എന്റെ അയൽവാസി അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടത്രേ..
പരിസരത്തുള്ളൊരു സാഡിസ്റ്റ് കാക്ക ആ നെയ്യപ്പം കൊത്തി തോട്ടിൽ ഇട്ടത്രേ..
പണിയില്ലാത്ത പിള്ളേരിൽ ചിലരാ നെയ്യപ്പം തപ്പിയെടുത്തത്രെ..
തട്ടിപ്പു വീരൻ തട്ടാൻ ഭാസ്കരൻ ആ നെയ്യപ്പം തട്ടിയെടുത്തത്രെ..
ഒടുവിൽ ആരാണാ നെയ്യപ്പം തിന്നതെന്ന് എനിക്കറിയില്ലത്രേ..
ഇപ്പൊ എനിക്ക് പ്രെസ്സിൽ വെച്ച് തോന്നിയ ഒരു കവിതയാണത്രെ!