Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മിത്ത്
കഥ ത്രില്ലർ

മിത്ത്

By Jayan keezhperoorDecember 29, 20233 Comments7 Mins Read68 Views
Bookmark Now
Please login to bookmark Close

No account yet? Register

പേരൂർപുഴ വളരെ ശാന്തമായി ഒഴുകിക്കൊണ്ടിരുന്നു, പൂവൻ കോഴികൾ പലവട്ടം കൂവിയിട്ടും സൂര്യൻ ഉറക്കമുണർന്നതേയില്ല, പക്ഷേ വാമനൻ നമ്പൂതിരി ഉണർന്നു, അതുപിന്നെ അങ്ങനാണ് സൂര്യനുദിച്ചാലും ഇല്ലേലും വാമനൻ നമ്പൂതിരി വെളുപ്പിനെ എഴുന്നേറ്റ് പുഴയിൽ പോയി മുങ്ങി കുളിച്ച് ക്ഷേത്രത്തിലേയ്ക്ക് പോകും. പതിവ് അന്നും തെറ്റിയില്ല ഒറ്റമുണ്ടുടുത്ത് ഒരുകയ്യിൽ വാൽക്കിണ്ടിയും മറ്റേകൈയ്യിൽ ടോർച്ചുമായി അദ്ദേഹം പാടത്തേക്ക് നടന്നു.

നോക്കെത്താദൂരം വരെ പരന്നുകിടക്കുന്ന വയലേലയുടെ നടുവിലൂടെ കിളികൾക്കിരിക്കാൻ എന്നമട്ടിൽ നാട്ടിയിരിക്കുന്ന ഇലട്രിക് പോസ്റ്റുകൾ നിരന്ന് നിൽപ്പുണ്ട്, ഉദയസൂര്യൻറെ പ്രഭയിൽ വിളഞ്ഞ നെൽപ്പാടങ്ങൾ സ്വർണ്ണപാടങ്ങൾ പോലെ കാണപ്പെട്ടു. നടവരമ്പിലൂടെ മടകൾ ചാടിക്കടന്ന് വാമനൻ നമ്പൂതിരി പുഴയെ ലക്ഷ്യമാക്കി നടന്നു. പേരൂർ ഗ്രാമത്തിനും പേരൂരപ്പനും അരപ്പട്ട കിട്ടിയതുപോലെ ഗ്രാമത്തെ ചുറ്റിയൊഴുകുകയാണ് പേരൂർ പുഴ.

കല്പടവിൽ ഒറ്റമുണ്ടും തോർത്തും വച്ച്, കോണകം ഒന്ന് മുറുക്കിയിട്ട് വാമനൻ നമ്പൂതിരി പുഴയിലേക്കിറങ്ങി, മറഞ്ഞുനിന്ന കാറ്റുപോലും ആ കുളി കാണാൻ പുഴക്കടവിലെത്തി, ഓളപ്പരപ്പിലേയ്ക്ക് ഊളിയിട്ട് മുങ്ങി പൊങ്ങിയ നമ്പൂതിരി നമഃശിവായ, നമഃശിവായ ജപിച്ചുകൊണ്ട് അരയ്‌ക്കൊപ്പം വെള്ളത്തിൽ നിന്ന് കോണകം അഴിച്ചെടുത്ത് വെള്ളത്തിലൊന്ന് മുക്കി, നമ്പൂതിരിക്ക് ചുറ്റും നീന്തിത്തുടിച്ചിരുന്ന മാനത്തുകണ്ണികൾ ആ കാഴ്ചകണ്ട് നാണിച്ച് അടിത്തട്ടിലേക്ക് ഊളിയിട്ടു, വെള്ളത്തിൽ മുക്കിയെടുത്ത കോണകം പിഴിഞ്ഞുകൊണ്ട് പായൽ പടർന്ന പടിക്കെട്ടിലേയ്ക്ക് കയറി ദൃതിയിൽ ഒറ്റമുണ്ടെടുത്ത് ചുറ്റി എന്നിട്ട് ചുറ്റും നോക്കി “നമഃശിവായ, ആരും കണ്ടില്ല” എന്നുപറഞ്ഞ് ഒരുകിണ്ടി വെള്ളവും കോരി ക്ഷേത്രമുറ്റത്തേയ്ക്ക് നടന്നു.

