Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഹിമശൈലസൈകത ഭൂമിയിൽ | വ്യാഖ്യാനം
കവിത ചരിത്രം / പൗരാണികശാസ്ത്രം പ്രണയം സംഗീതം സിനിമ

ഹിമശൈലസൈകത ഭൂമിയിൽ | വ്യാഖ്യാനം

By മെൽവിൻ പോൾ താഞ്ചൻFebruary 19, 2024Updated:February 26, 202437 Comments2 Mins Read2,317 Views
Bookmark Now
Please login to bookmark Close

No account yet? Register

കുമാരസംഭവം. അതാണ് സംഗതി.

ഒരു ദശകത്തിലേറെയായി ഈ എളിയവൻ്റെ ചിന്തകൾക്ക് ചിന്തേരിട്ടു കൊണ്ടിരിക്കുന്ന ഒരു സിനിമാപ്പാട്ടാണ് ‘ശാലിനി എൻ്റെ കൂട്ടുകാരി (1980)’ -യിലെ ‘ഹിമശൈലസൈകത ഭൂമിയിൽ‘. കവി M. D. രാജേന്ദ്രൻ രചിച്ച ഈ പാട്ട് ഒരുപാട് ശ്രമിച്ചിട്ടും വ്യാഖ്യാനത്തിന് വഴങ്ങാതെ എന്നെ വിഷമിപ്പിച്ചു കൊണ്ടിരുന്നു.

ഇന്ന്, പെട്ടെന്നൊരു വെളിപാട് പോലെയാണ് ഒരിക്കൽക്കൂടി വ്യാഖ്യാനത്തിന് ശ്രമിയ്ക്കാൻ എൻ്റെ മനസ്സെന്നോട് പറഞ്ഞത്.

G. ദേവരാജൻ ഈണമിട്ട്, P. മാധുരി പാടിയ ഈ പാട്ടിൻ്റെ വരികളിൽ എന്നെ ഏറ്റവും ആകർഷിച്ചത് ‘പ്രഥമോദബിന്ദു‘ എന്ന വാക്ക് തന്നെ. ഇഴപിരിയ്ക്കാൻ തുടങ്ങുന്നത് ആ വാക്കിൽ നിന്ന് തന്നെയാകാം എന്നുറപ്പിച്ചു.

മഹാകവി കാളിദാസൻ്റെ ‘കുമാരസംഭവം‘ എന്ന സംസ്കൃത മഹാകാവ്യത്തിലാണ് ‘പ്രഥമോദബിന്ദു’ എന്ന പ്രയോഗമുള്ളത്.

‘മഴയുടെ ആദ്യത്തെ തുള്ളി‘ എന്ന് പ്രഥമോദബിന്ദുവിനർത്ഥം. ‘

“സ്ഥിതാഃ ക്ഷണം പക്ഷ്‌മസു താഡിതാധരാഃ
പയോധരോത്സേധ നിപാത ചൂർണിതാഃ
വലീഷു തസ്യാഃ സ്ഖലിതാഃ പ്രപേദിരേ
ചിരേണ നാഭിം പ്രഥമോദബിന്ദവഃ”

(മഴയുടെ ആദ്യത്തെ തുള്ളികൾ, അല്പനേരം മാത്രം അവളുടെ കൺപീലികളിൽ തങ്ങിനിന്നതിന് ശേഷം അധരത്തിൽ വീഴുകയും, തുടർന്ന്, കൊഴുത്തുരുണ്ട മുലകളിൽ പതിച്ച് ചെറുകണങ്ങളായി ചിതറുകയും, അവിടെ നിന്നും വയറിനു മുകളിലൂടെ തെന്നി (ഇടറി) നീങ്ങി അവസാനം അവളുടെ പൊക്കിൾച്ചുഴിയിൽ മറയുകയും ചെയ്തു.)

പാർവ്വതീദേവിയുടെ മേൽ പതിച്ച മഴത്തുള്ളികളുടെ സഞ്ചാരപഥം കാളിദാസൻ വർണ്ണിച്ചിരിയ്ക്കുന്നിടത്താണ് ‘പ്രഥമോദ ബിന്ദു’കടന്നു വരുന്നത്.

