അന്ന് അനിയൻ നമ്പൂരിമാഷ് ഉണ്ണിക്ക് ട്യൂഷനെടുക്കാൻ വന്നത് എനിക്കൊരു സമ്മാനവുമായിട്ടായിരുന്നു. ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു അത്തരം ഒരു സമ്മാനം എനിക്ക് കിട്ടുന്നത്. നല്ല ഇളം മഞ്ഞച്ചട്ടയിൽ കേരള പാഠാവലി എന്നെഴുതിയ ഒന്നാം ക്ലാസ്സിലെ മലയാളപുസ്തകം ! അത് തുറന്നപ്പോൾ എന്റെ നാസികയിലൂടെ കയറിയ സുഗന്ധത്തിനായി ഇന്നും ഓരോ പുസ്തകവും കയ്യിൽ കിട്ടിയാൽ ഒന്ന് വാസനിച്ചു നോക്കാറുണ്ട്. ഏട്ടന് ട്യൂഷനെടുക്കുമ്പോൾ അടുത്ത് പോയി നില്കുന്നത് കണ്ടിട്ടായിരിക്കും സ്കൂളിൽ പുതിയ വർഷം തുടങ്ങിയപ്പോൾ ഒരു പുസ്തകം മാഷ് എനിക്കായി കരുതിയത്. എന്റെ അക്ഷരപ്രണയത്തിന് തിരികൊളുത്തിയ അനിയൻ നമ്പൂരിമാഷ് തന്നെ ഓരോ പേജിലേയും അക്ഷരങ്ങളും വാക്കുകളും വായിച്ചും എഴുതിയും പഠിപ്പിച്ച് എന്റെ ആദ്യ അധ്യാപകനായി. മടിയിലിരുത്തി സ്ലേറ്റിൽ അക്ഷരങ്ങൾ എഴുതിക്കുമ്പോൾ പലപ്പോഴും മാഷുടെ ചെവിയുടെ പിറകിലുള്ള തെച്ചിപ്പൂവിലായിരിക്കും എന്റെ ശ്രദ്ധ. എത്ര ക്ഷമയോടെയായിരുന്നു “അ ” എന്ന അക്ഷരം എന്റെ കൈപിടിച്ച് എഴുതിച്ചിരുന്നത്. പിന്നീട് ഒരു വർഷം കഴിഞ്ഞ് സ്കൂളിൽ ചേർത്തപ്പോഴും അതേ പുസ്തകം തന്നെയാണ് അംബികടീച്ചറും…
Author: Jasna Basheer
എണ്ണപ്പെട്ട ദിനങ്ങളെ കയ്യിലൊതുക്കി ജന്മനാട്ടിലേക്ക് വിമാനം കയറുമ്പോൾ അയാളുടെ ഹൃദയം ആനന്ദാതിരേകത്താൽ പെരുമ്പറ കൊട്ടി. എത്രയും പെട്ടന്ന് അത്രമേൽ കൊതിയോടെ തന്നെ കാത്തിരിക്കുന്ന പ്രിയപ്പെട്ടവരിലേക്കെത്തുവാൻ… തന്നെ പിതാവെന്ന സ്ഥാനത്തേക്കുയർത്തിയ ഇന്നു മോളുടെ നിഷ്കളങ്കമായ ചിരി നേരിട്ട് കാണുവാൻ, അവളുടെ “പപ്പാ ” എന്ന വിളികേട്ട് കുളിർ കൊള്ളുവാ ൻ… മധുവിധു തീരുന്നതിനു മുമ്പ് തനിച്ചാക്കി പോരേണ്ടി വന്ന എന്റെ സിയാ, ഒരേ ഒരു മകനായ തന്നെ ചുട്ടു പൊള്ളുന്ന മണലാരണ്യത്തിലേക്ക് അയക്കേണ്ടി വന്ന ഗതികേടിനെ ഓർത്ത് വിലപിക്കുന്ന മാതാപിതാക്കൾ, സഹോദരിമാർ. തന്റെ പ്രിയപ്പെട്ട കൂട്ടുകാർ.. ഓരോ മുഖങ്ങളുമയാളിൽ മിന്നിമറഞ്ഞു. പല വേഷക്കാരും