Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മരണത്തെ പ്രണയിച്ചവൾ
അനുഭവം ജീവിതം മാനസികാരോഗ്യം സൗഹൃദം

മരണത്തെ പ്രണയിച്ചവൾ

By Jasna BasheerNovember 10, 20234 Comments4 Mins Read100 Views
Bookmark Now
Please login to bookmark Close

No account yet? Register

“ഉമ്മാ… ഞാൻ ഇറങ്ങാണ്.”

“റീന എത്തിയോ?”

“എത്തി ഉമ്മാ ”

ഞാനും റീനയും സെമീനയും സ്കൂൾ പഠനം തുടങ്ങിയ അന്ന് മുതലുള്ള കൂട്ടുകെട്ട്, ഇപ്പൊ ഡിഗ്രി ചെയ്യുന്നു. ഇപ്പോഴും ഞങ്ങൾ കോളേജിലേക്ക് ഒന്നിച്ചാണ് നടന്ന് പോവാറ്. ഞാനും സെമീനയും ഇംഗ്ലീഷ് ലിറ്ററേച്ചർ. റീന മാത്‍സ്. ഏകദേശം പത്തു മിനിറ്റ് നടക്കാനുള്ള ദൂരമേ എന്റെ വീട്ടിൽ നിന്ന് കോളേജിലേക്കുള്ളു. സെമീനയും എന്റെ അയൽപക്കമാണ്. റീനയുടെ വീട്  കുറച്ച് കൂടി അകലെയാണ്. ചില ദിവസങ്ങളിൽ ഞങ്ങളുടെ ക്ലാസ്സ്‌ മേറ്റ്‌ ശോഭയും ഞങ്ങളോടൊപ്പം കൂടും. അവളുടെ വീട്ടിലേക്ക് കുറച്ചു ദൂരമുണ്ട്. എന്നാലും സ്ട്രൈക്ക് ഉണ്ടാകുന്ന ദിവസങ്ങളിലും മറ്റും ഞങ്ങളോടൊപ്പം അവളും നടക്കും. അല്ലെങ്കിൽ അവൾ ബസിലാവും യാത്ര.

ഞങ്ങൾ ക്ലാസ്സിൽ എത്തിയപ്പോൾ ഞങ്ങളുടെ ഉറ്റ സുഹൃത്തും കോളേജിലെ ആസ്ഥാന ഗായികയുമായ ഷബ്‌ന ഏതോ പുതിയ സിനിമ ഗാനം ആലപിക്കുന്നുണ്ട്. ഞങ്ങളുടെ ക്ലാസ്സിലെ കൂടാതെ മറ്റു ചില ക്ലാസ്സിലെ സ്റ്റുഡന്റസും ഉണ്ടായിരുന്നു അവിടെ. ഞങ്ങളും അവരോടൊപ്പം കൂടി.

ഫസ്റ്റ് ഹവർ ക്ലാസ്സ്‌ തുടങ്ങി കുറച്ച് കഴിഞ്ഞപ്പോഴാണ് ഞങ്ങളുടെ എച്. ഓ ഡി. ജോസഫ് സാറും മറ്റൊരു അദ്ധ്യാപകനും ക്ലാസ്സിൽ കയറി വന്നത്. ഞങ്ങൾ എല്ലാവരും എഴുന്നേറ്റ് നിന്നു. ഇരിക്കാൻ കൈകൊണ്ട് ആംഗ്യം കാണിച്ച ഉടനെ ജോസഫ് സർ “ശോഭ എന്ന കുട്ടി എവിടെയാണ് ഇരിക്കാറ്?”

“ഇവിടെയാണ് സർ ” ഞാൻ ഇരിക്കുന്ന ഭാഗത്തേക്ക് ചൂണ്ടി കൊണ്ട് ഷബ്‌ന പറഞ്ഞു.

എല്ലാവരുടെയും നോട്ടം എന്റെ അടുത്തേക്കെത്തി. എന്റെ തൊട്ടടുത്താണ് അവൾ ഇരിക്കാറ്. ഇന്നവൾ ലീവ് ആണ്.

