപണം എന്ന മട്ടിൽ പറഞ്ഞു.

“കസ്റ്റമേർസിനോട് ഇങ്ങനെത്ത മൊടക്ക് വർത്താനം പറയാതെ ആശേ…

എന്താ അടിക്കാൻള്ളത്?” മുതലാളി ഉള്ളിൽ നിന്ന് ചാടി വീണു.

ആശ എന്ന് പറഞ്ഞവരുടെ മുഖത്ത് വെപ്രാളം മൊട്ടിട്ടു.

” തയ്ച്ച ചുരിദാറാ… മുമ്പിൽ ഒരു ഓപ്പൺ കൊടുക്കാനാ… ” ഞാൻ പരുങ്ങലോടെ അറിയിച്ചു.

മുതലാളി ചുരിദാർ വാങ്ങിച്ചു പരിശോധിച്ചു.

” ഇത്രേം വർക്ക്‌ ഉള്ള ചുരിദാറിന് മുമ്പില് കീറല് വെക്കാനോ?!” അയാൾ തലയ്ക്ക് ഓളമുണ്ടോ എന്ന മട്ടിൽ എന്നെ നോക്കി.

ആശച്ചേച്ചിയ്ക്ക് കാര്യം മനസ്സിലായെന്ന് തോന്നുന്നു.

“ങ്ങോട്ട് എടുക്കീം ഇക്കാ… ഞാൻ പതിയെ തയ്ച്ച് കൊടുത്തോളാം. ഓല് രണ്ടു ദെവസം കഴിഞ്ഞിട്ട് വന്നോട്ടെ.” അവർ പൊടുന്നനെ ഇടപെട്ടു.

എനിക്ക് ആശ്വാസമായി.

ഞാൻ ആയിക്കോട്ടെ എന്ന മട്ടിൽ പുറത്തിറങ്ങി.

“ഇപ്പോ തന്നെ വേണം ന്ന് പറഞ്ഞാ അയാൾ അവരെക്കൊണ്ട് തയ്‌പ്പിച്ചു തന്നേനെ… ഇനി അന്നേം കൊണ്ട് പിന്നേം ഒരൂസം ഇങ്ങോട്ട് വരാൻ ന്നെ കൊണ്ടാകൂല.” കെട്ട്യോൻ എന്നെ കുറ്റപ്പെടുത്തി.

“ആ ചേച്ചിക്ക് ഒത്തിരി തയ്ക്കാനുണ്ട്. എന്തിനാ അവരെ വെറുതെ ശ്വാസം മുട്ടിക്കുന്നത്?

എമ്പതി വേണം മനുഷ്യാ… ഞാൻ ഒറ്റയ്ക്ക് പൊയ്ക്കോളാം.”ഞാൻ ബൈക്കിൽ കേറുമ്പോൾ പിറുപിറുത്തു.

“ആ, അനക്ക് എമ്പതി കൂടിപ്പോയോണ്ടാ ഒരു കാലത്തും ഒന്നും നേരത്തിന് തയ്ച്ചു കിട്ടാതായിപ്പോകുന്നത് ” കെട്ട്യോൻ ചിരിച്ചു.

പറഞ്ഞതിൽ കാര്യമുള്ളത് കൊണ്ട് ഞാൻ മൗനത്തിലേക്ക് ചുരുണ്ടൊതുങ്ങി.

രണ്ടുദിവസം കഴിഞ്ഞു ചെന്ന് നോക്കിയപ്പോൾ എന്റെ ചുരിദാർ റെഡിയായിട്ടില്ല.

“കുഞ്ഞിനെ ഒറ്റക്കിട്ട് വന്നതാ ചേച്ചീ… എനിക്ക് എപ്പഴും ഇങ്ങനെ വരാൻ പറ്റില്ല. ഉമ്മ വഴക്ക് പറയും” ഞാൻ കെഞ്ചി.

“കെട്ട്യോന്റെ വീട്ടിലാണോ താമസം?” എന്റെ മുഖത്തെ ഭയം കണ്ടാകണം ആശച്ചേച്ചി തിരക്കി.

ഞാൻ ‘അതെ’ എന്ന് തലയിളക്കി.

അവർ ആദ്യമായി ഒന്ന്‌ പുഞ്ചിരിച്ചു.

വെളുത്ത കവിൾത്തടത്തിൽ രണ്ട് മനോഹരമായ നുണക്കുഴികൾ തെളിഞ്ഞു വന്നു.

ശ്ശോ… എന്ത് രസമാണ്.

ഞാൻ എന്റെ കണ്ണുകൾ അവയുടെ ആഴങ്ങളിൽ മുങ്ങിപ്പോയി.

“എല്ലാരടേം അവസ്ഥ ഒന്ന്‌ തന്നല്ലേ? കെട്ട്യോന്റെ വീട്ടുകാർ എന്തോണ്ടാകും മരുമക്കളെ മനുഷ്യ ജന്മങ്ങളായി കാണാത്തത്…” അവരുടെ വാക്കുകളിൽ നോവുതരികൾ പുരണ്ട് കിടക്കുന്നുവോ!

ഞാൻ നിസ്സഹായതയോടെ ചിരിച്ചു.

“ഇരിക്കേടോ…” അവർ എന്റെ നേരെ ഒരു സ്റ്റൂൾ നീട്ടിയിട്ട് തന്നു.

അവരുടെ മുഖത്തെ പ്രസന്ന ഭാവം കണ്ടപ്പോൾ കടയിൽ മുതലാളിയില്ലെന്ന് എനിക്ക് മനസ്സിലായി.

അതോടെ എനിക്കും ആശ്വാസമായി.

ഞാൻ അവരുടെ അരികിലായി ഇരുന്നു.

റേഡിയോവിൽ നിന്ന് ഏതോ ശോകഗാനം ഒഴുകി വരുന്നു.

തയ്ച്ചു കൊണ്ടിരിക്കുന്ന ആശച്ചേച്ചിയുടെ മുഖത്ത് ദുഃഖം തളം കെട്ടുന്നു.

‘പിരിഞ്ഞു പോയ നാളിൽ /കരിഞ്ഞു നിന്റെ മോഹം

കരഞ്ഞു തീരുവാനോ /വിരിഞ്ഞ നിന്റെ ജന്മം

സ്വപ്‌നങ്ങളന്നുമിന്നുമൊന്നുപോലെ താനെ പൊള്ളുന്നു…’

നീലത്താമരയിലെ ഗാനമാണ്.

അവരുടെ കൺപീലിയിൽ ഒരു നീർക്കണം കുരുങ്ങിയ പോലെ തോന്നി.

“ചേച്ചിയുടെ വീട്… ” ഞാൻ അവരുടെ ശോകഭാവം മാറ്റുവാനായി വെറുതെ ചോദിച്ചു.

അവർ സ്ഥലം പറഞ്ഞു.

ആശച്ചേച്ചിയുടെ ഭർത്താവ് മരിച്ചു പോയതാണെന്നും അവർക്ക് ഒൻപതാംക്ലാസ്സിൽ പഠിക്കുന്ന ഒരു മകളുണ്ടെന്നും ഞാൻ മനസ്സിലാക്കി.

തയ്യൽക്കൂലി നൽകി കടയിൽ നിന്നിറങ്ങുമ്പോൾ ‘പിന്നെ വരാം ‘ എന്ന് പറഞ്ഞു ഞാൻ ഞാൻ പുഞ്ചിരിച്ചു.

ഇനി അടുത്ത പെരുന്നാളിനല്ലേ എന്ന് ഞാൻ ഉള്ളിൽ കലമ്പുകയും ചെയ്തു.

പക്ഷേ ആ നുണക്കുഴികൾ എന്നെ മാടി വിളിച്ചു കൊണ്ടിരുന്നു.

