Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » നീർകുമിളകൾ പൊട്ടിചിതറി മേഘങ്ങൾക്കിടയിലേക്കൊരു യാത്ര പോയപ്പോൾ……
അനുഭവം ഓർമ്മകൾ കഥ ജീവിതം പ്രസവം ബന്ധങ്ങൾ വിവാഹം സ്ത്രീ

നീർകുമിളകൾ പൊട്ടിചിതറി മേഘങ്ങൾക്കിടയിലേക്കൊരു യാത്ര പോയപ്പോൾ……

By VaidhehiJanuary 3, 2024Updated:January 5, 20245 Comments5 Mins Read169 Views
Bookmark Now
Please login to bookmark Close

No account yet? Register

വല്ലാത്ത ക്ഷീണം. മനസിന് ആകെ ഒരു മുഷിച്ചിൽ. എന്തിനെന്നറിയാതെ തൊണ്ടയിൽ സങ്കടം വന്ന് പുറത്തേക്ക് വരാൻ അനുവാദം ചോദിക്കുന്നു. കാലുകൾക്ക് ഒരു തളർച്ച പോലെ. ഇടുപ്പിൽ വേദനയുടെ ചാലുകൾ വരണ്ടുണങ്ങുന്നു. ഒന്ന് കിടക്കണമെന്ന്  തോന്നി നടക്കാൻ തുടങ്ങിയപ്പോഴാണ് ഞാനിവിടെ ഉണ്ടെന്ന്  കുക്കർ വിസിലടിച്ചു കൊണ്ട് അറിയിച്ചത്. കുക്കറിന്റ ശബ്ദം കേട്ട് തൊട്ടിലിൽ നിന്നും കരച്ചിലുയർന്നു. ഗ്യാസ് ഓഫ്‌ ചെയ്ത് മുറിയിലേക്ക് ചെന്നു. തൊട്ടിലിൽ നിന്നും മോളെയെടുത്ത് മുലഞെട്ടുകൾ വായിലേക്ക് വെച്ചു കൊടുക്കുമ്പോൾ വല്ലാത്ത കടച്ചിലാണ് തോന്നിയത്. കണ്ണുകൾ ഇറുക്കിയടച്ചിരുന്നു.

വൈകുന്നേരത്തിന് ചപ്പാത്തിയും കടലക്കറിയുമാണ് ഉണ്ടാക്കേണ്ടത്. പറയുന്ന ഭക്ഷണം ഉണ്ടാക്കിയില്ലെങ്കിൽ നിനക്കെന്താ ഇവിടെ പണിയെന്നു ചോദിക്കും. കുഞ്ഞുറങ്ങുമ്പോൾ പോത്ത് പോലെ കിടന്നുറങ്ങും. അല്ലാതെ വീട്ടിലെ പണികൾ ചെയ്യില്ല. എനിക്കല്ലേ അറിയൂ അവളുടെ ഉറക്കം. കോഴിയുറക്കം പോലെ ഇത്തിരി ഉറങ്ങിയാൽ ആയി. ആരുടെയെങ്കിലും കയ്യിൽ കൊടുത്ത് പണിചെയ്യാമെന്ന് കരുതിയാൽ വാടക വീട്ടിനടുത്തുള്ള ആരുമായും അധികം അടുക്കരുതെന്നാണ് കല്പന. വയറു നിറഞ്ഞവൾ കുഞ്ഞി പല്ലുകൾ കാട്ടി ചിരിക്കാൻ തുടങ്ങി. അവളെയുമെടുത്ത് അടുക്കളയിലേക്ക് നടക്കുമ്പോൾ ഛർദിക്കാൻ വരുന്നത് പോലുണ്ടായിരുന്നു. കളിപ്പാട്ടങ്ങൾക്ക് നടുവിൽ അവളെയിരുത്തി കറിക്കുള്ള തയാറെടുപ്പുകൾ തുടങ്ങി. വീണു പോകുമെന്ന് തോന്നിയ നിമിഷങ്ങളിൽ മുഖം കഴുകിയും വെള്ളം കുടിച്ചും ക്ഷീണം അകറ്റാൻ നോക്കി. ചപ്പാത്തികൾ മഴയത്ത് വണ്ടി കയറിയ തവള പോലെയായി. തേങ്ങയില്ലാത്ത കറി കൊടുങ്ങലൂർ ഭരണിക്ക് വെട്ടേറ്റ ചുടു ചോരത്തളം പോലെയും. വണ്ടിയുടെ ശബ്ദം കേട്ട് വാതിൽ തുറന്ന് പുറത്തേക്കിറങ്ങി. വയ്യെന്ന് പറയാൻ തുടങ്ങുമ്പോൾ തന്നെ തിരിച്ചു മറുപടി വന്നു.

