Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അമ്മച്ഛൻ
പാരന്റിങ് ബന്ധങ്ങൾ

അമ്മച്ഛൻ

By Rema DamodaranDecember 30, 20233 Comments5 Mins Read87 Views
Bookmark Now
Please login to bookmark Close

No account yet? Register

അയാൾ മകളെ സ്ക്കൂളിൽ ചേർക്കാൻ ചെന്നതാണ്.

ടീച്ചർ പൂരിപ്പിയ്ക്കാനുള്ള ആപ്ലിക്കേഷൻ ഫോം അയാൾക്കു നേരെ നീട്ടുമ്പോൾ തോളത്തു കിടന്ന വെള്ളത്തോർത്ത് നഗ്നമായ മാറിലേയ്ക്ക് വിരിച്ചിട്ട് അല്പം ജാള്യതയോടെ അയാൾ പറഞ്ഞു:

“എനിക്ക് എഴുത്തും വായനയുമൊന്നുമറിയില്ല. ടീച്ചർ തന്നെ പൂരിപ്പിച്ചാ മതി.”

അയാളുടെ വ്യത്യസ്ഥതയാർന്ന ശബ്ദം കേട്ട് ടീച്ചർ അയാളെ ഒന്നു സൂക്ഷിച്ചു നോക്കി. കടഞ്ഞെടുത്ത ഈട്ടിത്തടി പോലെ കരുത്തുറ്റ ശരീരം. ചുരുണ്ടു കറുത്ത തലമുടി തോളൊപ്പം നീട്ടി വളർത്തിയിട്ടുണ്ട്. കട്ടിമീശയ്ക്കു താഴെ മുറുക്കിച്ചുവപ്പിച്ച തടിച്ച ചുണ്ടുകൾ. എണ്ണക്കറുപ്പുള്ള ദേഹത്ത് മുറുക്കിയുടുത്ത ഒറ്റമുണ്ടും തോളിൽ വിരിച്ചിട്ട വെള്ള തോർത്തും മാത്രം. ഷർട്ടിട്ടില്ല എന്നത് ടീച്ചർ പ്രത്യേകം ശ്രദ്ധിച്ചു. തോളത്തെ തോർത്ത് സ്ത്രീകൾ സാരി വലിച്ചിടുന്നതു പോലെ ഇടയ്ക്കിടെ മാറിലേയ്ക്ക് കയറ്റി വിടർത്തിയിടുന്നുണ്ട്.
പുരുഷ രൂപമാണെങ്കിലും ഒളിഞ്ഞും തെളിഞ്ഞും നോട്ടത്തിലും ഭാവത്തിലുമൊക്കെ ഒരു സ്ത്രൈണ ഭാവം. കൂടെയിരുന്ന പെൺകുട്ടി അയാളുടെ കൈത്തണ്ടയിൽ ഇറുകെ പിടിച്ചിട്ടുണ്ട്.

മോൾടെ പേര് ?

” ലക്ഷ്മി ” അയാൾ സ്ത്രീയുടേയോ പുരുഷന്റെയോ എന്നു തിരിച്ചറിയാൻ പറ്റാത്ത ശബ്ദത്തിൽ പറഞ്ഞു.

” അച്ഛന്റെ പേരും വീട്ടുപേരും ? ”

” ബേബി, തൊടിയിൽ വീട് ”

” അമ്മയുടെ പേര് ? ”

” ….. ”

” അമ്മയുടെ പേര് ? ” ടീച്ചർ ചോദ്യം ആവർത്തിച്ചു

അയാൾ തന്റെ അടുത്തിരിയ്ക്കുന്ന മകളെ ഒന്നുകൂടി ചേർത്തുപിടിച്ചു. അവളുടെ കുഞ്ഞു കണ്ണുകൾ അയാളെ നോക്കി ആകാംക്ഷയോടെ വിടർന്നു.

” അ..അമ്മയില്ല”

” മരിച്ചു പോയതാണോ ?”

” ഉപേക്ഷിച്ചു പോയതാ ടീച്ചർ ”

അയാളുടെ സ്വരമിടറുമ്പോൾ അടുത്തിരുന്ന കുഞ്ഞിന്റെ മുഖത്ത് ദുഃഖം നിഴൽ പരത്തി.

ടീച്ചർ പിന്നൊന്നും പറയാതെ ഫോം പൂരിപ്പിച്ച് അയാളുടെ നേർക്കു നീട്ടി.

