സഹ്യനിരകൾ
കടന്നെടുത്തുന്ന
ഒരു
പ്രത്യേക തരം
കാറ്റുണ്ട്
പാലക്കാട് തൊട്ട്
തൃശ്ശൂർ വരെ
വൃശ്ചികമാസത്തിന്റെ
വരവറിയിച്ചുകൊണ്ട്
ഡിസംബറിലെ
മഞ്ഞിൽ
നക്ഷത്രങ്ങൾ
തൂങ്ങിയാടാൻ
തുടങ്ങും
കാറ്റ് കീറി കളയുന്ന
കടലാസ് നക്ഷത്രങ്ങൾ
ഇന്നില്ല
സ്കൂൾ അടച്ചാൽ
കരോളും പാട്ടുമായി
എത്തുന്ന
കുട്ടി കരോൾ
സംഘങ്ങൾ
നാടിന് മുഴുവൻ. കേക്കിന്റെ
മണം
തറവാട്ടിൽ മുറിക്കുന്ന
ഐസ് കേക്കിലെ. പൂക്കൾ സൂക്ഷിച്ചു വെക്കും
സോഷ്യൽ സർവീസ്
ദിവസത്തിൽ
സ്കൂളിലെ
സംഭാവനക്കായി
ഇന്ന്
എന്തെല്ലാം തരം
കേക്കുകൾ എന്നും
എങ്ങും കേക്കുകൾ
കേക്കിനായി. കാത്തിരുന്ന
ക്രിസ്തുമസ് കാലം
ഓർമ മാത്രം