Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അവസാനിക്കാത്ത കാഴ്ചകൾ
അനുഭവം അറിവുകൾ ഓർമ്മകൾ കഥ കുട്ടികൾ ജീവിതം പാരന്റിങ് പ്രചോദനം ബന്ധങ്ങൾ യാത്ര വിവാഹം സ്ത്രീ സൗഹൃദം

അവസാനിക്കാത്ത കാഴ്ചകൾ

By Rebecca IzhakJanuary 7, 2024No Comments4 Mins Read39 Views
Bookmark Now
Please login to bookmark Close

No account yet? Register

“വല്ലാത്ത തിരക്കാണ് ഈ ഉച്ച നേരത്തും!” പിറുപിറുത്തു കൊണ്ട് അമ്മിണിയമ്മ തീവണ്ടിയുടെ വാതിലിനടുത്തുള്ള കമ്പിയിൽ പിടുത്തമിട്ടു.

“ഉച്ച നേരത്ത് തിരക്ക് കുറയാനിത് ബസല്ല അമ്മൂമ്മേ , തീവണ്ടിയാ തീവണ്ടി… വർത്തമാനം പറഞ്ഞ് നിൽക്കാതെ ഒന്ന് വേഗം കേറമ്മൂമ്മേ!”

പിന്നിൽ നിന്നും പയ്യന്റെ കളിയാക്കുന്ന ശബ്ദം കേട്ട് നിന്ന നിൽപ്പിൽ പിന്നിലേക്ക് കുത്തി തുളച്ച നോട്ടം പായിച്ച്, “ടാ കൊച്ചനേ, വണ്ടി ഇവിടെയുള്ളവരെ മുഴുവൻ കയറ്റിയിട്ടേ പോകൂ. കിടന്ന് പിടക്കാതെ ടാ..”

അമ്മിണിയമ്മ അതും പറഞ്ഞ് തീവണ്ടിയിലേക്ക് വലിഞ്ഞ് കയറി.

“വണ്ടി ഇവന്മാരുടെയൊക്കെ തറവാട്ട് സ്വത്താണെന്നാ കരുതിയേക്കുന്നേ!” സീറ്റിനടുത്തേയ്ക്ക് പോകുന്ന പോക്കിൽ അമ്മിണിയമ്മ പറഞ്ഞു കൊണ്ടിരുന്നു.

ജനാലക്കടുത്തുള്ള സ്ഥിരമായ ഇരിപ്പിടത്തിൽ ഇരുപ്പുറപ്പിച്ചിട്ടും ദേഷ്യവും മുറുമുറുപ്പും വിട്ടൊഴിയാതെ അമ്മിണിയമ്മ മുഖം കനപ്പിച്ചിരുന്നു. മുഖത്തെ വിയർപ്പ് കണങ്ങളിൽ പാറി വന്ന് നെറ്റിയിലും കവിളിലും മുത്തിയിരിക്കുന്ന നരച്ച മുടിയിഴകളെ പരുത്തി സാരിയുടെ കോന്തല കൊണ്ട് തുടച്ച് മാറ്റി, മുൻ സീറ്റിലിരിക്കുന്ന വയസായ പുരുഷുവിനെ നോക്കി കലിയടങ്ങാതെ

“അവന്റെയൊക്കെ ഒരു വിചാരം!”

വർഷങ്ങളായി അമ്മിണിയമ്മയെ അറിയുന്ന പുരുഷു, ” ഒന്ന് ക്ഷമി അമ്മിണിയമ്മേ, അവനൊരു കൊച്ചു പയ്യനല്ലെ?” ഷർട്ടിന്റെ കൈ മടക്കി കൊണ്ട് പറഞ്ഞു.

പറഞ്ഞു തീർന്നതും പയ്യനതാ അവരുടെ അടുത്തേക്ക് നടന്നു വരുന്നു. പയ്യൻ പുരുഷുവിന്റെ അടുത്തായി ഇരുന്നു. ഇരുനിറവും കുറ്റിരോമങ്ങളും അവന്റെ മുഖം ആകർഷണമുള്ളതാക്കി. മുടി ചീകിയതാണോ അതോ അങ്ങനെ തന്നെയാണോ എന്ന് മനസിലാകാത്ത ഭാഷയിലായിരുന്നു ഇരുന്നത്. മൊത്തത്തിൽ ഒരു പ്രത്യേക ചന്തമുണ്ടായിരുന്നു അവനെ കാണാൻ.

