മറ്റുള്ളവരുടെ ജീവനിൽ പ്രകാശമേകാൻ അവൻ സ്വയം മെഴുകുതിരിപോൽ ഉരുകിതീർന്നപ്പോഴും ഓർത്തിരുന്നില്ല ഒരു കരിന്തിരിപോൽ തന്നെയവർ ഇരുണ്ടറകളിലേക്ക് തള്ളിയിടുമെന്ന്.
അവർക്ക് വേണ്ടി താൻ നഷ്ടപ്പെടുത്തിയത് തന്റെ ജീവന്റെ പ്രകാശം മാത്രമായിരുന്നില്ല തന്നെകൂടിയാണെന്ന തിരിച്ചറിവിൽ അവന്റെ ആത്മാവ് ഒരു പ്രകാശമായ് ഭൂമിയിൽനിന്നും യാത്രയായ്.
റംസീന നാസർ