പട്ടു പുതച്ചു കിടക്കുന്നു താഴ്‌വര
തുള്ളി കുതിച്ചു പായുന്നു തേനരുവികൾ
കളകളനാദത്തിൽ ഗാനധാര പൊഴിക്കുന്നു പുലർകാലേ പല കിളികൾ
പ്രഭാത സവാരിക്കിറങ്ങി ഞാൻ അൽഭുതം വഴികളെല്ലാം എന്തു ഭംഗിയാർന്നു
കണ്ടില്ല ചപ്പുചവറുകൾ കവറുകൾ വൃത്തിയായി ശുദ്ധമായി എൻെറ നാട്
സന്തോഷത്തോടെ ഞാൻ യാത്ര തുടരുവേ
അഭിമാനം കൊണ്ടെന്റെ ശിരസുയർന്നു
പെട്ടെന്നു കേട്ടൊരു ഭീകരനാദം
ബോംബെന്നു ചൊല്ലുന്നു ഒപ്പമാരോ
ഞെട്ടിയുണർന്നു ഞാൻ കൺതുറക്കെ
മുന്നിലടഞ്ഞൊരൻ വാതിൽ മാത്രം
കണ്ടത് വെറുമൊരു സ്വപ്നമെന്നോ
കണ്ണുനിറഞ്ഞു തളർന്നിരുന്നു
സ്വപ്നത്തിലേക്ക് നീ എത്ര ദൂരം
ഇനിയെന്നു സഫലമാ നല്ല സ്വപ്നം
ജൂല വി ഗോപാൽ

2 Comments
Nice🥰🥰
ഇഷ്ടം 🥰