എണ്ണപ്പെട്ട ദിനങ്ങളെ കയ്യിലൊതുക്കി ജന്മനാട്ടിലേക്ക് വിമാനം കയറുമ്പോൾ അയാളുടെ ഹൃദയം ആനന്ദാതിരേകത്താൽ പെരുമ്പറ കൊട്ടി. എത്രയും പെട്ടന്ന് അത്രമേൽ കൊതിയോടെ തന്നെ കാത്തിരിക്കുന്ന പ്രിയപ്പെട്ടവരിലേക്കെത്തുവാൻ… തന്നെ പിതാവെന്ന സ്ഥാനത്തേക്കുയർത്തിയ ഇന്നു മോളുടെ നിഷ്കളങ്കമായ ചിരി നേരിട്ട് കാണുവാൻ, അവളുടെ “പപ്പാ ” എന്ന വിളികേട്ട് കുളിർ കൊള്ളുവാ ൻ…
മധുവിധു തീരുന്നതിനു മുമ്പ് തനിച്ചാക്കി പോരേണ്ടി വന്ന എന്റെ സിയാ, ഒരേ ഒരു മകനായ തന്നെ ചുട്ടു പൊള്ളുന്ന മണലാരണ്യത്തിലേക്ക് അയക്കേണ്ടി വന്ന ഗതികേടിനെ ഓർത്ത് വിലപിക്കുന്ന മാതാപിതാക്കൾ, സഹോദരിമാർ. തന്റെ പ്രിയപ്പെട്ട കൂട്ടുകാർ.. ഓരോ മുഖങ്ങളുമയാളിൽ മിന്നിമറഞ്ഞു.
പല വേഷക്കാരും ദേശക്കാരും ഭാഷക്കാരുമായ അനേകായിരത്തിൽ ഒരാളായി ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാനുള്ള ഓട്ടപ്പാച്ചിലുമായി ഈ മണലാരണ്യത്തിൽ കഴിഞ്ഞു കൂടുന്നത് ഈ ദിവസം സ്വപ്നം കണ്ടു കൊണ്ടു മാത്രമാണ്. കുടുംബത്തിന്റെയും കൂടെപ്പിറപ്പുകളുടെയും സ്വപ്നങ്ങൾക്ക് നിറം പകരുമ്പോഴും സ്വന്തം നഷ്ടങ്ങളുടെ പട്ടിക വളരുന്നത് കണ്ടില്ലെന്ന് നടിക്കാൻ കഴിയുന്നത് പരോളു പോലെ കിട്ടുന്ന ഈ ദിവസങ്ങളുടെ പ്രതീക്ഷയിലാണ്.
ആഡംബരങ്ങളുടെ ഉച്ചസ്ഥായിയി ലെത്തിയിട്ടും ദിനേനയെന്നപോൽ വളരുന്ന നഗരവീഥികളിലൂടെ സഞ്ചരിക്കുമ്പോഴും മനസ്സ് തോടുകളും പാടങ്ങളും കുളങ്ങളും കുളിർ കാറ്റും കൊണ്ട് അനുഗ്രഹീതമായ തന്റെ ഗ്രാമത്തിലായിരിക്കും. ചിലപ്പോഴൊക്കെ കൊയ്തൊഴിഞ്ഞ വയലുകളിൽ കൂട്ടുകാരോടൊത്തുള്ള പന്തുകളിയുടെ ആരവം കാതിൽ മുഴങ്ങാറുണ്ട്. വായനശാലയുടെ വാർഷികാഘോഷപരിപാടികൾ നാട്ടിൽ നടക്കുമ്പോൾ മരുഭൂവിൽ അതിന്റെ അലയൊലികൾ കേൾക്കാറുണ്ട്. സഹമുറിയന്മാരുമായി ആകാശത്തിനു താഴെയുള്ള സർവ്വകാര്യങ്ങളെ കുറിച്ചും ചർച്ച ചെയ്തും വാക്കു തർക്കങ്ങളിലേർപ്പെട്ടുമാണ് ആ ചിന്തകളെ ആട്ടിയകറ്റാറുള്ളത്. എല്ലാ പ്രവാസികളെയും പോലെ എത്രയും പെട്ടന്ന് പ്രാരാബ്ധങ്ങളുടെ ഭാണ്ടകെട്ടുകളിറക്കി നാട്ടിൽ സ്ഥിരവാസമാക്കുന്നത് സ്വപ്നം കാണാറുണ്ടെങ്കിലും നഷ്ടങ്ങൾക്കൊപ്പം ഈ നാട് തന്ന നേട്ടങ്ങൾ ഇവിടെ പിടിച്ചു നിൽക്കാൻ പ്രേരിപ്പിച്ചുകൊണ്ടിരിക്കും.
