Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഒരു വീട് സ്വർഗ്ഗമാക്കുന്നതും നരകമാക്കുന്നതും സ്ത്രീയാണ്???????
സാമൂഹ്യപ്രശ്നങ്ങൾ

ഒരു വീട് സ്വർഗ്ഗമാക്കുന്നതും നരകമാക്കുന്നതും സ്ത്രീയാണ്???????

By BaahusNovember 3, 2023Updated:November 8, 20235 Comments3 Mins Read172 Views
Bookmark Now
Please login to bookmark Close

No account yet? Register

ഈ തലക്കെട്ട് എന്റെ സൃഷ്ടി അല്ല, പ്രമുഖ ചാനലായ സൂര്യ ടിവിയുടെ പുതിയ പരമ്പര “ഹൃദയത്തിന്റെ “പരസ്യമാണ്. ഒരു വാക്കിൽ സ്ത്രീ വിരുദ്ധത തിരഞ്ഞു ബഹളം ഉണ്ടാക്കുന്ന ഒരാളും ഒരു ഓൺലൈൻ ഓഫ്‌ലൈൻ പ്രതികരണങ്ങളും ഈ വിഷയത്തിൽ കണ്ടില്ല. ഒരുപക്ഷെ ഒരു പരസ്യം എന്ന് കണ്ടു ഞാനും മനസ്സിൽ രോഷം കൊണ്ട് അങ്ങ് ചാനൽ മാറ്റിയിരുന്നു. പക്ഷെ ചില പുരുഷ പ്രതികരണങ്ങൾ ചുറ്റിലും കേട്ടപ്പോൾ ഒന്നെഴുതാം എന്ന് തോന്നി.

“ഒരു ചാനൽ എങ്കിലും സത്യം പറഞ്ഞല്ലോ “,

“ഈ സീരിയൽ കാണണം 👏🏼👏🏼”

“ഇത് കണ്ടില്ലെങ്കിൽ നഷ്ടം ആകും ”

അങ്ങനെ ചിലത്.

സ്ത്രീകൾ മാത്രം ആണോ കുടുംബം നരമാക്കുന്നത്. അപ്പോൾ പോലും അവളുണ്ടാക്കിയ ചായയോ, ഭക്ഷണമോ രുചിച്ച നാവു തന്നെയാണ് ആ വിഷവാക്കുകകളും തുപ്പിയത് എന്നോർക്കണം 😂.

സീരിയൽ നമ്മുടെ ടീവിയിൽ കുറേകാലങ്ങൾക്ക് മുൻപേയുണ്ട്. ദൂരദർശൻ മുതൽ ആദ്യം പുരാണം, മഹാഭാരതം, ശിവ പുരാണം, രാമായണം, ഹനുമാൻ അങ്ങിനെ… പിന്നെ ചില മെസ്സേജ് കൊടുക്കാൻ എച്ച്ഐവി, രക്‌തദാനം, സ്ത്രീധനത്തിനെതിരെ, ബാല വിവാഹം, പിന്നെ ഹൊറർ, പൈങ്കിളി ആയി അമ്മായി മരുമകൾ പോര്, ആദ്യം ഹിന്ദി അത് പിന്നെ മലയാളം ഡബ്ബിങ്.

പിന്നെ മാനസി, ജ്വാലയായ്… സ്വകാര്യ ചാനൽ ഏഷ്യാനെറ്റ്‌ വന്നപ്പോൾ സ്ത്രീ ജന്മം പുണ്യ ജന്മം, ശമന താളം, ഓർമ്മ, മേഘം അങ്ങനെ കുറേ കഥയുള്ളവ.. പിന്നെ പിന്നെ എല്ലാം ദുഷ്ട അമ്മായി -മരുമകൾ കോമ്പോ അല്ലെങ്കിൽ ജാതകം. കുറേ കഴിഞ്ഞു കറുപ്പ് -വെളുപ്പ് ആയി കഥ, അത് ഹിന്ദിക്കാർ ആണ് സൃഷ്ടിച്ചത്. പിന്നെ വയസ്സിനു മുതിർന്ന ആളെ കെട്ടുക, സ്വത്തൊക്കെ അടിച്ചു മാറ്റാൻ കുടുംബക്കാർ അങ്ങിനെ അങ്ങിനെ. പിന്നെ സൂര്യ വന്നു മിന്നുക്കെട്ട്, നിലവിളക്കു കരച്ചിൽ സന്ധ്യകൾക്കു തുടക്കം.

