Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മനുഷ്യൻ ഏകനായിരിക്കുന്നത് നന്നല്ല (കഥ)
കഥ ബന്ധങ്ങൾ വിവാഹം സ്ത്രീ

മനുഷ്യൻ ഏകനായിരിക്കുന്നത് നന്നല്ല (കഥ)

By Lisa LaluSeptember 30, 2023Updated:October 12, 20236 Comments6 Mins Read162 Views
Bookmark Now
Please login to bookmark Close

No account yet? Register

“അറിഞ്ഞോ ത്രേസ്യേ? കത്രീന സിസ്റ്റർ കടക്കപ്ലാക്കൽ തോമസച്ചന്റെ കൂടെ ഒളിച്ചോടി കല്യാണം കഴിച്ചെന്ന്!”

കുടിച്ചീമ്പി ഇറ്റുന്ന നാട്ടുമാങ്ങാ മധുരം വെളുത്ത പെറ്റിക്കോട്ടിന്റെ വശങ്ങളിൽ തൂത്ത് അമ്മ ഞെട്ടിയത് പോലെ ഞാനും കണ്ണു വിടർത്തി.

അച്ചന്റെ തൂവെള്ള ളോഹയും ബുള്ളറ്റിന്റെ കുടു കുടു ശബ്ദവും എന്റെ ഉള്ളിലേക്ക് ഓടിയെത്തി. പ്രസന്നമായ മുഖവും മധുരമായ ശബ്ദവും കുർബാനയ്ക്കിടയിലെ പാട്ടുകളുടെ ഈണവും പെൺകുട്ടികൾക്ക് അച്ചനോട് വല്ലാത്ത ഒരാകർഷണം തോന്നിപ്പിക്കുന്നതാണ്. പക്ഷേ, അച്ചൻ അത് പരിഗണിക്കാറേയില്ല.

“വല്ലാത്ത നാണക്കേട് ആയല്ലോ അമ്മാമ്മേ സഭക്കിത്. എങ്ങനെ അറിഞ്ഞു? ആര് പറഞ്ഞു?”

അമ്മ ചുവപ്പു മാഞ്ഞു തുടങ്ങിയ പടികളിൽ ഒന്നിലേക്ക് കാലു നീട്ടി ഇരുന്നു പാതി മുഖം ചിന്നമ്മയിലേക്ക് നീട്ടി. മറുപാതി  ഞാൻ ശ്രദ്ധിക്കുന്നുണ്ടോ എന്നറിയാൻ എന്നിലേക്കും തിരിച്ചു. ഞാൻ മുതിർന്നവർ പറയുന്നത് കേൾക്കുന്നില്ല എന്ന് വരുത്തി തീർക്കാൻ അടുത്ത മാങ്ങയുടെ കവിളിന് ഒരു കടി കൊടുത്തു.

തിണ്ടിലേക്ക് സാധനങ്ങളുടെ സഞ്ചി താഴ്ത്തി വച്ചു നാടു മുഴുവൻ പറഞ്ഞറിയിച്ച കാര്യം അതീവ രഹസ്യത്തിന്റെ സൂക്ഷ്മതയോടെ അമ്മാമ്മ പറഞ്ഞു തുടങ്ങി.

“പള്ളീൽ കുർബാന കൊടുക്കുന്ന സമയത്ത് പോലും ഞാൻ ശ്രദ്ധിക്കാറുണ്ടായിരുന്നു. അച്ചന് സിസ്റ്ററെ കാണുമ്പോൾ ഒരു പ്രത്യേക ഇളക്കം ഇല്ലേയെന്ന് റാഹേലിനോട് ചോദിച്ചപ്പോൾ അവൾ പറഞ്ഞു അമ്മച്ചീടെ മഞ്ഞക്കണ്ണിൽ കാണുന്നത് എല്ലാം മഞ്ഞപിത്തം ആണെന്ന്. ഇപ്പോ നോക്കിയേ.”

“അത് ശരി. നമ്മള് ഈ പള്ളീൽ പോകുന്നു കുർബാന കൊള്ളുന്നു. അച്ചനും കപ്യാരും സിസ്റ്ററും ഒന്നും ചെയ്യുന്നത് ശ്രദ്ധിച്ചിട്ടേ ഇല്ല. കൊച്ചേ, ഒരു മാങ്ങ അമ്മാമ്മയ്ക്ക് കൊടുക്കെടീ.”

