എപ്പിഫെനി തിരുന്നാൾ (ലേഖനം )
ജോണി തെക്കേത്തല, ഇരിഞ്ഞാലക്കുട.
‘എപ്പിഫെനി ‘എന്ന ഗ്രീക്ക് വാക്കിന് പ്രത്യക്ഷത, വെളിപ്പെടൽ എന്നൊക്കെയാണ് അർത്ഥം. കിഴക്ക് കണ്ട നക്ഷത്രത്തെ പിൻപറ്റി മാഗി എന്ന ബഹുമാനപ്പേരിനാൽ അറിയപ്പെടുന്ന മൂന്നു ശാസ്ത്രജ്ഞന്മാർ ജെറുസലമിലേക്ക് വന്നു. പരിവാരസമേതം വന്ന അവർ ഹേറോദ് രാജകൊട്ടാരത്തിൽ എത്തി.കിഴക്ക് കണ്ട നക്ഷത്രം അവരെ പിന്നെയും നയിച്ച് ബേത്ലെഹാമിലെ ഒരു കൊച്ചു വീടിനു മുകളിൽ വന്ന് ഉറച്ചു നിന്നു.യഹൂദർക്കും പുറംജാതിക്കാർക്കും വെളിച്ചം വീശാനുള്ള മിശിഹായുടെ മുമ്പിലാണ് തങ്ങൾ നിൽക്കുന്നത് എന്ന് ദൈവാരൂപിയുടെ സഹായം കൊണ്ട് അവർക്ക് ബോധ്യപ്പെട്ടു. അവർ മുട്ടുകുത്തി ആരാധിച്ച്, കൊണ്ടുവന്നിരുന്ന പൊന്നും മുരുളും കുന്തിരിക്കവും കാഴ്ച വച്ചു. ആ രാത്രി അവർക്ക് ഒരു സ്വപ്നം ഉണ്ടായി. “ഹേറോദിന്റ അടുക്കലേക്ക് തിരിച്ചു പോകാതെ വേറെ വഴിക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങുക. “ അങ്ങനെ തന്നെ അവർ ചെയ്തു.
ജ്ഞാനികൾ ഉണ്ണീശോയെ കണ്ടുമുട്ടിയ ഈ ദിനത്തിന്റെ അനുസ്മരണം ആയാണ് എപ്പിഫെനി തിരുന്നാൾ ആഗോള സഭ ആചരിക്കുന്നത്. ക്രിസ്തുമസ് മുതൽ 13 ആം ദിനത്തിൽ- ജനുവരി 6ന് ആണ് എപ്പിഫെനി പെരുന്നാൾ.
“കിഴക്ക് കണ്ട നക്ഷത്രം അവർക്കു മുമ്പേ നീങ്ങിക്കൊണ്ടിരുന്നു. അത് ശിശു കിടക്കുന്ന സ്ഥലത്തിന് മുകളിൽ വന്നു നിന്നു.”
(മത്തായി 2;9)
ഇതാണ് ബൈബിൾ നമ്മെ പഠിപ്പിക്കുന്നത്.
🌹🌹🌹🌹🌹🌹
കിഴക്കുദിച്ചനക്ഷത്രം.
ആ സമയത്തു പുതിയ നക്ഷത്രമുണ്ടായിട്ടില്ല. വാൽ നക്ഷത്രവുമല്ല. പിന്നെ എങ്ങനെ ഭൂമിയിലുള്ളവർക്കു പ്രത്യേക വെളിച്ചം കാണാൻ സാധിച്ചു വെന്നതു് എല്ലാവരേയും വട്ടം കറക്കിയ കാര്യമാണ്.
ഇന്റർനെറ്റിൽ നോക്കിയപ്പോൾ കണ്ട ഒരു ഊഹം ഇപ്രകാരമാണ്.
6 ബി.സി.യിൽ ഏപ്രിൽ 17 ന് വ്യാഴവും ( Jupiter ),
ശനിയും ( Saturn)
ചന്ദ്രനും സൂര്യനും അടുത്തടുത്തു വന്നു. പിന്നീട് അവ അകന്നുപോയി.
ഈ സമയത്താണ് ഭൂമിയിലുള്ള ചിലർക്കു ഒരു പുതിയ നക്ഷത്രം പിറന്നതു പോലെയും അതു് സഞ്ചരിക്കുന്നതു പോലെയും തോന്നിയത്. ഒരു നക്ഷത്ര പ്രകാശത്തിന്റെ മേലെ വേറൊരു നക്ഷത്രപ്രകാശം പതിച്ചതു കൊണ്ടാകാം ഭൂമിയിൽ ചിലർക്കു ആ തോന്നലുണ്ടായത്.
മനുഷ്യമനസ്സുകളെ മാറ്റിമറിച്ച മൂന്നു പേരെ ലോകം മഹാന്മാരായി അംഗീകരിക്കുന്നു. ശ്രീ ബുദ്ധൻ, നസ്രായക്കാരനായ യേശു , മുഹമ്മദ് നബി എന്നിവരാണിവർ. യഹൂദരുടെ ഇടയിൽ വരാനിരിക്കുന്ന ഒരു രക്ഷകനെപ്പറ്റി പല സൂചനകളും കൊടുത്തിട്ടുണ്ട്. അവയെല്ലം യേശുവിന്റെ കാര്യത്തിൽ ഉണ്ടായിയെന്നാണ് ചിലർ കരുതുന്നത്.
സാധാരണക്കാരനല്ല യേശുവെന്നു തെളിയിക്കുന്നതാണ് ഈ നക്ഷത്രകഥ.നാം നമ്മുടെ വീടുകളിൽ നക്ഷത്ര മുയർത്തുമ്പോൾ അതിന്റെ അർഥമിതാണ്. യേശു ഇവിടെയുണ്ട്. ഈ വീട്ടിലുണ്ട്. എന്റെ ഹൃദയ്ത്തിലുണ്ട്. ഈ വീടിന്റെ നായകൻ യേശുവാണ്. ⭐⭐
1 Comment
👌❤