“രാവിലെ പോയിട്ട് വരുന്നതല്ലേ ഒന്ന് ചിരിച്ചു കൊണ്ട് നിന്നുടെ നിനക്ക്. ആ വീട്ടിനുള്ളിൽ ഇരിക്കുമ്പോ കഷ്ടപ്പാട് അറിയില്ലല്ലോ?”

ഒന്നും മിണ്ടാതെ അകത്തേക്ക് നടന്നു. ഭക്ഷണത്തിനു മുന്നിൽ ഇരുന്നതും വായിക്ക് രുചിയായ് ഒന്നും വയ്യക്കാനറിയില്ലെന്ന് പറഞ്ഞു കൊണ്ട് വായിൽ വന്നതെല്ലാം പുറത്തേക്കൊഴുകി. ഇന്നലെ രുചിയോടെ കഴിച്ചതും രാവിലെ കൊണ്ട് പോയതും മറന്നു കാണും. വയ്യെന്ന് പറയാൻ വീണ്ടും മറന്നു പോയ്‌. എവിടെയെങ്കിലും ഒന്ന് കിടക്കണം കുഞ്ഞിനെയുമെടുത്ത് മുറിയിൽ ചെന്ന് കിടന്നു.

“ഓ.. കിടന്നോ.. ആ എച്ചിൽ പാത്രങ്ങൾ കഴുകി വെച്ചൂടെ നിനക്ക്”

“എനിക്ക് തീരെ വയ്യ, അതുകൊണ്ടാണ്”

“ഓ.. അല്ലെങ്കിൽ പിന്നെ എന്നാ അസുഖം ഇല്ലാത്തത്”

നിറഞ്ഞു വന്ന മിഴികൾ തുടച്ച് കൊണ്ട് കുഞ്ഞിനെ കയ്യിൽ കൊടുത്ത് അടുക്കളയിലേക്ക് ചെന്നു. പാത്രങ്ങൾ കഴുകി അടുക്കി വെച്ചു. നല്ല ചൂട് വെള്ളത്തിൽ ഒന്ന് കുളിച്ചാൽ ശരീരത്തിന്റെ വേദന മാറുമെന്ന് ആരോ മനസിലിരുന്ന് പറഞ്ഞു. ഗ്യാസിൽ വെള്ളം ചൂടാക്കാൻ വെച്ചു. ഹാളിൽ അച്ഛനും മോളും കളിയിലാണ്. വെള്ളം ഇറക്കി കുളിക്കാൻ പോകുമ്പോഴാണ് മോള് കരയാൻ തുടങ്ങിയത്. അവളെ ഉറക്കി വരുമ്പോഴേക്കും വെള്ളം പാതി തണുത്തിരുന്നു. എങ്കിലും അതെടുത്ത് കുളിച്ചു വന്നു. എന്തോ ഒരാശ്വാസം പോലെ തോന്നുണ്ടായിരുന്നു. ലൈറ്റ് ഓഫ്‌ ചെയ്ത് കിടക്കയിലേക്ക് മറിഞ്ഞു. വീണ്ടും ശരീരം വേദനിക്കുന്നത് പോലെ. കാലുകൾ കടഞ്ഞു മുറിഞ്ഞു പോകും തോന്നി. ആരെങ്കിലും ഒന്ന് ചേർത്തു പിടിച്ചെങ്കിലെന്ന് ആശിച്ചു പോയി. പതിയെ കണ്ണുകൾ അടഞ്ഞു വരുമ്പോഴാണ് കൈ വയറിനു മേലെകൂടി ഇഴഞ്ഞു വന്നത്. കൈയിലേക്ക് തന്റെ കൈ ചേർത്തു വെച്ച് വെച്ചപ്പോൾ ആ കൈ ശരീരത്തിലേക്ക് കയറി കൊണ്ടിരുന്നു.