അമ്മ പറഞ്ഞു.

നിലത്തു വീണ മാങ്ങകൾ പുളിയുറുമ്പിന്റെ കടികൊണ്ടു പെറുക്കിയത് കൊണ്ട് കൊടുക്കാൻ പറഞ്ഞതും ഞാൻ കൃദ്ധയായി അമ്മയെ നോക്കി.

“ആ. എന്നിട്ട്..” അമ്മ അമ്മാമ്മയുടെ മുഖത്തേക്ക് നോക്കി.

“ഇവര് അച്ചനും സിസ്റ്ററും ആകുന്നതിന്  മുന്നേ പ്രേമത്തിൽ ആയിരുന്നു എന്ന്. ഈ അച്ചൻ നല്ല പണമുള്ള വലിയ കുടുംബത്തിലേത് ആണ്. ഈ സിസ്റ്റർടെ വീട്ടിൽ ഗതിയില്ല. വയനാട് എവിടോ ആണത്രേ. അച്ചൻ പഠിക്കാൻ പോയിടത്തു നിന്ന് സിസ്റ്ററുടെ തൊലിവെളുപ്പിൽ വീണു. കണ്ടു ഇഷ്ടപ്പെട്ടു കഴിഞ്ഞപ്പോൾ അച്ചൻ വീട്ടിൽ പറഞ്ഞു. അവർക്ക് ആർക്കും സമ്മതമല്ലാരുന്നു. ഒരൊറ്റ മോനാണ്. കല്യാണമേ വേണ്ട എന്നും പറഞ്ഞാണ് അച്ചൻ ആയത്. ദേ, ഇങ്ങനെയും ആയി.”
അമ്മാമ്മ കഥയുടെ ചുരുൾ അഴിച്ചു.

ഞാൻ അപ്പോൾ കൊച്ചു സിസ്റ്ററെ ഓർക്കുകയായിരുന്നു. എപ്പോളും ജപമാല ചൊല്ലുന്ന, പ്രാർത്ഥിക്കുന്ന, നല്ല കുട്ടിയായി വളരണം എന്ന് മുടിയിൽ തഴുകി സംസാരിക്കുന്ന സുന്ദരി സിസ്റ്റർ. മദറിന്റെ കണ്ണുരുട്ടലുകളിൽ ഭയപ്പെടുന്ന കണ്ണുനീർ ഒഴുകുന്ന സുന്ദരമായ മുഖം എത്രയോ പ്രാവശ്യം കണ്ടിട്ടുണ്ട്. അച്ചൻ കല്യാണം കഴിച്ചെങ്കിൽ നല്ലതായിരുന്നു. അവര്  നല്ല ചേർച്ചയാണ്.
മഠത്തിൽ എല്ലാവരും വീട്ടിലേക്ക് പോകുമ്പോൾ പോലും സിസ്റ്റർ പോകാറുണ്ടായിരുന്നില്ല. പോകാൻ ഒരു വീടും കാത്തിരിക്കാൻ മാതാപിതാക്കളും  ഇല്ലാത്തത് കൊണ്ടാണ് ഈശോയെ മണവാളനായി തിരഞ്ഞെടുത്തത് എന്ന് പലപ്പോഴും അവർ പറഞ്ഞിട്ടുണ്ട്. തന്നെ അവർക്ക് വലിയ കാര്യം ആയിരുന്നു. ചിലപ്പോൾ മഠത്തിനുള്ളിൽ മറ്റാരും ഇല്ലാത്തപ്പോൾ സിസ്റ്റർക്ക് ഒപ്പം അകത്തു നടക്കുകയും സിസ്റ്ററുടെ വെയ്ൽ തലയിൽ വെക്കുകയും ചെയ്തിട്ടുണ്ട്.

“എനിക്കും സിസ്റ്റർ ആകണം.” സിസ്റ്ററോടുള്ള സ്നേഹത്തേക്കാൾ ഉപരി ആ ഉടുപ്പുകളോടുള്ള ആകർഷണം താൻ പുറത്തറിയിച്ചു.

“ഈ കാണുന്നത് ഒക്കെ ഒരു മറയാണ് കുഞ്ഞേ. കർത്താവിന്റെ മണവാട്ടിയാകുക എന്നത് കുരിശേൽ കിടക്കുന്നത് പോലെയാണ്.”
അന്ന് സിസ്റ്റർ പറഞ്ഞത് അതായിരുന്നു.

