Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കാനഡയുടെ ആകർഷണം ഭാഗം 7 – വണ്ടിയും വള്ളവും ഉള്ളവർ
അനുഭവം ജീവിതം തുടർക്കഥ / സീരീസ്

കാനഡയുടെ ആകർഷണം ഭാഗം 7 – വണ്ടിയും വള്ളവും ഉള്ളവർ

By Jayalekshmi krishnanDecember 4, 2023Updated:December 13, 202313 Comments4 Mins Read279 Views
Bookmark Now
Please login to bookmark Close

No account yet? Register

ആദ്യ ഭാഗം മുതൽ വായിച്ചു തുടങ്ങാം.

ഭാഗം :7 വണ്ടിയും വള്ളവും ഉള്ളവർ

സമയം നോക്കാതെ വരുമാനം നോക്കി മാത്രം ജോലി ചെയ്യുന്നവരാണ് ഇവിടുത്തെ കുടിയേറ്റക്കാർ. പ്രത്യേകിച്ചു പെർമെനന്റ് റെസിഡൻസി പെർമിറ്റ്‌ ലഭിക്കാത്തവർ.

പെർമെനന്റ് റെസിഡൻസി പെർമിറ്റ്‌ ലഭിച്ചവർ ആദ്യം വാങ്ങുന്നത് ഒരു കാർ ആയിരിക്കും.. ഇവിടെ കാർ ഇല്ലാതെ യാത്ര ദുഷ്ക്കരമാണ്.

കാലാവസ്ഥ തന്നെ പ്രധാന കാരണം.

കാർ വാങ്ങുകയെന്നാൽ പുതിയ കാർ. അങ്ങനെ ആണെങ്കിൽ ബാങ്കിൽ നിന്ന് വായ്‌പ്പാ ലഭിക്കും അതുകൊണ്ട് തന്നെ കഴിവതും സെഡാൻ അല്ലെങ്കിൽ SUV വണ്ടികൾ വാങ്ങാൻ ശ്രമിക്കും. നമ്മുടെ നാട്ടിലെ പോലെ ഫാമിലി കാറുകളെ അത്ര അധികം ഞാൻ നിരത്തുകളിൽ കണ്ടില്ല. അതുപോലെ ഇരുചക്ര വാഹനങ്ങളും നന്നേ കുറവാണ്. എന്നാൽ ഇവിടുത്തെ ആളുകൾ പ്രായ ഭേദമന്യേ സൈക്കിൾ യാത്ര ചെയ്യുന്നത് ഒരു രസ കാഴ്ചയാണ്.

കാർ ഷോറൂമിലൂടെ പഴയ കാറുകളും വാങ്ങാറുണ്ട്.. പുതിയ കാർ വാങ്ങുന്നത് കൊണ്ട് കാറിന്റെ ടയർ സൂക്ഷിക്കാൻ ഡോർമട്ടറി സൗകര്യം കാർ ഷോറൂം തരും.. ആ സൗജന്യ സൗകര്യം പഴയ കാറുകൾക്ക് ലഭിക്കാറില്ല.

കാറിന്റെ ടയർ എന്തിനാ സൂക്ഷിക്കുന്നത് അല്ലേ??

മഞ്ഞ് കാലത്ത് കൂടുതൽ ഗ്രിപ് ഉള്ള ടയർ വേണം.. മഞ്ഞ് ഉറഞ്ഞു കണ്ണാടി ചില്ലുപോലെയാകും. വാഹനങ്ങൾ തെന്നി പോകാൻ സാധ്യത ഉള്ളതിനാൽ മഞ്ഞ് കാലം തുടങ്ങുമ്പോൾ കാറിന്റെ ടയറുകൾ മാറ്റിയിടും. അതിനാൽ കാറിനോടൊപ്പം മഞ്ഞ് കാലത്തേക്കുള്ള അഞ്ചു ടയറുകളും വാങ്ങുന്നു. അത് ഷോറൂമിൽ സൂക്ഷിക്കുന്നു.

ഞാൻ പറഞ്ഞല്ലോ ഇവിടെ പെർമെനന്റ് റെസിഡൻസി പെർമിറ്റ്‌ ലഭിക്കാത്തവർ, താമസിക്കാൻ ഒരിടം തേടി നടക്കുന്നതിനിടയിൽ കാറിന്റെ ടയർ വയ്ക്കാൻ ഉള്ള സ്ഥലം കൂടി കണ്ടെത്തിയെടുത്തു അതിനും വാടക കൊടുക്കുക അത്ര ലളിതമല്ല.

