Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഇന്ന് ചൗരിചൗരദിനം
അറിവുകൾ ചരിത്രം / പൗരാണികശാസ്ത്രം

ഇന്ന് ചൗരിചൗരദിനം

By Muhammed‌ sageer Pandarathil RasheedFebruary 6, 20241 Comment3 Mins Read74 Views
Bookmark Now
Please login to bookmark Close

No account yet? Register

1922 ഫെബ്രുവരി 5 ആം തിയതി ഉത്തർ‌പ്രദേശിലെ ഗോരഖ്പൂർ ജില്ലയിലെ ചൗരി ചൗരാ എന്ന ഗ്രാമത്തിൽ, നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന ഒരു ജാഥക്ക് നേരെ പോലീസ് വെടിവെച്ചതിനെ തുടർന്ന് മൂന്ന് സാധാരണക്കാർ കൊല്ലപ്പെട്ടു. ഇതോടെ അക്രമസക്തമായ ജനക്കൂട്ടം പോലീസ് സ്റ്റേഷൻ ആക്രമിച്ച് തീയിട്ടതിനെ തുടർന്ന് 22 പോലീസുകാർ കൊല്ലപ്പെട്ടു. സംഭവമാണ് ചൗരി ചൗരാ സംഭവം എന്ന പേരിൽ അറിയപ്പെടുന്നത്. സ്വാതന്ത്ര്യ സമരത്തിന്റെ ഗതി മാറ്റിമറിച്ച ഈ സംഭവത്തെ തുടർന്ന് ഗാന്ധിജിക്ക് നിസ്സഹകരണ പ്രസ്ഥാനം എന്ന സമരമുറ തന്നെ നിറുത്തലാക്കേണ്ടി വന്നു.

1922 ഫെബ്രുവരി 1 ആം തിയതി ആണ് ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം എന്ന സമരമുറ ഗുജറാത്തിലെ ബർദോളിയിൽ നിന്നും ആരംഭിക്കുന്നത്. തുച്ഛമായ വിലയ്ക്ക് ഇന്ത്യയിൽ നിന്നും ബ്രിട്ടൺ പരുത്തി വാങ്ങിക്കൊണ്ടുപോയി, തുണി ഉണ്ടാക്കി അത് ഇന്ത്യയിൽ കൊണ്ടുവന്ന് വളരെ ലാഭത്തിന് വിൽക്കുന്ന പ്രവണത അവസാനിപ്പിക്കുവാനായി ഗാന്ധിജി ജനങ്ങളോട് വിദേശവസ്ത്രങ്ങൾ വലിച്ചെറിയുവാൻ ആഹ്വാനം ചെയ്തു.

ഇതേതുടർന്ന് ഇംഗ്ലണ്ടിലുണ്ടാക്കിയ വസ്ത്രങ്ങൾ കൂമ്പാരമാക്കി ജനങ്ങൾ നാടെങ്ങും തീയിടാനും വിദേശവസ്ത്രങ്ങൾ വലിച്ചെറിയുവാൻ തുടങ്ങി. ഇതിനെതിരെ
ബ്രിട്ടീഷുകാരുടെ പ്രതികരണം വളരെ പെട്ടെന്നായിരുന്നു. അവർ മുപ്പതിനായിരത്തോളം ആൾക്കാരെ അറസ്റ്റ് ചെയ്തു. പൊതുയോഗങ്ങളും ജാഥകളും ബലം പ്രയോഗിച്ച് പിരിച്ചുവിട്ടു. ഇതോടെ ഗാന്ധിജി സമരം കൂടുതൽ ശക്തമാക്കി. ജനങ്ങൾ ബ്രിട്ടീഷ്കാർക്ക് നികുതി കൊടുക്കുന്നത് നിർത്താനും അവരുടെ നിയമങ്ങളെ അവഗണിക്കുവാനും ആവശ്യപ്പെട്ടു.