“എന്നാൽ ഞാൻ കല്യാണം കഴിക്കാം. കുരിശേൽ കെടക്കാൻ ഒക്കത്തില്ല.”
എന്റെ കൊച്ചുമനസ്സിൽ തോന്നിയത് ഞാൻ പറഞ്ഞു.
അതൊരു ശിശിരകാലം ആയിരുന്നു. പുറത്ത് അടർന്നു വീഴുന്ന ഇലകൾ വെയിലിൽ വെള്ളിൽ പറവകളെപ്പോലെ തോന്നിച്ചു. ഇളം കാറ്റ് തണുപ്പിന്റെ കൈകൾ ഏന്തി ഞങ്ങളെ തൊട്ടു.

“കല്യാണം കഴിച്ചാലും ചിലർ ഒക്കെ കുരിശേൽ കേറും. കിട്ടുന്ന ആളുകള് പിശാച് ബാധിച്ചവർ ആണേൽ മക്കളും കുരിശേൽ ആകും. അതുകൊണ്ടല്ലേ ഞാൻ ഇവിടെ എത്തിയത്.” കൊച്ചു സിസ്റ്റർ തന്റെ കൈത്തലത്തിൽ എന്റെ കൈ വച്ചു.

“നന്നായി പഠിച്ചു നല്ല ഒരു ജോലി മേടിച്ചിട്ട് മനസ്സിന് ഇഷ്ടപ്പെട്ട ഒരാളെ കല്യാണം കഴിക്കണം. നട്ടെല്ലുള്ള ചങ്കുറപ്പുള്ള മനുഷ്യൻ ആയാൽ മതി. മറ്റൊന്നും നോക്കണ്ട.”
ഞാൻ മുഴുവൻ മനസിലായില്ലെങ്കിലും തലയാട്ടി.

റബർ തോട്ടത്തിനപ്പുറത്തു നിശബ്ദമായി മഠം നിൽക്കുന്നുണ്ട്. ഏത് വഴിക്കാകും ഓടിയിട്ടുണ്ടാകുക. ആരും കാണാതെ എങ്ങനെ ഓടാൻ കഴിയും. ഇപ്പോൾ അവർ എവിടെയാകും. സിസ്റ്ററുടെ മനസ്സിലെ രാജകുമാരന് തോമസ് അച്ചന്റെ മുഖം ആയിരുന്നോ? ഒരുപാട് ചോദ്യങ്ങൾ മനസിലൂടെ ഒളിഞ്ഞും തെളിഞ്ഞും വന്നുകൊണ്ടിരുന്നു.

എന്റെ മനസിലെ രാജകുമാരന് ഒരിക്കലും മുഖത്ത് മീശ ഇല്ലാത്ത തോമസ് അച്ചന്റെ മുഖമല്ല. എല്ലാവരുടേയും നോട്ട്ബുക്കിന്റെ ചട്ടയിൽ നിറഞ്ഞു നിൽക്കുന്ന കുഞ്ചാക്കോ ബോബന്റെ മുഖം ആയിരുന്നു. ആഴ്ചപതിപ്പുകളിൽ വരുന്ന ഓരോ ചിത്രങ്ങളും വെട്ടിയെടുത്തും മതിലുകളിൽ ഒട്ടിച്ചിരിക്കുന്ന പോസ്റ്ററുകൾ കൂട്ടുകാരോട് ഒപ്പം കീറിയെടുത്തും ആറാം ക്ലാസ്സിലെ പഴയ ബുക്കിൽ നിറയെ ഒട്ടിച്ചു വച്ചിരുന്നു. വലുതാകുമ്പോൾ ഇങ്ങനെ ഒരാൾ വന്ന് എന്നെ കെട്ടിക്കൊണ്ട് പോകണമെന്ന് എന്നും നൊവേന ചൊല്ലിക്കഴിയുമ്പോൾ മനസ്സിൽ ഓർക്കും. ഇപ്പോ പ്രാർത്ഥിക്കാൻ തുടങ്ങിയാലോ വലുതാകുമ്പോളേക്ക് കാര്യം നടക്കുകയുള്ളൂ. ചിഞ്ചു ചേച്ചിയാണത് പറഞ്ഞു തന്നത്. പ്രാർത്ഥിക്കാഞ്ഞിട്ടാണ് ചിഞ്ചു ചേച്ചിയ്ക്ക് കഷണ്ടി തലയും കുടവയറും ഉള്ള ഉണ്ടപക്രൂനെ കിട്ടിയതത്രേ!. അതിൽ പിന്നെ എന്നും പ്രാർത്ഥിക്കുന്നുണ്ട്.

