നുണകൾ കൊണ്ടൊരു പളുങ്കുകൊട്ടാരം ഞങ്ങൾ കെട്ടി…
അതിന്റെ തിളക്കത്തിൽ ആവേശത്താൽ ഞങ്ങൾ നൃത്തം ചെയ്തു…
സത്യമാകുന്ന സൂര്യരശ്മികളിൽ ഞങ്ങളുടെ കൊട്ടാരം തകർന്നു വീണു…
അവയുടെ ചീളുകളേറ്റ് ഞങ്ങളുടെ മേനി മുറിഞ്ഞു…
ഒടുവിൽ,
സ്നേഹമാകുന്ന മരുന്നെടുത്ത് ഞങ്ങൾ പരസ്പരമാമുറിവിൽ പുരട്ടി… വിശ്വാസത്തിന്റെ കാറ്റും കുളിരേകി…
ഇന്ന്,
സത്യമാകുന്ന തണലിലിരുന്ന് ഞങ്ങൾ സമാധാനത്തിന്റെ തേൻ നുണയുകയാണ്… നുണയുടെ കയ്പൊട്ടുമില്ലാതെ…