ഇലഞ്ഞിമരത്തിൻ്റെ പൊത്തിലിരുന്ന മൂങ്ങ നമ്പൂതിരി പോകുന്നത് അവ്യക്തമായി കണ്ട് ഉറക്കെ ഒന്ന് മൂളി, നേരം പുലർന്നു എന്ന് ഉറപ്പിച്ച് പൊത്തിലേയ്ക്ക് തിരിഞ്ഞിരുന്നു. തിരുമേനിയുടെ വരവറിയിച്ചുകൊണ്ട് ആനക്കൊട്ടിലിലെ പ്രാവുകൾ പലദിക്കിലേയ്ക്ക് പറന്നകന്നു. ഗോപുരവാതിൽ തുറന്നകത്തുകയറി തിരുമേനി കയ്യിൽ ഉണ്ടായിരുന്ന കിണ്ടിയിൽ നിന്ന് ഒരുകുമ്പിൾ വെള്ളമെടുത്ത് പടിഞ്ഞാറേക്ക് നോക്കി കിടക്കുന്ന നന്ദിയുടെ വിഗ്രഹത്തിൽ തളിച്ചു എന്നിട്ട് ക്ഷേത്രവാതിലിലെ മണി മൂന്നുവട്ടം മുഴക്കി, ക്ഷേത്രനട തുറന്ന തിരുമേനി ഞെട്ടി, ശ്രീകോവിൽ ആരോ തുറന്നിരിക്കുന്നു, തിരുവാഭരണ പെട്ടിയും സ്വർണ വിളക്കും കിണ്ടിയും മോഷണം പോയിരിക്കുന്നു, പരിഭ്രാന്തനായ തിരുമേനി പുറത്തേയ്ക്ക് ഓടി. തിടപ്പള്ളി, അടിച്ചുവാരികൊണ്ടിരുന്ന രമണി പിന്നാലെ ചെന്ന് കാര്യം തിരക്കി.

കാറ്റിനേക്കാൾ വേഗത്തിൽ വാർത്ത നാടുമുഴുവൻ പരന്നു, പോലീസും നാട്ടുകാരും ക്ഷേത്രത്തിന് ചുറ്റും കൂടി.

രണ്ട് പോലീസുകാർ ക്ഷേത്രത്തിനകത്ത് കയറി പരിശോധനകൾ നടത്തി, തിരുമേനിയും മറ്റുള്ളവരും ക്ഷേത്രത്തിന് പുറത്തു വന്നു SI ജീപ്പിനരികിൽ നിൽപ്പുണ്ടായിരുന്നു. തിരുമേനിയും സെക്രട്ടറി സന്തോഷും SI യുടെ അടുത്തേയ്ക്ക് ചെന്ന് സെക്രട്ടറിയെ കണ്ടതും “ഞാൻ ഹിന്ദു അല്ല അതാ അകത്തേയ്ക്ക് കയറാഞ്ഞത്” SI പറഞ്ഞു, സന്തോഷ് മറുപടി പറയുന്നതിന് മുന്നേ തന്നെ വാമനൻ നമ്പൂതിരി പറഞ്ഞു “ജാതിയും മതവുമൊക്കെ മനുഷ്യൻ ഉണ്ടാക്കിയതല്ലേ സാറേ, സാറ് ദൈര്യമായിട്ട് കേറിക്കോ”. SI ഒന്ന് ചിരിച്ചിട്ട് ഷൂവും സ്വക്‌സും അഴിച്ച് ക്ഷേത്രത്തിനകത്തേയ്ക്ക് കടന്നു.

