Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കിനാവു പൂത്ത താഴ്‌വര
കഥ ജീവിതം പ്രചോദനം

കിനാവു പൂത്ത താഴ്‌വര

By Jasna BasheerFebruary 8, 2024Updated:February 13, 202435 Comments3 Mins Read566 Views
Bookmark Now
Please login to bookmark Close

No account yet? Register

വേദിയിൽ തോടയം അരങ്ങുതകർക്കുകയാണ്. 

പ്രശസ്ത നർത്തകി കലാമണ്ഡലം ശാരദാമുരളിക്കൊപ്പം അജ്ഞലിമേനോനും. 

നൃത്തത്തോടുള്ള അടങ്ങാത്ത പ്രണയത്താൽ വേദിയിൽമതിമറന്നാടുന്ന നർത്തകി, അജ്ഞലിമേനോൻ.. എന്റെ അമ്മ… ചടുലതാളത്തിൽ നാട്യത്തിന്റെ മാസ്മരികതയിലൂടെ നീന്തിത്തുടിക്കുന്നവൾ. എന്റെ മനസ്സും ഹൃദയവും അവരിലേക്ക് മാത്രമായി ചുരുങ്ങി. 

ഓഡിറ്റോറിയത്തിനുള്ളിലെ നിലക്കാത്ത കരഘോഷങ്ങളാൽ ഭേദിക്കപ്പെട്ട സ്വപ്നത്തിൽ നിന്നെന്നപോലെ ഞാൻ ചുറ്റും നോക്കി. എന്റെ ഹൃദയതാളങ്ങൾ സന്തോഷ ഭാരത്താൽ നിലയ്ക്കുമോ എന്ന് തോന്നി. 

നിറക്കണ്ണുകളോടെ തലചെരിച്ചു അച്ഛനെയൊന്ന് നോക്കി. അപ്പോഴും സംഭവിച്ചത് ഉൾക്കൊള്ളാനാകാതെ സ്റ്റേജിൽ നിന്ന് കണ്ണെടുക്കാതെയിരിക്കുകയാണ് അച്ഛൻ. കണ്ടിട്ട് അമ്മയെ തിരിച്ചറിഞ്ഞപ്പോഴുണ്ടായ അമ്പരപ്പിൽ നിന്ന് മോചനം നേടിയിട്ടില്ലെന്ന് തോന്നി. എന്റെ കയ്യിലെ പിടുത്തം കൂടുതൽ മുറുകുന്നതിൽ നിന്നും ആ മനസ്സിൽ നടക്കുന്ന വികാരക്ഷോഭങ്ങളുടെ ആഴമറിഞ്ഞു. 

 

ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസമാണ്.. ഇക്കാലമത്രയും എന്റെയമ്മ മനസ്സിന്റെ ചെപ്പിലൊളിപ്പിച്ചുവെച്ച മോഹങ്ങൾക്കാണ് ഇന്ന് ചിറക് വെച്ചത്. അമ്മയുടെ സ്വപ്ന സാക്ഷാത്കാരത്തിന്റെ ദിവസം. 

 

ഓർമ്മകൾ ഏകദേശം രണ്ടുവർഷം പിറകിലേക്കോടി. 

 

പതിവ് പോലെ ആ ശനിയാഴ്ചയും ഞങ്ങൾ മൂന്നുമക്കളും അച്ഛനുമമ്മയുമായി വീഡിയോ കോളിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. 

ഇടക്കെപ്പോഴോ തലേദിവസം അമ്മ കണ്ട സ്വപ്നത്തെപ്പറ്റി അച്ഛൻ ഞങ്ങളോട് തമാശരൂപത്തിലവതരിപ്പിച്ചു. അച്ഛൻ പറഞ്ഞുകഴിയുന്നതിന് മുമ്പേ പൊട്ടിവന്ന ചിരി അടക്കിപ്പിടിച്ചുക്കൊണ്ട് മറ്റുള്ളവരെ നോക്കിയതോടെ അതൊരു കൂട്ടച്ചിരിയായി മാറി. ഒരു തിരുവാതിരക്കളി പോലും കളിക്കാത്ത അമ്മയാണ് കാലിൽ ചിലങ്കകെട്ടി ഭരതനാട്യം കളിക്കുന്നതെന്നു പറഞ്ഞ അച്ഛനോടെന്തോ പറയാനാഞ്ഞപ്പോഴാണ്

