Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കാനഡയുടെ ആകർഷണങ്ങൾ – ഭാഗം 4
തുടർക്കഥ / സീരീസ് യാത്ര

കാനഡയുടെ ആകർഷണങ്ങൾ – ഭാഗം 4

By Jayalekshmi krishnanOctober 29, 2023Updated:November 21, 20237 Comments4 Mins Read467 Views
Bookmark Now
Please login to bookmark Close

No account yet? Register

ആദ്യഭാഗം  : പുതിയ വായനക്കാർക്ക് ഇവിടെ നിന്ന് വായിച്ചു തുടങ്ങാം

ഭാഗം 4: ഹാപ്പി ഹലോവീൻ 🎃🎃👽👻☠️💀💩🎃🎃

ഇനി എന്തെല്ലാം അറിയാൻ കിടക്കുന്നു!

എന്താ മോളെ നീ അങ്ങനെ പറഞ്ഞത്?

അമ്മ പേടിക്കല്ലേ..

ഞാൻ വെറുതെ പറഞ്ഞതാണ്.. ഒരു സമാധാനത്തിനു..

ഞാൻ ആ വാക്കുകൾ വിശ്വസിച്ചിട്ടില്ല എന്ന് എനിക്കും അവൾക്കും അറിയാം..

ഞങ്ങളുടെ നിശബ്ദത ഭേദിച്ചു ഉണ്ണി.

അമ്മ ഇന്ന് എവിടെയൊക്കെ പോയി?

എന്തൊക്കെ കാഴ്ചകൾ കണ്ടു?

സ്റ്റാറ്റസ് ഇടാൻ ഫോട്ടോസ് എടുത്തോ?

എല്ലാം പറ കേൾക്കട്ടെ..

ഞങ്ങൾ വാല്യൂ വില്ലേജ് ൽ പോയി,

ഡോളറാമ യിൽ പോയി, നോഫ്രിൽ സ് ൽ പോയി..

””””

ശരിയല്ലേ??

അമ്മയ്ക്ക് സ്ഥലം കാണുന്നതും അതിനെ കുറിച്ച് എഴുതുന്നതും വലിയ ഇഷ്ടമാണ്.. അതുകൊണ്ടാണ് ഇത്രയും പേരുകൾ ഓർത്തു വയ്ക്കുന്നത് അല്ലേ?

അതെ.

ഞാൻ എന്റെ സുഹൃത്ത്കൾക്കും ഉപകാരപ്രദമായ അറിവുകൾ പങ്കു വയ്ക്കുകയല്ലേ?

അതുകൊണ്ട് പരമാവധി കാര്യങ്ങൾ ഞാൻ ഓർത്തു വയ്ക്കും.

ഇന്നത്തെ ഷോപ്പിംഗ് ൽ എന്നെ ആകർഷിച്ചത് ‘ഡോളറാമ ‘യാണ്.

””””

5 ഡോളർ വരെ വിലയ്ക്കാണ് അവിടെ എല്ലാ സാധനങ്ങളും ലഭിക്കുന്നത്.

വ്യഞ്ജനങ്ങൾ, ഭക്ഷ്യ സാധനങ്ങൾ ഇവ ഒഴികെയുള്ള ഒരുവിധം അവശ്യ സാധനങ്ങൾ ഇവിടെ പരമാവധി 5 ഡോളർ വിലയിൽ ലഭിക്കും.

രണ്ടുമൂന്നു പ്രാവശ്യം ഇവിടം സന്ദർശിച്ചു കഴിഞ്ഞാൽ ഒരു വിധം ചെലവ് ചുരുക്കൽ പദ്ധതി നമുക്ക് മനസ്സിലാകും..