ദേശക്കാരും ഭാഷക്കാരുമായ അനേകായിരത്തിൽ ഒരാളായി ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാനുള്ള ഓട്ടപ്പാച്ചിലുമായി ഈ മണലാരണ്യത്തിൽ കഴിഞ്ഞു കൂടുന്നത് ഈ ദിവസം സ്വപ്നം കണ്ടു കൊണ്ടു മാത്രമാണ്. കുടുംബത്തിന്റെയും കൂടെപ്പിറപ്പുകളുടെയും സ്വപ്നങ്ങൾക്ക് നിറം പകരുമ്പോഴും സ്വന്തം നഷ്ടങ്ങളുടെ പട്ടിക വളരുന്നത് കണ്ടില്ലെന്ന് നടിക്കാൻ കഴിയുന്നത് പരോളു പോലെ കിട്ടുന്ന ഈ ദിവസങ്ങളുടെ…
മഴന്നെ.. മഴ. രണ്ടു ദിവസായി എടമുറിയാതെ പെയ്യ്ണ മഴ. പാടോം തോടും നിറഞ്ഞൊഴുക്ണ കലക്ക വെള്ളം പറമ്പിലൂടെ ങ്ങട് മുറ്റത്ത്ക്കെത്തി. മ്മറപടീമേലിരുന്നു നോക്കിയാ കടല് പോലെ പരന്ന് ഓളം വെട്ടണ വെള്ളത്തിൽ ചാഞ്ഞും ചെരിഞ്ഞും ഇടക്കൊന്ന് ശക്തികൂട്ടിയും പെയ്യ്ണമഴ കണ്ടോണ്ടിരിക്കാൻ വല്ലാത്തൊരു ഭംഗിയാണ്. വെള്ളം വല്ലാതെ കേറ്ന്ന് ണ്ട്. മലവെള്ളമിറങ്ങിന്നാ തോന്ന്ണെ. ഇനിപ്പോ പാമ്പോൾടെ ശല്ല്യം നോക്കണ്ട. കഴിഞ്ഞൊല്ലം അങ്ങേലെ വാസ്വേട്ടന്റെ വീട്ടിലെ വൈകോൽകുണ്ടേൽന്നാ പെരുമ്പാമ്പിനെ പിടിച്ചത്. പിന്നിം രണ്ടീസം കഴിഞ്ഞാ ഒരു പെരുമഴപെയ്യണരാത്രീല് ഓട്ടം കഴിഞ്ഞ് പീടികടവിടെ എത്തിയപ്പഴാ മനുകുട്ടന്റെ വണ്ടിടെ മുന്നിൽ വേറൊരുത്തൻ. എഴഞ്ഞുനീങ്ങി റോഡ് മുറിച്ചുകടക്കാണ് .നാല് മഴ അടച്ചുപെയ്താ ഇതിപ്പോ പതിവാ. ഇനീപ്പോ എവടെക്കെണാവോ കാണാൻ കെടക്കണത്. ഇതൊക്കെ പേടിച്ചാ കോഴിം കോഴിക്കൂടൊക്കെ വേണ്ടാന്നെച്ചത് . കഴിഞ്ഞേന്റെ അപ്പറത്തെ കൊല്ലം കോഴിക്കൂട്ട്ന്നല്ലേ ന്നോളം പോന്ന ഒരുത്തനെ പിടിച്ചത്. ഹോ, ആലോയ്ക്കാൻ വയ്യ. ന്റെ മുഴുത്ത രണ്ട് പൂവൻമാരെ അകത്താക്കീട്ട്ള്ള കെടപ്പ് കാണേണ്ടത് തന്നേർന്നു. ദാ കണ്ടോ,ദൂരെന്ന്…
വേദിയിൽ തോടയം അരങ്ങുതകർക്കുകയാണ്. പ്രശസ്ത നർത്തകി കലാമണ്ഡലം ശാരദാമുരളിക്കൊപ്പം അജ്ഞലിമേനോനും. നൃത്തത്തോടുള്ള അടങ്ങാത്ത പ്രണയത്താൽ വേദിയിൽമതിമറന്നാടുന്ന നർത്തകി, അജ്ഞലിമേനോൻ.. എന്റെ അമ്മ… ചടുലതാളത്തിൽ നാട്യത്തിന്റെ മാസ്മരികതയിലൂടെ നീന്തിത്തുടിക്കുന്നവൾ. എന്റെ മനസ്സും ഹൃദയവും അവരിലേക്ക് മാത്രമായി ചുരുങ്ങി. ഓഡിറ്റോറിയത്തിനുള്ളിലെ നിലക്കാത്ത കരഘോഷങ്ങളാൽ ഭേദിക്കപ്പെട്ട സ്വപ്നത്തിൽ നിന്നെന്നപോലെ ഞാൻ ചുറ്റും നോക്കി. എന്റെ ഹൃദയതാളങ്ങൾ സന്തോഷ ഭാരത്താൽ നിലയ്ക്കുമോ എന്ന് തോന്നി. നിറക്കണ്ണുകളോടെ തലചെരിച്ചു അച്ഛനെയൊന്ന് നോക്കി. അപ്പോഴും സംഭവിച്ചത് ഉൾക്കൊള്ളാനാകാതെ സ്റ്റേജിൽ നിന്ന് കണ്ണെടുക്കാതെയിരിക്കുകയാണ് അച്ഛൻ. കണ്ടിട്ട് അമ്മയെ തിരിച്ചറിഞ്ഞപ്പോഴുണ്ടായ അമ്പരപ്പിൽ നിന്ന് മോചനം നേടിയിട്ടില്ലെന്ന് തോന്നി. എന്റെ കയ്യിലെ പിടുത്തം കൂടുതൽ മുറുകുന്നതിൽ നിന്നും ആ മനസ്സിൽ നടക്കുന്ന വികാരക്ഷോഭങ്ങളുടെ ആഴമറിഞ്ഞു. ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസമാണ്.. ഇക്കാലമത്രയും എന്റെയമ്മ മനസ്സിന്റെ ചെപ്പിലൊളിപ്പിച്ചുവെച്ച മോഹങ്ങൾക്കാണ് ഇന്ന് ചിറക് വെച്ചത്. അമ്മയുടെ സ്വപ്ന സാക്ഷാത്കാരത്തിന്റെ ദിവസം. ഓർമ്മകൾ ഏകദേശം രണ്ടുവർഷം പിറകിലേക്കോടി. പതിവ് പോലെ ആ…
#മോചനം മകരമഞ്ഞിനെ വകച്ചുമാറ്റി ബസ്സ് ചുരമിറങ്ങാൻ തുടങ്ങി. തണുപ്പ് എല്ലുകളിലേക്ക് അരിച്ചു കയറി കുത്തി നോവിച്ചു കൊണ്ടിരുന്നു. ഉടുത്തിരുന്ന സാരിത്തലപ്പ് വലിച്ചെടുത്ത് നന്നായൊന്നു പുതച്ചുനോക്കി. തണുപ്പിന് അല്പം ആശ്വാസംകിട്ടി.. സുഖമുള്ള ഒരു ആലിംഗനത്താൽ അവൾ തന്നെ ചേർത്തുപിടിച്ചത് പോലെ. അലമാരയിലെ സാരികളിൽ അവൾക്കേറ്റവും ഇഷ്ടപ്പെട്ട സാരിയെടുത്തു തന്നെ ഉടുപ്പിച്ചപ്പോൾ മടിതോന്നിയെങ്കിലും ഇപ്പോൾ നന്നായെന്ന് തോന്നുന്നു, അവൾ കൂടെയുള്ളത് പോലെ. അല്ലെങ്കിലും അവൾ തരുമ്പോൾ മാത്രമാണല്ലോ താൻ നല്ലസാരി ഉടുക്കാറുള്ളത്. ഒറ്റപ്പെടലിന്റെ നോവിൽ നിന്ന് കരകയറാൻ ശ്രമിക്കുമ്പോൾ വഴുതി പടുകുഴിയിലേക്ക് വീണപ്പോഴും അവൾ എന്ന ഒരു കച്ചിത്തുരുമ്പ് മാത്രമേ മുന്നിലുണ്ടായിരുന്നുള്ളു. തന്നെ മനസ്സിലാക്കിയിട്ടുള്ള ഒരേയൊരു വ്യക്തി.. അവൾ തനിക്ക് ഒരു കൂടെപ്പിറപ്പ് മാത്രമല്ല… എന്നിട്ടും ഈ യാത്രയുടെ ലക്ഷ്യസ്ഥാനം അവളിൽ നിന്ന് മറച്ചു വെച്ചത് മനപ്പൂർവമാണ്. അതറിഞ്ഞാൽ അവൾ ഒരിക്കലും വിടില്ലെന്നറിയാം.അവളെ രണ്ടുകാലിനും സ്വാധീനമില്ലാത്തവനെ കൊണ്ട് കല്യാണം കഴിച്ചു കൊടുത്തതിൽ കുടുംബക്കാർ മുഴുവൻ അമ്മയെ പഴിച്ചപ്പോഴും അവളെങ്കിലും ദുരിതത്തിൽ നിന്ന് കരകയറുമല്ലോ എന്നാണ്…