അമ്മയാണെങ്കിൽ അപ്പനുമായുള്ള കല്യാണത്തിൽ ഒട്ടും വിശ്വാസം ഇല്ലാത്തത് പോലെയാണ് ഓരോന്ന് പറയുന്നത്. അപ്പന്‌ ഈയിടെയായി പല പേരുകൾ ഇട്ട് കൊടുക്കുന്നുണ്ട്.
“ഈ കാലമാടൻ കാരണം, കുടുംബം മുടിക്കാൻ ഒണ്ടായി കെടക്കുന്നവൻ, വൃത്തികെട്ടവൻ’ തുടങ്ങി അപ്പന് ഒരു വിലയും ഇല്ല.

‘നിങ്ങളെ കൂടെ എന്ന് ഇറങ്ങി വന്നോ അന്നുമുതൽ എന്റെ ഗതി ഇതാണെന്ന് ‘ പറഞ്ഞു അമ്മ പുലമ്പുമ്പോൾ അപ്പൻ കണ്ണ് അടച്ചു കാണിച്ചു ചിരിക്കും. അങ്ങനെ ചിരിച്ചു ഇറങ്ങിപ്പോയ ഒരു ദിവസമാണ് ഊഞ്ഞാല് കെട്ടുന്ന കയറും വീട്ടിൽ നിന്ന് അപ്രത്യക്ഷമായത്. കുരുക്ക് ഉണ്ടാക്കി തുടങ്ങിയപ്പോൾ കണ്ടുപിടിച്ചത് കൊണ്ട് ഇപ്പോളും അമ്മയ്ക്ക് കുറ്റം പറയാൻ അപ്പൻ ഇവിടെ ഉണ്ട്.

കല്യാണം കഴിച്ചവർ എല്ലാരും ഇങ്ങനെയാണോ എന്തോ. അപ്പന്റെയും അമ്മയുടെയും പ്രായത്തിൽ ഉള്ളവർ എല്ലാവരും ഇങ്ങനെ ആണെന്ന് തോന്നുന്നു. അപ്പുറത്തെ വീട്ടിലെ തല്ലും ബഹളവും ഇവിടുത്തെ ഒച്ചയില്ലാത്ത വഴക്കുകളും കാണുമ്പോൾ കല്യാണം പോലെ ഒരു ഏടാകൂടം വേറെ ഇല്ലെന്ന് തോന്നും. കല്യാണം കഴിച്ചാൽ കൊള്ളാമെന്നു തോന്നുന്നത് ചേട്ടായിയും ചേച്ചിയും വരുമ്പോളാണ്. കൈ പിടിച്ചാണ് രണ്ടാളും നടന്നു വരുന്നത്. അവരെ കാണാൻ തന്നെ നല്ല ചേലാണ്. മുഖത്ത് നാണം പടർത്തി ചേച്ചി ചിരിക്കും. കള്ളക്കണ്ണിട്ട് ചേട്ടായി ചേച്ചിയെ നോക്കും. ആരും കാണാതെ കൈകൊണ്ട് വിളിക്കും. ചേച്ചി കണ്ണുചിമ്മുന്നത് കണ്ടാലേ ചിരി  വരും. അവര് നല്ല സ്നേഹത്തിലാണ്.

