പ്രണയം അതൊരു അനുഭൂതിയാണു.
നമ്മെ മാസ്മരിക ലോകത്തെത്തിക്കുന്ന വികാരം.
ആ മാന്ത്രിക ലോകത്തിൽ എത്താത്തവർ വിരളമാകാം.
ഓരോ മനുഷ്യാത്മാവിലും പ്രണയമുണ്ട്.
സത്യത്തിൽ പ്രണയമുള്ളരല്ലെ യഥാർത്ഥ മനുഷ്യർ.
പ്രണയിക്കപ്പെടുക എന്നതാണു പ്രണയത്തിന്റെ സുന്ദരമായ ഭാവം.
ഒരാളുടെ ചിന്തകൾക്കും ഓർമ്മകൾക്കും സ്വപ്നങ്ങൾക്കും
സുഗന്ധം പകരുവാൻ സാധ്യമാകുക എന്നതും പ്രണയത്തിന്റെ നല്ലമുഖം തന്നെ.
എന്നാൽ പ്രണയം ബലഹീനതയായി കൊണ്ടു നടക്കുന്നവരെ തിരിച്ചറിയുക.
അത്തരം ബലഹീനരുടെ പിടിയിൽ അകപ്പെടാതെ സ്വയരെക്ഷാർത്ഥം,
അത്തരം പ്രണയങ്ങൾ മുളയിലേ നുള്ളിക്കളയുക.
റംസീന നാസർ