ചില മൗനങ്ങൾ അസ്വസ്ഥയുടെ കനൽ കോരിയിടുന്നതെന്തു കൊണ്ടാണ്? ചില മൗനങ്ങൾ ഏതാനും മണിക്കൂറുകൾ പോലും നമുക്ക് അസ്സഹനീയമായി തോന്നുന്നത് എന്തുകൊണ്ടാണ്? ചില മൗനങ്ങൾ മനസ്സിന്റെ ഒരു കോണിൽ ഉമിത്തീ പോലെ നീറുന്നതെന്തു കൊണ്ടാണ്? 100പീസ് ജിഗ്സൗ പസ്സിൽ ശ്രദ്ധയോടെ ചെയ്യുന്ന കുട്ടിക്ക് അവസാനത്തെ..100മത്തെ പീസ് കാണാതെ പോയാൽ തോന്നുന്ന അപൂർണ്ണത പോലെ ചില മൗനങ്ങൾ നമ്മിൽ ശൂന്യതയുടെ വിടവ് സൃഷ്ടിക്കുന്നത് എന്തുകൊണ്ടാണ്?
മൗന വല്മീകത്തിലെ ചെറു ചലനങ്ങൾ പോലും നമുക്കത്രമേൽ പ്രിയമായതു കൊണ്ടാണ്. മറഞ്ഞിരിക്കുന്ന വാചാലത നമ്മുടെ അസ്ഥി ത്വത്തിന്റെ തന്നെ ഭാഗമായതുകൊണ്ടാണ്. നമ്മൾ കേൾക്കാൻ കൊതിക്കുന്ന വാചാലത നമുക്കത്രമേൽ പ്രാണനായതുകൊണ്ടാണ്.
♥️♥️♥️♥️♥️