ജോസഫ് സർ കുറച്ച് സ്ട്രിക്ട് ആണ്. കോളേജിൽ എല്ലാ സ്റ്റുഡന്റസ്നും പേടിയുള്ള ഓരേ ഒരാൾ ഞങ്ങളുടെ സ്വന്തം ജോസഫ് സാറാണ്. അത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ നോട്ടം എന്റെ അടുത്തെത്തിയപ്പോഴേക്കും ഞാൻ വിറക്കാൻ തുടങ്ങി.

എന്നാലും എന്തിനാ അദ്ദേഹം ശോഭയെ അന്വേഷിക്കുന്നതെന്ന് ആലോചിച്ചപ്പോഴേക്കും സാറ് എന്റെ അടുത്തെത്തി. “ആരാ ശോഭയുടെ ക്ലോസ് ഫ്രണ്ട്?” ഘനഗംഭീര ശബ്ദം ക്ലാസ്സിൽ മുഴങ്ങുന്നതായി എനിക്ക് തോന്നി. ഞാൻ ബാക്കിലെ സീറ്റിലെ ഷീനയെ നോക്കി. അപ്പോഴാണ് ആ സത്യം മനസിലായത്. അവളും ലീവാണ്.

അപ്പോൾ കാര്യം പിടികിട്ടി. രണ്ടും കൂടി എന്തോ പണി ഒപ്പിച്ചിട്ടുണ്ട്. എവിടെക്കാവോ രണ്ടും പോയത്. ആ പേടിയുടെ ഇടയിലും ചിന്ത പലവഴിക്കും പോയി. അപ്പോഴാണ് ജോസഫ് സാർ എന്നോടാണല്ലോ ചോദിച്ചത് എന്നോർത്തത്.

“സർ ഷീ.. ഷീ.. ഷീനയും ലീവാണ് “.

” ങും , എന്നാൽ താൻ വാ ”

ഞാൻ അമ്പരപ്പോടെ എല്ലാവരെയും നോക്കി. അതെ മുഖഭാവം അവിടെയും കാണാൻ കഴിഞ്ഞു.

ഞാൻ ഷബ്‌നയെയും പിടിച്ചു വലിച്ച് അവരോടൊപ്പം പോയി. അവളാണല്ലോ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ധൈര്യശാലി.

നേരെ പ്രിൻസിപ്പളിന്റെ റൂമിലോട്ടാണ് കയറിയത്.

“സർ , ആ കുട്ടിയുടെ അടുത്ത ഫ്രണ്ട് ഇന്ന് ലീവാണ്. ഇവർ അവളുടെ ക്ലാസ്സ്‌ മേറ്റ്സ് ആണ്.” ജോസഫ് സർ പ്രിൻസിയോട് പറഞ്ഞു.

ഞാനും ഷബ്‌നയും   എന്താണെന്നറിയാതെ പരസ്പരം നോക്കി.

“ഈ ശോഭ ക്ക് എന്തെങ്കിലും ലവ് അഫയറോ അല്ലെങ്കിൽ വേറെ എന്തെങ്കിലും പ്രശ്നങ്ങളോ ഉള്ളതായി നിങ്ങൾക്കറിയോ?” ഞാൻ ശബ്ദം കേട്ട ഭാഗത്തേക്ക്‌ നോക്കി

അപ്പോഴാണ് അപ്പുറത്തെ സീറ്റിൽ ഇരിക്കുന്ന കാക്കി യൂണിഫോം ധാരിയെ ശ്രദ്ധിക്കുന്നത്.

ന്റമ്മോ! പോലീസ്! ഞാൻ മനസ്സിൽ പറഞ്ഞതായിരുന്നു. പക്ഷെ എല്ലാരും കേട്ടു.

“നിങ്ങൾ പേടിക്കേണ്ട ഞാൻ നിങ്ങളുടെ ക്ലാസ്സ്‌ മേറ്റ്‌ ശോഭയെകുറിച്ച് കുറച്ചു കാര്യങ്ങൾ അറിയാൻ വന്നതാണ്. ”

” എന്താ സർ ശോഭക്ക് പറ്റിയത്? ” ഷബ്‌ന പെട്ടന്ന് ചോദിച്ചു.

