നിൻ പ്രണയം ഒരു കടലാകുന്നു….
എൻ പ്രണയം ഒരു നീരുറവയും…
ഓരോ തുള്ളി പ്രണയവും നിന്നിലേക്കു മാത്രം ചേർന്നലിഞ്ഞു ഞാനില്ലാതെയാകുന്നു…
എന്നാൽ നിന്നനന്തതയിൽ എൻ പ്രണയം ഒരു തുള്ളി കണക്കേ അലിഞ്ഞലിയുന്നു…
ഞാൻ തൊണ്ടവരണ്ടു പിടഞ്ഞുവീണപ്പോഴും എൻ പ്രണയത്തിന്റെ അവസാനതുള്ളിയും നിനക്കായ് ഞാൻ സമര്‍പ്പിച്ചു…
അനന്തതയിൽ വിഹരിക്കുമ്പോളൊന്നോർക്കണേ…
നിന്നെ നീയാക്കിയ ഈ കണ്ണുനീർത്തുള്ളികളെ….