ശിവപാർവ്വതിമാരുടെ പ്രണയമാണ് ‘കുമാരസംഭവ’ത്തിലെ പ്രധാന പ്രതിപാദ്യം. ‘ഹിമശൈലസൈകത ഭൂമിയിൽ’ എന്ന പാട്ടിൻ്റെ ഉള്ളടക്കവും പ്രണയമാണ്. കേവലം ഒരു തുള്ളിയിൽ ആരംഭിച്ച്, മഹാപ്രവാഹമായിത്തീരുന്ന പ്രണയം.

————————————————

‘ഹിമശൈലസൈകത ഭൂമിയില്‍നിന്നു നീ
പ്രണയപ്രവാഹമായ് വന്നൂ,
അതിഗൂഢസുസ്മിതമുള്ളിലൊതുക്കുന്ന
പ്രഥമോദബിന്ദുവായ് തീര്‍ന്നു!’

(ഹിമശൈലങ്ങൾ നിൻ്റെ തീരമായുള്ള ഭൂമികയിൽ നിന്നും പ്രണയനദിയേ, നീ വന്നു. അതിഗൂഢമായ ഒരു പുഞ്ചിരിയുള്ളിലൊതുക്കിക്കൊണ്ട്, എന്നിൽ പതിച്ച ആദ്യമഴത്തുള്ളിയായി, എൻ്റെ ആദ്യപ്രണയമായി നീ ഇപ്പോൾ മാറിയിരിയ്ക്കുന്നു.

കുളിരാർന്ന ഒരിടത്തു നിന്ന് എന്നോ, പരിശുദ്ധമായ, ദൈവീകമായ ഒരിടത്തു നിന്ന് എന്നോ ഉള്ള അർത്ഥത്തിലായിരിയ്ക്കാം ‘ഹിമശൈലസൈകത ഭൂമിയിൽ നിന്ന്’ എന്ന് പറഞ്ഞിരിയ്ക്കുന്നത്. ‘പ്രഥമോദ ബിന്ദു’വുള്ള ‘കുമാരസംഭവം’ നടക്കുന്നത് ഹിമശൈലസൈകത ഭൂമിയിൽ ആയതിനാലുമാകാം.

അയാൾ പ്രണയിക്കുന്നവൾക്ക് അയാളോട് തിരിച്ചും പ്രണയമുണ്ടോ എന്ന് അയാൾക്ക് പൂർണ്ണമായും ഉറപ്പില്ലാത്തതിനാലാവാം ‘അതിഗൂഢസുസ്മിതം’ എന്ന പ്രയോഗം അവിടെ വന്നത്.)

————————————————

‘നിമിഷങ്ങള്‍ തന്‍ കൈക്കുടന്നയില്‍ നീയൊരു
നീലാഞ്ജനതീർത്ഥമായി,
പുരുഷാന്തരങ്ങളെ കോള്‍മയിര്‍ക്കൊള്ളിക്കും
പീയൂഷവാഹിനിയായി…’

(എൻ്റെ മേൽ പതിച്ച പ്രണയമെന്ന ഒറ്റത്തുള്ളി (നീ), സമയം കടന്നു പോകവേ ഒരു കൈകുമ്പിൾ നിറയുന്ന തീർത്ഥമായി വളർന്നു. പിന്നെ, ഇനിയും വരാനിരിയ്ക്കുന്ന എൻ്റെ ജന്മങ്ങളെക്കൂടി കോൾമയിർ കൊള്ളിക്കുന്ന അമൃതനദിയായി മാറി.

പുരുഷാന്തരമെന്നാൽ നൂറ് വർഷങ്ങൾ ആണ്. അപ്പോൾ ‘പുരുഷാന്തരങ്ങൾ’ എന്ന പ്രയോഗം ജന്മങ്ങളെ കുറിയ്ക്കുന്നതാണെന്ന് കരുതാം.)