പടിഞ്ഞാറേ നടതുറന്നാണ് മോഷണം നടത്തിയിരിക്കുന്നത് എന്നാൽ വാതിൽ കുത്തി തുറന്നിട്ടില്ല അകത്ത് നിന്ന് കുറ്റിയിട്ടിരുന്ന വാതിൽ പൊളിക്കാതെ എങ്ങനെ തുറന്നു എന്ന സംശയം പലരിലേയ്ക്കും കൊണ്ടെത്തിച്ചു എന്നാൽ അതൊക്കെ വെറും സംശയങ്ങൾ മാത്രമായി നിലനിന്നു.

പോലീസുകാർ ഓരോരുത്തരെ ആയി ചോദ്യം ചെയ്തു “സാറെ ഇന്നലെ അത്താഴ പൂജ കഴിഞ്ഞ് ഞാൻ ഒമ്പത് മണിക്കാണ് നടയടച്ചത് അപ്പഴിവിടെ ആരും ഉണ്ടാരുന്നില്ല, രമണിയും പോയിരുന്നു” വാമനൻ നമ്പൂതിരി പറഞ്ഞു, “ഇളയ കുട്ടി ആശൂത്രില സാറെ അതാ ഞാൻ ഇന്നലെ നേരത്തെ പോയത്” രമണി പറഞ്ഞു.

“ഇട ദിവസങ്ങളിൽ ഭരണസമിതികാർ ആരും അങ്ങനെ ക്ഷേത്രത്തിൽ വരാറില്ല, വിശേഷം വല്ലതും ഉണ്ടങ്കിൽ എല്ലാരും ഉണ്ടാകും” സെക്രട്ടറി പറഞ്ഞു. ശ്രീകോവിലിന് ചുറ്റും ഒന്ന് നോക്കിയിട്ട് SI ചോദിച്ചു “അല്ല തിരുമേനി അപ്പൊ പിന്നെ ആ വാതിൽ തുറന്നത് എങ്ങനെ, ആരോ അകത്തുനിന്ന് തുറന്നതാവണം അല്ലേ?, അല്ല ഈ തിരുവാഭരണം എത്ര പവൻ വരും ” വാമനൻ നമ്പൂതിരി സെക്രട്ടറിയെ ഒന്ന് നോക്കി തെല്ല് ഒരു പരിഭ്രമത്തോടെ ” അതിപ്പോ കൃത്യമായിട്ട് പറയാൻ പാടാണ്, കാണിക്കയായി കിട്ടിയതും, സ്വർണ വിളക്കും കിണ്ടിയും പഴയ ആഭരണങ്ങളും എല്ലാകൂടി ഒത്തിരിയുണ്ട്, പത്തറുപത് പവനെങ്കിലും കാണും”.

പോലീസുകാർ മൊഴികൾ രേഖപ്പെടുത്തി, ഫോറൻസിക് ഉദ്യോഗസ്ഥൻ SI വിളിച്ച് അല്പം ദൂരേയ്ക്ക് മാറ്റി നിർത്തി പറഞ്ഞു “സർ ശ്രീകോവിലിൽ ഒരു ഫിങ്കർപ്രിന്റ് മാത്രമേ ഉള്ളു അത് തിരുമേനിയുടേതാണ്”. SI ഒരുനിമിഷം ഒന്ന് ആലോചിച്ചിട്ട് “അല്ല ഇനി തിരുമേനി തന്നെ ആവുമോ?” “അങ്ങനെ പറയാൻ കഴിയില്ല സർ, ഇന്നും നടതുറന്നത് അദ്ദേഹം തന്നെയാണ് മാത്രമല്ല മോഷ്ടിക്കണമെങ്കിൽ അദ്ദേഹത്തിന് അത് നേരത്തെ ആവാമായിരുന്നു ഒന്നിച്ച് അല്ലതെ കുറച്ച് കുറച്ചായി കൊണ്ട് പോകാമായിരുന്നല്ലോ?” ഫോറൻസിക് ഉദ്യോഗസ്ഥൻ പറഞ്ഞു.