“നന്ദേട്ടാ എനിക്ക് തീരെ വയ്യ. നല്ല പനി വരുന്നത് പോലെ ശരീരം മുഴുവൻ വേദനയാണ്”.

“ഓ… നശിച്ചവള്. എന്നും അവൾക്ക് ദെണ്ണമാണ്. നിന്നെ ഇവിടെ പൂജിക്കാൻ കൊണ്ട് വന്നതല്ല. അവള്ടെ അമ്മയെ കെട്ടിക്കാൻ…”

പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ട് അയാൾ പുറം തിരിഞ്ഞു കിടന്നു. ഒഴുകി വന്ന കണ്ണുനീർ തുടയ്ക്കാൻ മറന്നു കൊണ്ട് ഞാനും കിടന്നു. പക്ഷേ കുറച്ചു സമയത്തിന് ശേഷം വീണ്ടും ആ കൈകൾ ശരീരത്തെ ചുറ്റി വരിഞ്ഞു. തന്റെ എതിർപ്പുകളെ വകവെയ്ക്കാതെ അയാൾ തന്നിലേക്ക് ആഴ്ന്നിറങ്ങി. വേദനകൾ സഹിക്കാതെ എപ്പോഴോ മയക്കത്തിലേക്ക് വഴുതി വീണു. കുഞ്ഞിന്റെ ഉറക്കെയുള്ള കരച്ചിൽ കാതുകളെ പൊള്ളിക്കുന്നുണ്ട് പക്ഷേ എഴുന്നേൽക്കാൻ വയ്യ. പൊള്ളുന്ന പനി. തലവേദന കൊണ്ട് കണ്ണുകൾ തുറക്കാൻ കഴിയുന്നില്ല. തൊണ്ട വറ്റി വരണ്ടിരിക്കുന്നു.

“എടി മൂധേവി കുഞ്ഞു കരയുന്നത് കേൾക്കുന്നില്ലേ. ശവം കൂർക്കം വലിച്ചുറങ്ങുന്നു”.

അപ്പുറത്ത് പിറുപിറുക്കലുകൾ കേൾക്കാം. അയാൾ എഴുന്നേറ്റ് കുഞ്ഞിനെ എടുത്ത് അരികിൽ കിടത്തി.

“ഏട്ടാ എനിക്ക് തീരെ വയ്യ. ഇത്തിരി വെള്ളം തരുമോ”.

അയാൾ നെറ്റിയിൽ കൈ വെച്ചു നോക്കി. ഒരു പാരസെറ്റമോളും വെള്ളവും തന്നു. കിടന്നു കൊണ്ട് തന്നെ അതു കഴിച്ചു. കുഞ്ഞിന് പാലുകൊടുത്ത് ഞാനും ഉറങ്ങി.

“എടി എണീക്ക് എനിക്ക് ജോലിക്ക് പോകണ്ടേ”.

തുടരേയുള്ള കുലുക്കലിൽ പതിയെ കണ്ണു തുറന്നു.

“വയ്യ ഇന്ന് പുറത്തുന്ന് കഴിക്ക്”.

“ദേ നീ എഴുന്നേൽക്ക്. ചോറ് വച്ചിട്ട് വൈകുന്നേരം വരെ കിടന്നോ”.