പ്രാവുകളുടെ കുറുകൽ കേട്ടുകൊണ്ടാണ് പതിവില്ലാത്ത ഉച്ചയുറക്കത്തിൽ നിന്ന് ഞെട്ടിയുണർന്നത്. ഇന്നവർക്കു തീറ്റകൊടുത്തില്ലല്ലോ എന്ന വ്യാകുലതയോടെ പിടഞ്ഞെഴുന്നേറ്റുകൊണ്ട് റൂമിൽ നിന്നു പുറത്തേക്കിറങ്ങി. ” ആ ബാലമാമ എഴുന്നേറ്റോ? കോഫി എടുക്കട്ടെ ?” സ്ഥലകാലബോധം വീണ്ടെടുത്ത് മുന്നോട്ടു കുതിച്ച കാലുകളെ ബലമായി പിടിച്ചുനിറുത്തിക്കൊണ്ട് ഗദ്യയെ നോക്കിനിന്നു . കാലത്തിന്റെ തനിയാവർത്തനത്തിന് ഇരയാവാൻ വിധിക്കപ്പെട്ടവൾ. എത്ര പെട്ടന്നാണിവൾ തന്റെ സതിയുടെ തനിപ്പകർപ്പായിമാറിയത്. ” എന്ത് പറ്റി? അമ്മാമേ? ” “…..” ” നാടും വീടും അമ്പലവും സായാഹ്നക്കൂട്ടവുമെല്ലാം ബാലമാമക്കു വല്ലാതെ മിസ്സ് ചെയ്യുന്നുണ്ടല്ലേ? അമ്മക്കെന്നും ബാലമാമ നാട്ടിലൊറ്റക്കാണല്ലോ എന്ന വിഷമമായിരുന്നു. പക്ഷേ ഇപ്പൊൾ ഞാൻ ഒറ്റപ്പെടാതിരിക്കാൻ ബാലമാമയുടെ എല്ലാ സന്തോഷങ്ങളുമില്ലാതാക്കി ഈ നഗരത്തിൽ വന്നുനിൽക്കേണ്ടി വന്നില്ലേ ” ” സാരമില്ല, ഒക്കെ ദൈവനിയോഗമല്ലേ മോളെ ” അവളുടെ തലയിൽ തലോടിക്കൊണ്ട് ബാൽക്കണിയിലെ ചാരുകസേരയിൽ വന്നിരുന്നു. നാട്ടിൽനിന്ന് പോന്നിട്ട് മാസങ്ങളായെങ്കിലും മനസ്സിപ്പോഴും അവിടെയാണ്. ഒറ്റക്കായിരുന്നിട്ടും അവിടെ ഏകാന്തത അനുഭവിച്ചുട്ടുണ്ടായിരുന്നില്ല. അനിയത്തിയുടെ ജീവിതം കരുപ്പിടിപ്പിക്കുന്നതിനിടയിൽ ജീവിക്കാൻ മറന്നവനെന്ന പേര് കേൾക്കേണ്ടി…
പുതിയ വായന : ഇടിമിന്നലുകളുടെ പ്രണയവും മീസാൻ കല്ലുകളുടെ കാവലും രചന :പി.