അമ്മയുടെ മുഖത്തതുവരെക്കണ്ട ജിജ്ഞാസ നൈരാശ്യത്തിലേക്ക് വഴിമാറുന്നത് ഞാൻ ശ്രദ്ധിച്ചത്. എല്ലാവരും കൂടി അമ്മയെ ഒരു പരിഹാസകഥാപാത്രമാക്കിയത് പോലെ തോന്നിയപ്പോൾ ഞാൻ പെട്ടെന്ന് ആ വിഷയം മാറ്റി. 

 

പിറ്റേന്ന് വൈകുന്നേരം അച്ഛൻ വീട്ടിലില്ലാത്ത സമയം നോക്കി ഞാൻ അമ്മയെ വിളിച്ച് കുറെ നേരം സംസാരിച്ചു. ഇടയിലെപ്പോഴോസംസാരം അമ്മയുടെ സ്വപ്നത്തിലേക്കെത്തി. പിന്നീട് അമ്മയുടെ ഓർമ്മകളോടൊപ്പം ഞാനും ഒരുപാട് വർഷം പിറകിലേക്ക് സഞ്ചരിച്ചു. ഒരു കൗമാരക്കാരിയുടെ മോഹങ്ങളും മോഹഭംഗങ്ങളും എന്നിൽ നോവുപടർത്തി. 

 

സംസാരം കഴിഞ്ഞ് ഫോൺ കട്ട്‌ചെയ്തിട്ടും മനസ്സിന് വല്ലാത്ത അസ്വസ്ഥത. തലേന്ന് അമ്മയെ വിഷമിപ്പിച്ചതിന്റെ കുറ്റബോധത്താൽ മനസ്സ് ചില തീരുമാനങ്ങളെടുക്കാൻ നിർബന്ധിതമായി. 

 

അന്നുതന്നെ ഏട്ടനെയും ചേച്ചിയെയും വിളിച്ച് സംസാരിച്ചു. 

ഏഴാം ക്ലാസ്സുവരെ സ്കൂളിലെ എല്ലാപരിപാടികളിലും ഒന്നാം സ്ഥാനം വാങ്ങിയിരുന്ന,  വീട്ടിലെ സാഹചര്യങ്ങൾ കൊണ്ട് നൃത്തം പഠിക്കുക എന്നആഗ്രഹം മുളയിലേ നുള്ളേണ്ടിവന്ന, കണിശക്കാരനായ അച്ഛൻ വരച്ച വരയുടെഅപ്പുറത്തേക്ക് കടക്കാൻ പേടിച്ച് അവസാനനിമിഷം എല്ലാം ഉപേക്ഷിച്ച് കലോത്സവവേദിയുടെ മുമ്പിൽനിന്ന് പൊട്ടിക്കരയുന്ന ” വല്യകുട്ടിയായ “ഒരു പാവാടക്കാരിയെ വേദനയായി അവരിലേക്കും വ്യാപിപ്പിക്കുവാൻ എനിക്ക് കഴിഞ്ഞു. 

 

എന്റെ അച്ഛന്റെ കൈപിടിച്ചു പതിനേഴാംവയസ്സിൽ കയറിവന്ന അന്ന് മുതൽ ആ വീടും അവിടെയുള്ള ആളുകളും പിന്നീട് ഞങ്ങളും ചേർന്നലോകത്ത് ഒതുങ്ങിയ അമ്മയെക്കുറിച്ചോർത്ത് ഞങ്ങൾ നെടുവീർപ്പിട്ടു. ഒരിക്കൽ പോലും അച്ഛനമ്മമാരുടെ ഇഷ്ടങ്ങളെക്കുറിച്ച് ചിന്തിക്കാത്തതിൽ ഞങ്ങൾ ഖേദിച്ചു. 