അദ്ദേഹത്തിന്റെ വാക്കുകൾ അനുസരിച്ച ആയിരക്കണക്കിനാളുകളെ ബ്രിട്ടീഷ്കാർ ജയിലിലടച്ചു. എന്നിട്ടും സമരം ശക്തമായി തന്നെ മുന്നോട്ട് പോയി. സമരം എല്ലാ അർത്ഥത്തിലും വിജയത്തിനടുത്ത് എത്താറായി നിന്നദിവസങ്ങളിലാണ് ചൗരിചൗരാ സംഭവം അരങ്ങേറുന്നത്. 1922 ഫെബ്രുവരി 4 ആം തിയതി ചൗരി ചൗരായിലുള്ള ലോക്കൽ മാർക്കറ്റിലെ മദ്യശാലക്കെതിരെ ധർണനടത്താൻ ജനനേതാക്കൾ തീരുമാനിച്ചു. ഈ സാഹചര്യം കണക്കിലെടുത്ത് കൂടുതൽ സായുധപോലീസുകാരെ ഗവന്മെന്റ് അവിടെ നിയോഗിച്ചു.

അങ്ങിനെ ഫെബ്രുവരി 5 ആം തിയതി ഒരു കൂട്ടം ജനങ്ങൾ ഗവണ്മെന്റിനെതിരെ മുദ്രാവാക്യം മുഴക്കി മദ്യശാലക്ക് മുന്നോട്ട് നീങ്ങി. സാഹചര്യം നിയന്ത്രണ വിധേയമാക്കുവാൻ പോലീസ് ആകാശത്തേയ്ക്ക് വെടിവെച്ചു. എന്നാൽ ഇത് വിപരീതഫലമാണുണ്ടാക്കിയത്. ജനക്കൂട്ടം പോലീസുകാർക്കെതിരെ വീറോടെ മുദ്രാവാക്യം വിളിക്കാനും കല്ലെറിയാനും തുടങ്ങി. ഇതോടെ മുന്നോട്ടുകുതിക്കുന്ന ജനക്കൂട്ടത്തിനുനേരെ വെടിവെക്കാൻ പോലീസ് സബ് ഇൻസ്പെക്ടർ നിർദ്ദേശിച്ചു. തുടർന്ന് മൂന്ന് പേർ അവിടെ വെടിയേറ്റ് കൊല്ലപ്പെട്ടു. അതിലധികം പേർക്ക് പരിക്കേൽക്കുകയുമുണ്ടായി

ഇതോടെ ജനങ്ങൾ കൂടുതൽ അക്രമാസക്തരായി അവർപോലീസുകാർക്ക് നേരെ ആക്രോശിച്ചുകോണ്ട് മുന്നോട്ടുകുതിച്ചു. ആയിരക്കണക്കിന് ജനങ്ങൾ തങ്ങളുടെ നേർക്ക് കുതിച്ചുവരുന്നത് കണ്ട് നിയന്ത്രണം കൈവിട്ടത് മനസ്സിലാക്കിയ പോലീസുകാർ പിന്തിരിഞ്ഞോടി പോലീസ് സ്റ്റേഷനിൽ അഭയം പ്രാപിച്ചു. തങ്ങളുടെ കൂട്ടാളികളുടെ മരണത്തിന് പകരം ചോദിക്കാനായി അവർ പോലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ നാലുഭാഗത്തും തീകൊളുത്തി. ഇതേ തുടർന്ന് സബ് ഇൻസ്പെക്ടറടക്കം 22 പോലീസുകാർ ജീവനോടെ സ്റ്റേഷനുള്ളിൽ വെന്തുമരിച്ചു.

ഈ സംഭവത്തോടെ നിസ്സഹകരണ പ്രസ്ഥാനം നിർത്തിവെക്കുന്നതായി ഗാന്ധിജി ജനങ്ങളെ അറിയിച്ചു. തന്റെ അപക്വമായ ആവേശം മൂലമാണ് ഗവണ്മെന്റിനെതിരെതിരെ കലാപം നടത്താൻ ജനങ്ങളെ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം വിചാരിച്ചു. സംഭവത്തെത്തുടർന്ന് അഞ്ച് ദിവസം നിരാഹാരമനുഷ്ഠിച്ച അദ്ദേഹം 1922 ഫെബ്രുവരി 12 ആം തിയതി വിജയത്തോടടുത്തു നിന്ന നിസ്സഹകരണ പ്രസ്ഥാന പ്രവർത്തനങ്ങൾ നിർത്തിവെച്ചു. ഗാന്ധിജിക്കു പിന്നിൽ അണി നിരന്നിരുന്ന പല മുതിർന്ന നേതാക്കളും ഗാന്ധിജിയെ ഒഴിവാക്കി സ്വാതന്ത്ര്യത്തിനായി മറ്റു മാർഗ്ഗങ്ങൾ അന്വേഷിക്കാൻ തുടങ്ങി. അങ്ങിനെ ആയിരുന്നു മോത്തിലാൽ നെഹ്രുവും, സി.ആർ.ദാസും ചേർന്ന് സ്വരാജ് എന്ന പാർട്ടിക്കു രൂപം കൊടുത്തതുമെല്ലാം.

