Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » എന്റെ വിദ്യാലയം
അനുഭവം ഓർമ്മകൾ കുട്ടികൾ ജീവിതം സ്‌കൂൾ / കോളേജ് സൗഹൃദം

എന്റെ വിദ്യാലയം

By Swapna SasidharanFebruary 8, 2024No Comments3 Mins Read129 Views
Bookmark Now
Please login to bookmark Close

No account yet? Register

വീടിനടുത്തുള്ള ഗവണ്മെന്റ് സ്കൂളിൽ എന്നെയും അനുജത്തിയേയും ചേർത്തത് അമ്മ അവിടെ ടീച്ചർ ആയിരുന്നത് കൊണ്ട് മാത്രമാണോ എന്നറിഞ്ഞു കൂടാ. വീട്ടിൽ നിന്നും നടന്നു പോകാവുന്ന അത്ര ദൂരമേ സ്കൂളിലേക്ക് ഉണ്ടായിരുന്നുള്ളൂ. ആദ്യമൊക്കെ അച്ഛൻ കൊണ്ടുപോയി വിടുകയായിരുന്നു പതിവ്. പിന്നീട് ഞങ്ങളും മറ്റു കുട്ടികൾക്കൊപ്പം പോയിത്തുടങ്ങി. അച്ഛൻ കൊണ്ടു പോയി വിടുക എന്ന പരിപാടി നല്ല രസമായിരുന്നു. ഞങ്ങളെ സ്കൂളിൽ വിട്ട ശേഷമാണ് അച്ഛൻ ഓഫീസിൽ പോയിരുന്നത്. രാവിലെ കുളിച്ചു റെഡി ആയി ബ്രേക്ക്ഫാസ്റ്റും കഴിച്ചു തന്റെ ബാഗുമെടുത്തു മുന്നിൽ നടക്കും. പിന്നാലെ സ്കൂൾ ബാഗുമായി ഞാനും അനുജത്തിയും. അച്ഛൻ ഭയങ്കര വേഗത്തിലാണ് നടക്കാറുണ്ടായിരുന്നത്. ഞങ്ങളിൽ ആർക്കും തന്നെ വേഗതയിൽ അച്ഛനൊപ്പം എത്താൻ ഒരിക്കലും സാധിക്കാറില്ലായിരുന്നു. ലളിതമായി പറഞ്ഞാൽ അച്ഛൻ സ്കൂളിനടുത്തെ ബസ് സ്റ്റോപ്പിലേക്ക് എത്തുമ്പോൾ ഞങ്ങൾ മെയിൻ റോഡിലേക്ക് എത്തുന്നയിടത്തുള്ള റേഷൻ കടയുടെ അടുത്ത് എത്തിയിട്ടേ ഉണ്ടാവൂ. 

കുറച്ചു കാലം കഴിഞ്ഞപ്പോൾ ഞങ്ങളും മറ്റു കുട്ടികൾക്കൊപ്പം സ്കൂളിലേക്ക് പോകാൻ തുടങ്ങി. അതു കഴിഞ്ഞപ്പോൾ ഞങ്ങളെ മുതിർന്നവർ കളിയാക്കി പറഞ്ഞു കൊണ്ടിരുന്നത് ‘ഇവർ പുല്ലിനോടും പുഴുവിനോടും വരെ സംസാരിച്ചു കൊണ്ടാണ് സ്കൂളിലേക്ക് പോകുന്നത്’ എന്നാണ്. ആ പറഞ്ഞതിൽ അൽപസ്വൽപം സത്യം ഇല്ലാതിരുന്നില്ല. പണ്ടാരോ  പറഞ്ഞത് പോലെ കുത്തനെ നടന്നാൽ അഞ്ചു മിനുട്ടിൽ സ്കൂളിൽ എത്തേണ്ട ഞങ്ങൾ മറ്റു കുട്ടികളോടൊക്കെ സംസാരിച്ചും, പല കഥകൾ പറഞ്ഞും സ്കൂളിൽ ചെല്ലുമ്പോഴേക്ക് ഫസ്റ്റ് ബെൽ അടിക്കും. പിന്നെ സ്കൂൾ മുറ്റത്തേക്ക് ഓട്ടമാണ്. ക്ലാസ്സിൽ ചെന്ന് ഇരിക്കുമ്പോഴേക്ക് ടീച്ചർ വരും പിന്നെ അടുത്ത ബെൽ അടിക്കും , പ്രാർത്ഥന ആയി. അതൊക്കെ കഴിഞ്ഞു നേരെ ആദ്യത്തെ പീരിയഡ് തുടങ്ങി പഠനം ആരംഭിക്കുകയായി. ഈ ‘ഗജരാജ വിരാജിത മന്ദഗതി’ എന്ന രീതി കാരണം ക്ലാസ്സിൽ ചെന്ന് കയറിയാൽ പിന്നെ ഇന്റർവെൽ ആകും വരെ ശ്വാസം വിടാനുള്ള സമയം ഉണ്ടാവാറില്ല. ക്ലാസ്സിലെ കൂട്ടുകാരോട് മിണ്ടാനുള്ള നേരവും കാണില്ല. അമ്മയുടെ വാക്കുകൾ കടമെടുത്താൽ ഞങ്ങൾ ലാ ലാ പാടി സ്കൂളിൽ ചെന്നു തിരിഞ്ഞു നോക്കുമ്പോഴേക്ക് വീട്ടിലെ എല്ലാ ജോലിയും തീർത്തിട്ട് ഇറങ്ങുന്ന അമ്മ സ്കൂൾ മുറ്റത്ത് എത്തിയിട്ടുണ്ടാവും. 

