ചാണകം മെഴുകി പൊട്ടിപ്പൊളിഞ്ഞ തറയും ചോർന്നൊലിക്കുന്ന മേൽക്കൂരയുമുള്ള ആ വീട് തൊഴുത്തിനേക്കാൾ പരിതാപകരമായിരുന്നു.
സന്ധിവാദം വന്നു കിടപ്പിലായ അച്ഛനെയും പറക്കമുറ്റാത്ത തന്റെ അനുജത്തിമാരേയും സംരക്ഷിക്കാൻ അവൾ കിലോമീറ്ററോളം കാൽനടയായ് നടന്ന് ജോലിയെടുത്ത് കിട്ടുന്ന സമ്പാദ്യമായിരുന്നു.
അന്ന് പതിവില്ലാതെ ആരും എത്തിനോക്കാത്ത ആ വീട്ടിൽ മാധ്യമ പ്രവർത്തകരെയും വാർത്താ റിപ്പോർട്ടർമാരെയും കണ്ടപ്പോളാണ് തിരിച്ചറിഞ്ഞത്.
നടത്ത മത്സരത്തിൽ അവൾ രാജ്യത്തിന് വേണ്ടി സ്വർണ്ണമെഡൽ നേടിയെടുത്തത് അവളുടെയാ തൊഴുത്ത് പോലുള്ള വീട്ടിൽ നിന്നാണെന്ന്.
പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചു അവൾ നേടിയെടുത്ത വിജയത്തിന് പത്തരമാറ്റിന്റെ തിളക്കമായിരുന്നു .
റംസീന നാസർ