ഞങ്ങളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും കയ്യെത്തിപ്പിടിക്കുന്നതിനുവേണ്ടി പല വഴികൾ തേടിയപ്പോൾ വിരസമായ അവരുടെ ജീവിതത്തെ കുറിച്ച് ചിന്തിക്കാൻ അതിനു മുമ്പ് അവസരം ലഭിച്ചിരുന്നില്ല അല്ലങ്കിൽ അതിനു ശ്രമിച്ചിരുന്നില്ല. 

 

പിന്നെയങ്ങോട് അമ്മക്കുവേണ്ടി നല്ല ഒരു ഗുരുവിനെ കണ്ടെത്താനുള്ള ശ്രമമായി. അല്പം ബുദ്ധിമുട്ടിയിട്ടാണെങ്കിലും

ഞങ്ങൾ ആഗ്രഹിച്ചത് പോലെ അമ്മയെ മനസ്സിലാക്കുന്ന ടീച്ചറെത്തന്നെ കിട്ടി. 

ഇനിയിപ്പോ ഈ വയസ്സ് കാലത്തോ , അച്ഛനിഷ്ടപ്പെടില്ല തുടങ്ങി ഒഴിവ്കഴിവുകളുടെ നീണ്ടപട്ടികയൊന്നും ഞങ്ങൾ മുഖവിലക്കെടുക്കില്ലെന്ന് മനസ്സിലാക്കിയ അമ്മയുടെ ഹൃദയവും ചിലങ്കയുടെ നുപുരധ്വനികൾക്കായി ഒരുങ്ങി. 

അമ്മയുടെ ഒഴിവും അച്ഛനില്ലാത്ത സമയവും നോക്കി മാത്രം പഠനം എന്നു ടീച്ചറുമായി ഒരു ധാരണയിലെത്തി. പിന്നീടുള്ള ദിവസങ്ങളും മാസങ്ങളും ഞങ്ങൾക്കിടയിൽ കാലം തെറ്റിവന്ന വസന്തം പൂത്തുലയുകയായിരുന്നു. 

മക്കൾ എന്ന നിലയിൽ അമ്മയുടെ ഏറ്റവും വലിയ ജീവിതാഭിലാഷം നടത്തിക്കൊടുക്കാൻ കഴിഞ്ഞതിൽ ഞങ്ങളും ഏറെ സന്തോഷിച്ചു. 

 

അരങ്ങേറ്റത്തിനുള്ള സമയമായപ്പോൾ അമ്മ കണ്ട സ്വപ്‌നത്തെ യാഥാർത്ഥ്യവത്ക്കരിക്കുന്നതിനായി അമ്മയുടെ നാട്ടിലെ ഓഡിറ്റോറിയം തിരഞ്ഞെടുത്ത്

അച്ഛനൊരു നല്ല സർപ്രൈസ് കൊടുക്കാൻ വേണ്ടി എല്ലാം മറച്ചുവെച്ച് അച്ഛനെ കൂട്ടികൊണ്ടുവന്നതായിരുന്നു ഏട്ടൻ. 

അത് കൊണ്ടാണല്ലോ ഒരു കൗമാരക്കാരിയുടെ മെയ് വഴക്കത്തോടെഅറുപതാം വയസ്സിൽ സ്റ്റേജിൽ ആടിത്തിമിർക്കുന്ന അമ്മയേ അച്ഛന് പോലും ആദ്യം തിരിച്ചറിയാൻ കഴിയാതിരുന്നത്. അമ്മയാണെന്ന് മനസ്സിലായപ്പോൾ അച്ഛന്റെ മുഖത്ത് മിന്നി മറഞ്ഞ ഭാവങ്ങൾ… 

ഇനി എന്റെ അമ്മയും സ്വപ്നത്തിന്റെ ചിറകിലേറി പറക്കട്ടെ, പ്രായം കടന്നു വരാത്ത മനസ്സുമായ് നൃത്തത്തിന്റെ ലോകത്ത് മതിവരുവോളം ആടട്ടെ. 

