എന്റെ ഹൃദയത്തിൻ പൂന്തോപ്പിൽനിന്നു
പറിച്ചെടുത്ത മോഹത്തിൻ പനിനീർപൂക്കൾക്ക്.
നിന്റെ പ്രണയത്തിൻ വർണ്ണമായിരുന്നു.
നിന്റെ ഓർമ്മകളുടെ സുഗന്ധമായിരുന്നു.
നിന്നെക്കുറിച്ചുള്ള സ്വപ്നങ്ങളുടെ വസന്തമായിരുന്നു.
നാം നെയ്തെടുത്ത മോഹങ്ങളുടെ പൂക്കൾകൊട്ടാരമായിരുന്നു.
സഫലമാകാത്ത പ്രണയത്തിന്റെ വാടിയ പനിനീർചെണ്ടുകളായിരുന്നു.
റംസീന നാസർ