ഉറ്റവരുടെ സ്വപ്നങ്ങളുടെ കൂടെ തന്റെ ആഗ്രഹങ്ങളും ചേർത്തു വെച്ചാൽ . ഉടനെയൊന്നും നാട്ടിൽ സ്ഥിരതാമസമാക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല. പരിതാപങ്ങൾ ഉള്ളിലൊതുക്കി നിറപുഞ്ചിരിയാൽ അയാൾ സ്വന്തം വീടിന്റെ കരവലയങ്ങളിലൊതുങ്ങാൻ തയ്യാറെടുത്തു. ഇന്നുവിന്റെ പപ്പയായി മാത്രം ജീവിക്കുന്ന കുറച്ചു ദിവസങ്ങൾക്കു വേണ്ടി.
#എന്റെരചന
#അച്ഛൻ
Picture Courtesy : AI Generated by FreePik


17 Comments
👍🏻👍🏻
❤️❤️
good writing 😍
Thank you dear
നന്നായി എഴുതി ജസ്‌ന.. 😍
നല്ല ഭാഷ 👌🏽
സ്വാദുള്ള ഭക്ഷണം വിശപ്പ് മാറും മുൻപേ തീർന്ന് പോയ പോലെ..
വായിച്ച് മതിയാവാഞ്ഞ പോലെ..
വായിച്ചു തീരാത്ത പുസ്തകങ്ങളല്ലേ അച്ഛനമ്മമാർ, കൂടുതൽ എഴുതപ്പെടേണ്ടതും അവരെക്കുറിച്ചല്ലേ. ഒരിക്കലും തീരാത്ത രുചിയോടെ വായിക്കപ്പെടാൻ നമുക്ക് എഴുതാം. ❤️
പ്രവാസിയുടെ ഭാണ്ഡത്തിലെ ഏതാനും വീഴുപ്പലക്കൽ.
നന്നായി എഴുതി 👍
നല്ല വാക്കുകൾക് നന്ദി s❤️
നല്ല എഴുത്ത്… നല്ല ഭാഷ ജസ്‌ന. Congrats
നല്ല വാക്കുകൾക് നന്ദി s❤️
പ്രവാസിയുടെ ഹൃദയനൊമ്പരം നന്നായി പകർത്തി ജസ്‌ന 👍
എന്റെ ഉപ്പയെ ഓർമ്മ വന്നു 🥰🥰🥰
😍
പ്രവാസത്തിന്റെ ഒരു കുഞ്ഞു നോവുമാത്രം, ❤️
പ്രവാസിയായ പിതാവിൻ്റെ സ്വപ്നങ്ങളെല്ലാം പുലരടെ
നന്നായി എഴുതി. ജസ്നാ
ഉറ്റവരെയും പ്രിയപ്പെട്ട നാടും പിറകിൽ വിട്ടു കുടുംബപോറ്റാൻ മരുഭൂമിയിൽ എത്തുന്ന ഓരോ യുവാവക്കൾ… നന്നായി എഴുതി.
നല്ല രചന 👌