തൊണ്ട വരണ്ടുണങ്ങി എന്റെ കവിൾത്തടം നനഞ്ഞുതിർന്നു.
നിന്നെ സ്നേഹിച്ച തെറ്റിൻ ശാപമോ !
നീ തീർത്തുപോയൊരീ ഏകാന്തത.
വാടിക്കരിഞ്ഞുപോയ് എന്റെ മോഹങ്ങളും.
കണ്ണീരിലായെന്റെ കുഞ്ഞുസ്വപ്നങ്ങളും.
നിന്റെ ഓർമ്മതൻ തടവറയിൽ കഴിയുന്നു
ഞാനൊരു ഭ്രാന്തിയായി.
ഒരു ജന്മംകൂടെ നീ എനിക്കേകുക
എന്റെ സ്വപ്നങ്ങൾ സായൂജ്യമാക്കാൻ.
കാത്തിരിപ്പു ഞാനെൻ ഉമ്മറപ്പടിയിൽ
വൃഥാ – നീ തീർത്തുപോയ തടവറയിൽ.
റംസീന നാസർ