Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഞാവൽത്തലകൾ
കഥ സ്ത്രീ

ഞാവൽത്തലകൾ

By VayuJanuary 14, 2024No Comments3 Mins Read55 Views
Bookmark Now
Please login to bookmark Close

No account yet? Register

പണ്ട് തെക്കേലേ കൂഴപ്ലാവിന് ചുവട്ടിലായി ഒരു ഞാവൽ മരം വളർന്നിരുന്നു. ചക്ക വീണ് വീണ് അതിന്റെ കമ്പൊടിഞ്ഞു. മരിച്ചില്ല. കുഴഞ്ഞ കൂഴപ്പഴം വളമാക്കിയാണ് അവൻ വളർന്നു വന്നത്. ഞാൻ വയസ്സറിയിച്ചു ചായ്‌പ്പിൽ ഒളിച്ചിരുന്ന നാളുകളിലൊന്നിലാണ് അവൻ കായ്ച്ചത്. കാണാൻ കണ്ണുകഴച്ച് പുറത്തിറങ്ങിയ ഞാൻ ചതഞ്ഞുകിടക്കുന്ന കായേയും താഴെ കരിയിലയിൽ പരന്നുകിടക്കുന്ന ചാറിനേയും കണ്ടു, സന്തോഷിച്ചു. അത് ശരീരം ഇടിച്ചുപിഴിഞ്ഞതുപോലെ, നൊന്ത് രക്തം വിസർജിച്ചു ഋതുമതിയായതായി ഞാൻ സങ്കല്പിച്ചു. നാളെ ഇവനിലൊരു ഭ്രൂണം വിരിയും. അവനും എന്നെപ്പോലെ വേദനിച്ചതോർത്ത്, വേദനിക്കാൻ പോകുന്നതോർത്ത് എനിക്ക് കുളിരുണ്ടായി.

എങ്ങനെ അവൻ അവിടെ എത്തിപ്പെട്ടു എന്നറിയില്ല. വയറ്റുകണ്ണിയായ ജ്യേഷ്ഠന്റെ ഭാര്യക്ക് വ്യാക്കൂൺ ഉണ്ടായതുവഴി, കാര്യസ്ഥൻ ഇല്ലപ്പറമ്പിൽ നിന്ന് കൊണ്ടുവന്നു കൊടുത്ത പഴം വിഴുങ്ങി കുരു തുപ്പിയതാകാമെന്ന ചിന്ത ആദ്യം ഉടലെടുത്തുവെങ്കിലും കണ്ണിന് മുന്നിൽ കണ്ട മറ്റൊരു കാഴ്ച്ചയിലാണ് ഞാൻ വിശ്വസിച്ചത്. ഞാവൽകായ് മുഴുവനും ഒന്നുവിടാതെ വിഴുങ്ങിക്കഴിഞ്ഞ് പറമ്പിലൂടെ നടന്ന് കാറ്റു കൊള്ളുന്നതിനിടയിൽ കൂഴപ്ലാവിന്റെ ചുവട്ടിലെത്തി വയറ്റിലുള്ളത് തികട്ടി പുറത്തേക്ക് തള്ളിയപ്പോൾ കൂടെ ചാടിയതാകും വിത്ത്. ഛർദിച്ചപ്പോൾ അമ്മ ചെയ്യുന്നതുപോലെ അവരുടെ പുറം തിരുമ്മി കൊടുക്കാൻ ഞാൻ മെനക്കെട്ടില്ല. അടുത്ത് നോക്കി നിന്ന എന്നെ ഗൗനിക്കാതെ ഞാവൽകായ്കളോരോന്നും ആർത്തി പിടിച്ചു പെറുക്കിത്തിന്നുന്ന അവരായിരുന്നു ആ നിമിഷം എന്റെ ഉള്ളിൽ വന്നത്.

ജ്യേഷ്ഠത്തി ഒരു ഞാവൽകുരു വിഴുങ്ങിയെന്നും നാളെ അതൊരു മരമായി വയറ്റിൽ കിടക്കുന്ന കുഞ്ഞിന്റെ തലയോട്ടി തുളച്ചു പുറത്തുവരുമെന്നും ഞാൻ ചിരിച്ചു. തലയിൽ മുളച്ച ഞാവൽ മരവുമായി നടക്കുന്നവനെയോർത്തു രാത്രികാലങ്ങളിൽ നിർത്താതെ പൊട്ടിച്ചിരിച്ചു.