ഇവിടെ പഠിക്കാൻ വരുന്ന കുട്ടികൾക്ക്‌ ഡോളറാമ ഒരു വരപ്രസാദം ആണ്. ആദ്യത്തെ ഒരു വർഷം മാത്രമേ അവർക്ക്, ഗ്യാരണ്ടീഡ് ഇൻവെസ്റ്റ്മെന്റ് സർട്ടിഫിക്കറ്റ് തുക  ലഭിക്കുകയുള്ളൂ.അത് കുട്ടികൾ ഇവിടെ വരുന്നതിലേക്ക് കാനഡ സർക്കാറിനെ ഏൽപ്പിക്കുന്ന തുകയാണെങ്കിലും അതിന്റെ പ്രതി മാസ വിഹിതം സർക്കാർ,കുട്ടികളുടെ ചിലവിനായി അവരുടെ അക്കൗണ്ടിൽ ഇട്ട് കൊടുക്കുന്നതാണ്. ആ തുകക്കുള്ളിൽ ജീവിതം ചുരുക്കാൻ ഒരു പരിധി വരെ ഡോളറാമ സഹായിക്കുന്നു എന്ന് പറയാതെ വയ്യ.

രണ്ടു വർഷത്തെ പഠനം ആണ് തിരെഞ്ഞെടുക്കുന്നതെങ്കിൽ, ഒരു വർഷം കൂടി ഇവിടെ നിന്ന് ജോലി കണ്ടു പിടിച്ച്, വർക്ക്‌ പെർമിറ്റ്‌ എടുത്ത് ഇവിടെ നിൽക്കാം..

അതുകൊണ്ട് ഇവിടെ വരുന്ന കുട്ടികൾ, വിശിഷ്യ എഡ്യൂക്കേഷൻ ലോൺ എടുത്ത് പഠിക്കാൻ വരുന്നവർ രണ്ടു വർഷത്തെ പഠനം ആണ് തിരെഞ്ഞെടുക്കുന്നത്.

ആദ്യ വർഷത്തെ രണ്ടു അവധി കാലത്തിനുള്ളിൽ അടുത്ത വർഷ പഠനത്തിനുള്ള തുകയും ജീവിതം കൊണ്ട് പോകാനും ഉള്ള തുകയും അവർ കണ്ടെത്തണം..അത്തരം സാഹചര്യത്തിൽ, ഇവിടെ പഠിക്കാൻ വരുന്ന കുട്ടികൾക്ക്‌ ഡോളറാമ ഒരു വരപ്രസാദം തന്നെ ആണ്.

ഡോളറാമയോട് ചേർന്ന് അതിവിശാലമായ നോഫ്രിൽസ് ആയിരുന്നു അടുത്ത കാഴ്ച്ച . നിറങ്ങളുടെ ഘോഷയാത്രയാണ്.

ഇവിടെ “ഹലോവീൻ ” ആഘോഷം വരാൻ ഇരിക്കുന്നത് കൊണ്ട് നോഫ്രിൽസിന്റെ പ്രധാന കവാടം ഓറഞ്ചു നിറത്തിലെ വലിപ്പമുള്ള മത്തൻ നിരത്തി വർണ്ണ വിളക്കുകൾ കൊണ്ട് അണിയിച്ചൊരുക്കിയിരിക്കുന്നു .

ഇവിടുത്തെ പ്രധാനവും മഞ്ഞു കാല വിളയും ആയ ‘മത്തൻ’ പല നിറത്തിലും പേരിലും ആകൃതിയിലും ആനന്ദകരമായ നയന മനോഹര കാഴ്ച്ചയാണ് തരുന്നത്.

മത്തനെ കുടഞ്ഞു ഉള്ളിൽ വൈദ്യുതി ദീപങ്ങൾ തെളിയിച്ചു വെൽക്കം ഹലോവീൻ എന്നെഴുതി രസ കാഴ്ചകൾ ഒരുക്കിയിരിക്കുന്നു..

എന്താണ് ഈ ഹലോവീൻ?

ഒക്ടോബർ 31 നു ആണ് ഹലോവീൻ ആഘോഷം. എന്നാൽ ഒക്ടോബർ മാസം തുടക്കം മുതൽ വീടുകൾ, കടകൾ, നഗരവീഥികൾ ഒക്കെ അലങ്കരിക്കും…

മത്തനെ കുടഞ്ഞു ഉള്ളിൽ വൈദ്യുതി ദീപങ്ങൾ തെളിയിച്ചു വെൽക്കം ഹലോവീൻ എന്നെഴുതിയ രസ കാഴ്ചകൾ മാത്രമല്ല ഹലോവീൻ അലങ്കാരങ്ങൾ. പ്രേത രൂപങ്ങൾ, ശവപ്പെട്ടികൾ, അസ്ഥി കൂടുങ്ങൾ, ചോര വാർന്നു ഒലിക്കുന്ന ഭിന്നിച്ച കൈ കാലുകൾ തുടങ്ങി ഭീതി പരത്തുന്ന പലതും ഹലോവീൻ ആഘോഷത്തിന്റെ അലങ്കാര ഒരുക്കങ്ങൾ ആണ്.

