സുരക്ഷ എന്ന വാക്ക് പലപ്പോഴും വിരോധാഭാസം ആവുന്നുണ്ടോന്ന് തോന്നാറുണ്ട് പലപ്പോഴും?
ഒരിടത്തു സ്ത്രീ സുരക്ഷയെ പറ്റി വാതോരാതെ സംസാരിക്കുകയും മാധ്യമ ചർച്ചയും സ്റ്റാറ്റസുകളുമിട്ട് സമൂഹത്തെ ഉണർത്തുമ്പോൾ, മറ്റൊരിടത്തു ബാലിക മുതൽ വൃദ്ധസ്ത്രീകൾ വരേ തെല്ലും സുരക്ഷയില്ലാതെ പീഡിതരാവുന്നു .
അവർക്ക് വേണ്ടി സംസാരിക്കുന്നവരെ ഫെമിനിച്ചി എന്ന് മുദ്രകുത്തി ആക്ഷേപിക്കുന്നു.
കൊല ചെയ്യപ്പെട്ടവനേക്കാൾ പരിഗണന കൊന്നവന് ലഭിക്കുന്നു.
അവൻ സുരക്ഷയോടെ ജയിലിൽ തിന്നും കുടിച്ചും വാഴുന്നു.
അമ്മയുടെ ഗർഭപാത്രം മാത്രമേ കുഞ്ഞേ നിനക്ക് സുരക്ഷ നൽകു എന്നു പാടിപ്പറയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു .
റംസീന നാസർ