കെ. പാറക്കടവ് “ശഖാവി ” യെ കുറിച്ച് കേട്ടറിഞ്ഞത് കൊണ്ടുതന്നെ ബുക്ക് കയ്യിൽ കിട്ടുന്നത് വരെ അക്ഷമയോടെയുള്ളൊരു കാത്തിരിപ്പായിരുന്നു. ഫലസ്തീൻ ജനത പിറന്നമണ്ണിൽ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി നടത്തുന്ന ചെറുത്തുനിൽപ്പിന്റെ, മാനസിക സംഘർഷങ്ങളുടെ, നിസ്സഹായവസ്ഥയുടെ, ഒരേടാണ് ഇടിമിന്നലുകളുടെ പ്രണയത്തിൽ കാണാൻ കഴിഞ്ഞത്. “ഞാൻ നിന്നെ ഏറെ ഏറെ സ്നേഹിക്കുന്നു. പക്ഷേ, ഫലസ്തീനിനെ നിന്നെക്കാൾ സ്നേഹിക്കുന്നു ” എന്നു പറഞ്ഞ ഫർനാസിനോട് “ഞാനും നിന്നോടൊപ്പമുണ്ട് ” എന്നുപറഞ്ഞ അലാമിയ ആ വാക്കുകളെ ജീവിതം കൊണ്ട് അന്വർത്ഥമാക്കി . നുസൈറത്തിലെ ക്യാമ്പിൽ കളിക്കുന്നതിനിടയിൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട പിഞ്ചുകുഞ്ഞുങ്ങളായ യാസറും അമ്മാറും അബൂ ഗസലും, മരിച്ച് മിനിറ്റുകൾക്കുള്ളിൽ വയറു കീറി പുറത്തെടുത്ത ഷയ്മയും പോലെ ഫലസ്തീൻ യുദ്ധത്തിന്റെ നേർകാഴ്ചകളിലൂടെ നടന്നു നീങ്ങുമ്പോൾ പലപ്പോഴും കണ്ണുനീർ തുള്ളികൾ വായനയെ തടസ്സപ്പെടുത്തി. കാലാകാലങ്ങളായുള്ള ഫലസ്തീൻ സന്തതികളുടെ ദുരിതജീവിതം വായനക്കാരിലേക്കെത്തിക്കുവാൻ ഇടിമിന്നലുകളുടെ പ്രണയം എന്ന ഈ ചെറുനോവലിന്…
കാർമേഘപുതപ്പിട്ട മാനം പോൽ മൂക മനസ്സിനെ മഴയായ് പെയ്തൊഴുക്കാൻ കഴിയുമെങ്കിൽ ക്ഷമയോടെ പുണരും ഭൂമാതാവിൻ മടിയിൽ നിശബ്ദം പെയ്തിറങ്ങാനാവുമെങ്കിൽ സ്നേഹത്താൽ തഴുകും ഇളംകാറ്റിനെ പോൽ കരുതലിൻ കരങ്ങളുണ്ടായിരുന്നെങ്കിൽ തിരകളെ വെല്ലും മനസ്സിനെ പുൽകാൻ കരയെപ്പോലൊരിട മുണ്ടായിരുന്നെങ്കിൽ വേനലിൻ കുളിരാകും മഴത്തുള്ളിപോലൊരു വാക്ക് മൊഴിയാനൊരാളുണ്ടായിരുന്നെങ്കിൽ ഇടറും മനസ്സിൻ വ്യാധികളറിയാതെ ഒരു കരം നീട്ടുവാനൊരാളുണ്ടായിരുന്നെങ്കിൽ മുഖമൊന്നുമാറിയാൽ വ്യഥയറിയാൻ കെല്പുള്ളൊരു മനമുണ്ടായിരുന്നെങ്കിൽ ഒരു തുള്ളിമഞ്ഞിൽ പൊലിയുമാ നെരിപോടിനെ കാണാനൊരാളുണ്ടായിരുന്നെങ്കിൽ ഇനിയില്ല ഇനിയില്ല എന്ന മനസ്സിൻ തേങ്ങൽ ഉൾകൊള്ളാനെനിക്കായിരുന്നെങ്കിൽ ഒരുദിനം പോലും ഓർക്കാതിരിക്കാൻ കഴിയാതിരുന്നിട്ടും ഇന്നെൻ ഹൃദയത്തിൻ വിങ്ങലിൻ മൂകപടലമൊന്നഴിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ
അച്ഛാ… അച്ഛാ… കണ്ണുകൾക്ക് മുകളിൽ വെച്ച കൈ എടുത്ത് രവിമാഷ് ചാരുകസേരയിൽ നിവർന്നിരുന്നു. എന്താ കുട്ടാ.. ഞാൻ പോവാൻ ഇറങ്ങാണ്. ബോഡി കൊണ്ടു വന്നിട്ട് ഞാൻ വന്ന് അച്ഛനെ കൊണ്ടുപോകാം . ശരി മോനേ… വിനേഷ് കാറ് സ്റ്റാർട്ട് ചെയ്തു പോകുന്നതും നോക്കി ഒരു ദീർഘനിശ്വാസത്തോടെ രവി തന്റെ ഓർമകളിലേക്ക് വീണ്ടും ഇറങ്ങിനടന്നു. കൊയ്ത്തു കഴിഞ്ഞ പാടങ്ങളിൽ വീണു കിടക്കുന്ന നെല്മണികൾ കൊത്തിപ്പെറുക്കുന്ന പ്രാവുകൾകൂട്ടമായി പറന്നു പൊങ്ങി. മൂളിയും ചിറകടിച്ചും കലപില കൂട്ടി വരുന്ന കുട്ടിസംഘത്തിനോടുള്ള പ്രതിഷേധം അവരറിയിച്ചു. സ്കൂൾ വിട്ടാൽ ഞങ്ങളുടെ സങ്കേതം ആ തോട്ടിൻ കരയിലുള്ള പാടശേഖരങ്ങളാണ്. അവിടെ വെച്ചാണ് ഞാൻ ശേഖരനെ ആദ്യമായി കാണുന്നതും കൂട്ടുകൂടുന്നതും. എന്നേക്കാൾ ഇളയവനാണ് അവൻ. നോക്കത്താ ദൂരത്തോളം പറന്നു കിടക്കുന്ന വയലുകളെ രണ്ടാക്കി വിഭജിച്ച് ഒഴുകുന്ന തോട്. വയലിന്റെ അങ്ങേ കരയിലാണ് അവൻ താമസിക്കുന്നത് .വീട്ടിൽ അവനും അമ്മയും ഒരു ചേച്ചിയും മാത്രമേ ഉണ്ടായിരുന്നുള്ളു. പരിചയപെട്ട് അധികം താമസിയാതെ അവൻ…
“ഉമ്മാ… ഞാൻ ഇറങ്ങാണ്.” “റീന എത്തിയോ?” “എത്തി ഉമ്മാ ” ഞാനും റീനയും സെമീനയും സ്കൂൾ പഠനം തുടങ്ങിയ അന്ന് മുതലുള്ള കൂട്ടുകെട്ട്, ഇപ്പൊ ഡിഗ്രി ചെയ്യുന്നു. ഇപ്പോഴും ഞങ്ങൾ കോളേജിലേക്ക് ഒന്നിച്ചാണ് നടന്ന് പോവാറ്. ഞാനും സെമീനയും ഇംഗ്ലീഷ് ലിറ്ററേച്ചർ. റീന മാത്‍സ്. ഏകദേശം പത്തു മിനിറ്റ് നടക്കാനുള്ള ദൂരമേ എന്റെ വീട്ടിൽ നിന്ന് കോളേജിലേക്കുള്ളു. സെമീനയും എന്റെ അയൽപക്കമാണ്. റീനയുടെ വീട് കുറച്ച് കൂടി അകലെയാണ്. ചില ദിവസങ്ങളിൽ ഞങ്ങളുടെ ക്ലാസ്സ് മേറ്റ് ശോഭയും ഞങ്ങളോടൊപ്പം കൂടും. അവളുടെ വീട്ടിലേക്ക് കുറച്ചു ദൂരമുണ്ട്. എന്നാലും സ്ട്രൈക്ക് ഉണ്ടാകുന്ന ദിവസങ്ങളിലും മറ്റും ഞങ്ങളോടൊപ്പം അവളും നടക്കും. അല്ലെങ്കിൽ അവൾ ബസിലാവും യാത്ര. ഞങ്ങൾ ക്ലാസ്സിൽ എത്തിയപ്പോൾ ഞങ്ങളുടെ ഉറ്റ സുഹൃത്തും കോളേജിലെ ആസ്ഥാന ഗായികയുമായ ഷബ്‌ന ഏതോ പുതിയ സിനിമ ഗാനം ആലപിക്കുന്നുണ്ട്. ഞങ്ങളുടെ ക്ലാസ്സിലെ കൂടാതെ മറ്റു ചില ക്ലാസ്സിലെ സ്റ്റുഡന്റസും ഉണ്ടായിരുന്നു അവിടെ. ഞങ്ങളും അവരോടൊപ്പം കൂടി.…