ഞാൻ പറഞ്ഞല്ലോ ഇവിടെ കുടിയേറ്റക്കാർക്ക് പട്ടിണി കിടക്കാൻ 900 ഡോളർ വേണം.

ഇവിടെ പൊതു യാത്ര സംവിധാനം നല്ലതാണ് എങ്കിലും ബസ്സുകളുടെ എണ്ണം കുറവാണ്.. പ്രധാന നിരത്തുകളിൽ മാത്രമാണ് സർവീസുകൾ കാണാറുള്ളു. അതുകൊണ്ട് തന്നെ സ്വന്തമായി ഒരു കാർ അനിവാര്യമാണ്, എന്നാൽ ചിലവ് നോക്കിയാൽ പെർമെനന്റ് റെസിഡൻസി പെർമിറ്റ്‌ ലഭിക്കാത്തവർക്ക് അതൊരു ആഡംബരവുമാണ്. നമ്മുടെ നാട്ടിലെ പോലെ ഊബർ ഓട്ടോ ഒന്നുമില്ല. ചെറിയ ചിലവിൽ ഇവിടെ ഒന്നും നടക്കില്ല എന്ന് സാരം.

ഇവിടെ സ്ഥിര താമസക്കാരും സ്വന്തമായി വീട് ഉള്ളവരിൽ ഭൂരിഭാഗം ആളുകളും വണ്ടിയും വള്ളവും ഉള്ളവർ ആണ്. നാല് വീലുകൾ ഉള്ള ഒരു ട്രോളിയിൽ ആണ് അവരുടെ വള്ളം നിറുത്തി വയ്ക്കുന്നത്.

ഇവിടെ പുഴകൾ ഇല്ലാത്ത ടൌൺഷിപ് കുറവാണ്. വേനൽ കാലത്തെ പ്രധാന വിനോദവും പുഴയെ ചുറ്റി പറ്റിയാണ്.അതുകൊണ്ട് തന്നെ അവരുടെ വള്ളം കാറിന്റെ പുറകിൽ കൊളുത്തി പുഴ കരയിൽ എത്തുകയും കാറിൽ നിന്ന് വള്ളങ്ങൾ പുഴയിലേക്ക് ഇറക്കുന്നതിനുള്ള പ്രത്യേക ചരിഞ്ഞ പടവുകൾ ഉണ്ട്‌.

കാറിനെയും ബോട്ട് ട്രോളിയെയും പുഴക്കരയിൽ നിറുത്താൻ വേണ്ട സൗകര്യങ്ങളും എല്ലാ റിവർ സൈഡ് ലും ഏർപ്പെടുത്തിയിട്ടുണ്ട്.

ഇനി നമ്മുടെ വീട്ടിൽ വള്ളം നിറുത്തി വയ്ക്കാൻ സ്ഥലമില്ലെങ്കിൽ അതിനും ഉള്ള സൗകര്യം പ്രതിമാസ വാടകയക്കും പുഴക്കരയിൽ ലഭ്യമാണ്.

പുഴക്കരകളിൽ ഒന്നിന് മുകളിൽ ഒന്നായി ബോട്ട് കൾ നിറുത്തിയിരിക്കുന്നതും ഇവിടുത്തെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്.

മഞ്ഞ് കാലം തുടങ്ങിയാൽ ബോട്ട് കൾ മഞ്ഞ് വീഴാതെ പൊതിഞ്ഞു വയ്ക്കുന്നതിൽ ഇവിടെയുള്ള സംവിധാനങ്ങൾ ഒന്ന് കാണേണ്ടത് തന്നെ. ഇതിന്റെ ചിലവുകൾ കേട്ടാൽ ഞെട്ടിപൊട്ടി തെറിക്കും. പക്ഷേ ഇതൊക്കെ ഇവിടുത്തെ സൗകര്യങ്ങളെയും ജീവിത നിലവാരത്തെയും അടയാളപ്പെടുത്തുന്ന ചിഹ്നങ്ങൾ ആണ്.

ഇവിടെ സ്ഥിര താമസം അല്ലാതെ കാനഡയിൽ വന്നു കാണുന്ന എന്നെ പോലെയുള്ളവർക്ക് അവധി ദിവസങ്ങളിൽ രാവിലെ വള്ളത്തിനെ വണ്ടിയിൽ കൊളുത്തി തടകങ്ങളിലേക്ക് പായുന്ന കാഴ്ച അതിശയവും ആകർഷകവും ആണ്.

