Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഓർമയും മറവിയും
അനുഭവം

ഓർമയും മറവിയും

By Sabu NarayananJanuary 6, 20241 Comment2 Mins Read67 Views
Bookmark Now
Please login to bookmark Close

No account yet? Register

റിങ്ങ് ചെയ്തുകൊണ്ടിരുന്ന ഫോൺ എടുത്തപ്പോൾ അങ്ങേതലക്കൽ നിന്ന് സാബുവല്ലേ എന്ന് ചോദ്യം. പെട്ടെന്ന് പിടിതരാത്ത ഏതോ പഴയ പരിചിതശബ്ദം. ഓർമയിലെവിടെയോ മറന്നു വച്ചത്. എന്നെ മനസിലായോ?

വീണ്ടും ഓർമയിലേക്ക്. ഏതാണ്ട് നാൽപതുവർഷം മുമ്പു കേട്ടുപരിചയമുള്ള ഒരാളുടെ ശബ്ദംപോലെ.
ഉറപ്പൊന്നുമില്ലെങ്കിലും ചോദിച്ചു.
ഉബൈദല്ലേ?
അങ്ങേതലക്കൽ ശബ്ദം അല്പനേരം ഇല്ലാതായി.
മനസിലാക്കുമെന്ന് വിചാരിക്കാതിരുന്നതിൻ്റെ നിശബ്ദതയാവാം. നാല്പതു വർഷങ്ങൾക്ക് മുമ്പ് ഡിപ്ലോമക്ക് ഒരുമിച്ചുപഠിച്ചതാണ്.
വലിയ ഓർമശക്തികൊണ്ട് അവൻ്റെ ശബ്ദം തിരിച്ചറിഞ്ഞതല്ല. ഓർമകളിൽ അവൻ എന്നും ഉണ്ടായിരുന്നു എന്നതു സത്യംതന്നെ. ഒന്നു കണ്ടു സംസാരിച്ചാൽ ഒരിക്കലും മറക്കാത്ത ഒരു ശബ്ദമാണ് അവൻ്റേത്. 

കുറച്ചുനാൾ മുമ്പ് ഭാര്യയുടെ, ചെറുകിട കയർഫാക്ടറി ഉടമയായ ഒരു കസിൻ്റെ വീട്ടിൽ പോവേണ്ടതായി വന്നു. ചെല്ലുമ്പോൾ തറിയിൽ ഒരാൾ നിന്ന് നെയ്യുന്നുണ്ടായിരുന്നു. ഞാൻ അയാളുടെ സമീപത്തേക്ക് ചെന്നു. എൻ്റെകൂടെ പത്താംക്ലാസിൽ ഉണ്ടായിരുന്ന ബേബിയായിരുന്നു, അത്. അയാൾ എന്നെകണ്ട് ചിരിച്ചു. ‘ കുശലമൊക്കെ പറഞ്ഞ് കഴിഞ്ഞപ്പോൾ അയാൾ എൻ്റെ പേര് ചോദിച്ചു. എന്നെ മനസിലായില്ലേ എന്ന ചോദ്യത്തിന് ഇല്ല എന്ന അർത്ഥത്തിൽ അയാൾ തലയിളക്കി.
പട്ടണക്കാട് ഹൈസ്കൂളിൽ 1980 ബാച്ച് പത്താംക്ലാസ് ബി ഡിവിഷനിലാണ് പഠിച്ചതെന്ന് അയാൾ സമ്മതിക്കുന്നെങ്കിലും എന്നെ തീരെ ഓർമയില്ല. കൂടെയുണ്ടായിരുന്ന അശോകനേയും അപ്പുക്കുട്ടനേയുമൊക്കെ അയാൾക്കറിയാമെങ്കിലും ഒരുപാട് അടുത്തിടപഴകിയിട്ടുള്ള എന്നെ മാത്രം അയാൾ ഒട്ടും ഓർക്കുന്നില്ല. എൻ്റെ മുഖത്തുണ്ടായ ഇളഭ്യത അടുത്തു നിന്ന കസിൻ്റെ മുഖത്തും കണ്ടു.
അന്ന് ഒരു ദിവസത്തേക്ക്‌ മാത്രമല്ല, ഇപ്പോ ഓർക്കുമ്പോഴും ഒരു വിങ്ങൽ മനസിൽ ഓടിയെത്തുന്നു. 