കല്യാണം കഴിഞ്ഞ ദിവസം ചേച്ചിയെ കൊണ്ടാക്കാൻ ജീപ്പിൽ പോയവരുടെ കൂട്ടത്തിൽ ഓടിക്കയറി അൻവറും  വന്നിരുന്നു. കല്യാണം നടക്കുമ്പോൾ പള്ളിയിൽ മുന്നിൽ നിന്ന് അവൻ തന്നെ ചുണ്ട് വക്രിച്ചു നോക്കിയത് കണ്ടിട്ട് എന്തോ ഒരു അപകടം മണത്തു. ചേച്ചിയെ ചേട്ടായീടെ വീട്ടിൽ വിട്ട് മടങ്ങി വരുമ്പോൾ എല്ലാവരും ചത്തവീട്ടിലെപോലെ വാവിട്ട് കരഞ്ഞു. അതുകൊണ്ട് താനും കരഞ്ഞു. കൂട്ടത്തിൽ കരയാതെ നിന്ന അൻവർ സ്നേഹത്തോടെ കണ്ണുനീർ ഒപ്പി. എപ്പോളും വഴക്ക് കൂടിയാലും രാത്രി ഇരുട്ടിൽ ഒറ്റയ്ക്ക് കിടക്കുമ്പോളാണ് ചേച്ചിയില്ലായ്മയുടെ ആ ശൂന്യത തിരിച്ചറിഞ്ഞു താൻ ശരിക്കും കരഞ്ഞത്. ചേച്ചിയുടെ തലയിണയ്ക്ക് എന്നും രാത്രി ബഹളമാണ്. അടികൂടാറുള്ള പഴയ തലയിണയിൽ മുഖം ചേർത്ത് ചേച്ചിയെ ഓർത്ത് ഏങ്ങി കരഞ്ഞു.

കുറച്ചു ദിവസങ്ങൾക്കു ശേഷം വീട്ടിൽ എത്തിയ ചേച്ചി അപരിചിതയായിരുന്നു. തിണ്ണയിലെ തടിത്തൂണിൽ ചാരി നിന്ന് നോക്കുമ്പോൾ അവൾ എന്നെ വിളിച്ചു മടിയിൽ ഇരുത്തി ചേട്ടായിക്ക് പരിചയപ്പെടുത്തി. അവളോളം എന്നെ സ്നേഹിക്കുന്നവൾ വേറെ ഇല്ലെന്ന് തോന്നി. ഇടയ്ക്ക് ചേട്ടന്റെ കൈയിൽ പിച്ചിയും അവൾ ഓരോന്ന് പറഞ്ഞു. ഈയിടെ അപ്പൻ അമ്മയുടെ കൈയിൽ നുള്ളിയതിന് അമ്മ അപ്പനെ വിളിക്കാത്ത ചീത്തയില്ല. പഴകും തോറും വേണ്ടാതെയാകുന്നത് ആയിരിക്കും സ്നേഹം എന്ന് ചിന്തിച്ചപ്പോൾ ചേച്ചിയേം ചേട്ടായിയേം വീണ്ടും ഓർത്തു. ചായയും കൊണ്ട് പോയ ചേച്ചിയെ വട്ടം പിടിച്ചു ചിരിപ്പിച്ചു ചേട്ടായി. അത് കണ്ടപ്പോൾ കുഞ്ചാക്കോ ബോബന്റെ ചിത്രം താൻ ഒന്നൂടെ മറിച്ചു നോക്കി. ഒരിക്കൽ തനിയ്ക്ക് അങ്ങനെ ഒരാള് വരാൻ ആഗ്രഹിച്ചു .

ചേച്ചിയെ കൊണ്ടു വിടാൻ പോയപ്പോൾ അപ്പനും അമ്മയും ലോൺ എടുത്തതും ചിട്ടി പിടിച്ചതും തന്റെ കുറ്റിയിൽ സൂക്ഷിച്ചതുമായ സകലതും തീർന്നു. അമ്മയുടെ മൂന്ന് കോഴികളും ഭൂരിഭാഗം ആടുകളും വിൽക്കപ്പെട്ടു. പുതിയ കട്ടിലും ഒരു വർഷം ഉപയോഗിക്കാൻ ഉള്ള സാധനങ്ങളുമായി കൊണ്ടുവിട്ടപ്പോൾ ചേച്ചി ചിരിച്ചു കൊണ്ട് ആ വീട്ടിലേക്ക് ആനയിക്കപ്പെട്ടു. തിരിച്ചു പോരുമ്പോൾ ആരും മിണ്ടിയില്ല. അപ്പൻ ഏറെക്കാലമായി മൗനത്തിന്റെ വാല്മീകത്തിൽ തപസ്സിലാണ്. ഇടയ്ക്ക് വിരുന്നു വരുന്ന ചേച്ചിയ്ക്കായി അമ്മയുടെ കോഴികൾ കോഴിക്കൂട്ടിൽ നിന്നും മേശപ്പുറത്തേക്ക്  സ്ഥാനകയറ്റം നേടി. ഒരു വർഷം കഴിഞ്ഞപ്പോൾ കൈ പിടിച്ചുള്ള വരവ് കുറഞ്ഞെങ്കിലും ചേട്ടനും ചേച്ചിയും സ്നേഹത്തിലാണ്. കൊച്ചുണ്ടായി പോകുമ്പോൾ അലമാര തരണം എന്നു ചേച്ചി നേരത്തെ തന്നെ അമ്മയെ അറിയിച്ചിട്ടുണ്ട്. അമ്മ ഭിത്തിയിൽ ഓശാന കുരുത്തോലകൾക്ക് ഇടയിൽ ഇരിക്കുന്ന കർത്താവിന്റെ ചിത്രത്തിലേക്ക് നോക്കി നെടുവീർപ്പിട്ടു.