SI “എന്തായാലും തലവേദന കേസാകും ഇത്, തുമ്പുമില്ല തുരുമ്പുമില്ല” ഫോറൻസിക് ഉദ്യോഗസ്ഥൻ ശ്രീകോവിലിലേക്ക് ഒന്ന് നോക്കിയിട്ട് അല്പം ആത്മവിശ്വാസത്തോടെ “സാറിന് ഈശ്വര വിശ്വാസം ഉണ്ടോ?, പോയത് ഭഗവാന്റെ മുതലാണ് തുമ്പും തുരുമ്പും ഭഗവൻ തന്നെ കാട്ടിത്തരും.” SI ഒന്ന് ചിരിച്ചിട്ട് “വിശ്വാസക്കുറവൊന്നും ഉണ്ടായിട്ടല്ല എന്നാലും തുമ്പ് കൊണ്ട് തരുന്ന ദൈവത്തിന് മോഷണം തടയാമായിരുന്നില്ലേ എന്ന യുക്തിബോധം” പറഞ്ഞു മുഴുവിപ്പിക്കാതെ SI നിർത്തി.

സെക്രട്ടറിയെ വിളിച്ച് മാറ്റി നിർത്തിയിട്ട് SI പറഞ്ഞു “സന്തോഷ് സാറെ തത്ക്കാലം സ്വർണ്ണത്തിന്റെ കണക്കൊന്നും ആരോടും പറയണ്ട, ഞങ്ങൾ ഒന്ന് അന്വേഷിക്കട്ടെ, പിന്നെ കഴിഞ്ഞ ദിവസങ്ങളിൽ പരിചയമില്ലാത്ത ആരേലും വന്നിരുന്നോ എന്ന് തിരുമേനിയോട് ഒന്ന് ഓർത്തു നോക്കാൻ പറ, രണ്ട് ദിവസം കഴിഞ്ഞ് ഞാൻ വിളിക്കാം” അതും പറഞ്ഞ് SI ജീപ്പിനടുത്തേയ്ക്ക് നടന്നു എന്തോ ഒന്ന് ആലോചിച്ചിട്ട് “സന്തോഷ് സാറെ ഒരു കാര്യം ചോദിക്കട്ടെ ഈ വാമനൻ നമ്പൂതിരി ആള് എങ്ങനാ, പുള്ളിയുടെ ഫിങ്കർ പ്രിൻറ് മാത്രമേ വാതിലിൽ നിന്ന് കിട്ടിയിട്ടുള്ളു അതുകൊണ്ട് ഒരു സംശയം” SI ചോദിച്ചു. “അയ്യോ സാറെ അദ്ദേഹം അങ്ങനെ ഒന്നും ചിന്തിക്കുകപോലുമില്ല പാരമ്പര്യമായിട്ട് തിരുമേനിയുടെ ഇല്ലത്തുനിന്നാണ് പൂജ നടത്താറുള്ളത് അദ്ദേഹത്തിൻ്റെ മുത്തച്ഛൻ, അച്ഛൻ പിന്നെ അദ്ദേഹം, മാത്രവുമല്ല നല്ല ആസ്തിയുള്ള ഇല്ലമാണ് അവരുടേത് അവർക്കിതിന്റെ ആവശ്യമൊന്നുമില്ല, ഭക്തർ കൊടുക്കുന്ന ദക്ഷിണമാത്രമേ ഉള്ളു അല്ലാതെ ശമ്പളം പോലും വാങ്ങാറില്ല, അദ്ദേഹത്തെ സംശയിക്കണ്ട സാർ ദൈവകോപം ഉണ്ടാകും” സന്തോഷ് പറഞ്ഞു നിർത്തി. SI “സാഹചര്യമാണ് സാറെ പലപ്പോഴും പലതും ചെയ്യിക്കുന്നത്, കോടികൾ ആസ്തിയുള്ള രാഷ്ട്രീയക്കാർ ഇപ്പോഴും കട്ട് മുടിക്കുന്നില്ലേ, അല്ല ഞാൻ ചോദിച്ചെന്നെയുള്ളൂ, എന്നാ ശെരി ഞങ്ങൾ ഒന്ന് അന്വേഷിക്കട്ടെ” അതും പറഞ്ഞ് SI പോയി.

ശുദ്ദികലശവും പുണ്യാഹവും നടത്തി നിത്യ പൂജ മുടങ്ങാതെ തുടർന്നു.