എന്താണ് ഇങ്ങനെ ഒരു ആഘോഷം എന്ന് എനിക്കും തോന്നി.

നമ്മൾ ഇവിടെ ആഘോഷിക്കുന്ന കർക്കിടക വാവുമായി ഒരു താരതമ്യം ഞാൻ നടത്തി നോക്കി.

നമുക്ക് ഇവിടെ ജീവത്മാവ്, പരമത്മാവ് എന്നൊക്കെ വിശ്വാസം ഉണ്ട്.

അതു നമ്മൾ ജീവലോകം എന്നും പരലോകമെന്നും വേർതിരിച്ച് കാണുന്നു.

ജീവലോകത്തിൽ ഉള്ള നമ്മൾ പര ലോകത്തിലെ നമ്മുടെ കുടുംബത്തിലെ പരേതരെ ഓർക്കുകയും അവർക്ക് ഒരു ഉരുള ചോറ് കൊടുക്കുക നമ്മുടെ ധർമമാണ് എന്ന് വിശ്വസിക്കുന്നു..

എല്ലാ മതസ്ഥരും വർഷത്തിൽ ഒരു ദിവസം അതിനായി അടയാളപ്പെടുത്തിയിട്ടുമുണ്ട്.

ജീവലോകത്തിൽ 365 ദിവസം ഒരു വർഷമെങ്കിൽ,പരലോകത്തിൽ നമ്മുടെ ഒരു വർഷം പരേതർക്ക് ഒരു ദിവസം ആണ് എന്നാണ് വിശ്വാസം.

അതിൻ പ്രകാരം വർഷത്തിൽ ഒരു ദിവസം നമ്മൾ പിണ്ഡം ( ഒരു ഉരുള ) നൽകുന്നത് വഴി എന്നും പരേതർക്ക് ഭക്ഷണം കൊടുക്കുന്നു എന്നാണ് വിശ്വാസം.അതുകൊണ്ടു തന്നെ നമ്മൾ കർക്കിടക വാവ് മുടക്കാറില്ല.

അതായത് നമ്മുടെ കുടുംബത്തിൽ നിന്ന് പരലോകത്തിൽ പോയവരെ നമ്മൾ നമ്മോടൊപ്പം ചേർത്ത് നിറുത്തുന്നു.. പരേതർക്ക് ഒരു ദൈവീക പരിവേഷം ആണ് നമ്മൾ നൽകിയിരിക്കുന്നത്.

‘മരിച്ചു നമ്മുടെ തലയ്ക്കു മുകളിൽ ദൈവമായി നിൽക്കുന്നവർ..’ എന്നാണ് നമ്മുടെ വിശ്വാസം.

എന്നാൽ ഇവിടെ പരേതർ.. പരേതർ തന്നെ.

എങ്കിലും വർഷത്തിൽ ഒരു ദിവസം അവർ അവരുടെ കുടുംബാംഗങ്ങളെ കാണാൻ വരുമെന്ന് വിശ്വാസം.

അതുകൊണ്ടാണ് ശവകുടിരങ്ങളും മറ്റും ഹലോവീൻ ആഘോഷത്തിനു ഉപയോഗിക്കുന്നു എന്നതാണ് എന്റെ യുക്തി.

ശരിയായിരിക്കാം അല്ലായിരിക്കാം.

എന്തായാലും മരിച്ചു പോയവർ തങ്ങളെ കാണാൻ വരുന്ന ദിവസമാണ് ഹലോവീൻ.

ആ ആഘോഷത്തിൽ ഞങ്ങളും പങ്കെടുക്കാൻ തീരുമാനിച്ചു..

അതു കഴിഞ്ഞു അതിനെ കുറിച്ച് പറയാം.

ഇപ്പോൾ ഹലോവീൻ ഒരുക്കങ്ങൾ അങ്ങനെ നടക്കട്ടെ..