————————————————

‘എന്നെയെനിക്കു തിരിച്ചുകിട്ടാതെ ഞാന്‍
ഏതോദിവാസ്വപ്നമായി,
ബോധമബോധമായ് മാറും ലഹരിതന്‍
സ്വേദപരാഗമായ് മാറി…’

(പ്രണയമെന്ന ദിവാസ്വപ്നത്തിൽ ഞാൻ സ്വയം മറന്നു. എൻ്റെ ബോധം അബോധമായി മാറുമ്പോഴുള്ള ലഹരിയിൽ ദേഹമാസകലം വിയർപ്പ് പൊടിഞ്ഞു. ഞാൻ ആ വിയർപ്പിൽ അലിഞ്ഞില്ലാതെയായി.

ഇവിടെ, പ്രണയമെന്ന ലഹരിയിൽ സ്വയം നഷ്ടപ്പെടുന്ന അവസ്ഥ വരച്ചിട്ടിരിയ്ക്കുന്നു.)

————————————————

‘കാലം ഘനീഭൂതമായ്നില്‍ക്കുമക്കര
കാണാക്കയങ്ങളിലൂടെ,
എങ്ങോട്ടുപോയി ഞാന്‍ എന്റെ സ്മൃതികളേ
നിങ്ങള്‍ വരില്ലയോ കൂടെ
നിങ്ങള്‍വരില്ലയോ കൂടെ?’

(കാലം മരവിച്ച്, നിശ്ചലമായി, നിൽക്കുന്ന കരകാണാത്ത ആഴങ്ങളിലൂടെ എങ്ങോട്ടെന്നറിയാതെ ഞാൻ പോകുമ്പോൾ, അപ്പോഴും എൻ്റെയീ പ്രണയ സ്മൃതികളേ, നിങ്ങൾ എന്നോടൊപ്പമുണ്ടാവില്ലേ?

കാലം നിശ്ചലമാകുന്നത് മരണത്തിലാണ്. ആ അവസ്ഥയിൽ പോലും തൻ്റെ ഈ പ്രണയം തന്നോടൊപ്പമുണ്ടാകണമെന്ന് അയാൾ ആഗ്രഹിയ്ക്കുന്നു. ഈ സിനിമയിലെ നായകൻ ആത്മഹത്യയിൽ അഭയം തേടുന്ന ആളാണ്. താനെപ്പോൾ വേണമെങ്കിലും മരണത്തെ പുൽകാമെന്ന് അയാൾക്കറിയാം.)

————————————————

ഇത് തീർത്തും സ്വതന്ത്രമായ ഒരു വ്യാഖ്യാനമാണ്. ഗാനരചയിതാവ് ഉദ്ദേശിച്ച കാര്യങ്ങൾ തന്നെയാകാം, ആകാതിരിയ്ക്കാം. ഒരു ആസ്വാദകൻ്റെ സ്വാതന്ത്ര്യമെടുത്ത് വ്യാഖ്യാനിയ്ക്കാൻ ശ്രമിച്ചുവെന്നു മാത്രം!

– മെൽവിൻ പോൾ താഞ്ചൻ

Post Views: 364
17
മെൽവിൻ പോൾ താഞ്ചൻ

seeing only is not believing

37 Comments

  1. Kanishka on August 3, 2025 2:15 PM

    പഷ്മളോക്ഷം കോടീരവസ്യ ശുഷ്കാന്തം കാമരൂപം നികൽ കപോലദ്വിതി
    താമ്രപർണിശ്വരം മധുരാന്തകം സ്തന്യം ജന്തു പാപന്നാ കസ്മിക ചികസമിരം….
    എന്നാണല്ലോ….
    ആയതിനാൽ തന്നെ ഹിമശൈല ത്തിനു താഴെ സൈകതക്ിവരാൻ വഴിയില്ലെന്നു ഗാന കീറി മുറിയന്മാർ പറഞ്ഞു.
    MD രാജേന്ദ്രൻ കാശും വാങ്ങി വീടും വെച്ചും ടോയ്‌ലറ്റുമുണ്ടാക്കി. നമ്മളിവിടെ ചർച്ച ചെയ്യുന്നതു കണ്ട് അയാൾ ഈളി ചുള്ളിക്കാടനെപ്പോലെ ഊറിച്ചിരിക്കുന്നു…. നമ്മൾ പൊട്ടന്മാരാണെന്ന് നമ്മൾ തന്നെ പറഞ്ഞു കൊടുത്തതുകൊണ്ട് അവർക്കു മനസ്സിലായി, അല്ലങ്കിൽ എന്താവ്യാർന്നു സ്ഥിതി…? ഒരിക്കലെങ്കിലും അലോചിച്ചിട്ടുണ്ടോ?