ഉച്ച ഭക്ഷണം വീട്ടിൽ പോയി കഴിക്കുന്നതായിരുന്നു ആദ്യകാലത്തെ രീതി. സ്കൂളിൽ കഞ്ഞി വിതരണത്തിന്റെ ചുമതല അമ്മയ്ക്ക് അല്ലാത്ത ദിവസങ്ങളിൽ വീട്ടിൽ പോകാൻ നേരം അമ്മയെ കാത്തു നിൽക്കും. ഉച്ചയ്ക്ക് വീട്ടിലെത്തിയാലും അമ്മയ്ക്ക് എന്തെങ്കിലുമൊക്കെ ജോലികൾ ഉണ്ടാകും. കാലാകാലങ്ങളിലായി ആടും, കോഴിയും, പട്ടിയും അങ്ങനെ ഓരോ അധികചുമതലകൾ അമ്മയെ കാത്ത് ഉണ്ടാകുമായിരുന്നു. ഈ വക ജീവികൾക്കൊക്കെ തീറ്റയും വെള്ളവും കൊടുക്കുന്നതൊക്കെ അമ്മ ഉച്ചയ്ക്ക് വീട്ടിൽ പോകുമ്പോൾ ചെയ്തിരുന്ന അനേകം കാര്യങ്ങളിൽ ചിലതാണ്. കിണറ്റിലെ വെള്ളം വീടിനകത്ത് ടാപ്പിൽ വന്നു തുടങ്ങിയ ശേഷവും , ഭക്ഷണാവശ്യത്തിനുള്ള വെള്ളം കിണറ്റിൽ നിന്ന് കോരിയെടുക്കുകയാണ് ചെയ്തിരുന്നത്. വൈകുന്നേരങ്ങളിലാണ് സാധാരണ ഈ വെള്ളം കോരി വയ്ക്കൽ ചെയ്യാറ്. എന്നാൽ ചിലപ്പോൾ ഉച്ചയ്ക്ക് പോകുമ്പോൾ അമ്മ വെള്ളം കോരി വയ്ക്കാറുണ്ടായിരുന്നു. വൈകുന്നേരത്തെ പണികൾ എളുപ്പമാക്കാൻ ആയിരുന്നിരിക്കണം. ഉയർന്ന ക്ലാസുകളിലേക്ക് എത്തിയപ്പോൾ ഉച്ചയ്ക്ക് വീട്ടിൽ പോയി ഭക്ഷണം കഴിക്കുന്നത് ബുദ്ധിമുട്ടായി തുടങ്ങി. കഴിച്ച ഭക്ഷണം സ്കൂളിൽ എത്തുമ്പോഴേക്ക് ദഹിച്ചു പോയ പോലെ തോന്നും വീട്ടിൽ നിന്നും സ്കൂളിലേക്കുള്ള നടത്തം കഴിയുമ്പോൾ. പിന്നെ നടപ്പിന്റെ വേഗത കാരണം ക്ലാസ്സിൽ വൈകിയാണ് എത്താറുള്ളത്. അങ്ങനെ ഓരോ കാരണങ്ങൾ കൊണ്ടും ഉച്ച ഭക്ഷണം കഴിക്കാൻ വീട്ടിൽ പോകുന്നത് വെള്ളിയാഴ്ച മാത്രമായി. ഉച്ച ഭക്ഷണത്തിന്റെ ഇന്റർവെൽ രണ്ട് മണി വരെ ആയിരുന്നു എന്നതാണ് വെള്ളിയാഴ്ചയുടെ പ്രത്യേകത. 