നോഫ്രിൽസ് നുള്ളിൽ നമ്മുടെ നാട്ടിൽ കണ്ടിട്ടില്ലാത്ത പലതരം പച്ചക്കറികൾ കണ്ടു. അതിൽ ചിലതൊക്കെ നമ്മുടെ നാട്ടിലെ ഹൈപ്പർ മാർക്കറ്റുകളിൽ ചേക്കേറിയിട്ടുണ്ട്. അത്തരം പച്ചക്കറികളുടെ പാചക രീതി നമുക്ക് അറിയില്ല. ഞാൻ അതിന്റെ പേരുകൾ എഴുതി കൊണ്ട് വന്ന് നമ്മുടെ ഗൂഗിൾ അപ്പൂപ്പനോട് ഇതിനെ എന്ത് ചെയ്യണം എന്ന് കുട്ടികൾ വീട്ടിൽ ഇല്ലാത്തപ്പോൾ രഹസ്യമായി അനേഷിച്ചു..

ഇവിടെ ലഭിക്കുന്ന കൂടുതൽ പച്ചക്കറികളും തീ തീണ്ടാതെ കഴിക്കുന്നവയാണ്.. എന്നുവച്ചാൽ പച്ചക്കു കഴിക്കുന്നവ. സാലഡ് ആണ് ഇവിടത്തെ പ്രധാന ഭക്ഷണം..

കുരുമുളകും ഉപ്പും ചില സന്ദർഭങ്ങളിൽ വെളുത്തുള്ളിയും ആണ് കൂടുതലും ഉപയോഗിക്കുന്ന മസാല.

നമ്മുടെ രുചി ഭേദത്തിന്റെ മസാലകൾ കിട്ടണമെങ്കിൽ ഫ്രഷ് കോ യിൽ പോകണമത്രേ..

അപ്പോഴാണ് ബാരിയിലെ ജോസഫ് ചേട്ടന്റെ കടയും,കുട്ടികൾ അവിടെ നിന്നും കറിവേപ്പിലയും,അവിയൽ പച്ചക്കറികളും വാങ്ങിയതിന്റെ രഹസ്യവും മനസ്സിലായത്.

അമ്മ യിറങ്ങുന്നില്ലേ.. വീട് എത്തിയതൊന്നും അറിഞ്ഞില്ല..

എന്തോ ചിന്തയാണ് എപ്പോഴും..

ഇവിടെ പഠിക്കാൻ വരുന്ന കുട്ടികൾക്ക് പഠിത്തത്തിനൊപ്പം ജോലി യും ചെയ്യാമല്ലോ.. എല്ലാവർക്കും ജോലി കിട്ടുന്നുണ്ടോ?

അതാണോ ആലോചിച്ചു കൊണ്ടിരിക്കുന്നത്?

ജോലി കിട്ടില്ല അമ്മ..

ജോലി കണ്ടെത്തണം..

അതു എല്ലാസ്ഥലത്തും അങ്ങനെ തന്നെ അല്ലേ?

ഇവിടെ എന്താ പ്രത്യേകത?

നമ്മുടെ നാട്ടിലും ജോലിക്ക് അപേക്ഷകൾ അയച്ചു, ടെസ്റ്റ്‌ കൾ എഴുതി ജോലി കണ്ടെത്തുകയല്ലേ ചെയ്യുന്നത്?

ഇവിടെ കണ്ടെത്തുക എന്ന് പറഞ്ഞാൽ… എന്ത് ജോലിയും ആർക്കും ചെയ്യാം. അതിൽ എവിടെ യാണ് ജോലിക്ക് ആളെ വേണ്ടത് എന്ന് നമ്മൾ കണ്ടെത്തി, അതിനു നമ്മൾ തയ്യാർ ആകണം എന്നർത്ഥം.

ഒന്നുകൂടി തെളിച്ചു പറഞ്ഞാൽ…

ജോലി ഉള്ള സ്ഥലം ആണ് കണ്ടെത്തേണ്ടത്. അല്ലാതെ ജോലി അല്ല. അതു കൊണ്ടെത്തുക കഠിനം ആണ്. എല്ലാ ഒഴിവുകളും പ്രസിദ്ധീകരിക്കണം എന്ന് നിർബന്ധം ഇല്ല.