    “എന്താ ല്ലേ? 1
    വർണ്യം മയാദികുർവ്വം പരസ്യകര പ്രാശനം …. ത പരിം സ്വാനന്ദ തീരം അലബ്ധമന്തഗ്ഗത സ്സ്വരൂപം ….എന്നു തന്നെയായി പോവില്ലേ?

    ഭോഷസ്വരൂപം

    Reply
  2. Prince on July 6, 2025 10:07 PM

    Thanks man

    Reply
  3. Nadukkunnil Vijayan on June 26, 2025 1:32 PM

    What a beautiful interpretation. I have no words to congratulate you. When i read your naration
    really i am in a deep ecstasy.

    You are great rally great.

    Reply
  4. Asoka kumar on June 9, 2025 6:58 AM

    സത്യത്തിൽ ഈ പാട്ട് കേൾക്കുമ്പോൾ എൻറെ മനസ്സിൽ എൻറെ ഹൃദയത്തിൽ എ വിടൊക്കെയോ ഒരു പറഞ്ഞറിയിക്കാൻ വയ്യാത്ത ഒരു ഫീൽ, വൈബ് എന്നൊക്കെ പറയാൻ തോന്നുന്ന ഒരു തരംഗമാണ് ഉണ്ടാകാറ്. അസാധാരണമായി മനസ്സിനെ സ്വാധീനിക്കുന്ന മാധുര്യമ്മയുടെ ശബ്ദം, ആലാപനം. പിന്നെ അതിൻറെ ഈണം.. അത് ഏകദേശം കോൾ മയിർ കൊളളിക്കും പിയൂഷ വാരിധി ആയി എന്ന്പറയുന്ന പോലെയാണ്. അതിലെ പല വാക്കുകളും പിടി തരാത്ത അർത്ഥതലങ്ങളുമായി ഇക്കാലമത്രയും എൻറെ മനസ്സിൽ നിറഞ്ഞുനിന്നിരുന്നതാണ്. താങ്കളുടെ വിവരണം പൂർണ്ണ തൃപ്തി തരുന്ന എന്റെ മനസ്സിന്റെ ദാഹങ്ങളെ അടക്കിയതാണ് എന്ന് പറയേണ്ടിവരും. ”ഹിമശൈല സൈതക ഭൂമി”…. മനോഹരം.”പ്രഥമോദബിന്ദു” പൂർണ്ണമായും ഉൾക്കൊള്ളാൻ ആകുന്ന വിവരണം. അവാച്യമായ ഫീലിങ്ങുകൾ ഉൾക്കൊള്ളുന്നതാണ് ഈ ഗാനം. പൂർണ്ണമായ തൃപ്തി നൽകുന്നുണ്ട് താങ്കളുടെ ഈ വിവരണം. 45 വർഷങ്ങൾ എടുത്തു എനിക്ക് ഈ പാട്ടിന്റെ ഗ്രഹാതുരത്വഭാവം തൃപ്തി വരാൻ. പുരുഷാന്തരങ്ങളെ കോൾമയിളിക്കും പിയൂഷ് വാരുതിയായി ഈ ഗാനം തനിമയോടെ എല്ലാ കാലത്തും നിലനിൽക്കും. വല്ലാത്ത വാക്കുകൾ ഉപയോഗിച്ച് അസാധാരണമായ അർത്ഥതലങ്ങൾ ഉള്ള ഈ കവിത രചിച്ച ഡി രാജേന്ദ്രൻ അവർകളെ അഭിനന്ദിക്കുകയും മനസ്സ വന്ദിക്കുകയും ചെയ്യുന്നു. മനോഹരമായ വിശദീകരണത്തിന് താങ്കളെയും വന്ദിക്കുന്നു

    Reply
  5. പി. കൃഷ്ണപ്രസാദ് on April 14, 2025 10:52 PM

    സന്തോഷം. അഭിനന്ദനങ്ങൾ

    Reply
  6. Tomy Joseph on March 15, 2025 4:40 PM

    നന്നായി, അഭിനന്ദനങ്ങൾ.