അയാളപ്പോൾ ഒപ്പിടാനറിയില്ല എന്ന ഭാവത്തിൽ വലത്തേ കൈയ്യിലെ പെരുവിരൽ നീട്ടി. ടീച്ചർ അടുത്തിരുന്ന മഷി പാഡിൽ അയാളുടെ വിരൽ മുക്കി ആപ്ലിക്കേഷനിൽ അയാളുടെ പേരെഴുതിയതിനു നേരെ പതിപ്പിച്ചു.

സ്ക്കൂളിന്റെ പടിയിറങ്ങി അയാൾ മോളെയും കൈയ്യിൽ മുറുക്കിപ്പിടിച്ചു നടക്കുമ്പോൾ മതിലിനു മുകളിൽ നിന്ന് കുട്ടികൾ ഉറക്കെ വിളിച്ചു.

” അക്കച്ചീ… അക്കച്ചി ബേബീ ”

അയാൾ പെട്ടെന്ന് തലയുയർത്തി നോക്കിയപ്പോൾ കുട്ടികൾ സ്ക്കൂൾ മതിലിനു താഴേയ്ക്ക് തല കുമ്പിട്ട്‌ ഒളിച്ചു.

അയാൾ മുന്നോട്ടു നടന്നപ്പോൾ വീണ്ടും ആ വിളി

” അക്കച്ചീ… കൂ അക്കച്ചീ”

അയാൾ മകളെ റോഡിനരികത്തേയ്ക്ക് ഒതുക്കി നിർത്തിയിട്ട് മുണ്ടു മടക്കിക്കുത്തി .

” ത്ഫൂ..ആരെടാ അത് തന്തയില്ലാത്ത &&&### ? ” എന്ന് ഉറക്കെ വിളിച്ചു കൊണ്ട് റോഡരികിൽ നിന്ന് അഞ്ചാറു കല്ലുകൾ കൈയിലെടുത്ത് ഉന്നം നോക്കി നിന്നു.

മകൾ കരഞ്ഞു കൊണ്ട് ഓടി വന്ന് അയാളുടെ കൈ പിടിച്ചു വലിച്ചു.

“വേണ്ടച്ഛാ… വേണ്ട.. നമുക്കു പുവ്വാം ”

അയാൾ കല്ലുകൾ താഴെയിട്ട് മകളെയും കൂട്ടി നടന്നു.

അയാളുടെ ബലിഷ്ഠമായ കറുത്ത ശരീരം വിയർത്തൊഴുകി. കൈകൾ ചുരുട്ടി തമ്മിൽ കൂട്ടിത്തിരുമ്മി അയാൾ കലിയടക്കി. റോഡിലെ പൊടിപടലങ്ങൾ പറത്തിക്കൊണ്ട് ഒരു ട്രാൻസ്പോർട്ടു ബസ് അവരെ കടന്നുപോയി. അയാൾ തോളത്തെ തോർത്തെടുത്ത് മുഖം അമർത്തിത്തുടച്ചിട്ട് മകളുടെ കൈ പിടിച്ച് റോഡിന്റെ ഓരം പറ്റി നടന്നു.

വീട്ടിലെത്തി ഇറയത്തിട്ടിരിക്കുന്ന ബഞ്ചിൽ ഇരുന്നു കൊണ്ട് അകത്തേയ്ക്ക് നീട്ടി വിളിച്ചു.
“അമ്മേ ..അമ്മേ ”
ഏതോ ഗുഹയ്ക്കുള്ളിൽ നിന്നെന്ന പോലെ അമ്മയുടെ ശബ്ദം വെളിയിലേയ്ക്കു വന്നു.

“അമ്മ അവ്ടെ എന്തെടുക്കുവാ ?”

” ഞാനീ നെല്ലൊന്നു പുഴുങ്ങാൻ വച്ചിരിയ്ക്കുവാ… തീയൊന്നു ഉന്തിക്കൊടുത്തിട്ട് ദേ വന്നു ”

ലക്ഷ്മി അമ്മൂമ്മേ ന്നു വിളിച്ച് അകത്തേയ്ക്കോടി.

ബേബി ചിന്താധീനനായി ദൂരേയ്ക്കു കണ്ണുംനട്ട് ആ ബഞ്ചിൽ കാലു കയറ്റി വച്ചങ്ങിനെയിരുന്നു.

