എന്തിനു നീ എന്നിൽ നിന്നും മുഖം തിരിച്ചു നടന്നകന്നു.
എന്റെ പ്രാണനേക്കാൾ നിന്നെ സ്നേഹിച്ചിട്ടും
നിന്റെ ഇഷ്ടങ്ങളെ എന്റെ ഇഷ്ടങ്ങളാക്കിയിട്ടും
നിന്റെയും എന്റെയും ലോകം ഒന്നായിരുന്നിട്ടും
എന്റെ സ്നേഹത്തിനു പകരമായി
നീ നൽകിയ വേദനയുടെ
വിഴുപ്പു ഭാണ്ഡവുംപേറി
പെയ്തു തീരാത്ത കാർമേഘം പോലിരുണ്ടു
നീ എന്റെ ഹൃദയത്തലേക്കു എയ്തിറക്കിയ
വിരഹത്തിന്റെ അമ്പുകൾ കൊണ്ട്.
പൊട്ടി തകർന്നു ഞാനും എന്റെ ഹൃദയവും വൃഥാ പിടഞ്ഞിടുന്നു .
റംസീന നാസർ