Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » വാട്ടർ കില്ലിംഗ് അഥവാ കോഴിക്കൊലപാതകം
അനുഭവം നര്‍മം

വാട്ടർ കില്ലിംഗ് അഥവാ കോഴിക്കൊലപാതകം

By Prakash AnandFebruary 25, 2024Updated:February 29, 20242 Comments6 Mins Read187 Views
Bookmark Now
Please login to bookmark Close

No account yet? Register

സ്കൂളില്‍ പോക്ക് എന്ന അറുബോറന്‍ പരിപാടിയും മാവേലേറും വായ്നോട്ടവും അല്ലറ ചില്ലറ വിക്രസ്സും ഒപ്പിച്ച് നടന്നിരുന്ന കാലം. അന്നും ഞാന്‍ ഞാന്‍ തന്നെ ആയിരുന്നു. എന്താണെന്നറിയാന്‍ വയ്യ. ദൈവാനുഗ്രഹത്താല്‍ അന്നും ഇന്നും എനിക്കൊരേ പേര് തന്നെ ആണ്. അതിനൊരു മാറ്റവും ഇതുവരെ വരുത്താത്ത ദൈവത്തിന് സ്തുതിയും പുകഴ്ച്ചയും. 

 ” പറയാന്‍ പോകുന്നത് എന്താന്നു വച്ചാ പറഞ്ഞിട്ട് പോടാ പുല്ലേ! “

 ഞാന്‍ കേട്ട് ട്ടാ പറഞ്ഞത്‌.. അതല്ലേ ഇഷ്ടാ പറയാന്‍ പോകുന്നത്.. 

സംഗതി എന്താന്നു വച്ചാ… സിമ്പിള്‍…

 വീട്ടില്‍ വിരുന്നുകാര്‍ വരുക എന്ന് വച്ചാല്‍ അതൊരു വലിയ സംഭവം ആണ്. അന്ന് കോഴിക്കറിയും ചോറും ചിലപ്പോ പുറമേന്ന് വാങ്ങിച്ച പൊറോട്ടയും ബ്രെഡും ഉണ്ടാകും. 

 കോഴിക്കറീടെ ഗുമു ഗുമാ ഉള്ള മണവും ആസ്വദിച്ച് വായില്‍ കപ്പലോടിക്കാന്‍ വെള്ളവും നിറച്ച് ഞങ്ങളങ്ങനെ നില്‍ക്കും. 

  ഞങ്ങളെന്നു വച്ചാല്‍ ഒരുപാട് പേരുണ്ട്. പക്ഷെ അതില്‍ ഒരു പൊരുത്തക്കേട് എന്താന്നു വച്ചാല്‍ മറ്റുള്ളവര്‍ക്ക് വേറെ പണികള്‍ ഉള്ളതിനാല്‍ അവര്‍ അതിനു പോകും. പിന്നെ ഞാന്‍ മാത്രേ കാണുള്ളൂ.. പൈസ ഇല്ലാത്തവന്‍ ഇറച്ചിക്കടയില്‍ ചെന്ന പോലെ ഞാനങ്ങനെ മിഴുങ്ങസ്യാന്ന് നില്‍ക്കും. പാവം ഞാന്‍ …

 കോഴിയെ പുറത്തു കടയില്‍ നിന്നും വാങ്ങിക്കുന്ന പരിപാടി ഒന്നും ഇല്ല. വീട്ടില്‍ ഒരു ഉളുപ്പും ഇല്ലാതെ രാവിലെ മുതല്‍ ഒരു പണീം ചെയ്യാതെ തേരാപ്പാരാ നടക്കുന്ന ഏതെങ്കിലും ഒരു കോഴിയെയോ കോഴിനിയെയോ ഓടിച്ചിട്ടു പിടിക്കും. 

 അല്ല. നിങ്ങള് പറ. ഇതുങ്ങള്‍ക്കൊക്കെ വല്ല പണീം ചെയ്തൂടെ?

ഞാനൊക്കെ എന്തൊക്കെ പണികള്‍ ചെയ്യുന്നുണ്ട്?

 രാവിലെ എണീക്കുന്നു. പല്ല് തേക്കുന്നു.. കുളിക്കുന്നു ( സത്യമായിട്ടും ഒള്ളതാ )

 ചാവാന്‍ പോകുന്ന പോലെ ഇപ്പൊ കരയും എന്ന ഭാവത്തില്‍ പൊത്തക സഞ്ചിയും (പളനിയാണ്ടവാ.. ഇപ്പൊ അങ്ങേരെ വിളിക്കാന്‍ കാരണം ഉണ്ട്. 