ഈ കാലയളവിൽ എന്റെ പുസ്തകത്തിൽ ഒട്ടിക്കാൻ സ്ഥലം ഇല്ലാത്തത് പോലെ കുഞ്ചാക്കോ ബോബൻ നിറഞ്ഞു. ഒരു പ്രാവശ്യം പുസ്തകം സ്കൂളിൽ കൊണ്ടുപോയി കൂട്ടുകാര് കണ്ടിട്ട് എത്ര പേരാണ് കളിയാക്കിയത്. ‘നിന്റെ കുഞ്ചാക്കോ ബാബൻ ആകാൻ ഞാൻ വരണോ’ അൻവർ ജയന്റെ സ്റ്റൈലിൽ ചോദിക്കുകയാണ്. അവനെ കൊഞ്ഞനം കുത്തി കാണിച്ചു. കല്യാണങ്ങൾക്ക് പോകുമ്പോൾ ചെണ്ടും മാലയും തൊടാൻ വലിയ മോഹമാണ്. കല്യാണപെണ്ണിന്റെ അടുത്ത് ചെന്ന് ചുറ്റിപറ്റി നിൽക്കാൻ തന്നെ തിക്കും തിരക്കുമാണ്. കഴുത്തിൽ നിറയെ ആഭരണങ്ങളും കൈയിൽ പൊട്ടിച്ചിരിക്കും വളകളുമായി തല നിറയെ പൂ ചൂടി മുഖം താഴ്ത്തി ഇരിക്കുന്ന കല്യാണപെണ്ണിനെ കാണുമ്പോൾ പിന്നെ കളികൾ എല്ലാം അങ്ങനെ മാറും. അന്ന് മുതൽ കിട്ടുന്ന പുല്ലിൽ പൂക്കൾ അലങ്കരിച്ചു അമ്മയുടെ ഷാളാൽ സാരിയുടുത്ത് കല്യാണപെണ്ണായി മാറും. ചെറുക്കന്മാർ ഓരോ ദിവസവും ഓരോരുത്തർ ആയിരിക്കും. തോമസ് അച്ചനും സിസ്റ്ററും എങ്ങനെയായിരിക്കും ജീവിക്കുക? എന്തു ജോലി ആയിരിക്കും എടുക്കുക? ഏത് ഉടുപ്പ് ആയിരിക്കും ഇടുക. എവിടെ ആരിക്കും കല്യാണം നടത്തിയത്. ആരൊക്കെ കൂടിക്കാണും ?  കല്യാണം കഴിഞ്ഞു കരയാൻ ആരുമില്ല. കൊണ്ടു വിടാൻ വീടില്ല. കട്ടിലും കൊണ്ട് പോകണ്ടേ. ഒത്തിരി സംശയങ്ങൾ എന്റെ കുഞ്ഞിത്തലയിൽ ഉദിച്ചു. ആദ്യമായാണ് രണ്ടുപേർ അവർക്കിഷ്ടപ്പെട്ടത് കൊണ്ട് കല്യാണം കഴിച്ചെന്ന് കേൾക്കുന്നത്. അങ്ങനെയും കല്യാണം കഴിക്കാം എന്നറിയുന്നതും ആദ്യമായിരുന്നു.