മാടക്കടകളിലും കലിംഗിൻ പുറങ്ങളിലും ചേരുന്ന സഭകളിൽ പലരും പലതും പറഞ്ഞു.

വാമനൻ നമ്പൂതിരി കട്ടതാണെന്ന് ഒരു വിഭാഗം എന്നാൽ ക്ഷേത്രഭരണ സമിതി തന്നെ കട്ടതാണെന്ന് മറ്റൊരുവിഭാഗം അതൊന്നുമല്ല അടിച്ചുവരാൻ നിൽക്കുന്ന രമണിയാണെന്ന് മറ്റൊരു വിഭാഗം, എന്നാൽ എല്ലാവര്ക്കും ഒന്നിച്ചുള്ള ഒരേയൊരു അഭിപ്രായം അത് ക്ഷേത്രത്തെ പറ്റി നന്നായി അറിയാവുന്ന ഒരാൾതന്നെയാണ് എന്നുള്ളതായിരുന്നു.

ദിവസങ്ങൾ പിന്നെയും കടന്നുപോയി, കേസന്വേഷണം എങ്ങുമെത്തിയില്ല മോഷണ വിവരം നാട്ടിൽ ഒരു പഴങ്കഥയായി.

വാർത്തകൾ മാറി മാറി വന്നു കേസുകളും മാറി പോലീസ് അന്വേഷണം ഏതാണ്ട് അവസാനിപ്പിച്ച മട്ടിലായി.

അങ്ങനെ ഇരിക്കെ സെക്രട്ടറി സന്തോഷിനെ, പോലീസ് സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ചു.

SI ചോദിച്ചു “സന്തോഷ് സാറെ ഈ ആഭരണം ഒന്ന് നോക്കിയേ തിരുവാഭരണത്തിൽ ഉള്ളതാണോ” അത് ഒരു മാലയായിരുന്നു തിരിച്ചും മറിച്ചും നോക്കിയിട്ട് സന്തോഷ് പറഞ്ഞു “ഉറപ്പിച്ചു പറയണമെങ്കിൽ തിരുമേനി തന്നെ വരണം സർ”. “അങ്ങനെയെങ്കിൽ ഒരു കാര്യം ചെയ്യ് നാളെ നിങ്ങൾ അദ്ദേഹത്തെ കൂട്ടിയിട്ട് ഒന്ന് വാ, ഒരു കള്ളനെ പിടിച്ചപ്പോ കിട്ടിയതാ, മാല കണ്ടപ്പോ എനിക്ക് ഒരു സംശയം തോന്നി” SI പറഞ്ഞു.

അടുത്തദിവസം രാവിലെ തന്നെ സന്തോഷും വാമനൻ നമ്പൂതിരിയും സ്റ്റേഷനിൽ എത്തി SIയെ കണ്ടു, SI ആഭരണം വാമനൻ നമ്പൂതിരിയെ കാണിച്ചു “നമഃശിവായ ഇത് ഭഗവാന്റെ തിരുവാഭരണം തന്നെയാണ് കാശിമല പണ്ട് കൊട്ടാരത്തിൽ നിന്ന് ഭഗവാന് അമ്മത്തമ്പുരാട്ടി കൊടുത്തതാണെന്ന കേട്ടിട്ടുള്ളത്” വാമനൻ നമ്പൂതിരി പറഞ്ഞു, ആഭരണം തിരിച്ചുകിട്ടിയതിന്റെ സന്തോഷം തിരുമേനിയുടെ മുഖത്ത് കാണാമായിരുന്നു.

SI സന്തോഷിനെ ഒന്ന് നോക്കിയിട്ട് തിരുമേനിയോട് “ഉറപ്പാണോ തിരുമേനി” തിരുമേനി ആഭരണത്തിൽ പിടിച്ച് നോക്കിയിട്ട് ഉറപ്പിച്ച് പറഞ്ഞു. “അതെ”.