അമ്മിണിയമ്മയുടെ മുഖത്തെ കോപത്തിന്റെ ജ്വാലകൾ കെട്ടടങ്ങാത്തതവൻ കാര്യമാക്കാതെ ഒരു ചെറുപുഞ്ചിരി അമ്മിണിയമ്മയ്ക്കും പുരുഷുവിനും കൈമാറിയിരുന്നു.

“അമ്മൂമ്മയുടെ ദേഷ്യം മാറിയില്ലെന്ന് തോന്നുന്നു?”

ചെറിയ ഇടവേളയെടുത്ത് അവൻ ചോദിച്ചു.

പുരുഷു അവനെ നോക്കി കണ്ണുകളടച്ച് കാണിച്ചു. ഒന്നും മിണ്ടണ്ടയെന്ന് ആംഗ്യം കാണിച്ചു. അമ്മിണിയമ്മ തന്നോടല്ല ചോദ്യമെന്ന മട്ടിൽ ഇതൊന്നും കാര്യമാക്കാതെ പുറത്തേക്ക് കണ്ണും നട്ടിരുന്നു.

“യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ട്രെയിൻ നമ്പർ ഒന്ന്, രണ്ട് , പൂജ്യം, അഞ്ച്, ജനശതാബ്ദി എക്സ്പ്രസ് അൽപ്പസമയങ്ങൾക്കകം സ്റ്റേഷനിൽ നിന്നും പുറപ്പെടുന്നതാണ്.”

തുടർന്ന് ഇംഗ്ലീഷിലും ഹിന്ദിയിലും അനൗൺസ്മെന്റ് പറഞ്ഞ് കഴിഞ്ഞു.

“റാണീ…റാണി? ” എന്നുറക്കെ വിളിച്ച് കൊണ്ട് ഒരു സ്ത്രീ കയറി വന്നത് പെട്ടെന്നായിരുന്നു. വണ്ടി പതുക്കെ നീങ്ങിക്കൊണ്ടിരുന്നു. അവർ ധിറുതി പിടിച്ച് കോച്ചിനപ്പുറത്തുള്ള വാതിലിനടുത്തേയ്ക്ക് തിരഞ്ഞ് കൊണ്ടോടി.

“നിങ്ങളെങ്ങോട്ടാണ് ഓടുന്നത് ? ഇനിയിറങ്ങാനൊന്നും പറ്റില്ല, വണ്ടി നീങ്ങുന്നത് കണ്ടില്ലേ? “

അമ്മിണിയമ്മ ആകുലതയോടെ പറഞ്ഞു.

“അമ്മേ, അത്…എൻ്റെ മോള് ഏതോ കോച്ചിൽ കയറി, അവളെ അന്വേഷിച്ച് നടക്കുകയാ ഞാനും ഭർത്താവും!” കിതപ്പോടെ ആ സ്ത്രീ പറഞ്ഞു.

“അമ്മൂമ്മ പറഞ്ഞത് ശരിയാ ചേച്ചി, ചേച്ചിയിപ്പോൾ ഇറങ്ങാൻ നോക്കിയാൽ വേറെ അപകടം ഉണ്ടാകും. ചേച്ചിയുടെ ഭർത്താവിനെ വിളിച്ച് തീവണ്ടിയിൽ ചേച്ചി കയറിയെന്ന് പറയൂ.” പയ്യൻ അമ്മിണിയമ്മയെ പിന്താങ്ങി പറഞ്ഞു.

മകളെ കാണാത്ത വ്യസനം ആ സ്ത്രീയെ ക്ഷീണിതയാക്കി. കണ്ണ് കലങ്ങി, ശ്വാസഗതി വളരെ വേഗത്തിലായി. അവർ ബാഗിനുള്ളിലേക്ക് കയ്യിട്ട് ഫോൺ തിരഞ്ഞു.

“നിങ്ങളിവിടെ ഇരുന്ന് നോക്കൂ.”

ഒഴിഞ്ഞ് കിടക്കുന്ന തന്റെ ഇരിപ്പടത്തിലെ ബാക്കി സ്ഥലം കാണിച്ച് അമ്മിണിയമ്മ പറഞ്ഞു.