ഇപ്പോൾ സീ കേരളം സീരിയൽ ഫുൾ പൂജ മന്ത്രം ഓരോന്നിലും ഒരു ലോഡ് സ്വാമിമാർ. ഒന്നു തുമ്മിയാൽ സ്വാമി, ഒരു പാത്രം നിലത്തു വീണാൽ അപ്പോൾ പൂജ 😂😂. കുറ്റം പറയരുതല്ലോ ഈ മന്ത്രവാദം ഒന്നും പ്രോത്സാഹിപ്പിക്കില്ല എന്നൊരു ടാഗ് ലൈനും. ചാനൽ വ്യത്യാസമില്ലാത്ത ഒരേ ഒരു സബ്ജെക്ട്, അവിഹിതം ആണ്. ജീവിതത്തിൽ ഉള്ളതല്ലേ കാണിക്കാൻ പറ്റു എന്ന് വേണേൽ പറയാം. മണ്ഡല കാലത്തു ചിലതൊക്കെ ഭക്തി മയം. പിന്നെ റിയാലിറ്റി ഷോ, കോമഡി, സാഹസികം ഇങ്ങനെ ഒക്കെയുണ്ടെങ്കിലും ഇന്നു വെബ് സീരീസ്കളുടെ കാലമാണെങ്കിലും ഭാഷാ വേർതിരിവില്ലാതെ സീരിയലുകൾ ഓരോ ഭാഷയിലും അരങ്ങു വാഴുന്നു.

ഇപ്പോൾ ഉള്ള തലമുറ വളരെ അപ്ഡേറ്റ് ആണ്. പക്ഷെ സീരിയൽ താരങ്ങളുടെ കഥാപാത്രം പേരിന്റെ അക്ഷരങ്ങൾ ചേർത്തു ഗ്രൂപ്പുകൾ ഉണ്ടാക്കി ശിവജ്ഞലി, ശ്യാമഖിൽ ഇങ്ങനെ ചിത്രങ്ങൾ, എപ്പിസോഡ് ക്ലിപ്പുകൾ ഇടുക തുടങ്ങി അവരും അതിൽ അടിമകൾ ആയി. വാക്കുകളിൽ പുരോഗമനം പക്ഷെ ചിന്തയിൽ പഴയതിലും പഴഞ്ചൻ ആവുകയാണവർ. സിനിമയിൽ ഒരു സീൻ കാണിച്ചാൽ അത് ആൾക്കാർ അനുകരിക്കുന്നു എന്നൊക്കെ പറയില്ലേ. ഈ സീരിയൽ നിരന്തരം കാണുന്നവർ അതുപോലെ പെരുമാറി തകരുന്ന ബന്ധങ്ങൾ. കുഞ്ഞുങ്ങൾ വീട്ടുകാരോടൊപ്പം ഇത് കാണുന്നു.

ഒരിക്കൽ ഒരു കുട്ടി, അവനു 7വയസ്സായി. അവൻ  പറയുവാണ് സ്ത്രീകൾ അനുസരിക്കാൻ ഉള്ളവരാണെന്ന്. ആ മനസ്സിൽ അധികാരത്തിന്റെ അടിച്ചമർത്തലിന്റെ ചിത്രങ്ങൾ ബാല്യത്തിൽ തന്നെ ഊട്ടി ഉറപ്പിച്ചു കഴിഞ്ഞു. ശബ്ദത്തെക്കാൾ ദൃശ്യത്തിന് പെട്ടന്ന് മനസ്സിൽ കയറാൻ കഴിയും.

മൂന്ന് മണിക്കൂറിൽ താഴെയുള്ള സിനിമ മനുഷ്യന്റെ ജീവിതത്തെ ബാധിക്കും,സ്വാധീനിക്കും എന്ന് പറഞ്ഞു സെൻസെറിങ് കഴിഞ്ഞു സ്പെഷ്യൽ ഷോ നടത്തി കഴിഞ്ഞു തീയറ്റർ റിലീസ് ചെയുമ്പോൾ,  എല്ലാ ഭാഷയിലും വർഷങ്ങൾ ആയി ടോക്സിക് സബ്ജെക്ട് മാത്രം കാണിക്കുന്ന സീരിയൽ മനുഷ്യനെ ബാധിക്കില്ലേ? അതിനു സെൻസെറിങ് എങ്കിലും വേണ്ടേ? മറ്റെല്ലാ ലഹരികളെയും പോൽ  ഒരാളുടെ ഒരു സമൂഹത്തിന്റെ ജീവിതത്തെ ബാധിക്കുന്ന ടോക്സിക് ലഹരിയാണ് സീരിയലുകളും.