 

“നീ ഇത് ഏത് ലോകത്താ.. വിളിച്ചിട്ട് പോലും കേൾക്കുന്നില്ലല്ലോ, വാ അമ്മയുടെ അടുത്ത് പോയി നോക്കാം. ” എന്ന് പറഞ്ഞു കൊണ്ട് ചേച്ചിയും ഏട്ടനും അടുത്തേക്ക് വന്നു. 

അച്ഛനെയും വിളിച്ച് അമ്മയുടെ അടുത്തേക്ക് നടക്കുമ്പോൾ ഞങ്ങളുടെയെല്ലാം ചുണ്ടിൽ ഒരേ പുഞ്ചിരി വിരിഞ്ഞിരുന്നു, അന്നത്തെ പരിഹാസച്ചിരിക്ക് പകരം. സജലങ്ങളായ അച്ഛന്റെ കണ്ണുകൾ എന്റെ ഉള്ളിൽ വേർതിരിച്ചറിയാനാകാത്ത വികാരങ്ങളുടെ

വേലിയേറ്റം സൃഷ്ടിച്ചു കൊണ്ടിരുന്നു. 

 

# വാർദ്ധക്യം

#എന്റെ രചന

Post Views: 25
5
Jasna Basheer

വായിക്കാനും എഴുതാനും ഏറെ ഇഷ്ടം

35 Comments

  1. അനിൽ on February 10, 2024 9:03 PM

    ജസ്‌ന നന്നായിട്ടുണ്ട് 👌. വാർദ്ധക്യം 👌.
    വായിച്ചു തീർന്നപ്പോൾ നല്ലൊരു shortfilm കണ്ടപോലെ. ഇനിയും നിന്നിൽ നീന്ന് ഒരുപാട് പ്രതീക്ഷിക്കുന്നു 🙏.

    Reply
    • Jasna on February 10, 2024 9:34 PM

      ❤️❤️

      Reply
  2. Sameera on February 10, 2024 3:06 PM

    ജസ്നാ….
    അടിപൊളി,..
    വാർദ്ധക്യം തികച്ചും പുതുമയോടെ അവതരിപ്പിച്ചു..
    അസാധ്യമായി ഒന്നുമില്ലെന്ന് വീണ്ടും ഓർമ്മിപ്പിച്ചു..
    സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ പ്രായം ഒരു തടസ്സ മല്ലെന്നും….

    Reply
    • Jasna on February 10, 2024 4:43 PM

      പ്രായം അല്ല മനസ്സാണ് ശരീരത്തെ നിയന്ത്രിക്കുന്നത്. ഇഷ്ടങ്ങളെ കൂട്ടുപിടിക്കാൻ പ്രായം തടസ്സമല്ല. ❤️❤️🥰

      Reply
    • Suma Jayamohan on March 31, 2024 2:01 PM

      നന്നായിരിക്കുന്നു. ജീവിതയാത്രയിലെ തിരക്കുകൾക്കിടയിൽ കൈമോശം വന്ന കഴിവുകൾ ഇനിയും തിരിച്ചു പിടിക്കാൻ കഴിയും എന്നൊരു തോന്നൽ ഉള്ളിലുണരുന്നു❤️❤️

      Reply
      • Jasna on May 8, 2024 6:43 AM

        ❤️❤️

        Reply
  3. Sunandha Mahesh on February 9, 2024 4:49 PM

    ഇഷ്ട്ടായി ❤️❤️

    Reply
    • Sreeja Ajith on February 9, 2024 5:16 PM

      അടിപൊളി 👌

      Reply
    • Jasna on February 9, 2024 6:56 PM

      ❤️❤️

      Reply
  4. Sajna on February 9, 2024 3:55 PM

    നല്ലൊരു സന്ദേശം. നല്ല എഴുത്ത് 👍👍

    Reply
    • Jasna on February 9, 2024 4:14 PM

      ❤️thankyou sajna

      Reply
  5. Seena Navaz on February 9, 2024 12:02 AM

    മനോഹരം ഈ എഴുത്തു… നല്ല ഭാഷ
    ആശയം പോലെത്തന്നെ സുന്ദരമായ വരികളും 🥰🌹

    Reply
    • Jasna on February 9, 2024 9:33 AM

      നന്ദി സീന ❤️

      Reply
      • Jasna on February 9, 2024 6:58 PM

        ❤️❤️

        Reply
    • Nafs nafs on February 9, 2024 4:42 PM

      ഹൃദ്യമായ ഭാഷ, ആഖ്യാനശൈലി മനോഹര്യം. അമ്മയുടെ സ്വപ്നം സാക്ഷാത്ക്കരിക്കുന്ന മക്കൾ. നല്ല കഥ👏👏👏💞💞