അവരാ സീറ്റിലിരുന്ന്, ബാഗ് തുറന്ന് പിടിച്ച് അതിൽ കിടന്ന ഫോണെടുത്തു. ഫോൺ അൺ ലോക്കാക്കി, കോൾ ബട്ടണമർത്തി, ചെവിയിൽ വെച്ചു.

“ചേട്ടാ, ഞാൻ ട്രെയിനിലുണ്ട്, ഞാൻ കയറിയ കോച്ചിലും അവളില്ല. അടുത്ത സ്റ്റേഷനിൽ എത്തിയിട്ട്…”

അപ്പോഴേക്കും മറുതലക്കൽ നിന്നും എന്തോ കേട്ട് നിശബ്ദയായി. അൽപ സമയങ്ങൾക്ക് ശേഷം, “ആ എന്റെ ബാഗിലുണ്ട് !”

കോൾ കട്ടാക്കി അവർ തേങ്ങിക്കൊണ്ടിരുന്നു. 

“മോൾക്ക് എത്ര പ്രായമുണ്ട് ? ” അമ്മിണിയമ്മ അവരോട് ചോദിച്ചു.

” മോള് ഡിഗ്രിക്ക് പഠിക്കുന്നു, ഇരുപത് വയസ്.”

അവളുടെ കയ്യിലും ഫോണില്ലേ?” വീണ്ടും അമ്മിണിയമ്മ.

“അവളുടെ കയ്യിൽ നിന്നും ഫോൺ താഴെ വീഴേണ്ടെന്ന് വിചാരിച്ച് ചേട്ടനത് ബാഗിൽ വയ്ക്കാൻ പറഞ്ഞിരുന്നു, അങ്ങനെ അവളത് എൻ്റെ ബാഗിൽ വച്ചു. വെള്ളം വാങ്ങിച്ച് ഞാൻ ട്രെയിനിൽ കയറിക്കോളാം അമ്മേയെന്ന് അവൾ പറഞ്ഞെങ്കിലും ഞങ്ങൾ കാത്ത് നിന്നു. എന്റെ മോൾ!”

അവരത് പറഞ്ഞ് കഴിയുമ്പോഴേക്കും കരഞ്ഞു തുടങ്ങിയിരുന്നു.

“നിങ്ങള് വിഷമിക്കാതെയിരിക്കൂ, കുട്ടി ട്രെയിനിൽ കയറിയിട്ടുണ്ടാവും. അടുത്ത സ്റ്റേഷനിൽ അവളെ കണ്ടുമുട്ടാൻ സാധിക്കും.” അമ്മിണിയമ്മ അവരെ ആശ്വസിപ്പിച്ചു.

അല്പസമയങ്ങൾക്കും മുൻപ് കോപം കൊണ്ട് നിറഞ്ഞ അമ്മിണിയമ്മ എത്ര പെട്ടെന്നാണ് വെണ്ണ പോലെ അലിഞ്ഞ് സ്നേഹം ചൊരിയുന്നത്, കണ്ണുകളിൽ സാന്ത്വനം ഒഴുകുന്നത്. തേങ്ങിക്കരയുന്ന അവരുടെ കൈകൾ പിടിക്കുകയും പുറത്ത് തഴുകുകയും ചെയ്യുന്ന അമ്മിണിയമ്മയെ കണ്ട് പയ്യൻ കരുതി.

“കുട്ടി വിഷമിക്കണ്ട, മകൾ അടുത്ത കോച്ചിൽ കയറിയിട്ടുണ്ടാവും.” പുരുഷുവും പറഞ്ഞു.

30 വർഷങ്ങൾക്ക് മുൻപ് ഇതുപോലൊരു പകൽ പുരുഷന്റെ മനസ്സിലൂടെ കടന്നുപോയി. അന്ന് യൗവ്വനം തുടിക്കുന്ന അമ്മിണിയമ്മയായിരുന്നു മുൻപിൽ. നീണ്ട ചുരുണ്ട മുടിയിഴകളിലൂടെ മുല്ലപ്പൂവിന്റെ സുഗന്ധം പരന്നൊഴുകുമായിരുന്നു. അവരെ എല്ലാവരും ബഹുമാനിച്ചിരുന്നു. മൂന്ന് സ്റ്റേഷൻ അപ്പുറമുള്ള ചന്തയിൽ പലചരക്കുകട നടത്തിയിരുന്ന പിശുക്കനായിരുന്നു അമ്മിണിയമ്മയുടെ ഭർത്താവ്. ഉച്ച ഭക്ഷണം കൊടുക്കാനായിരുന്നു അമ്മിണിയമ്മയുടെ അന്നത്തെ പോക്ക്.