നിവർത്തിയില്ലാതെ എഴുന്നേറ്റ് ബാത്‌റൂമിൽ ചെന്നു. കണ്ണാടിയിൽ നോക്കിയ ഞാൻ ഞെട്ടി പോയി. മുഖം നിറയെ വലിയ പൊള്ളങ്ങൾ. പരിഭ്രമത്തോടെ പുറത്തു വന്നപ്പോൾ ഏട്ടൻ പറഞ്ഞു അത് ചിക്കൻപോക്സ് ആണെന്ന്. ആരെയൊക്കെയോ ഫോണിൽ  വിളിച്ചു കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ടായിരുന്നു. ക്ഷീണം കൊണ്ട് ഞാൻ ഉറങ്ങി. സ്നേഹത്തോടെയുള്ള വിളി കേട്ട് ഉണരുമ്പോൾ മുന്നിൽ റെഡിയായി നിൽക്കുന്ന നന്ദേട്ടൻ. വസ്ത്രം മാറി തലയിലൂടെ ഷാൾ ഇട്ട് അടുത്തുള്ള ഹോമിയോയിലേക്ക്. ഡോക്ടറുടെ നിർദ്ദേശങ്ങൾ ശ്രദ്ധയോടെ കേട്ടു. മൂന്നാം ദിവസം ആരെങ്കിലും വന്ന് മരുന്ന് വാങ്ങിയാൽ മതിയെന്ന് പറഞ്ഞു. അവിടെ നിന്നും നേരെ പോയത് നന്ദേട്ടന്റെ വീട്ടിലേക്ക്. എനിക്ക് എന്റെ വീട്ടിൽ പോകണമെന്ന് പറഞ്ഞിട്ട് അല്പം പോലും പരിഗണിച്ചില്ല. ഒരു ഭീകര ജീവിയെ പോലെയാണ് അവർ എന്നെ നോക്കി നിന്നത്. മുറിയിൽ വെറും നിലത്ത് ഒരു പായ വിരിച്ചിരിക്കുന്നു. ഇതിലെങ്ങനെ കിടക്കാനാണെന്ന് ചോദിച്ചപ്പോൾ ഇതിലെ കിടക്കാൻ പറ്റുവെന്ന് അവർ തർക്കിച്ചു .കുഞ്ഞ് കരയാൻ തുടങ്ങി. പാലു കൊടുക്കാൻ കൊണ്ട് വരാൻ പറഞ്ഞപ്പോൾ എന്റെ പാൽ കൊടുക്കാൻ പറ്റില്ലത്രേ. കുഞ്ഞിന് മുല കൊടുക്കുന്നതിൽ ഒരു കുഴപ്പവുമില്ലെന്ന് ഡോക്ടർ പറഞ്ഞിരുന്നുവെന്ന എന്റെ മറുപടിക്ക് അവർ എന്തൊക്കയോ പറഞ്ഞു കൊണ്ടേയിരുന്നു. പിന്നെ ഞാൻ എന്റെ മോളെ കണ്ടിട്ടില്ല. പനിയും തലവേദനയും കൂടി വന്നു. വാതിലിനരികിൽ വെള്ളവും ഭക്ഷണവും വെച്ചു തരും അതൊന്ന് എടുത്ത് കഴിക്കാൻ പോലും എനിക്ക് വയ്യായിരുന്നു. മൂത്രമൊഴിക്കാൻ ബാത്‌റൂമിൽ പോകുന്നത് നിരങ്ങിയായിരുന്നു.  ഇടയ്ക്ക് ഒരമ്മ വരും. രാവിലെയും വൈകുന്നേരവും സംബ്രാണി പുക കാണിച്ച് തെറ്റുകൾ ഏറ്റു പറയണമത്രേ. പിന്നെ നല്ല വേദന ആണെങ്കിൽ വേപ്പില കൊണ്ട് ശരീരത്തിൽ ഉഴിഞ്ഞു കൊടുക്കാൻ പറയും. അമ്മയ്ക്ക് സ്നേഹം ഉള്ളടത്തു മാത്രമേ വരുകയുള്ളു എന്നാണ് അവരുടെ വിശ്വാസം. ഇവർക്കൊക്കെ ഭ്രാന്താണോ എന്നറിയില്ല.