എന്നാൽ അത് കേൾക്കാത്തത് പോലെ ജോസഫ് സർ, ” നിങ്ങൾക്ക് ആ കുട്ടിയെ കുറിച്ച് അറിയുന്നത് പറഞ്ഞു കൊടുത്ത് ക്ലാസ്സിൽ പൊയ്ക്കോളൂ “.

” സർ, അവൾ പൊതുവെ അങ്ങനെ സംസാരിക്കുന്ന കൂട്ടത്തിലല്ല. ഷീനയുമായി മാത്രമേ കാര്യമായി കൂട്ടുകൂടാറുള്ളു. ഉൾവലിഞ്ഞ പ്രകൃതമാണ് അവളുടേത്. കൂടുതലൊന്നും ഞങ്ങൾക്കറിയില്ല. ”

ഷബ്‌ന ഒറ്റ ശ്വാസത്തിൽ പറയുന്നത് കേട്ട് ഇവൾ എന്തൊക്കെയാ ഈ പറയുന്നതെന്ന് ആലോചിച്ച് ഞാൻ അത്ഭുതത്തോടെ അവളെ നോക്കി. ശോഭ ഞങ്ങളുമായി സംസാരിക്കാറുണ്ടല്ലോ, പിന്നെന്താ ഇവൾ ഇങ്ങനെ പറയുന്നത്.

ഇവളെ കൊണ്ടുവന്നത് നന്നായി. അല്ലെങ്കിൽ ഇപ്പോൾ ആംബുലൻസ് വിളിക്കേണ്ടി വരുമായിരുന്നു. അത്രക്ക് ധൈര്യശാലിയാണല്ലോ ഞാൻ.

“എങ്കിൽ നിങ്ങൾ ക്ലാസ്സിൽ പോയിരുന്നോളൂ.” ജോസഫ് സർ പറഞ്ഞു.

സിംഹത്തിന്റെ മുന്നിൽ നിന്നും രക്ഷപെട്ടോടുന്ന മാൻകുഞ്ഞിനെ പോലെ റൂമിൽ നിന്നും പുറത്തിറങ്ങി ഓടാൻ നിന്ന എന്റെ കൈ പിടിച്ചു വെച്ച ഷബ്‌നയെ ഞാൻ സംശയത്തോടെ നോക്കി.

“വേഗം വാ, ഇനി എന്താ നിനക്ക്?”

ഒന്നും മിണ്ടാതെ നിൽക്കുന്ന അവളുടെ ദൃഷ്ടി പോയസ്ഥലത്തേക്ക് ഞാനും നോക്കി. കുറച്ചപ്പുറത്തായി യൂണിയൻ പ്രവർത്തകർ കുറെ കറുത്ത കൊടികൾ എടുത്തു കൊണ്ടുവരുന്നു. അവരെല്ലാം കറുത്ത ബാഡ്ജ് ധരിച്ചിട്ടുണ്ട്.

എന്തോ സംഭവിച്ചിട്ടുണ്ട്. ആകെ ഒരു മൂകത. എല്ലാവരുടെ മുഖത്തും വിഷമം.

“ഇനി ശോഭക്ക്..”

എന്റെ വാക്കുകൾ മുഴുവനാക്കുവാൻ അനുവദിക്കാതെ അവൾ എന്നെയും കൊണ്ട് ക്ലാസ്സിലേക്കോടി.

അവിടെയും അവസ്ഥ വ്യത്യസ്തമായിരുന്നില്ല. എല്ലാവരും ശബ്ദം താഴ്ത്തി എന്തെക്കയോ പരസ്പരം പറയുന്നുണ്ട്. ഞങ്ങളെ കണ്ടതും എല്ലാം ഞങ്ങളുടെ ചുറ്റും കൂടി.

“എന്താ ഇവിടെ സംഭവിച്ചിരിക്കുന്നത്?”

ആകാംക്ഷ സഹിക്കാതെ ഞാൻ ചോദിച്ചു.

