ഇനിയെന്തെങ്കിലും കുഴി മാടത്തിൽ ഇടാനുണ്ടോ?
മുകളിൽ നിന്ന് ആരോ വിളിച്ചു പറയുന്നത് എന്റെ ആത്മാവിന് കേൾക്കാം.
അമ്മയെ മാത്രം അവിടെങ്ങും കാണുന്നില്ല.
എന്റെ വിയോഗത്തിൽ സമനില തെറ്റിയ അമ്മ എന്നെ ഇട്ടു മൂടാൻ തക്ക നെയ്യപ്പം ചുട്ടോണ്ട് ഓടി വന്ന് പറഞ്ഞു.
എന്റെ മോൻ അവന് ഏറ്റവും ഇഷ്ടപ്പെട്ട നെയ്യപ്പം തിന്ന് തീർക്കും വരെ അവനെ ആരും ഒന്നും ചെയ്യല്ലേ 🙏🏾
✍️ദർശരാജ് ആർ സൂര്യ