ആ ദിവസം ഇതു പോലെ അമ്മിണിയമ്മയും ആറ് വയസുള്ള മകളെ നഷ്ടപ്പെട്ട് കരഞ്ഞതാണ്. ഭർത്താവ് ഉപേക്ഷിച്ചിട്ടും മുടങ്ങാതെ ഈ തീവണ്ടിയിൽ കയറും ആ സ്റ്റേഷനിൽ ഇറങ്ങും. മകളെ എന്നെങ്കിലും കണ്ടെത്താനാവുമെന്ന് വിശ്വസിച്ച് നടക്കുന്ന അമ്മ! എന്നും സ്റ്റേഷനിൽ വന്ന് ഈ തീവണ്ടിയിൽ കയറുമ്പോൾ വ്യസനം മുറ്റിയിരിക്കുന്ന കണ്ണുകളുമായാണ് അവർ വരുന്നത്. ഇന്നും അതേ ദുഃഖം ഇരട്ടിയായാണ് മറ്റൊരമ്മയുടെ അടുത്തിരിക്കുന്നത്, പാവം!

ഇപ്പോൾ ഏങ്ങലടിക്കുന്ന ഈ അമ്മയും കാഴ്ചയിൽ പ്രായം കുറവ്. മെലിഞ്ഞൊട്ടിയ ദേഹം, നിസാഹയത…ദയനീയത. അന്ന് അമ്മിണിയമ്മയിൽ കണ്ട എല്ലാ ഭാവങ്ങളും ഈ അമ്മയിലും നിറഞ്ഞ് നിൽക്കുന്നു.

“ദൈവമേ, ആ കുഞ്ഞിനെ എത്രയും പെട്ടെന്ന് കണ്ട് കിട്ടണേ” അമ്മിണിയമ്മ മനസുരുകി പ്രാർത്ഥിച്ചു. അവർക്ക് ആ സ്ത്രീയെ തന്റെ പ്രതിരൂപം പോലെ തോന്നി. മറ്റാരേക്കാളും അവരെ തനിക്ക് മനസിലാക്കാൻ പറ്റുമെന്ന് അവർക്ക് തോന്നിയതിൽ യാദ്യശ്ചികതയില്ലല്ലോ. അമ്മിണിയമ്മയുടെ കണ്ണുകളും നിറഞ്ഞ് തൂകിക്കൊണ്ടിരുന്നു.

സ്ത്രീയുടെ കയ്യിലിരുന്ന ഫോൺ ചിലച്ചു. അവർ വിറച്ചു കോളെടുത്തു.

“ഹേ, മോളേ? നീ .. ” പേടിക്കേണ്ട, അടുത്ത സ്റ്റേഷനിൽ ഞങ്ങൾ നിന്റെയടുത്തേക്ക് വരും.”

അവർ കോൾ കട്ട് ചെയ്ത് അമ്മിണിയമ്മയെ കെട്ടിപ്പിടിച്ചു.

“എന്റെ മോൾ… എന്റെ മോൾ ഈ ട്രെയിനിൽ തന്നെയുണ്ടമ്മാ.”

ആ സ്ത്രീയുടെ അമ്മ വിളി, അമ്മിണിയമ്മയുടെ മാതൃത്വം ചുരത്തി. സന്തോഷം കണ്ട് അവരുടെ കണ്ണുകൾ ഒന്ന് കൂടി നിറഞ്ഞ് കവിഞ്ഞു. മങ്ങിയ കാഴ്ചയിൽ തന്നെ നോക്കി സാന്ത്വനിപ്പിക്കുന്ന പുരുഷുവിനെ അമ്മിണിയമ്മ തന്റെ കൺക്കോണിലൂടെ കണ്ടു.💜

Post Views: 38
1
Rebecca Izhak

Love to read and write.

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.