ഓർമ്മകൾ അച്ചാറിട്ടു വെയ്ക്കുമ്പോൾ
കണ്ണീരുപ്പ് ചേർത്താൽ ഒരു പാട് കാലമിരിക്കും.
എങ്കിലും ലേശം മധുരം ചേർന്നതാണ് ഇടയ്ക്കൊന്ന് രുചിയ്ക്കുവാനിഷ്ടം.
വെറുപ്പിന്റെ പൂപ്പൽ വീണവ ഉപേക്ഷിക്കുന്നതാണ് നല്ലത്!
രക്ത സമ്മർദ്ദം കൂട്ടുമെങ്കിലും,
മസാലയിൽ ആഡംബര സ്നാനം ചെയ്ത
മാംസത്തിനരികിലും
രുചി വൈവിധ്യമുള്ള
ജീവിതത്തിന്റെ തൂശനിലത്തുമ്പത്തും
ഇല്ലായ്മയുടെ വറ്റ് തിരച്ചിലിനിടയിലും
ഇത്തിരി അച്ചാർ നല്ലതാണ്.
വൈകാരികതയുടെ വിനാഗിരി ചേർന്ന എരിവോർമ്മത്തുണ്ട്.