ഇതേ തുടർന്ന് ബ്രിട്ടീഷ് സേന നടത്തിയ നരനായാട്ടിൽ നിരവധി പേർ അക്രമങ്ങൾക്കിരയായി. പൊലീസ് പിടിച്ചു കൊണ്ട് പോയ ആറു പേർ ലോക്കപ്പിൽ കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളും പ്രദേശത്തു നിന്നും പലായനം ചെയ്തു. കുറ്റക്കാരെന്ന് കണ്ട 172 പേരെ ബ്രിട്ടീഷ് കോടതി വധശിക്ഷയ്ക്ക് വിധിച്ചു. നിരവധി പേരെ ആൻഡമാനിലേക്ക് നാട് കടത്താനും വിധിച്ചു. തുടർന്ന് ശിക്ഷിക്കപ്പെട്ടവർക്ക് വേണ്ടി വാദിക്കുവാൻ മദൻമോഹൻ മാളവ്യ 1919 ൽ അഴിച്ചുവെച്ച തന്റെ വക്കീൽ കുപ്പായം വീണ്ടും അണിഞ്ഞു.

1922 മാർച്ച് 10 ആം തിയതി ഈ സംഭവത്തിന്റെ പ്രേരിതാവ് എന്ന നിലക്ക് ഗാന്ധിജിയെ ആറ് വർഷത്തേക്ക് ജയിൽ ശിക്ഷയ്‌ക്ക് വിധിച്ചു. എന്നാൽ ആരോഗ്യ സ്ഥിതി മോശമായ അദ്ദേഹത്തെ 2 വർഷത്തിനു ശേഷം ജയിൽ മോചിതനാക്കി. ഇതിനിടെ നിരവധി വാദ പ്രതിവാദങ്ങൾക്ക് ശേഷം 1923 ൽ ഭഗവാൻ അഹിർ, നാസർ അലി, ലാൽ മുഹമ്മദ് തുടങ്ങി 19 പേർക്ക് വധ ശിക്ഷയും മറ്റുള്ളവർക്ക് ജയിൽ ശിക്ഷയും വിധിച്ചു.

കൊല്ലപ്പെട്ട പൊലീസുകാർക്ക് വേണ്ടി ബ്രിട്ടീഷുകാർ നിർമ്മിച്ച സ്മാരകം നിർമിച്ചപ്പോൾ വധശിക്ഷ ലഭിച്ച 19 പോരാളികൾക്കായി ചൗരി ചൗരാ ഷഹീദ് സ്മാരക സമിതി മറ്റൊരു സ്മാരകം അവിടെ നിർമിച്ചു. കൂടാതെ ഗോരഖ്പൂർ- കാൺപൂർ തീവണ്ടിക്ക് ചൗരി ചൗരാ എക്സ്പ്രസ് എന്ന് പേര് നൽകുകയും ചെയ്തു. 2022 ൽ ഈ സംഭവത്തിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി ഭാരത സർക്കാർ ഒരു തപാൽ സ്റ്റാമ്പും പുറത്തിറക്കുകയുമുണ്ടായി.

Post Views: 22
1
Muhammed‌ sageer Pandarathil Rasheed
  • Website

വായന, എഴുത്ത്, സഞ്ചാരം….. ❤️

1 Comment

  1. Nafs nafs on February 10, 2024 11:00 AM

    👏👏👏👏👏👍👍

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.