എന്തിനാണിപ്പോൾ ജ്യേഷ്ഠത്തിയെ ഓർത്തത്? പെറ്റിട്ട, മരം മുളക്കാത്ത തല കണ്ട നിരാശയിലായിരുന്നില്ലേ..

ഒരുത്തൻ കിടപ്പുണ്ടിവിടെ. തെറിച്ചു വീണതാണ്. കിടന്ന കിടപ്പിൽ ചക്രം കയറിയിറങ്ങിയോടി. നിലത്ത് കുന്തിച്ചിരുന്ന് അവനെ ആകെയൊന്ന് നിരീക്ഷിക്കുമ്പോൾ വന്ന ചിരിയെ കടിച്ചു മുറിച്ചു. സമയമായിട്ടില്ല.

മുന്നിൽ ചതഞ്ഞു കിടക്കുന്നവന്റെ വയറു പൊട്ടിച്ചിതറി ഒരു ഭ്രൂണം വീണുകിടപ്പുണ്ടോ? അവന്റെ തലയോട്ടിയിൽ ഞാവൽ മുളച്ചു പൊന്തിത്തുടങ്ങിയോ?

ഇല്ല. അവനിൽ ഭ്രൂണം വിരിയാൻ കാലമായിട്ടില്ല. അവനിപ്പോൾ ചോര ഒഴുക്കിതുടങ്ങിയിട്ടേയുള്ളൂ. ചിരി വരുന്നു. രാത്രിയാവാൻ ഇനിയും കാത്തിരിക്കണം, പൊട്ടിപ്പൊട്ടിച്ചിരിക്കണം.

എനിക്ക് ആവേശമായി. കാല് വലിച്ചു ഞാൻ നടന്നു.

സൂര്യൻ ഉച്ചിയിലടിക്കുമ്പോൾ വെളിവ് വരും. ബാധയിറങ്ങിയതിന്റെയും ഉറങ്ങിയതിന്റെയും ഫലമായി തലയെ നനയിച്ച് വിയർപ്പൊഴുകും. വല്യോത്തെ കുടവയറൻ നമ്പൂരിയാണ് ആദ്യം പറഞ്ഞത് കുട്ടിക്ക് ബാധ കൂടിയിട്ടുണ്ടെന്ന്. കാരണവന്മാർ ബാധയെ ഒഴിപ്പിക്കാൻ വഴികൾ തേടിയപ്പോൾ എന്റെ കണ്ണ് പോയത് അയാളുടെ തൂങ്ങിയാടുന്ന കുടവയറിലെ ഞാന്ന ചരടിലേക്കാണ്. അതുകൊണ്ടൊരു കുടുക്കുണ്ടാക്കി അയാളുടെ കഴുത്തിലണിയിച്ചു സൽക്കരിക്കാനും വെള്ളപുതച്ചുകിടക്കുന്ന അയാളുടെ ചെവിടിൽ സാമ്പ്രാണിക്കോൽ കത്തിച്ചു വെക്കാനും കൊതിച്ചുകൊണ്ട് എന്റെ വയറ്റിൽ മുളച്ച ബാധയെ ഞാനും കുടിയൊഴിപ്പിക്കുന്നതിനൊരുങ്ങി.

മുന്നിൽ വന്നുനിന്നൊരു ഞാവൽ കണ്ണുള്ളവൻ പറഞ്ഞ വേണ്ട എന്നുള്ള വാക്ക് ഞാൻ കണ്ടില്ല. എന്റെ ശ്രദ്ധ അവന്റെ അനങ്ങുന്ന ചുണ്ടുകളിലായിരുന്നു. ആ ചുണ്ട് വലിച്ചു തുറന്ന് നീലനിറത്തിലുള്ള നാവ് പുറത്തേക്ക് വലിച്ചിടാനും ചുണ്ടുകൾ ഞരടി ചോരയൊലിപ്പിക്കാനും ഞാൻ കൊതിച്ചു. ചോരയൊലിച്ചിറങ്ങിയ ചുണ്ടും നീല നാക്കുമായി അവൻ ഞാവൽ കാട്ടിൽ മലർന്ന് കിടന്നുറങ്ങുമ്പോൾ ചതഞ്ഞു നിലത്തുകിടക്കുന്നൊരൊറ്റ ഭ്രൂണത്തെ ഞാൻ ഈമ്പി വലിച്ചു കുടിക്കും. മാടത്തറയിലെ ഭദ്രകാളിയമ്മയുടെ ചോര കുടിച്ച് വീർത്ത നാക്ക് പോലെ എന്റെ നീല കുടിച്ച് വീർത്ത നാക്കും തൂങ്ങിയാടും.