ആ കണ്ണുകളിൽ മയങ്ങുന്ന നോവുകടൽ എന്റെ ഉറക്കം കെടുത്തി.

ഉമ്മയുടെ കയ്യിൽ നിന്ന് തരപ്പെടുത്തിയ ഒരു പട്ടുസാരിയുമായി ഒരു മാസം തികയുംമുമ്പ് ഞാൻ ആശച്ചേച്ചിയെ കാണുവാൻ ചെന്നു.

“ചുരിദാർ തയ്ക്കണം…” ഞാൻ പറഞ്ഞു.

അവർ ചിരിച്ചു.

എന്റെ വിശേഷങ്ങൾ തിരക്കി.

അവരുടെ ഭർത്താവ് വിവാഹം കഴിഞ്ഞ് മൂന്നാംമാസം ജോലി ചെയ്തു കൊണ്ടിരിക്കുന്ന കെട്ടിടം തകർന്ന് അതിനുള്ളിൽ പെട്ട് മരണപ്പെടുകയായിരുന്നെന്നും അവരപ്പോൾ രണ്ടുമാസം ഗർഭിണിയായിരുന്നെന്നും അറിഞ്ഞപ്പോൾ എന്റെ ഉള്ള് കരിഞ്ഞു പോയി.

മധുവിധുക്കാലത്തെ വൈധവ്യം…

ഇണയുടെ വേർപാടിന്റെ നോവിൽ കുതിർന്ന് പോയൊരു ഗർഭകാലം!

രണ്ടാഴ്ച കഴിഞ്ഞപ്പോൾ എവിടുന്നോ തപ്പിപ്പിടിച്ച ഒരു കോട്ടൺ തുണിയുമായി ഞാൻ ‘കോസ്റ്റ്യൂ’മിലെത്തി.

‘പിരിയുവനായ് മാത്രമെന്നോ

പ്രിയമോലും സംഗമങ്ങൾ…

തിരകൾക്ക് മായ്ക്കുവാനോ

കളിവീട് തീർത്തതെല്ലാം…’

അവർ കദനങ്ങളുടെ കാണാക്കഴങ്ങളിലേക്ക് ആഴ്ന്നുപോകുന്നത് ഞാൻ നിസ്സഹായതയോടെ നോക്കിയിരുന്നു.

പിന്നെയും പിന്നെയും ഞാൻ ചുരിദാർ തയ്ക്കുവാൻ തുണികൾ കണ്ടുപിടിച്ചു കൊണ്ടിരുന്നു.

“എവിടേം പോകാനില്ല… പിന്നെന്തിനാണാവോ ചുരിദാർ ഇങ്ങനെ അടിച്ചു കൂട്ടുന്നത്…” ഉമ്മ പിറുപിറുത്തു.

ഞാൻ തിരിച്ചെത്തും വരെ കുഞ്ഞിനെ നോക്കുന്നത് ഒരു ചെറിയ ടാസ്ക് അല്ലല്ലോ!

അതിൽപ്പിന്നെ ഞാൻ കുഞ്ഞിനേയും എടുത്തു കൊണ്ട് കോസ്‌റ്റ്യൂമിൽ പോകുവാൻ തുടങ്ങി.

എന്റെ മോനെ ആദ്യമായി കണ്ട അന്ന് ആശച്ചേച്ചിയുടെ കണ്ണുകൾ സന്തോഷം കൊണ്ട് വികസിച്ചു.

“ന്റെ മോൾക്ക് ഇവന്റെ പ്രായം ഉള്ളപ്പഴാ നിക്ക് ആദ്യമായി ഒരു കല്യാണാലോചന വരുന്നത്. ചെറിയ പ്രായം അല്ലേ… ബുദ്ധി ഇല്ലല്ലോ ഞാൻ ഏട്ടനെ ഓർത്ത് കരഞ്ഞുകൊണ്ട് വേണ്ടെന്ന് പറഞ്ഞ്… പിന്നേം പിന്നേം ആലോചനകൾ വന്ന്. ഞാൻ മോങ്ങൽ തുടർന്ന്.” ആശച്ചേച്ചി നോവോടെ ചിരിച്ചു.

