അഗത്തി ചീര, അഗസ്ത്യ ചീര എന്ന പേരിലൊക്കെ അറിയപ്പെടുന്നത് ഒരു കുഞ്ഞു മരമാണ്. മുരിങ്ങയില കൊണ്ട് തോരൻ ഉണ്ടാക്കുന്ന പോലെ തന്നെയാണ് ഇതും തോരൻ ഉണ്ടാക്കുക. നല്ലൊരു പവർഫുൾ ഹെർബാണ്. സെപ്റ്റംബർ – ഒക്ടോബർ മാസത്തിലാണ് അഗത്തി ചീര പൂവിടുക. രണ്ടുതരത്തിലുള്ള പൂവ് ഉണ്ടാവും ഒന്ന് വെളുത്തതും ഒന്ന് ചുവപ്പ് നിറവും.
വിത്തിൽ നിന്നാണ് തൈകൾ ഉത്പാദിപ്പിക്കുക. യാതൊരു തരത്തിലുള്ള കീടാക്രമണങ്ങളും ഇല്ലാത്ത ഒരു ചീരയാണ്. പേരിൽ ചീര എന്ന പറയപ്പെടുന്നു എങ്കിലും പയർ വർഗ്ഗത്തിൽ പെട്ട ഒരു കുറ്റിച്ചെടിയാണ്. വിത്തുകളും കമ്പുകളും എല്ലാം നട്ട് അഗത്തി ചീര കൃഷി ചെയ്യാം. വീട്ടുമുറ്റത്തോ പറമ്പിലോ നല്ല വെയിൽ കിട്ടുന്നയിടത്ത് കൃഷി ചെയ്യാം.
ഇലകളുടെയും പൂക്കളുടെയും നീര് മൈഗ്രീൻ പോലുള്ള തലവേദനയ്ക്ക് ആശ്വാസമേകും. പോഷങ്ങളാൽ സമൃദ്ധമായ അഗതി ചീര ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ നേത്രരോഗങ്ങൾക്കും പരിഹാരമാകും. പൂവ്കൊണ്ടും നല്ലൊരു തോരൻ ഉണ്ടാക്കാം.
വേണ്ട സാധനങ്ങൾ:-
അഗത്തി ചീര ഒരു കപ്പ്
വെളിച്ചെണ്ണ 3 സ്പൂൺ
കടുക് കാൽ ടീസ്പൂൺ
ഉഴുന്നുപരിപ്പ് അര ടീസ്പൂൺ
ഉപ്പ് പാകത്തിന്
നാളീകേരം ഒരു കപ്പ്
പച്ചമുളക് രണ്ടെണ്ണം
തയ്യാറാക്കേണ്ട വിധം:-
മുരിങ്ങയില പോലെ തന്നെ തോരൻ തയ്യാറാക്കാം. കഴുകി വൃത്തിയാക്കി ഓരോ ഇലയും അടർത്തി മാറ്റുക. സാധാരണ തോരൻ പോലെ തന്നെ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് , ഉഴുന്നുപരിപ്പ് ചേർത്ത് നന്നായി വഴറ്റുക. ചീര ചേർത്ത് അടച്ച് വെച്ച് വേവിക്കുക. അവസാനം നാളികേരവും പച്ചമുളകും ചേർത്ത് നന്നായി ഇളക്കുക.
9 Comments
👍👍👌👌
👌👌
Thank you ❤️
Thank you ❤️
Thank you ❣️
കൊള്ളാം. അറിവു പകരുന്ന ലേഖനം.
റെസിപ്പി സൂപ്പർ👍👌👌
Thank you ❤️
ഏകാദശി വ്രതം എടുക്കുന്നവർ ദ്വാദശിക്ക് ഇത് നിർബന്ധമായും കഴിക്കും.
ഉവ്വോ? അറിയില്ല.Thanks for information ❤️