എന്നിലെ മഴ പരാതികളാണ്.
ചോർന്നു തൂങ്ങുന്ന മേൽക്കൂര.
വിണ്ടു വിള്ളൽ വീണ ചുമർചിത്രം.
പുഴുക്കുത്തേറ്റ റേഷനരി.
വേവാത്ത പരിപ്പ്.
നനഞ്ഞൊട്ടുന്ന അടിയുടുപ്പ്.
നടക്കല്ലിൽ കുത്തിയിരിയ്ക്കുന്ന അച്ഛൻ.
കീറപ്പുതപ്പിന്റെ തണുപ്പ്.
അടിച്ചാലും തൂത്താലും
ഒട്ടിപ്പിടിച്ചു കിടക്കുന്നു
ആ കൊഴിഞ്ഞു വീണയില!
എന്നിലെ മഴ
പരാതികളാണ്.
-ചഞ്ചൽ അനസൂയ
1 Comment
മഴ ഓരോരുത്തർക്കും ഓരോന്ന്