ആ ഒറ്റമുറി ഓലപ്പുരയിലാണ് ബേബിയും അമ്മയും വർഷങ്ങളായി താമസം. ബേബി യ്ക്ക് സ്വന്തം അച്ഛനെ കണ്ട ഓർമ്മയില്ല. മരിച്ചു പോയി എന്നാണ് ചെറുപ്പത്തിൽ ചോദിയ്ക്കുമ്പോഴെല്ലാം അമ്മ പറയാറ്. മരിച്ചതല്ല അവനേം അമ്മേം ഇട്ടേച്ചു പോയതാണെന്ന് പണിക്കു പോയിടത്ത് ചിലരൊക്കെ അവനോട് പറഞ്ഞു.

ബേബി പള്ളിക്കൂടത്തിൽ പോയിട്ടില്ല. ഒരിയ്ക്കൽ അവന്റെ അമ്മ കാളിക്കുട്ടി അവനെ സ്ക്കൂളിൽ കൊണ്ടാക്കിയതാണ്. അമ്മയുടെ പുറകെ അലറി വിളിച്ചു കൊണ്ട് അവൻ ഓടിപ്പോന്നു. പിന്നേയും ഒന്നുരണ്ടു തവണ കൊണ്ടാക്കിയപ്പോഴും അതു തന്നെയായിരുന്നു അനുഭവം. അതോടെ അവന്റെ പഠിപ്പു നിന്നു.

ഇത്തിരി വലുതായപ്പോൾ മുതൽ അവൻ പെൺകുട്ടികളോടായിരുന്നു കൂട്ട്. ആൺകുട്ടികളുടെ കൂടെ കൂടില്ല. നടപ്പും എടുപ്പുമൊക്കെ പെൺകുട്ടികളെപ്പോലെയായിരുന്നു. അമ്പലപ്പറമ്പിൽ ഉത്സവം തുടങ്ങിയാ അമ്മയോട് കാശു വാങ്ങി അവിടന്ന് കുപ്പിവളകളും കല്ലുമാലയും വാങ്ങി വയ്ക്കും. എന്നാൽ ഒന്നുമെടുത്ത് അണിയില്ല. വെറുതെ പെട്ടിയിൽ കൊണ്ടു വയ്ക്കും. ഇടയ്ക്കിടെ എടുത്തു ഭംഗി നോക്കും.

ഇത്തിരി മുതിർന്നപ്പോൾ മുതൽ പണിയ്ക്കു പോയിത്തുടങ്ങി. ഇഷ്ടികച്ചൂളയിൽ കല്ലുചുമക്കാനും പാടത്ത് കള പറിയ്ക്കാനും നടാനും കൊയ്യാനുമൊക്കെ അവൻ പോകും. രാത്രികളിൽ വലിയ വീടുകളിൽ കറ്റമെതിക്കാൻ ആ പ്രദേശത്തെ പെണ്ണുങ്ങൾ പോകുന്ന കൂട്ടത്തിൽ ഒരു നീളൻ കമ്പുമായി അവനും കൂടും.

ചന്തിയൽപ്പം കുലുക്കിയുള്ള ബേബിയുടെ നടത്തം ശരിക്കും സ്ത്രീകളുടേതു പോലെ തന്നെയാണ്. ഒരിയ്ക്കലും അവൻ ഷർട്ടിടാറില്ല. പകരം ഒരു തോർത്തുമുണ്ട് തോളത്തിട്ട് ഒരറ്റം സ്ത്രീകളെ പോലെ മുണ്ടിൽ കുത്തിവയ്ക്കും. ഇടയ്ക്കിടെ മാറു മറയ്ക്കാനെന്നവണ്ണം ആ തോർത്തു നെഞ്ചിൽ വിടർത്തി വയ്ക്കും. പണിയ്ക്കു പോകുന്നതും വരുന്നതും പണിയെടുക്കുന്നതും എല്ലാം സ്ത്രീകൾക്കൊപ്പമാണ്.

അങ്ങിനെയാണ് നാട്ടുകാർ അവനെ “അക്കച്ചി ബേബി “എന്നു വിളിയ്ക്കാൻ തുടങ്ങിയത്. ആ വിളി കേൾക്കുമ്പോൾ അവന് കലിയിളകും. വിളിക്കുന്നവരെ മുട്ടൻ തെറി വിളിക്കുകയും കല്ലെറിയുകയുമൊക്കെ ചെയ്യും.

“എന്റെ കാലം കഴിഞ്ഞാ നെനക്കാരാ ന്റെ ബേവിയേ ” എന്ന് ഒരിക്കൽ കാളിക്കുട്ടി ചോദിച്ചതിനു മറുപടിയെന്നോണം ഒരു ദിവസം പണി കഴിഞ്ഞ് വീട്ടിൽ കയറി വന്ന ബേബിയുടെ കൈയ്യിൽ ഒരു കൊച്ചു കുഞ്ഞുണ്ടായിരുന്നു.