    Reply
    • Harikumar TV on June 10, 2025 1:06 PM

      അർത്ഥപൂർണ്ണമായിട്ടുണ്ട് വ്യാഖ്യാനം ‘ അതിഗൂഢസുസ്മിതം അപ്പോഴും പിടി തരുന്നില്ല.

      Reply
  7. Prakash on November 17, 2024 4:06 PM

    തീർച്ചയായും എഴുത്ത് അഭിനന്ദനീയം . സൈകത ഭൂമിയിൽ… എന്ന ഗാനം കേൾക്കുമ്പോഴെല്ലാം അതിലെ വരികൾ ,അർത്ഥം എല്ലാം പിടികിട്ടാതെയാണെങ്കിലും ഗാനത്തിൽ ലയിച്ചുേ ചേരാറുണ്ട്. ‘വ്യാഖ്യാനത്തിന് നന്ദി..

    Reply
  8. Jisha Johnson on February 22, 2024 1:59 PM

    വളരെ നന്നായിട്ടുണ്ട്. ഒരുപാട് ഇഷ്ടം ഉള്ള പാട്ടാണ്. വാക്കുകളുടെ അർത്ഥം മനസ്സിലാക്കിയപ്പോൾ ഇഷ്ടം വീണ്ടും കൂടി ❤️👏👌

    Reply
    • Melvin on February 22, 2024 2:05 PM

      നന്ദി 🙂

      Reply
  9. Shreeja R on February 19, 2024 9:20 PM

    നല്ല വ്യാഖ്യാനം

    Reply
    • M on February 19, 2024 9:32 PM

      നന്ദി 🙂

      Reply
    • Ajayakumar on November 15, 2025 7:36 PM

      സൈകത ഭൂമി എന്നാൽ നടിയുടെ വശങ്ങളിലും ചിലപ്പോൾ വേനലിൽ നദിയുടെ നടുവിലും കാണുന്ന മണൽ തിട്ട ആണ്. അതും ഹിമ ശൈലവും മോരും മുതിരയും പോലെ.. പിന്നെ സിനിമ പാട്ടിൽ ചോദ്യങ്ങൾ അപ്രസക്തം

      Reply
    • Ajayakumar on November 15, 2025 7:37 PM

      സൈകത ഭൂമി എന്നാൽ നദി യുടെ വശങ്ങളിലും ചിലപ്പോൾ വേനലിൽ നദിയുടെ നടുവിലും കാണുന്ന മണൽ തിട്ട ആണ്. അതും ഹിമ ശൈലവും മോരും മുതിരയും പോലെ.. പിന്നെ സിനിമ പാട്ടിൽ ചോദ്യങ്ങൾ അപ്രസക്തം

      Reply
  10. Shajahan Shaji on February 19, 2024 8:35 PM

    വളരെ നന്ദി

    Reply
    • മെൽവിൻ പോൾ താഞ്ചൻ on February 19, 2024 8:40 PM

      ♥️

      Reply
  11. Sajna on February 19, 2024 1:28 PM

    ❤️ മനോഹരം

    Reply
    • മെൽവിൻ പോൾ താഞ്ചൻ on February 19, 2024 2:01 PM

      നന്ദി ♥️

      Reply
  12. Sunandha Mahesh on February 19, 2024 12:06 PM

    ഗംഭീരം…
    വരികളുടെ പൂർണ അർത്ഥം മനസ്സിലാക്കി പാട്ടു കേൾക്കുമ്പോൾ അതൊരു വേറേ ലെവലിൽ പോകും…