SI സന്തോഷിനോട് “സാറെ കള്ളനെ നിങ്ങൾക്ക് അറിയാം ക്ഷേത്രത്തിലെ ജോലിക്കാരി രമണിയുടെ മകൻ, ആ താടിക്കാരൻ പയ്യൻ സുനീഷ് ” സന്തോഷും തിരുമേനിയും പരസ്പരം ഒന്ന് നോക്കി. SI തുടർന്നു ” കഴിഞ്ഞ ദിവസം സഹകരണ ബാങ്കിൽ സ്വർണ്ണം പണയം വയ്ക്കാൻ ചെന്നപ്പോഴാ പിടിച്ചത്, ഇവൻ പണയം വയ്ക്കാൻ കൊണ്ട് പോയത് സ്വർണമല്ലായിരുന്നു

എല്ലാം മുക്കുപണ്ടങ്ങളാണ്”. SI തിരുമേനിയെ നോക്കിയിട്ട് പറഞ്ഞു “തിരുമേനിക്ക് മനസിലായില്ലേ ഇത് ഭഗവാന്റെ തിരുവാഭരണമല്ല! ഇത് വെറും മുക്കുപണ്ടമാണ്.” വാമനൻ നമ്പൂതിരി ഒന്ന് പരുങ്ങി, സന്തോഷ് തിരുമേനിയെ ഒന്ന് നോക്കി എന്നിട്ട് “അല്ല തിരുമേനി നിങ്ങളല്ലെ പറഞ്ഞേ ഇതാണ് തിരുവാഭരണം എന്ന് അപ്പോ പിന്നെ ഇത് എങ്ങനെ മൂക്കുപണ്ടം ആയി”. എന്ത് പറയണം എന്നറിയാതെ തിരുമേനി ഇരിന്നു , ലോകം മുഴുവൻ ഇടിഞ്ഞ് വീഴുന്നത് പോലെ അയാൾക്ക് തോന്നി. “തിരുമേനി യഥാർത്ഥ ആഭരണങ്ങൾ എവിടെയാണ്, അവൻ എങ്ങനെ ക്ഷേത്രത്തിനകത്ത് കയറി, ഇതൊക്കെ പറഞ്ഞേ പറ്റു” സൗമ്യനായിരുന്ന SIയുടെ സംസാര രീതി മാറി.

ഭഗവാന്റെ മുതൽ കട്ടിട്ടില്ല എന്ന് തെളിയിക്കാൻ ഒരു തെളിവെ കൈയ്യിൽ ഉള്ളു എന്നാൽ അത് തനിക്ക് പറയാൻ കഴിയില്ല, പ്രാണൻ പോയാലും പറയില്ല വാമനൻ നമ്പൂതിരി മനസ്സിൽ ഉറപ്പിച്ചു, ഞാൻ കട്ടിട്ടില്ല എന്ന് ഭഗവാനറിയാം ഭഗവാൻ തെളിയിക്കും സത്യം. SI തുടർന്നു “അത്താഴ പൂജയും കഴിഞ്ഞ് നട അടയ്ക്കാൻ നേരം തിരിയുമെനി പടിഞ്ഞാറേ നട തുറന്നുവച്ചിട്ട് നടയടച്ചു, അത് വഴി അവൻ അകത്ത് കേറി മോഷണം നടത്തി. അല്ലെ തിരുമേനി” ആണെന്നോ അല്ലെന്നോ പറയാതെ വാമനൻ നമ്പൂതിരി മൗനം പാലിച്ചു. കത്തി ജ്വലിച്ചു നിന്ന സൂര്യന് ചുറ്റും കാർമേഘങ്ങൾ ഉരുണ്ടുകൂടി, മേഘാവൃതമായി വാനം.