“ഇനിയിപ്പോ എന്താ നടക്കാൻ പോകുന്നേ. പള്ളി കമ്മറ്റി വിളിക്കുന്നുണ്ട് എന്ന് പറയുന്നു. ഞാൻ പോട്ടെ. വാളൻ പുളിയുണ്ടേൽ ഇച്ചിരി താ. ഇന്നിനി പുളിങ്കറി ഉണ്ടാക്കാം.”
ചിന്നമ്മ പോകാൻ എഴുന്നേൽക്കുകയാണ്. മണവാട്ടിയായി വരുന്ന കത്രീന സിസ്റ്ററുടെ തലയിലെ നെറ്റ് പിടിച്ചു പിറകിൽ നടന്ന ഞാൻ എന്റെ വീടിന്റെ മുൻവശത്തെ തിണ്ടിലേക്ക്  തിരിച്ചിരുന്നു.

“ആ എന്തായാലും ചോരയും നീരും ഉള്ള ആണല്ലയോ അച്ചൻ. സിസ്റ്ററ് പെണ്ണും. ദൈവം മനുഷ്യനെ ആണും പെണ്ണുമായി സൃഷ്ടിച്ചത് ഭൂമിയിൽ കുടുംബം സ്ഥാപിക്കാൻ അല്ലയോ. കൂടുതൽ വന്നാൽ സഭേന്നു പുറത്താക്കും. അത്രേ അല്ലേ ഉള്ളൂ”.
ചിന്നമ്മ കുട്ടയിൽ നിന്നും നാലഞ്ച് മാങ്ങ പെറുക്കി അമ്മയുടെ കൈയിൽ നിന്നും പുളിയും വാങ്ങി റബർ തോട്ടത്തിലേക്ക് നടന്നു.

***

അമ്മച്ചിയ്ക്ക് വയ്യാത്തത് അറിഞ്ഞു വീട്ടിലേക്ക് പോയ കത്രീന സിസ്റ്റർ നാട്ടുകാർ തന്റെ വിവാഹം നടത്തിയത് അറിയാതെ കുന്നിറങ്ങി തേയില തോട്ടത്തിന് നടുവിലൂടെ ബസ് സ്റ്റോപ്പ്‌ ലക്ഷ്യമാക്കി നടന്നു. ‘മനുഷ്യൻ ഏകനായിരിക്കുന്നത് നന്നല്ല’ ദൂരെ നിന്നും വരുന്ന സിസ്റ്ററിനെ നോക്കി തോമസ് അച്ചൻ പിറുപിറുത്തു. സിസ്റ്ററുടെ വഴി അവസാനിക്കുന്നിടത്തു ജീവിതത്തിലേക്ക് ക്ഷണിക്കാനായി ഒരുപാട് വർഷങ്ങളുടെ ഓർമ്മകൾ അയവിറക്കി ബുള്ളറ്റ് കുറുകെയിട്ട് വെളുത്ത ളോഹയ്ക്കുള്ളിൽ പിടയ്ക്കുന്ന പുരുഷഹൃദയവുമായി തന്റെ സ്ത്രീയെ അച്ചൻ കാത്തുനിന്നു.

🖋️ലിസ ലാലു.

Post Views: 48
7
Lisa Lalu

Writer, Reader Singer, Teacher 💙

6 Comments

  1. Suma Jayamohan on May 7, 2025 6:52 AM

    നല്ല കഥ രസകരമായി ഹൃദ്യമായി എഴുതി ഒരു പാടിഷ്ടമായി❤️🌹👌

    Reply
  2. Nafs nafs on November 1, 2023 9:09 PM

    ഒത്തിരിയിഷ്ടായി👌🥰🥰

    Reply
  3. Divya Sreekumar on October 7, 2023 10:08 PM

    മനോഹരം ❤️

    Reply
  4. Nishiba M on October 5, 2023 12:33 AM

    മനോഹരം. ഹൃദ്യമായ അവതരണം

    Reply
  5. Shreeja R on October 4, 2023 4:43 PM

    നന്നായി എഴുതി 👍

    Reply
  6. anjuranjima on October 4, 2023 2:39 PM

    സ്നേഹം കൊണ്ട് ജീവിക്കുകയും ജീവിക്കാതെയും പോയ ഒത്തിരി പേർ.
    ലിസ നന്നായിട്ടുണ്ടേ എഴുത്ത്.ഇഷ്ടായി കഥ.
    കുഞ്ഞുമനസ്സിലെ നന്മയും ഒക്കെ നന്നായി എഴുതി

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.