ഒരു കോഴിയമ്മ മരത്തിൽ കയറുകയായിരുന്നു. പക്ഷേ പറ്റുന്നില്ല. ഒരു മരംവെട്ടുകാരൻ കോഴിയെ മരം കയറാൻ സഹായിച്ചു. പക്ഷേ കോഴി താഴോട്ടു വീഴാൻ പോയി അപ്പോൾ മരം വെട്ടുകാരൻ അതിനെ പിടിച്ചു. എന്നിട്ട് വീട്ടിലേക്ക് കൊണ്ടുപോയി. വീട്ടിൽ നിന്ന് അമ്മ ചോദിച്ചു, “കോഴിയെ എവിടെ നിന്നും കിട്ടിയതാ”
“റോഡിൽ നിന്നും കിട്ടിയതാ ”, മരം വെട്ടുകാരൻ പറഞ്ഞു.
ഒരു കുറുക്കൻ കോഴിയെ പിടിക്കാൻ വന്നു. മരം വെട്ടുകാരൻ അതിനെ ഓടിച്ചു. കോഴിയമ്മക്ക് ഒരു കൂടുണ്ടാക്കി. അപ്പോൾ ഒരു പൂച്ച അത് കണ്ടു. മരം വെട്ടുകാരനെ പൂച്ച മാന്തി. മരംവെട്ടുകാരൻ ഹോസ്പിറ്റലിൽ പോയി. പൂച്ചയെ കോഴിയമ്മ കൊത്തിയോടിച്ചു.
മരംവെട്ടുകാരന് സന്തോഷമായി. മരംവെട്ടുകാരൻ കോഴിയമ്മയ്ക്ക് ഒരുപാട് ഭക്ഷണം കൊടുത്തു. നമുക്ക് ചങ്ങാതിമാരാവാം. അവർ പറഞ്ഞു. അങ്ങനെ അവർ നല്ല ചങ്ങാതിമാരായി. കോഴിയമ്മ കുറേക്കാലം അവിടെ താമസിച്ചു.
പേര് : അനയ്
വയസ്സ് :5
2 Comments
❤️❤️❤️
❤️❤️🥰