സഹായം കേവലം ഒരു പുഞ്ചിരിയാണെങ്കിൽക്കൂടി അർഹിക്കുന്നവർക്ക് നൽകുക
കാരണം ആവശ്യക്കാരെ അതിനു വിലമതിക്കു.
പ്രതിഫലം ഇച്ഛിച്ചോ തിരികെ സഹായം പ്രതീക്ഷിച്ചോ നിങ്ങൾ സഹായം ചെയ്യാതിരിക്കുക കാരണം അതു നിങ്ങളുടെ മനസ്സമാധനം തകർത്തേക്കാം
സഹായ വാഗ്ദാനങ്ങളുമായി വരുന്നവരെ വിശ്വസിക്കാതിരിക്കുക അവർ നിങ്ങളെ ചതിയിൽ അകപ്പെടുത്തിയേക്കാം.
ഇരുകൈ അറിയാതെ ആത്മാർത്ഥയോടെ സഹായം ചെയ്യുന്നവർ ഇക്കാലത്തു വിരളമാണ്.
ചെയ്യുന്ന സഹായങ്ങൾ പോലും കോൺടെന്റ്കളാക്കി അതിൽ നിന്നും ലാഭം നേടിയെടുക്കുന്ന ആധുനിക ലോകമെത്ര വിചിത്രം.
റംസീന നാസർ