തൊഴിലുടമയ്ക്ക് ആരെ വേണമെങ്കിലും തൊഴിൽ ഏൽപ്പിക്കാം.

കൃത്യമായി വേതനം നൽകണം എന്ന് മാത്രം. അതുകൊണ്ട് തന്നെ തൊഴിലുടമ തന്റെ സ്ഥാപനത്തിന്റെ മുന്നിൽ മാത്രം ഒഴിവു എഴുതി ഇടുക യാണ് പതിവ്.

സ്കിൽഡ് ജോലിക്കാരെ മാത്രമേ ന്യൂസ്‌ ലെറ്റർ ൽ പരസ്യപ്പെടുത്തി, ഇന്റർവ്യൂ നടത്തി യൊക്കെ എടുക്കാറുള്ളു.

മാത്രമല്ല..പഠിക്കാൻ വരുന്ന കുട്ടികൾക്ക്‌ പരമാവധി ജോലി ചെയ്യാൻ അനുവദിക്കുന്ന മണിക്കൂർ കണക്കിലും ഒരോ യൂണിവേഴ്സിറ്റി ക്കും ഓരോ പഠന ശാഖക്കും വ്യത്യാസം ഉണ്ട്. അതുകൊണ്ടാണ് കുട്ടികൾ അവരുടെ പരിമിതികളും കഴിവും വച്ചുകൊണ്ട് ജോലി കണ്ടെത്തണം എന്ന് പറഞ്ഞത്.

ബാക്കി നമുക്ക് നാളെ പറയാം.

അമ്മക്ക് നല്ല വിശ്രമം വേണം.

ചെന്നാവുടനെ ഫുഡ്‌ കഴിച്ചു ഉറങ്ങാൻ നോക്കണം കേട്ടോ…

ഞങ്ങളെ വീട്ടിൽ ആക്കി ഉണ്ണി പോയി.

ഒത്തിരി കാര്യങ്ങൾ അറിയാൻ ഉണ്ട്..

✍️ജെകെ

26/10/2023

തുടരും…

കാനഡയുടെ ആകർഷണം ഭാഗം 5
Post Views: 74
7
Jayalekshmi krishnan

Personal Communication Coach, International Coach for communicative Malayalam,Radio jockey Kerala FM and blogger

7 Comments

  1. Sreelekha on January 19, 2024 6:09 PM

    അവരുടെ ഹാലോവീൻ നമ്മുടെ വാവുബലി ആയിരിക്കും

    Reply
  2. Sreeja Ajith on October 31, 2023 9:11 AM

    👌👌

    Reply
  3. Suma Jayamohan on October 31, 2023 9:09 AM

    | നല്ല വിവരണം. മോൻ കാനഡയിലാണ്. എന്നാലും കൂടുതൽ കാര്യങ്ങൾ അറിയാൻ കഴിയുന്നതിൽ വളരെ സന്തോഷം . അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു❤️👌

    Reply
  4. Joyce Varghese on October 30, 2023 8:36 PM

    Informative write up.
    Halloween prep 👌

    Reply
  5. Sabira latheefi on October 30, 2023 7:22 AM

    ഒത്തിരി കാര്യങ്ങൾ അറിഞ്ഞു. ഇനി പറയാൻ പോകുന്നതിന് വെയിറ്റ് ചെയ്യുന്നു. നല്ല വിവരണം. അവിടെ പഠിക്കാൻ പോകുന്ന കുട്ടികൾക്കും അയക്കുന്ന രക്ഷിതാക്കൾക്കും ഒക്കെ ഉപകാരപ്പെടും. ❤️❤️

    Reply
    • Jayalekshmi krishnan on October 30, 2023 8:14 PM

      അതു തന്നെയാണ് ഈ എഴുത്ത് കൊണ്ട് ഉദ്ദേശിക്കുന്നത്.. പരമാവധി ഷെയർ ചെയ്യുക 🙏🏻

      Reply
  6. Pingback: കാനഡയുടെ ആകർഷണങ്ങൾ -ഭാഗം 3 - By Jayalekshmi krishnan - കൂട്ടക്ഷരങ്ങൾ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.