പെങ്ങളുടെ അമ്മായിഅമ്മയുടെ മരണാനന്തരചടങ്ങ് നടക്കുന്നതിനിടയിൽ ഒരാൾ സമീപത്തേക്ക് വന്നു. സാബു… നിന്നെ കണ്ടിട്ട് ഒരുപാടായല്ലോ എന്ന് പറഞ്ഞു കൊണ്ട് തോളിൽകൈവച്ചു. ഇപ്പോൾ എവിടെയാണ്, എന്താണ് തൊഴിൽ എന്നൊക്കെ അയാൾ ചോദിച്ചുകൊണ്ടിരുന്നു. രാവിലെ തന്നെ ഷേവ് ചെയത് വൃത്തിയാക്കിയ അയാളുടെ മുഖത്ത് നരച്ച മീശ ഒരഭംഗിയായി നിലകൊണ്ടു. എത്ര ആലോചിച്ചിട്ടും അയാൾ ആരെന്ന് പിടികിട്ടിയില്ല. എൻ്റെ മനോവ്യാപാരം മനസ്സിലാക്കിയതിനാലാവും അയാൾ ചോദിച്ചത്,
“എന്നെ… നിനക്ക് മനസിലായില്ലേ? “

മനസിലായി എന്ന അർത്ഥത്തിൽ തലകുലുക്കി. അവന് അത്രക്ക് വിശ്വാസം വന്നില്ലെന്നു തോന്നുന്നു.
” എങ്കി… പറയൂ. എന്താ എൻ്റെ പേര്?”
വിഷമവൃത്തത്തിലായ വിവരം അവൻ അറിയരുതല്ലോന്ന് കരുതി ചിരി വരുത്തി കൊണ്ട് പറഞ്ഞു.
” പേരൊക്കെ അറിയാമെടേ. അല്ലെങ്കിലും പേരിൽ എന്തിരിക്കുന്നു. “
എന്നാൽ അയാൾ വിടാനുള്ള ഭാവമില്ലായിരുന്നു.
” പറയൂ. എൻ്റെ പേര് എന്താണ്. “
ഞാൻ ആകെ പ്രശ്നത്തിലായി, ചുറ്റിനും വെറുതേ നോക്കി. എൻ്റെ ഓർമയിലൊന്നും അയാളുടെയോ സാമ്യമുള്ള ആരുടെയെങ്കിലുമോ രൂപം നെയ്തെടുക്കാൻ കഴിഞ്ഞില്ല. പെട്ടതുതന്നെ എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് പരേതയുടെ ദേഹം പട്ടടയിലേക്കെടുക്കുന്നത്. അകന്നു നിന്നവരൊക്കെ അടുത്തേക്ക് വരുന്നതിൻ്റെ തിരക്ക്. ഞങ്ങൾ ഇരുവരും അങ്ങോട്ടേക്ക് നടന്നു.
അങ്ങനെ ആ പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെട്ടു. ചടങ്ങൊക്കെ കഴിഞ്ഞ് എൻ്റെ കൈ പിടിച്ച് കുലുക്കിയാണ് അയാൾ പോയത്.
അയാൾ ആരാണെന്ന് പിന്നീട് ഞാൻ ചോദിച്ചു മനസിലാക്കുകയായിരുന്നു. പറപ്പള്ളിയിലുള്ള ഓട്ടോ ഡ്രൈവർ മോഹനൻ, ഒരുമിച്ച് വോളിബോൾ കളിച്ചിട്ടുള്ളതാണ്. അയാളെ അങ്ങനെ മറക്കാൻ പാടില്ലായിരുന്നു. 

നാട്ടിൽ നിന്ന് അകന്നു താമസിക്കുന്നതും കൂടിക്കൊണ്ടിരിക്കുന്ന പ്രായവുമൊക്കെയാവാം ഇതുപോലുള്ള വിസ്മൃതിക്കു കാരണം.
എങ്കിലും പരിചയം കാണിക്കുന്ന ഒരാളുടെ മുഖത്തു നോക്കി അറിയില്ല എന്ന് പറയാതിരിക്കുകയാണ്, ശരി. പ്രായമായി വരികയല്ലേ മറവി സ്വാഭാവികം. പ്രായം ഓരോരുത്തരുടേയും രൂപത്തിൽ വരുത്തുന്ന മാറ്റങ്ങളും പ്രധാനമാണ്. ഓർത്തെടുക്കാൻ പറ്റിയില്ലെങ്കിലും മനോധർമമനുസരിച്ച് സന്ദർഭത്തിനു ചേരും വിധം പെരുമാറി പോവുന്നതാണ് അഭികാമ്യം. ഘനപ്പെട്ട മുഖഭാവത്തേക്കാളും ഒരു പുഞ്ചിരിയാണ് എല്ലാവർക്കും ഇഷ്ടം. ഒരു പൂപുഞ്ചിരി എടുത്തണിഞ്ഞ് പെരുമാറാൻ കഴിഞ്ഞാൽ എത്ര ഭംഗിയാവുമെന്നോ. എല്ലാവർക്കും ഇതുപോലെയുള്ള അവസരങ്ങളിൽ നറുപുഞ്ചിരി വാരി വിതറാൻ കഴിയട്ടെ. 

എ എൻ സാബു

Post Views: 26
5
Sabu Narayanan

1 Comment

  1. Sunandha Mahesh on January 14, 2024 9:07 PM

    ഈ പ്രശ്നം ഇപ്പോൾ വളരെ വ്യാപകമായിട്ടുണ്ട്.. മറവി

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.