ആദ്യം പുണ്യജന്മമായിരുന്നവൾ ഇന്നു നരകമായി, ദുഷ്ടയായി. ജീവിതത്തിൽ 20%പുരുഷനും സ്ത്രീകളും ഉണ്ടാകും ഇതുപോലെ ക്രൂരത നിറഞ്ഞവർ. പക്ഷെ എല്ലാവരും ഇങ്ങനെയല്ല. സ്വയം ഇരുട്ടിലെയ്ക്കിറങ്ങി, കണ്ണീരും വേദനയും മനസ്സിൽ ഒതുക്കി കുടുംബത്തിന്റെ ഭദ്രതയ്ക്കു വേണ്ടി ഉരുകുന്നവർ, ബന്ധങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തി പുതിയവ കണ്ടെത്തിയിട്ടും ശരിയാകും എന്ന ചിന്തയിൽ കാത്തിരിക്കുന്നവൾ, മറ്റുള്ളവന്റെ ലഹരിയുടെ കൈകളിൽ കിടന്നു പൊലിയുന്ന സ്വപ്നച്ചിറകുള്ള ജീവിതങ്ങൾ, കുട്ടികളുമായി അത്യന്തം വിഷമയമായ ബന്ധങ്ങളിൽ തുടരുന്നവർ, വീട്ടിലും തൊഴിലിടങ്ങളിലും ഒരേ പോലെ വിശ്രമമില്ലാത്തവർ, രാവിലെ ചായ മുതൽ രാത്രി അത്താഴം വരെ മുൻപിൽ വിളമ്പിയിട്ടും ഒരു ജോലിയുമില്ലാത്ത അടിമകൾ അങ്ങിനെ നിരകൾ നീണ്ടു പോകുന്നു. ഒരു തലമുറയെ സ്വന്തം ഉയിർ കൊടുത്തു തന്റെ ജീവന്റെ പകുതി നൽകുന്നവളാണ്.

ആ സീരിയലിന്റെ പരസ്യത്തിൽ പറയുമ്പോലെ വീട് നരമാകുന്നത് സ്ത്രീയുടെ കൈയിലാണ് എന്ന് പറയുന്നത് ഇങ്ങനെയാകും – തന്റെ നേരെയുള്ള അക്രമങ്ങളിൽ പ്രതികരിക്കുമ്പോൾ, അനാവശ്യമായി തന്റെ നേർക്കു ഉയരുന്ന കൈ തടുക്കുമ്പോൾ, ടോക്സിക് ബന്ധങ്ങളെ ചോദ്യം ചെയുമ്പോൾ, ഇഷ്ടം വസ്ത്രം ഭക്ഷണം ഇഷ്ടങ്ങൾ തേടുമ്പോൾ, വീടിനുള്ളിൽ സമൂഹത്തിൽ അവൾ നരകത്തെ സൃഷ്ടിക്കുന്നവൾ ആകുന്നു . ഓരോ സ്ത്രീയും കീ കൊടുക്കുന്ന പാവയല്ല, അവളും വികാരങ്ങളും വിചാരങ്ങളും വേദനിക്കുന്ന ശരീരവുമുള്ള മനുഷ്യനാണ്. ഓരോ കുടുംബവും ഇത്  മനസ്സിലാക്കിയാൽ ഒരല്പം സ്ഥലം മനസ്സിലും അവളുടെ ഇഷ്ടങ്ങൾക്കും നൽകി ഒരു പരിഗണന കൊടുത്താൽ അവളും സന്തോഷവതിയാകും. സഹിച്ചും ക്ഷമിച്ചു ഉയിർ ബലി കൊടുക്കുമ്പോൾ അവൾ പുണ്യവതി, അവൾ സ്വർഗ്ഗത്തിന്റെ താക്കോൽ.

NB-“ഹൃദയം “സീരിയൽ കാത്തിരിക്കും പുരുഷന്മാരെ ഉടനെ അത് പ്രക്ഷേപണം ചെയ്യും. ടൈം നോക്കിയിരുന്നു കാണാൻ മറക്കല്ലേ…..

Post Views: 42
6
Baahus
  • Website

Baahus mother നോവിനാശ്വാസമായി മനസ്സിന് ആത്മാവിൽ നിന്നുതിരുന്ന സാന്ത്വനത്തിന്റെ അക്ഷരങ്ങൾ....

5 Comments

  1. Sunandha Mahesh on November 4, 2023 9:54 AM

    Good write up.

    Reply
  2. Neethu VR on November 3, 2023 11:52 PM

    👏🏻👏🏻

    Reply
    • Baahus on November 4, 2023 10:10 AM

      ❤

      Reply
  3. Sabira latheefi on November 3, 2023 2:46 PM

    എന്തൊരു കഷ്ടമാണ്. എങ്ങനെയൊക്കെയോ വലിച്ചു നീട്ടി 1000തിലധികം എപ്പിസോഡ് ഉണ്ടാക്കി ഇത് കാണുന്നവരുടെ അത്രയും സമയം കളയുന്നു.. ഇതിനെതിരെ ഇത് പോലെ പ്രതികരിച്ചിട്ടും കാര്യമില്ല. എന്തെങ്കിലും നിയമനടപടികൾ തന്നെ എടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

    Reply
    • Baahus on November 3, 2023 4:51 PM

      Mm വളരെ ടോക്സിക് ആണ് അതിന്റെ ഫലങ്ങൾ അതുപോലെ പോരടുക്കുന്നവർ വീടുകളിൽ ഉണ്ട് serial victim ആയി ജീവിതം പോയവർ ഒരുപാടുണ്ട്…

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.