സംയമനമുത്തമമെവിടേയും,
കാര്യകാരണവിചിന്തനമോടെ പ്രതികരിക്കാം,
അല്ലായ്കിൽ ഫലം വിപരീതമായിടാം,
സൂചിയാൽ എടുക്കേണ്ട കരടുകൾ
ഒരിക്കലും മായാത്ത വടുക്കളാക്കാതിരിക്കാം,
വീൺവാക്കുകൾ വമിപ്പിക്കും വിഷത്താൽ കലുഷിതമാക്കാതിരിക്കാം ജീവിതം,
ആത്മസംയമനം ശീലിച്ചീടിൽ
നിർമമത്വമോടെയുള്ള മനനം സ്വായത്തമാവും,
സംയമനം സമാധാനഹേതുവാകും,
ജീവിതവഴികൾ സരളമാവും..
★★★നിഷിബ എം നിഷി★★★