കക്കാൻ വരുന്ന പണിക്കർ അതുകണ്ട് നിലവിളിച്ചു തുണിപറിച്ചോടും. അയാളുടെ നീല നാക്കിനെ വലിച്ചു കയറാക്കി ഞാവൽകൊമ്പിൽ തൂക്കിയിട്ടു കൊല്ലും.

ഹാ! ഞാനൊരു ഉന്മാദിനിയായി കളത്തിലിരുന്ന് ചിലച്ചു.

നാലാം നാൾ വേദനിച്ചു, തല പുറത്തുവരാനൊരുങ്ങി. അതിനെ ഉള്ളിലേക്ക് തിരിച്ചു വിടാനായി ഞാൻ ബലം പിടിച്ചു. അവന്റെ കൊമ്പുകളോരോന്നും എന്റെ ഗർഭാശയഭിത്തികളിൽ തട്ടി വേദനിപ്പിക്കുമെന്ന് ഞാൻ ഭയന്നിരുന്നു.

പെറ്റിട്ട മാംസത്തിന് ജീവനുണ്ടായിരുന്നു. കൈയും കാലുമുണ്ടായിരുന്നു. പക്ഷേ അവന്റെ തലയിൽ മരം മുളച്ചില്ല. എനിക്ക് അവനെ വേണ്ടാതായി.

ഇരുപത്തെട്ടു ദിവസം എണ്ണി കാത്തിരുന്നു. അന്ന്, ഇരുപത്തെട്ടു തികഞ്ഞ നാൾ പൊന്നിൽ കുളിച്ചുകിടന്നവന്റെ മൂക്കിൽ ചുട്ടിതോർത്ത്‌ വലിച്ചുകെട്ടി ഞാൻ ഉറങ്ങാൻ വിട്ടു. ഉറക്കം നോക്കി ഞാൻ കൈകൊട്ടി ചിരിച്ചു. ജ്യേഷ്ഠത്തിയുടെ മകൻ, തലയിൽ മരമില്ലാത്തവന്റെ മുഖത്ത് പുത്രമരണത്തിന്റെ ദുഃഖം ഞാൻ തിരഞ്ഞു. എനിക്കത് കണ്ടുകിട്ടിയില്ല.

പിന്നീടവനെ കാണുന്നത് ഇന്നാണ്.

എന്റെ മുടിയെ താലോലിച്ച അവന്റെ കൈയിന്ന് മറ്റൊരുവളുടെ മുടിയിൽ ചുവന്ന പൂവിനെ സമ്മാനിച്ചു. എനിക്കും അവൾക്കും ഒരുപോലെ തന്നത് മുളപ്പിക്കാനുള്ള വിത്തുകൾ.

ചുവന്ന പൂവിന് ഞാവലിന്റെ നിറമുണ്ടാവുമോ , അവനെ പോലെ ചോര ഒഴുക്കാൻ കഴിയുമോ. ഭ്രൂണങ്ങളെ നിലവിളിച്ച് , പെറ്റുകൂട്ടി തലയിൽ മുളപ്പിക്കാൻ കഴിയുമോ?

അവളുടെ വീർത്ത വയറിലേക്ക് എന്റെ കണ്ണ് പാഞ്ഞു. അത് പൊട്ടിച്ചിതറുമോ, അതിൽ നിന്നൊരുവൻ പുറത്തുചാടുമോ, അവന്റെ തലയോട്ടി തുളച്ച് മരം പുറത്ത് വരുമോ?

ആ മരത്തിന്റെ കൊമ്പൊടിക്കുന്നത് ഞാൻ സങ്കല്പിച്ചു. ചോരയൊഴുകും ശ്വാസം നിലക്കും. ജ്യേഷ്ഠത്തിയുടെ മകന്റെ മുഖത്ത് പുത്രദുഃഖം കാണണം.

എനിക്ക് ചിരി വന്നു. രാത്രിയാവാൻ ഇനിയും കാത്തിരിക്കണം, പൊട്ടിപ്പൊട്ടിച്ചിരിക്കണം,

ഭ്രാന്തീയെന്നുള്ള വിളി കേൾക്കണം.

PC : Pinterest

Post Views: 27
2
Vayu

ആരുമറിയാതെ ഒരൊറ്റമുറിവീട്ടിൽ മരിച്ചുകിടക്കുന്നത് ഞാൻ സങ്കൽപ്പിച്ചു നോക്കാറുണ്ട്. അവിടെ നീയില്ല, ഞാനില്ല എന്റെ മരണം പൂത്ത മണം മാത്രം… ❤️

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.