അതിനേക്കാളേറെ ഒരെ വീട്ടിൽ താമസിച്ചിട്ട് എന്റെ കുഞ്ഞിനെ ഒന്ന് കാണാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല. ഒരു വാതിലിനപ്പുറം അവൾ അമ്മിഞ്ഞയ്ക്ക് വേണ്ടി കരഞ്ഞു കൊണ്ടേയിരുന്നു. മാറിടങ്ങൾ അവൾക്കായ് ചുരത്തുന്ന പാലു വന്ന് നിറഞ്ഞ് വേദന കൊണ്ട് ഞാൻ പുളഞ്ഞു. മാറിടങ്ങൾ നീര് വന്ന് വീർത്തു. കാര്യം പറഞ്ഞപ്പോൾ അവർ പറഞ്ഞത് അമ്മയെ അവൾ ഇപ്പോൾ കണ്ടാൽ പേടിക്കുമെന്നാണ്. ശരീരത്തിൽ മുഴുവൻ പൊള്ളങ്ങൾ വന്ന് നിറഞ്ഞു. തല വേദന കൊണ്ട് കണ്ണുകൾ ചുവന്നു തുടുത്തു. പൊള്ളുന്ന പനി. മാറിടങ്ങളിലെ വേദന. അന്ധവിശ്വാസങ്ങൾക്ക് അടിമ പെട്ടവരിൽ ഞാനും എന്റെ മോളും നീറി കൊണ്ടിരുന്നു.

എട്ടാം നാൾ രാത്രി ഇടുപ്പിലെ വേദന കൊണ്ട് ഞാൻ അലറി കരഞ്ഞു. മസിലുകൾ വല്ലാതെ വലിഞ്ഞു മുറുകി. നട്ടെല്ല് പൊട്ടി പോകുന്ന വേദന. ബോധം മറഞ്ഞു പോകുന്നു. നിർത്താതെ ഛർദിച്ചു കൊണ്ടിരുന്നു. ശ്വാസം കിട്ടാതെ പിടയുന്നു. ചെവിയാണോ തലയാണോ കഴുത്തിനാണോ വേദന എന്നറിയാത്ത അവസ്ഥ. മൂന്നു വേപ്പില കൊണ്ട് ഉഴിഞ്ഞാൽ എല്ലാം നേരെയാവുമെന്ന് അവർ പിറുപിറുത്തു. ഇല്ല എനിക്ക് ഇപ്പോ എന്റെ വീട്ടിൽ പോകണമെന്ന് ഞാൻ വാശി പിടിച്ചു. എന്റെ ഫോൺ വേണം എനിക്ക് അമ്മയെ വിളിച്ചു തരാൻ അവരോട് കൊഞ്ചി പറഞ്ഞു. അവർ ഡോക്ടറെ വിളിച്ചു ചോദിച്ചു. വേദനയുടെ ഗുളിക കൊടുക്കാനാണ് പറഞ്ഞത്. എന്റെ കുഞ്ഞിനെ അടുത്ത് കിടത്തി തരാൻ പറഞ്ഞിട്ട് അവർ കേട്ടില്ല. എനിക്ക് വിവരമില്ലെന്നും പിന്നെയും എന്തൊക്കയോ പറഞ്ഞു ദേഷ്യപ്പെട്ടു. അമ്മയുടെ വേദന അറിഞ്ഞിട്ടാവാം അവൾ ഉണർന്നു കരയാൻ തുടങ്ങി . അവളോടൊപ്പം കരഞ്ഞു കരഞ്ഞ് ഞാനും എപ്പോഴോ ഉറങ്ങി. വീണ്ടും എപ്പോഴോ അവളുടെ നിർത്താതെയുള്ള കരച്ചിൽ കേട്ടാണ് ഞാനുണർന്നത്. പതിയെ എഴുന്നേൽക്കാൻ ശ്രമിച്ചു. തറയിൽ കാലുകൾ ഉറപ്പിച്ചു. പതിയെ നടന്നു നോക്കി. ആ എന്റെ അസുഖം മാറിയിരിക്കുന്നു. വാതിൽ തുറന്ന് പുറത്തേക്ക് നടന്നു. ഹാളിൽ തൊട്ടിലിൽ കിടന്നു കരയുകയാണ്. ഞാനടുത്ത് ചെന്നു. എത്ര ദിവസമായി എന്റെ കുഞ്ഞിനെയൊന്ന് കണ്ടിട്ട്.

