പ്രണയദിനാഘോഷം ഫെബ്രുവരി 14 എന്ന ഒറ്റ ദിവസം മാത്രമാണ് എന്നാണ് നമ്മളൊക്കെ കരുതിയിരുന്നതെങ്കിൽ, തെറ്റി!. വാലെന്റെന്സ് ഡേ ആഘോഷം തുടങ്ങുന്നത് ഫെബ്രുവരി 7 മുതലാണ് ഫെബ്രുവരി 14 വരെയുള്ള ഓരോ ദിവസവത്തിനും അതിന്റെതായ പ്രത്യേകതകള്‍ ഉണ്ട്.
വാലെന്റെന്സ് ഡേ ഒരുക്കങ്ങള്‍ ഫെബ്രുവരി 7 ആം തിയതിയാണ് തുടങ്ങുന്നത്. ഈ ദിവസം പ്രണയിനിക്ക് റോസ് സമ്മാനിക്കണമെന്നാണ്. അതുകൊണ്ട് ഈ ദിവസം റോസ് ഡേ എന്നറിയപ്പെടുന്നത്.
ഫെബ്രുവരി 8 പ്രൊപ്പോസ് ഡേ ആണ് അതായത് പ്രണയം തുറന്ന് പറയേണ്ട ദിനം.
ഫെബ്രുവരി 9 ചോക്ലേറ്റ് ഡേയാണ്, പ്രണയിനികള്‍ ഒരുമിച്ചിരുന്ന് മധുരം നുണയേണ്ട ദിനം.
ഫെബ്രുവരി 10 ടെഡി ഡേയാണ്. പ്രണയിനിക്ക് ടെഡിബിയറിനെ സമ്മാനമായി നല്‍കാം.
ഫെബ്രുവരി 11 പ്രോമിസ് ഡേയാണ്, ഇനി ഒരിക്കലും പിരിയില്ലെന്നും മരണം വരെ സംരക്ഷിച്ച് കൊള്ളാമെന്നും വാഗ്ദാനം നല്കുന്ന ദിവസം.
ഫെബ്രുവരി 12 ഹഗ് ഡേ ആണ്, പ്രണയിനിയെ ചേര്‍ത്ത് നിര്‍ത്താനുള്ള ദിനം.
ഫെബ്രവരി 13 പ്രണയിനിക്കൊരു ചുംബനം നല്‍കാം. അതുകൊണ്ട് തന്നെ ഈ ദിവസം കിസ്സ് ഡേ എന്നാണ് അറിയപ്പെടുന്നത്.
ഇത്രയും ദിവസങ്ങള്‍ പരസ്പരം ഇഷ്ടത്തോടെ മുന്നോട്ട് പോയി ഇന്ന് ഫെബ്രവരി 14 വാലൈന്റെന്‍സ് ഡേയില്‍ നമുക്ക് നമ്മുടെ പ്രണയം ആഘോഷിക്കാം….