നല്ല സൂര്യൻ ഉള്ള ദിവസങ്ങളിൽ വണ്ടിയും വള്ളവും മീൻ പിടിക്കാനുള്ള ചൂണ്ടയും മറ്റുമായി കുടുംബ സമേതം തടകങ്ങളിൽ സമയം ചിലവാക്കുന്ന ഇന്നാട്ടുകാർ ആഘോഷപ്രിയരാണ്. തടകങ്ങളുടെ തീരങ്ങൾ മനോഹരങ്ങളായ ഉല്ലാസ പാർക്കുകൾ ആണ്. അവിടെ വൃത്തിയും വെടിപ്പുമുള്ള സുചി മുറികളും ലഘു ഭക്ഷണ ശാലകളും ഉണ്ട്.എല്ലാ പണമിടപാടുകളും കാർഡ് കളിലൂടെയോ ഫോണിലൂടെ യോ ആയതു കൊണ്ട് ഒരു യാത്രയും ഇവിടെ ഉള്ളവർക്ക് വിഷമം പിടിച്ച ഒന്നല്ല.. പെട്രോൾ പമ്പുകളിൽ ഡെബിറ്റ് അല്ലങ്കിൽ ക്രെഡിറ്റ്‌ കാർഡ് കൾ കറിനുള്ളിൽ ഇരുന്നുകൊണ്ട് ഫോണിലൂടെ പേയ്‌മെന്റ് നടത്തിയ ശേഷം വാഹന ഉടമ തന്നെ ഇറങ്ങി ചെന്നു പെട്രോൾ അടിക്കുകയാണ് ചെയ്യുന്നത്.. ഹായ്… എന്ത് രസം അല്ലേ?

നമ്മുടെ നാട്ടിൽ അതിനായി വെയിലത്തും മഴയത്തും ചെറിയ ശമ്പളത്തിനു ജോലി ചെയ്യുന്ന സഹോദരങ്ങളെ ഓർക്കാതെ പോകാൻ കഴിയുന്നില്ല.

ഒരു നിരത്തിന്റെ ഇരു ഭാഗങ്ങളിലും പെട്രോൾ പമ്പുകൾ ഉണ്ടെങ്കിലും തൊഴിലവസരം ഇല്ല. നാട് വിട്ട് ഇവിടെ ചേക്കേറിയ യുവത്വം ആ ജോലിയും ഇവിടെ ചെയ്യാൻ തയ്യാർ ആണ് എന്നാൽ ആ ജോലിക്ക് ഇവിടെ ആളുകളെ വേണ്ട. നമ്മുടെ നാട്ടിലെ പെട്രോൾ പമ്പ് തൊഴിലാളികളെ ഞാൻ ഓരോ പെട്രോൾ പമ്പ് കാണുമ്പോഴും ഓർത്തു പോകുന്നു.

പബ്ലിക് ബസ്സ് പ്രധാന നിർത്തുകളിൽ മാത്രമാണ് ഓടുന്നത് എന്ന് ഞാൻ പറഞ്ഞല്ലോ അതിന്റെ കൂടെ പറയേണ്ട ഒരു കാര്യം കൂടി ഉണ്ട്.

ബസ്സിന്റെ മുന്നിലും പിന്നിലും നാല് സൈക്കിളുകൾ കൊളുത്തി വച്ചു കൊണ്ട് പോകാൻ സൗകര്യം ഉണ്ട്.

ഇവിടുത്തെ കുട്ടികൾ സ്കൂളിലും കോളേജിലും പോകുന്നത് ഈ സൗകര്യം പ്രയോജനപ്പെടുത്തിയാണ്.

വീട്ടിൽ നിന്ന് പ്രധാന നിരത്തു വരെ സൈക്കിളിൽ വന്നശേഷം,സൈക്കിൾ നെ ബസ്സിന്റെ മുന്നിലോ പിന്നിലോ കൊളുത്തിയ ശേഷം ബസ്സിൽ യാത്ര ചെയ്യുന്നു..അവരുടെ യാത്ര പൂർണമാക്കുന്നത് ഈ രീതിയിൽ ആണ്. സെക്കന്ററി സ്കൂൾ വിദ്യാഭ്യാസം ഇവിടെ നിർബന്ധമല്ല.അതിനാൽ ഹൈ സ്കൂൾ വരെ മാത്രമേ നഗരത്തിനുള്ളിൽ സ്കൂളുകൾ ഉള്ളൂ . സെക്കന്ററി സ്കൂളുകൾ, കോളേജുകൾ, യൂണിവേഴ്സിറ്റി കൾ ഇവയെല്ലാം അല്പം ഉൾ പ്രദേശങ്ങളിൽ അതി വിശാലമായ സ്ഥലത്ത് എല്ലാ സൗകര്യങ്ങളും ഉള്ള രീതിയിലുമാണ് ഒരുക്കിയിരിക്കുന്നത്. ഇവിടുത്തെ കുട്ടികളും കുടിയേറ്റക്കാരും ഇതുപോലെ യാത്രചെയ്തു പഠിക്കുക എന്നതാണ് ഇവിടുത്തെ രീതി. കുടിയേറ്റക്കാർക്ക് ഈ രീതിയിലെ യാത്ര കഠിനമാണ്.കാരണം അവർ ഇവിടുത്തെ കാലാവസ്ഥക്ക് പൊരുത്തപ്പെട്ടവർ അല്ലല്ലോ.

