പ്രണയമെ നിന്റെ കുളിരിൽ
അലിയാൻ കൊതിക്കാത്ത മാനസമുണ്ടോ .
മിടിക്കാൻ കൊതിക്കാത്ത ഹൃദയങ്ങളുണ്ടോ .
നിന്റെ അഗ്നിച്ചിറകിലേറി പറക്കാൻ കൊതിക്കാത്ത ചിറകുകളുണ്ടോ .
നിന്റെ മൃദു സ്പർശനത്താൽ തളിരിടാത്ത പൂക്കളുണ്ടോ .
നിന്റെ ആലിംഗനത്താൽ മൃദുലമാകാത്ത വികാരങ്ങളുണ്ടോ .
നിന്റെ തിരസ്ക്കരണയിൽ ഉന്മാദമാവാത്ത സിരകളുണ്ടോ .
നിന്റെ പൂർണ്ണതക്കായ് അർപ്പിച്ചിടാത്ത ജീവനുണ്ടോ .
റംസീന നാസർ