വിവരങ്ങൾ അറിഞ്ഞപ്പോൾ എന്റെ സർവ്വ നാഡികളും തളർന്നു. ഭയം എന്ന വികാരം എന്നെ പൊതിഞ്ഞു. കൈകാലുകൾ തളർന്ന് ഞാൻ അവിടെ തന്നെ ഇരുന്നു.

“ശോഭ സൂയിസൈഡ് ചെയ്തു “”.

ആ വാക്കുകൾ എന്റെ ചെവിയിൽ വീണ്ടും വീണ്ടും മുഴങ്ങുന്നു.

“ഇന്നലെ രാത്രി ഉറങ്ങാൻ റൂമിൽ കയറിയ ശോഭ രാവിലെ എഴുന്നേറ്റ് വരുന്നത് കാണാത്തത് കൊണ്ട് വിളിക്കാൻ ചെന്ന അമ്മ കാണുന്നത് കെട്ടിതൂങ്ങി നിൽകുന്നതാണ്. ”

“എന്താണ് കാരണം?”

“അറിയില്ല ”

എല്ലാവരുടെയും സംസാരം കേൾക്കുന്നുണ്ടെങ്കിലും ഒന്നും ചോദിക്കാനോ പറയാനോ കഴിയാതെ മരവിച്ച അവസ്ഥയിൽ ഞാൻ ഇരുന്നു. ഇന്നലെ വൈകുന്നേരം വരെ എന്റെ തൊട്ടടുത്ത് ഇരുന്ന് ഒന്നിച്ച് ഭക്ഷണം കഴിച്ച് വീട്ടിലേക്ക് നടന്നുപോയ ആൾ…. എന്തിന്?

ഇന്ന് എന്നോട് പറയാം എന്ന് അവൾ പറഞ്ഞിരുന്നത് എന്തായിരിക്കും?

ഒന്നും മനസ്സിലാവുന്നില്ല.

അവൾക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നോ? ഒന്നും എന്നോട് പറഞ്ഞില്ലല്ലോ, ഞാൻ എന്തെ അവളെ മനസിലാക്കിയില്ല. അവൾ അല്ലെങ്കിലും എല്ലാവരോടും ഒരു ഡിസ്റ്റൻസ് സൂക്ഷിച്ചിരുന്നു. ഇന്നലെ എന്റെ കൂടെ നടക്കുമ്പോഴും അവളുടെ ചിന്തയിൽ മരണം ഉണ്ടായിരുന്നോ? അവൾ എന്തിന് അങ്ങനെ ഒരു തീരുമാനം എടുത്തു?

“ബോഡി പന്ത്രണ്ട് മണിക്ക് വീട്ടിലെത്തും. നമുക്ക് കോളേജ് ബസിൽ പോവാം. ടീച്ചേർസെല്ലാം ഉണ്ട് “. ആരോ വന്നു പറഞ്ഞു.

അവിടെ പോവാനോ അവളെ ആ അവസ്ഥ യിൽ കാണാനോ എനിക്ക് കഴിയില്ല. എന്നാലും എന്റെ കൂട്ടുകാരീ.. നിനക്കെങ്ങനെ ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ കഴിഞ്ഞു? നിന്റെ മനസ്സറിയാൻ എനിക്ക് സാധിച്ചില്ലല്ലോ.

സോറി… സോറി ശോഭ ഇന്നലെ നമ്മൾ പിരിഞ്ഞതാവട്ടെ നമ്മുടെ അവസാനത്തെ കാഴ്ച. ഇനിയൊരു മാറ്റം എന്റെ ഓർമ്മകളിൽ നിന്റെതായി വേണ്ട.

Post Views: 30
1
Jasna Basheer

വായിക്കാനും എഴുതാനും ഏറെ ഇഷ്ടം

4 Comments

  1. Shreeja R on November 26, 2023 7:06 PM

    👍

    Reply
  2. Sunandha Mahesh on November 26, 2023 6:20 PM

    അയ്യോ എന്തിനാ സൂയിസൈഡ് ചെയ്തേ.. 😔

    Reply
  3. Sabira latheefi on November 11, 2023 2:48 PM

    എന്നാലും എന്തിനായിരിക്കും..

    Reply
    • Jasna on November 16, 2023 5:30 PM

      എന്തിനായിരിക്കും 😞

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.