ചാണകം മെഴുകിയ തിണ്ണയിൽ വലിയ വായിൽ കരക്കുന്ന ആ കുഞ്ഞിനെ കൊണ്ടു കിടത്തുമ്പോൾ കാളിക്കുട്ടി അന്തം വിട്ടു കണ്ണു മിഴിച്ചു നിന്നു.

“അമ്മ പാലുണ്ടെങ്കി ഇത്തിരി പാലു കാച്ചി ഈ കൊച്ചിന് കോരിക്കൊട് അതിന് വിശക്കണ് ണ്ടാവും”

“നീയെവിടുന്നാടാ ഈ കൊച്ചിനേം കൊണ്ടു വന്നത്? ഇതാരടെ കൊച്ച്?” കാളിക്കുട്ടി ഒന്നും പിടികിട്ടാതെ നിന്നു.

” ഇത് മ്മടെ പ്രാന്തി ശാന്ത പെറ്റ കൊച്ചാ.. ഇതിനേം അവള് വിൽക്കും. അല്ലേ കൊല്ലും. ഞാനവൾക്കിത്തിരി കാശ് കൊടുത്തിട്ട് കൊച്ചിനെ എടുത്തോണ്ടു പോന്നു.”അതു കേട്ട് കാളിക്കുട്ടി വായ് തുറന്ന് സ്തംഭയായി നിന്നു പോയി.

അവന്റെ ഉള്ളിലെ മരിയ്ക്കാത്ത മന:സ്സാക്ഷിയെയും അന്നാട്ടുകാർ കുത്തി നോവിക്കാൻ മറന്നില്ല. “അക്കച്ചി ബേബി പെറ്റു ” എന്നു പറഞ്ഞ് അന്തിക്കള്ളുമോന്തി കള്ളുഷാപ്പിലും, കടവരാന്തകളിലും ചന്തമുക്കിലും ഒക്കെയിരുന്നവർ അവനെ കളിയാക്കി ചിരിച്ചു.

അവനും അമ്മ കാളിക്കുട്ടിയും ലക്ഷ്മിക്കുട്ടിയെ താഴത്തും തറയിലും വയ്ക്കാതെ വളർത്തി.

അന്തിമയങ്ങുമ്പോൾ പണി കഴിഞ്ഞ് തോട്ടിലിറങ്ങി കുളിയും കഴിഞ്ഞ് ബേബി നേരെ പോണത് അബ്ദുറഹ്മാന്റെ ചായപ്പീടികേലേയ്ക്കാണ് . അവിടന്ന് ലക്ഷ്മിക്കുട്ടിയ്ക്ക് ഇഷ്മുള്ള ഉണ്ണിയപ്പമോ സുഖിയനോ എന്തെങ്കിലും വാങ്ങാതെ അവൻ വീട്ടിലേയ്ക്ക് ചെല്ലാറില്ല. ലക്ഷ്മിക്കുട്ടി തന്റെ ബേബിച്ഛൻ വരുന്നതും കാത്ത് ഉമ്മറത്തു തന്നെയുണ്ടാവും.

ഓണവും വിഷുവുമൊക്കെ വന്നാൽ അവൾക്ക് മിന്നുന്ന ഉടുപ്പു വാങ്ങാൻ ബേബി മറക്കാറില്ല. പണിയെടുത്തു കിട്ടുന്നതിൽ നിന്ന് മിച്ചം വച്ച് അവൻ അവളുടെ കാതിൽ രണ്ടു കുഞ്ഞു ജിമിക്കിക്കമ്മൽ വാങ്ങിച്ചിട്ടു. അതുമിട്ടു വന്ന ലക്ഷ്മിക്കുട്ടിയോട് “ബേബി ച്ഛന്റെ എച്ച്മുക്കുട്ടി ഇപ്പൊ ത്ര ചുന്ദരിയാ ” എന്നു പറഞ്ഞ് സ്നേഹ വായ്പോടെ അവളെ കെട്ടിപ്പിടിച്ചു തുരുതുരെ ഉമ്മ വയ്ക്കുമ്പോൾ അവളിൽ നിറഞ്ഞത് ഒരമ്മയുടെ സ്‌നേഹം കൂടിയായിരുന്നു. അവൾക്കുള്ളിൽ ഒളിഞ്ഞിരുന്ന ആ അമ്മ അവൾക്കായി വേണ്ടുവോളം സ്നേഹം ചുരത്തി.

