രക്തം തളം കെട്ടികിടക്കുന്ന കൈത്തടങ്ങൾ
കീറി മുറിക്കപ്പെട്ട മൃദു വയർ;
തുന്നി ചേർക്കപ്പെട്ട പച്ച മാംസം
ഞരമ്പിലൂടെ ഒഴുകുന്ന ഒരു കുന്നു മരുന്നുകൾ
ഇതിനോടകം ഒരു ദാക്ഷണ്യവുമില്ലാതെ
വന്നു ചേരുന്ന തലവേദനയും നടുവേദനയും
അങ്ങോട്ടും ഇങ്ങോട്ടും
തിരിയാൻ വയ്യ
ചുമയ്ക്കാൻ വയ്യ
തുമ്മാൻ വയ്യ
ചിരിക്കാൻ വയ്യ
മൂത്രം പോവാൻ
ഹോ ട്യൂബിട്ടിട്ടുണ്ടത്രേ!
എല്ലാം കുഞ്ഞേ
നിനക്കുവേണ്ടിയാണല്ലോ
എന്നോർക്കുമ്പോൾ മാത്രം
ഒരു സമാധാനം!!