കുറ്റബോധത്തിന്റെ ഉമിത്തീയിൽ നീറുന്ന മനസ്സുമായി ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു പക്ഷേ നിദ്ര കൺപോളകളെ തഴുകുന്നു പോലുമില്ലായിരുന്നു .
നൊന്തുപെറ്റ മക്കളെയും സ്നേഹനിധിയായ ഭർത്താവിനെയും വിട്ട് ഇന്നലെ ഫേസ്ബുക്കിൽ കണ്ടവനുമായി ഇറങ്ങിപ്പോന്നു അവന്റെ ആവിശ്യം കഴിഞ്ഞപ്പോൾ അവളെ തെരുവിലേക്ക് ഇറക്കിവിട്ടു .
ആത്മത്യ ചെയ്യാൻ പുഴയിലേക്ക് എടുത്തു ചാടിയ അവളെ പിന്നിൽ നിന്നും വലിച്ചു മാറ്റി അവളോട് ക്ഷമിച്ച തന്റെ ഭർത്താവിന്റെ സ്നേഹം ഒരു നിമിഷത്തേക്ക് മറന്നതിന്റെ നീറ്റൽ അവളുടെ നെഞ്ചിൽ പുകഞ്ഞു കൊണ്ടേയിരുന്നു .
റംസീന നാസർ