    Thanks മെൽവിൻ.. 👍

    Reply
    • മെൽവിൻ പോൾ താഞ്ചൻ on February 19, 2024 12:15 PM

      നന്ദി ♥️

      Reply
    • Jasna on February 19, 2024 2:47 PM

      👍👍

      Reply
      • മെൽവിൻ പോൾ താഞ്ചൻ on February 19, 2024 2:50 PM

        ♥️

        Reply
    • SHEEJA VIJAY on February 19, 2024 4:53 PM

      മനോഹരം 👌👌👌

      Reply
      • മെൽവിൻ പോൾ താഞ്ചൻ on February 19, 2024 5:00 PM

        നന്ദി 🙂

        Reply
  13. Divya Sreekumar on February 19, 2024 12:03 PM

    വ്യാഖ്യാനം അസ്സലായിട്ടുണ്ട്👌👌’പ്രഥമോദബിന്ദു’ വിന്റെ അർത്ഥം പറഞ്ഞതിന് പ്രത്യേകം നന്ദി❤️

    Reply
    • മെൽവിൻ പോൾ താഞ്ചൻ on February 19, 2024 12:16 PM

      നന്ദി ♥️

      Reply
  14. Silvy on February 19, 2024 11:43 AM

    പ്രഥമോദബിന്ദുവിനെ ഇദം പ്രഥമമായി പരിചയപ്പെടാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം. ഇതു വായിച്ചിട്ട് എഴുത്തുകാരാ, ഹിമശൈല സൈകത ഭൂവിൽ എവിടെയോ ആണ് നിങ്ങൾക്ക് എന്റെ മനസ്സിലുള്ള സ്ഥാനം. ഇനിയും ഇനിയും ഇത്തരം രചനകൾ പ്രതീക്ഷിക്കാമല്ലോ അല്ലേ 👌👌👌😘

    Reply
    • മെൽവിൻ പോൾ താഞ്ചൻ on February 19, 2024 12:17 PM

      സന്തോഷം, നന്ദി ♥️ ഇനിയും ശ്രമങ്ങൾ തുടരും 🙂

      Reply
  15. sabira latheefi on February 19, 2024 11:06 AM

    മനോഹരം. ❤️❤️

    Reply
    • മെൽവിൻ പോൾ താഞ്ചൻ on February 19, 2024 11:14 AM

      നന്ദി 🙂

      Reply
  16. Seenanavaz on February 19, 2024 10:51 AM

    മനോഹരം❤️

    Reply
    • Melvin on February 19, 2024 10:53 AM

      നന്ദി, സന്തോഷം 🙂

      Reply
      • Nafs nafs on February 19, 2024 11:47 AM

        മാനോഹരം താഞ്ചൻ👌👌👌

        Reply
        • മെൽവിൻ പോൾ താഞ്ചൻ on February 19, 2024 12:17 PM

          നന്ദി, സുഹൃത്തേ ♥️

          Reply
    • Manna Mereeza on February 19, 2024 11:06 AM

      യ്യോ…. നിക്ക് ഏറെ ഇഷ്ടമുള്ള പാട്ട് 🥰. വരികളുടെ അർത്ഥം പറഞ്ഞതിന് ഒത്തിരി സന്തോഷം… ഞാനിതൊന്ന് എൻ്റെ FB പേജിൽ share ചെയ്തോട്ടെ

      Reply
      • മെൽവിൻ പോൾ താഞ്ചൻ on February 19, 2024 11:14 AM

        തീർച്ചയായും, സന്തോഷം <3

        Reply
        • Hassan nasir on March 23, 2025 5:26 AM

          ഒരു മന്ത്രോച്ചാ കേൾക്കുന്ന പോലെയാണ് ഞാൻ ഈ പാട്ട് കേൾക്കാറ്. എന്നാൽ ഇപ്പോൾ മാത്രമാണ് അതിൻറെ യഥാർത്ഥ അർത്ഥം മനസ്സിലായത് എൻറെ മതത്തിലെ അറബിയിലുള്ള പല സ്തോത്രങ്ങളും അതിൻറെ അർത്ഥം അറിയാതെ ഞാൻ ആസ്വദിക്കുന്നത് പോലെ ആയിരുന്നു. അർത്ഥം അറിയാതെ ഈ പാട്ടും ഞാൻ ആസ്വദിച്ചിരുന്നത്.
          എന്നാൽ ഇപ്പോൾ അതിൻറെ പൂർണാർത്ഥം എനിക്ക് മനസ്സിലായി. അത് മനസ്സിലാക്കി തന്ന പ്രിയ സുഹൃത്തിന് നന്ദി പറയുന്നു

          Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.