“ഒരു കൊല്ലം കഴിഞ്ഞപ്പോ മനസ്സിലെ മുറിവൊണങ്ങിത്തുടങ്ങി. പക്ഷേ അപ്പഴത്തേക്കും അനുജത്തി കാലായി തുടങ്ങീര്ന്ന്. പിന്നെ അവളെ കെട്ടിക്കണ്ടേ ന്ന ആധിയായി വീട്ടാർക്ക്… ഇന്നെ എല്ലാരും സൗകാര്യപൂർവ്വം അങ്ങ് മറന്നുകളഞ്ഞു.” അവർ കണ്ണീരൊപ്പി.

അടുത്ത പോക്കിന് അവർ തുടർന്നു ;

“മോള് സ്കൂളിൽ പോയതോടെ എനിക്ക് ഒറ്റപ്പെട്ടു തുടങ്ങിയ പോലെ തോന്നിത്തുടങ്ങി. ഒരു തുണ വേണംന്ന് പതിയെ പതിയെ ഒര് ചിന്ത മനസ്സിൽ നാമ്പിട്ടു.പുറത്ത് പറയുന്നതെങ്ങനെ? ഞാൻ അന്തസ്സുള്ള ഒര് പെണ്ണല്ലേ… ആണല്ലല്ലോ. മോള് വളർന്ന്.എല്ലാം തിരിച്ചറിയാൻ പ്രായായി…

കഴിഞ്ഞ കൊല്ലം ഒര് ആലോചന വന്നപ്പോ ഞാൻ ഒരുപാട് സന്തോഷിച്ച്. അപ്പോ മോള് പറയ്യാ ഇനി അമ്മ വേറെ കെട്ടണ്ടാന്ന്.”അവർ പെട്ടെന്ന് പൊട്ടിക്കരഞ്ഞു.

ഞാൻ വല്ലാതെയായി.

“കൊറച്ചൂടെ കയിഞ്ഞാ ഓള് പഠിക്ക്യാൻന്ന് പറഞ്ഞ് ദൂരെ എവിടേലും പോകും. കല്യാണം കഴിച്ചാലോ…പിന്നെ ഇനിക്ക് ഓളെ കിട്ട്വോ… അയ്‌ന് ശേഷം ഇനിക്കാരാ?” അവരുടെ സ്വരം ഇടറി.

ആ ചോദ്യം ഒരു കാരമുള്ള് പോലെ എന്റെ ഹൃദയത്തിൽ തറഞ്ഞു കയറി.

അത് പതിയെ ഒരു വ്രണമാകുന്നത് പോലെ എനിക്ക് അനുഭവപ്പെട്ടു.

ആയിടയ്ക്കാണ് ഞാൻ പി. എച്ച്.ഡിയ്ക്ക് യൂണിവേഴ്സിറ്റിയിൽ രജിസ്റ്റർ ചെയ്യുന്നത്. അതോടെ എന്റെ ‘കോസ്‌റ്റ്യൂം’ യാത്രകൾ നിലച്ചു തുടങ്ങി.

ഒരു അവധി ദിവസം ഞാൻ ചെല്ലുമ്പോൾ അല്പം തടിച്ചു കുറുകിയ ഒരു മുസ്ലിം സ്ത്രീ കടയിൽ ഉണ്ടായിരുന്നു.

” ഇവിടുത്തെ ഇക്കയുടെ വൈഫാ… ഞാൻ വിധവയാന്ന് ഈയടുത്താ മൂപ്പത്തി അറിഞ്ഞത്… ” ആശേച്ചി മന്ദഹസിച്ചു.