      Reply
      • Jasna on February 9, 2024 6:59 PM

        💞💞

        Reply
  6. jaleel jishar thayyil on February 8, 2024 11:39 PM

    വാർദ്ധക്യം എന്നൊരു സംഗതിയേയില്ല. മനസ്സ് ആണ് എല്ലാം, അതു ചെറുപ്പമാണല്ലോ 😊
    നല്ല കഥ, നല്ല എഴുത്ത്!
    ആശംസകൾ…

    Reply
    • Jasna on February 9, 2024 9:35 AM

      നന്ദി 🙏

      Reply
    • Sameera on February 10, 2024 3:11 PM

      ജസ്നാ…
      അടിപൊളി…
      വളരെ നല്ല ആശയം..
      അസാധ്യമായി ഒന്നുമില്ലന്ന് വീണ്ടും ഓർമ്മിപ്പിച്ചു..
      വാർദ്ധക്യം ഒന്നിനും ഒരു തടസ്സ മ ല്ലെന്നും..

      Reply
  7. Deepthi Jayan on February 8, 2024 4:57 PM

    Well written story dear Jasna… Love your passion… All the best dear❤

    Reply
    • Jasna on February 8, 2024 5:08 PM

      ❤️Deepthi 🌹

      Reply
      • jaleel jishar thayyil on February 8, 2024 11:38 PM

        വാർദ്ധക്യം എന്നൊരു സംഗതിയേയില്ല. മനസ്സ് ആണ് എല്ലാം, അതു ചെറുപ്പമാണല്ലോ 😊
        നല്ല കഥ, നല്ല എഴുത്ത്!
        ആശംസകൾ…

        Reply
        • Jasna on February 9, 2024 9:35 AM

          നന്ദി 🙏

          Reply
    • Nazneen on February 9, 2024 10:58 AM

      ❤️❤️

      Reply
      • Jasna on February 9, 2024 8:44 PM

        ❤️❤️

        Reply
    • Sreeja Ajith on February 9, 2024 5:16 PM

      അടിപൊളി 👌

      Reply
  8. Deepthi Jayan on February 8, 2024 4:56 PM

    Well written story dear Jasna… Love your passion… All the best dear❤ ഒരുപാട് ഇഷ്ടം ഈ എഴുത്ത്

    Reply
  9. Jasna on February 8, 2024 4:31 PM

    Thank you saabi….. ❤️

    Reply
  10. sabira latheefi on February 8, 2024 4:25 PM

    സ്വപ്നത്തിലേക്ക് എത്തിപിടിക്കാൻ വാർദ്ധക്യം ഒരു തടസമല്ല.നല്ല എഴുത്ത്.

    Reply
    • Deepthi Jayan on February 8, 2024 4:58 PM

      നന്നായെഴുതി ജസ്‌ന. ഇഷ്ടം..

      Reply
      • Jasna on February 8, 2024 5:08 PM

        ❤️

        Reply
        • Bindu.MT on February 10, 2024 7:17 AM

          Thank you very much my dear friend… ഈ കഥയിലെ അമ്മയും ഞാനും സാദൃശ്യമുള്ളതായി തോന്നി. Super Jasna..Once again thank you..

          Reply
          • Dr. Athulya Krishnan on February 10, 2024 10:53 AM

            Wholesome, thank you and best wishes❤️

          • Jasna on February 10, 2024 12:27 PM

            ❤️❤️

          • Jasna on February 10, 2024 12:44 PM

            ❤️😍

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.