ഞാൻ ഇവിടെത്തെ ജീവിതം നല്ലതല്ല എന്ന അഭിപ്രായക്കാരി അല്ല.. എന്നാലും തൊഴിലവസരം കണ്ട്കൊണ്ട് ഇവിടെ വരുന്ന നമ്മുടെ യുവ തലമുറ അറിയേണ്ട ചില കാര്യങ്ങൾ ഇവിടുത്തെ ആകർഷണങ്ങളോടൊപ്പം പറഞ്ഞു പോകുന്നു..

ഒരമ്മയെന്ന നിലയിൽ ചിന്തിച്ചു പോകുന്ന ചില കാര്യങ്ങൾ ആണ് ഞാൻ നിങ്ങളോട് പങ്കു വയ്ക്കുന്നത്.

വീണ്ടും പറയുന്നു. ഞാൻ ഇവിടെത്തെ ജീവിതം നല്ലതല്ല എന്ന അഭിപ്രായക്കാരി അല്ല..

തുടരും…..

✍️ജെകെ

ചിത്രത്തിന് കടപ്പാട് : ഗൂഗിൾ

കളിപ്പാട്ടം പോലെ :കാനഡയുടെ ആകർഷണം ഭാഗം 8

Post Views: 32
6
Jayalekshmi krishnan

Personal Communication Coach, International Coach for communicative Malayalam,Radio jockey Kerala FM and blogger

13 Comments

  1. Sreelekha on January 20, 2024 6:41 PM

    ജീവിതം കുറച്ചു കൂടി simple ആണല്ലോ അവിടെ

    Reply
  2. Anuja on January 11, 2024 2:18 PM

    Well written and informative.

    Reply
  3. Anuja on January 11, 2024 2:17 PM

    Very informative and well written.

    Reply
  4. Shreeja R on December 18, 2023 10:17 PM

    നല്ല വിവരണം 👌

    Reply
  5. Jacob T Cherukara on December 7, 2023 11:34 AM

    Dear JK
    Read your blog. You have illustrated well.
    Very useful to parents and students who are migrating.
    All the best

    Reply
    • Jayalekshmi krishnan on December 10, 2023 4:12 AM

      🙏🏻

      Reply
  6. Sabira latheefi on December 6, 2023 6:45 AM

    കാനഡയുടെ ഇത് വരെ കേൾക്കാൻ സാധിക്കാത്ത ഒത്തിരി വിശേഷങ്ങൾ ചേച്ചിയുടെ ഈ സീരിസ്ലൂടെ കിട്ടുന്നുണ്ട്. അതും അവിടേക്ക് പുതുതായി പഠിക്കാൻ പോകുന്നവർക്ക് ഉപകാരപ്പെടുന്ന രൂപത്തിൽ, ഒട്ടും മടുപ്പിക്കാതെ. അടുത്ത ഭാഗങ്ങൾക്കായി വെയ്റ്റിംഗ്… ❤️❤️

    Reply
  7. Sunandha Mahesh on December 4, 2023 7:53 PM

    കുടിയേറാൻ ആഗ്രഹമുള്ളവർക്ക് ഉപകാരപ്രദം..

    മനോഹരമായ എഴുത്ത് 👍

    Reply
  8. Silvy on December 4, 2023 7:20 PM

    Very nice and informative article chechee 👌👌👌

    Reply
  9. Manna Mereeza on December 4, 2023 2:19 PM

    ചേച്ചി…Very informative. waiting for next part 👍🥰

    Reply
    • Nafs nafs on December 4, 2023 7:12 PM

      വളരെ നല്ല ഉപകാരപ്രദമായ ലേഖനം നന്നായിട്ട് എഴുതി👌👌👏👏👏

      Reply
    • Latha on December 4, 2023 11:49 PM

      Very informative.Iam waiting for next session ,thank you

      Reply
  10. Manna Mereeza on December 4, 2023 2:17 PM

    ചേച്ചി…Very informative. waiting for next part 😊

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.