അറസ്റ്റ് രേഖപെടുത്തി ലോക്കപ്പിലേയ്ക്ക് കയറ്റുമ്പോൾ നിഷ്കളങ്കമായ ആ മിഴികൾ നിറഞ്ഞൊഴുകി. പകുതിയോളം ഇരുട്ട് നിറഞ്ഞ ആ ലോക്കപ്പിന്റെ മൂലയിലേക്ക് അഴികൾക്കിടയിലൂടെ അരിച്ചിറങ്ങിയ വെളിച്ചത്തിൽ വാമനൻ നമ്പൂതിരിയെ തുറിച്ചു നോക്കുന്ന തെല്ലും കുറ്റബോധം ഇല്ലാത്ത പകയോ പ്രതികാരമോ ജോലിക്കുന്ന രണ്ട് കണ്ണുകൾ, മങ്ങിയ വെളിച്ചത്തിൽ വാമനൻ നമ്പൂതിരി തിരിച്ചറിഞ്ഞു അത് അവനാണ് തന്നെ ചതിച്ച കള്ളൻ, മനസാ വാചാ കർമ്മണാ ചെയ്യാത്ത തെറ്റിന് പ്രതിയാക്കിയ മഹാപാവി. ഒരു പുശ്ച ഭാവത്തോടെ അവൻ തൻ്റെ മീശ ഒന്ന് പിരിച്ചുകൊണ്ട് ഒരു കൂസലില്ലാതെ അവിടെ തന്നെ ഇരുന്നു.

തിരുവാഭരണം മോഷണക്കേസിൽ വാമനൻ നമ്പൂതിരി പ്രതിയായ വിവരം നാടുമുഴുവൻ പരന്നു.

“ഞാൻ അന്നേ പറഞ്ഞില്ലേ അങ്ങേര് തന്നെയായിരിക്കും എന്ന്” മദ്യത്തിന്റെ മണത്തോടൊപ്പം പുലി കണ്ണന്റെ വായിൽ നിന്നും പുറപ്പെട്ട വാക്കുകൾ AKG ബാലന്റെ കാതും തുരന്ന് കർണ്ണപടത്തിൽ തട്ടി നിന്നു.

“ടാ കഴുവേറി വായിൽ തോന്നിയത് വിളിച്ച് പറയാതെ ആ ഇല്ലത്തൊള്ളോർക്ക് ഭഗവാന്റെ മുതൽ കട്ടിട്ടു വേണ്ട, ഇത് ആ ചെറുക്കൻ അങ്ങേരെ പെടുത്തിയതാ” AKG പറഞ്ഞു നിർത്തി. “ഓ പിന്നെ അത് കൊണ്ടാണല്ലോ അകത്തെ വാതിൽ തുറന്നു വച്ച് കൊടുത്തതും, കട്ടോണ്ട് പോയത് മുക്കുപണ്ടം ആയതും എൻ്റെ AKG അണ്ണാ നിങ്ങൾ ചുമ്മാ അവരെ താങ്ങാൻ നിക്കല്ലേ, ശിവരാത്രിക്ക് ഇനി കൊറച്ച് ദിവസേഒളള് അറിയാല്ല്, തിരുവാഭരണം ചാർത്തി വിളക്ക് നടത്തണത് കാണല്ലാ” കണ്ണൻ വലിച്ചു കേറ്റിയ ബീഡി പുകയോടൊപ്പം പരിഹാസത്തോടെ പുറത്തേയ്ക്ക് വന്ന വാക്കുകളായരുന്നു. ഒന്നും മിണ്ടനില്ലാതെ AKG കടയിൽ നിന്ന് ഇറങ്ങി തോട്ടുവരമ്പിലൂടെ താഴേയ്ക്ക് നടന്നു.

പോലീസിന്റെ ചോദ്യ ചെയ്യലിൽ സുനീഷ് സത്യങ്ങൾ എല്ലാം പറഞ്ഞു.

രാത്രി സുനീഷിന്റെ അമ്മ ആശുപത്രിയിലേയ്ക്ക് പോയസമയത്ത് അവൻ ക്ഷേത്രത്തിൽ വരുകയും ഉപദേവദകളുടെ നട അടയ്ക്കുകയായിരുന്ന തിരുമേനിയുടെ കണ്ണുവെട്ടിച്ച് ശ്രീകോവിലിൽ കയറിയതാണെന്നും, ശ്രീകോവിൽ നടയടച്ച് അദ്ദേഹം പോയികഴിഞ്ഞപ്പോൾ തിരുവാഭരണവുമായി പടിഞ്ഞാറേ നടവഴി പുറത്തിറങ്ങുകയായിരുന്നു എന്നുംമൊഴി നൽകി, തന്നെ ഒരുവിധത്തിലും വാമനൻ നമ്പൂതിരി സഹായിച്ചിട്ടില്ലായെന്നും, പിന്നീടാണ് തൻ കട്ടതെല്ലാം മുക്കുപണ്ടം ആയിരുന്നു എന്ന് മനസിലായതെന്നും പറഞ്ഞു.