“മോളെ….. അമ്മയുടെ സുന്ദരി കുട്ടിയെവിടെ….”

എന്നെ കണ്ടിട്ടും എന്റെ ശബ്ദം കേട്ടിട്ടും  അവൾ കരച്ചിൽ നിർത്തുന്നില്ല. ഇനി ആ തള്ള പറഞ്ഞതു പോലെ എന്റെ മുഖം കണ്ടിട്ട് കരയുകയാണോ. അപ്പോഴാണ് അമ്മ ഓടി വന്നത്. അവർ വന്ന് അവളെ എടുത്തു. മുറിയിൽ നിന്നും ഇറങ്ങിയതിന് വായിൽ വന്നതെല്ലാം പറയും. ഒന്നും മിണ്ടാതെ ചുവരിനോട് ചേർന്നു നിന്നു. പക്ഷേ അവരൊന്നും പറയുന്നില്ല. മോളെ എടുക്കാനായ് കൈ നീട്ടുമ്പോഴാണ് നന്ദേട്ടന്റെ ഉറക്കെയുള്ള വിളി കേട്ടത്.
പരിഭ്രമത്തോടെ അമ്മ ഞാൻ കിടക്കുന്ന മുറിയിലേക്ക് ചെന്നു. ചെല്ലുമ്പോൾ അച്ഛന്റെ കയ്യിൽ കുഞ്ഞിനെ കൊടുത്തു. ഞാനും അകത്തേക്ക് ചെന്നു. നന്ദേട്ടൻ എന്നെ കുലുക്കി വിളിക്കുന്നു. അമ്മയും വിളിക്കുന്നു. നിലവിളി കേട്ട് അച്ഛനും അകത്തേക്ക് വന്നു. ഞാൻ കിടക്കുന്നത് കണ്ട് മോള് ‘അമ്മേ…’ എന്നു വിളിച്ചു കരഞ്ഞു കൊണ്ടിരുന്നു. അവളെ എടുക്കാൻ കൈ നീട്ടുമ്പോൾ അവൾ എന്നെ കാണുന്നില്ലെന്ന്  ഞാൻ തിരിച്ചറിയുകയായിരുന്നു. ആരൊക്കയോ ഓടി വരുന്നു. ഫോണുകൾ പരസ്പരം മത്സരിച്ചു കൊണ്ടേയിരുന്നു. വണ്ടികൾ പാഞ്ഞു വന്നു. ആംബുലൻസിന്റെ ഹോൺ കേൾക്കുന്നു. അവർ എന്നെയും കൊണ്ട് ആശുപത്രിയിൽ പോകുകയാണ്. പക്ഷേ ഞാൻ എന്റെ മോൾക്കരികിൽ നിന്നും എങ്ങോട്ടുമില്ലെന്ന് തീരുമാനിച്ചു കൊണ്ട് അവൾക്കരികിൽ തന്നെ  നിന്നു…

Post Views: 30
1
Vaidhehi

നിളയോഴുകും പോലെ അക്ഷരങ്ങളിലൂടെ കാണാ തീരം തേടി ഒഴുകി കൊണ്ടേയിരിക്കണം

5 Comments

  1. Nisha Pillai on January 11, 2024 8:03 AM

    തീവ്രമായ മാതൃ സ്നേഹം ❤️
    അവസാന വരികൾ മനോഹരം

    Reply
    • Jalajanarayanan on January 15, 2024 2:53 PM

      മനോഹരമായ എഴുത്തു

      Reply
  2. Sabira latheefi on January 5, 2024 3:38 PM

    😥😥

    Reply
    • Shreeja R on January 11, 2024 7:23 AM

      ❤️

      Reply
    • Nafs nafs on September 10, 2024 4:20 PM

      😢💔

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.