സ്കൂൾ മുറ്റത്തേക്ക് കടന്നാൽ ആദ്യം ഇടതു വശത്ത് സ്റ്റാഫ്‌റൂം ഉൾപ്പെടുന്ന ഒരു ചെറിയ കെട്ടിടമാണുണ്ടായിരുന്നത്. ആ കെട്ടിടത്തിന് മുന്നിൽ ആയിട്ടാണ് സ്കൂൾ അസ്സെംബ്ലി നടക്കാറുണ്ടായിരുന്നത്. അസ്സെംബ്ളിക്ക് ഞങ്ങളൊക്കെ നിരന്നു നിന്നാൽ വലത്തേ അറ്റത്തോട് ചേർന്ന് വലിയൊരു അത്തിമരം ഉണ്ടായിരുന്നു. രാവിലെ അസ്സെംബ്ളിക്ക് വൈകി വരുന്നവർ ഹെഡ് മാസ്റ്ററുടെ കണ്ണിൽ പെടാതിരിക്കാനും മറ്റുമായി പോയി നിൽക്കാറുള്ളത് ആ അത്തിമരത്തിന്റെ ചുവട്ടിൽ ആയിരുന്നു. സ്കൂളിലെ ചില അദ്ധ്യാപകരെങ്കിലും തങ്ങളുടെ ചില ക്ലാസുകൾ ആ അത്തിമരത്തിന്റെ ചുവട്ടിൽ തണലത്ത് എടുക്കാറുണ്ടായിരുന്നു. 

കാലം ഒരുപാട് കടന്നു പോയി. സ്കൂളിനും അന്നത്തെ കുട്ടികൾക്കും അദ്ധ്യാപകർക്കുമൊക്കെ കാലാനുസൃതമായ മാറ്റങ്ങൾ വന്നു കഴിഞ്ഞിരിക്കുന്നു. പണ്ട് വളരെ സാധാരണക്കാരായ ആളുകളുടെ മക്കൾ മാത്രം പഠിച്ചിരുന്ന, അവശ്യ സൗകര്യങ്ങൾ പാടേ കുറവായിരുന്ന സ്കൂൾ കഴിഞ്ഞ വർഷം   വയനാട് ജില്ലയിലെ ഏക മോഡൽ ആയി തെരഞ്ഞെടുക്കപ്പെട്ടു. പഴയ കുട്ടികളിൽ കുറേപ്പേരെങ്കിലും ഇന്ന് അവിടുത്തെ അഭിമാനികളായ രക്ഷിതാക്കളാണ്. അന്നത്തെ അദ്ധ്യാപകർ ഇപ്പോൾ വിശ്രമജീവിതത്തിലാണ്. ഒരു മാറ്റവുമില്ലാതെ മനസിൽ മായാതെ നിൽക്കുന്ന ഒരുപാട് ഓർമകൾ അക്ഷരങ്ങളിലേക്ക് പകർത്താനുള്ള ശ്രമം ഇവിടെ തുടങ്ങുന്നു. 

@സ്വപ്ന 

Post Views: 32
1
Swapna Sasidharan

വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയാണ് സ്വദേശം.കഴിഞ്ഞ 16 വർഷമായി ബാംഗ്ലൂരിൽ സ്ഥിരതാമസം. കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദത്തിനു ശേഷം ഐ ടി മേഖലയിൽ ജോലി ചെയ്യുന്നു. ചെറുപ്പം മുതൽക്കേ വായന ഒപ്പമുണ്ട്. കോവിഡ് കാലഘട്ടത്തിൽ ആണ് എഴുത്തിൽ സജീവമായത്. കൈരളി,കോഡ് റെഡ്, occassion, shiddat, The Penned Thoughts എന്നീ ആന്തോളജികളിൽ ഭാഗമായിട്ടുണ്ട്. ലിറ്റ് നൗ മാഗസിൻ, ഡേടുഡേ മാഗസിൻ ,മനോരമ വിഷുക്കണി 2022, മനോരമ ഓൺലൈൻ എന്നിവിടങ്ങളിൽ കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആദ്യ പുസ്തകം ‘എൻ റൂട്ട് ടു ഡെത്ത്’(ക്രൈം ത്രില്ലർ നോവൽ ) കണ്ണൂർ പായൽ ബുക്സ് പ്രസിദ്ധീകരിച്ചു. ഇപ്പോൾ സ്റ്റോറി ടെൽ ആപ്പിൽ ഓഡിയോ ബുക്ക് രൂപത്തിലും ലഭ്യമാണ്. mail:passionatewriter1985@gmail.com

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.