അതോടെ വാമനൻ നമ്പൂതിരി പൂർണ്ണമായും കള്ളനായി എന്നാൽ തൊണ്ടിമുതൽ കണ്ടെടുക്കാൻ പൊലീസിന് കഴിഞ്ഞതുമില്ല.

ചോദ്യം ചെയ്യുമ്പോഴെല്ലാം അദ്ദേഹം പറഞ്ഞത് ഞാൻ കട്ടിട്ടില്ല എന്ന് മാത്രമായിരുന്നു.

ദിവസങ്ങൾ പിന്നെയും കടന്നുപോയി കുംഭമാസത്തിലെ രാത്രിയുടെ തണുപ്പ് ജയിലിലെ സിമന്റ് തറയിൽ കിടന്നിട്ടുപോലും വാമനൻ നമ്പൂതിരിക്ക് ചുട്ടുപൊളളലായാണ് തോന്നിയത്, അഴികൾക്കിടയിലൂടെ ആകാശത്ത് ചന്ദ്രകല കണ്ട് അദ്ദേഹം മനസ്സിൽ കണക്കുകൂട്ടി ‘സപ്തമി, അഷ്ടമി, നവമി, ദശമി, ഏകാദശി, ദ്വാദശി, ശിവരാത്രി’ മടക്കിയ ഏഴ് വിരലുകളും കൂപ്പിക്കൊണ്ട് ‘എൻ്റെ നമഃശിവായ, നിന്റെ മുതല് ഞാൻ കട്ടിട്ടില്ല എന്ന് നിനക്കറിയാം, ഏഴാംനാൾ നീ കാണിക്കണേ, തിരുവാഭരണം കിണറ്റിനുള്ളിലെ അറയിലാണെന്നത്, മൂലമന്ത്രത്തോടൊപ്പം തന്ത്രി എനിക്ക് തന്ന രഹസ്യമാണ്, തന്ത്രിയ്ക്കും എനിക്കും ഭഗവാനും അല്ലാതെ മറ്റാർക്കും അറിയാത്ത ഈ രഹസ്യം, ഞാൻ പ്രാണൻ പോയാലും പുറത്ത് പറയില്ല, എൻ്റെ ഇല്ലം മുടിയാൻ ഞാൻ കാരണകാരനാവില്ല, വഴി നീ തന്നെ കാണിക്കണേ മഹാദേവാ’ മനസ്സുരുകി പ്രാർത്ഥിച്ചുകൊണ്ട് തിരുമേനി നക്ഷത്രങ്ങൾ ഒഴിഞ്ഞ ആകാശത്തേക്ക് നോക്കി കിടന്നു………

ജയൻ കീഴ്പേരൂർ

Post Views: 38
3
Jayan keezhperoor

തിരുവനതപുരം ജില്ലയിൽ കീഴ്‌പേരൂർ സ്വദേശം, അബുദാബിയിൽ ഫോട്ടോഗ്രാഫർ ആയി ജോലി ചെയ്യുന്നു, എഴുത്തും വായനയും ഇഷ്ടം, 2021ൽ നൂറ്റിയൊന്നിൽ ഒരുവൾ എന്നാ കഥ സമാഹാരം പ്രകാശനം ചെയ്തു,

3 Comments

  1. Jasna Basheer on January 4, 2024 8:18 PM

    നന്നായിട്ടുണ്ട്

    Reply
  2. Joyce Varghese on January 1, 2024 7:15 AM

    നല്ല രചന 👌

    Reply
    • Jayan keezhperoor on January 3, 2024 5:34 PM

      സന്തോഷം

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.