“അഞ്ചു വയസ്സാവുമ്പോ എച്ച്മിക്കുട്ടിയെ സ്ക്കൂളീ ചേർക്കണം ” അവൻ കാളിക്കുട്ടിയോട് പറയാറുണ്ട്. അതിനായി അവൻ കാശു സ്വരുക്കൂട്ടി വച്ച് അവൾക്ക് ബാഗും ഉടുപ്പും പുസ്തകവും ഒക്കെ വാങ്ങി. ഇന്നാ സ്വപ്നം പൂവണിഞ്ഞ ദിവസമാണ്. ലക്ഷ്മിക്കുട്ടിയെ സ്ക്കൂളിൽ ചേർത്ത് സന്തോഷത്തോടെ മടങ്ങുമ്പോഴും അവനെ അക്കച്ചി ബേബി എന്നു വിളിച്ചു കളിയാക്കാൻ അവർ മറന്നില്ല. പണിയ്ക്കു കയറുന്ന സമയം മുതൽ എല്ലുമുറിയെ പണിയെടുത്താലും സ്ത്രീകൾക്കു കൊടുക്കുന്ന കൂലിയേ പലപ്പോഴും പണിയെടുപ്പിക്കുന്നവർ അവനു കൊടുക്കൂ. ഒരു പുരുഷൻ ചെയ്യുന്ന പണി മുഴുവൻ അവനെക്കൊണ്ടവർ എടുപ്പിക്കുകയും ചെയ്യും. ആരോടും അവൻ എതിർത്തുനിൽക്കാൻ പോകാറില്ല. ഉള്ള ജോലി കൂടി ഇല്ലാതായാൽ വീട് പട്ടിണിയാവും. അമ്മ കാളിക്കുട്ടിയ്ക്ക് ഇപ്പോ പഴയതു പോലെയൊന്നും പണിയെടുക്കാനും വയ്യ. പിന്നെ പകലൊക്കെ ലക്ഷ്മിക്കുട്ടിയെ നോക്കാനും ആളു വേണം. അവളെ വീട്ടിൽ തനിച്ചിരുത്തി എങ്ങും പോകാനുമാവില്ല.

എത്ര മഴയും തണുപ്പുമാണെങ്കിലും ആ ഒറ്റമുറി വീടിന്റെ അരമതിൽ കെട്ടിയടച്ച തിണ്ണയിലേ ബേബി രാത്രി കിടക്കൂ. അകത്ത് അമ്മയും തന്റെ മകൾ ലക്ഷ്മിക്കുട്ടിയും സുരക്ഷിതമായി കിടന്നുറങ്ങുമ്പോൾ അവനാ ചാണകത്തറയിൽ പുൽപ്പായ വിരിച്ചു കിടക്കും.

മാനത്തെ നക്ഷത്രങ്ങളെയും ഉദിച്ചുയർന്ന ചന്ദ്രനെയും കണ്ടു കിടന്ന് ആ അമ്മ മനസ്സ് തന്റെ മകളുടെ വളർച്ചയും ഭാവിയും സ്വപ്നം കാണും. അവൾ പഠിച്ചു മിടുക്കിയാകുന്നതും ഉദ്യോഗം നേടുന്നതുമൊക്കെ അവന്റെയുള്ളിലെ അച്ഛനും ഒരേ സമയം കിനാവുകാണുന്നുണ്ടാവും.

” അക്കച്ചി ബേബി ” എന്നു വിളിച്ച വനെ കളിയാക്കുന്നവരാരും പക്ഷെ അവന്റെയുള്ളിലെ നിസ്വാർത്ഥമായ സ്നേഹത്തിന്റെ നീരുറവ മാത്രം കണ്ടില്ല.

🌹

✍️ രമ ദാമോദരൻ

Post Views: 24
3
Rema Damodaran

പ്രകൃതിയെ ഒരുപാടു സ്നേഹിക്കുന്നൊരാൾ

3 Comments

  1. Sunandha Mahesh on January 21, 2024 4:30 PM

    നല്ല കഥ

    Reply
  2. Jalajanarayanan on January 21, 2024 3:45 PM

    നല്ലൊരു കഥ, മനോഹരമായി പറഞ്ഞു

    Reply
  3. Joyce Varghese on January 1, 2024 6:50 AM

    നന്നായി എഴുതി 👌❤

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.