തീയുരുക്കത്തെ പൊതിഞ്ഞു പിടിച്ച ആ ചിരി എന്നെ പൊള്ളിച്ചപ്പോൾ ഞാൻ തിടുക്കത്തിൽ ഇറങ്ങി നടന്നു.

പിന്നീട് കുറേ കാലത്തിന് ശേഷം ചെന്നപ്പോൾ ആ കട ഒഴിഞ്ഞെന്നും പകരം അവിടെ സൂപ്പർമാർക്കറ്റ് വന്നുവെന്നും അറിഞ്ഞു.

ആശച്ചേച്ചിയെ കുറിച്ച് ആർക്കും ഒന്നുമറിഞ്ഞൂടാ. അവർ പൊടുന്നനെ ശൂന്യതയിൽ മാഞ്ഞു പോയി!

Post Views: 30
11
SHAMNA N M

ഓർമകളുടെ കാവൽക്കാരി

13 Comments

  1. Joyce Varghese on January 17, 2026 12:47 AM

    ധാരാളം ആശമാരെ കുറിച്ച് കേട്ടിട്ടുണ്ട്, വേദനിച്ചിട്ടുണ്ട്.
    നല്ല എഴുത്ത്.👍

    Reply
  2. മിനി സുന്ദരേശൻ on January 17, 2026 12:41 AM

    പാവം ആശ ചേച്ചി…. നൊമ്പരപ്പെടുത്തുന്ന കഥ …… നല്ല അവതരണം👍❤️

    Reply
  3. Santosh Kolarath on October 28, 2024 10:29 PM

    . മാതൃഭൂമിയിലെ വെബിനിവേശം ഷംനയെന്ന സുന്ദരിയെ പരിചയപ്പെടുത്തി.. വായിച്ചു നോക്കുമ്പോൾ സാധാരണ സ്ത്രീകളുടെ മൗന നൊമ്പരങ്ങൾ ഭംഗിയായി മനസ്സിലാക്കുന്ന കുട്ടിയെന്നു ബോധ്യമായി. നിന്റെ സൗന്ദര്യം നിന്റെ എഴുത്തിലുമുണ്ട് കുട്ടീ.. നന്ദി.. നമസ്കാരം. 🙏

    Reply
  4. Suma Jayamohan on October 22, 2024 5:25 PM

    എവിടെയെങ്കിലും വെച്ച് ആശച്ചേച്ചിയെ ഒന്നു കണ്ട് കഥ തുടരൂ…… നന്നായിരിക്കുന്നു❤️👌🌷

    Reply
  5. Manasi on October 2, 2023 2:52 PM

    Superb 💗🥰❤️

    Reply
  6. Shreeja R on October 2, 2023 2:19 PM

    👌👌

    Reply
    • Silvy Michael on October 2, 2023 10:28 PM

      നോവുന്നു…

      Reply
  7. Divya Sreekumar on October 2, 2023 2:12 PM

    ഇങ്ങനെയും ജീവിതങ്ങള്‍

    Reply
    • Nishiba M on October 22, 2024 9:34 PM

      നോവുകൾ

      Reply
    • Suma Jayamohan on January 16, 2026 5:46 PM

      വീണ്ടും വായിച്ചു നൊമ്പരപ്പെട്ടു
      ഇപ്പോൾ എഴുത്തൊന്നും കാണാറില്ലല്ലോ❤️❤️

      Reply
  8. Sunandha Mahesh on October 2, 2023 9:18 AM

    എന്താ ചെയ്യാ ല്ലെ..
    ആശമാർക്ക് ഒരു പഞ്ഞവുമില്ല.

    Reply
  9. Sabira latheefi on September 27, 2023 7:18 AM

    നൊമ്പര കാഴ്ചകൾ…. നല്ലെഴുത്ത് ❤️❤️

    Reply
    • Jasna Basheer on October 2, 2023 10:00 AM

      ഇപ്പോഴത്തെയും പോലെ അസൂയപ്പെടുത്തുന്ന എഴുത്ത് ❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.