 മിക്കവാറും സഞ്ചിയില്‍ പുസ്തകം ഒന്നും കാണൂല്ല. മാങ്ങയും കശുവണ്ടിയും അല്ലറ ചില്ലറ ലൊട്ടുലൊടുക്ക് സാമഗ്രികളും, പിന്നെ ഉച്ചക്ക് ഭക്ഷിപ്പാന്‍ ഉള്ള ചോറും കൂട്ടാനും മാത്രേ ഉണ്ടാവൂ. മാങ്ങ പോകുമ്പഴും വരുമ്പഴും തിന്നാന്‍. കശുവണ്ടി സ്കൂളില്‍ ഇന്റര്‍വെല്‍ സമയത്ത് അണ്ടിത്തമ്പ് കളിക്കാന്‍. 

 മറ്റുള്ള വസ്തു വഹകള്‍ എന്തിനെന്ന് അമ്മച്ചിയാണേ എനിക്കൊരു ഊഹവും ഇല്ല ) തോളില്‍ ഇട്ട് പോകും. സ്കൂളില്‍ എന്താണ് പണിയെന്നു പിന്നെ പറയാം. 

 ഉച്ചക്ക് മാമുണ്ണും. പിന്നേം ഉറക്കം. സോറി പഠനം ( ഞാനിന്നു ആണ്ടവനെ വിളിച്ചു ചാവും ). വൈന്നേരം സ്കൂളില്‍ നിന്ന് പുറത്തു ചാടിയാല്‍ ഉടനെ അടുത്തുള്ള പാടത്തേക്ക് പായും. 

 അവിടെയാണ് ഫുട്ബാള്‍, ക്രിക്കെറ്റ് തുടങ്ങിയ നാടന്‍ കളികളും ഒളിച്ചേ കണ്ടേ , അണ്ടിത്തമ്പ്, കിളിമാസ്‌ തുടങ്ങിയ വിശ്വ വിഖ്യാതമായ കളികളും അരങ്ങേറുന്നത്. എല്ലാ കളികളും എനിക്ക് നന്നായി അറിയാവുന്നതിനാല്‍ ഞാന്‍ മിക്കവാറും കളി കണ്ടുകൊണ്ട് നില്‍ക്കും. മറ്റുള്ളോര്‍ പറയും കളി അറിഞ്ഞൂടാഞ്ഞിട്ടാണെന്നു. ചുമ്മാതാ.. വിശ്വസിച്ചു പോകരുതേ.. 

 പിന്നെ നമക്ക് ഇന്റെറസ്റ്റ്‌ ഇല്ലാത്ത ഒരേ ഒരു കളിയെ ഉള്ളൂ. വായ്നോട്ടം. 

 പാട വരമ്പത്തൂടെ പോകുന്ന ചെറു കിളികള്‍ മുതല്‍ പറക്കാന്‍ പോയിട്ട് ഇഴയാന്‍ പോലും വയ്യാത്ത തൈക്കിളികളെ വരെ ചുമ്മാ നോക്കിക്കൊണ്ടിരിക്കും. അതില്‍ നിന്ന് എന്റെ പ്രായത്തില്‍ ഉള്ള ചെറു കിളികളെ പ്രേമപുരസ്സരം നോക്കും. അവര്‍ക്ക് ഞാന്‍ പ്രേമപുരസ്സരം നോക്കുന്നത് വല്യ ഇഷ്ടമാണെന്ന് എനിക്ക് പലപ്പോഴും മനസിലായിട്ടുണ്ട്. 

 ഒരിക്കല്‍ ഞാന്‍ പ്രേമപുരസ്സരം ശാന്തിയെ നോക്കി. മൂന്നാം പക്കം ആണ് അവള്‍ കണ്ണ് തുറന്നത്. പെണ്‍കുട്ടികള്‍ അല്ലേ? വളരുന്ന പ്രായം അല്ലേ? ശരിക്ക് ഭക്ഷണം ഒന്നും കഴിക്കുന്നുണ്ടാവില്ല. അതായിരിക്കും തളര്‍ന്നു വീണത്‌. 

 പക്ഷെ ശാന്തീടെ അച്ഛനും അമ്മാവനും എത്ര പറഞ്ഞിട്ടും മനസിലാവണ്ടേ. എന്റെ നോട്ടം കണ്ടു പേടിച്ച് ബോധം കെട്ടു വീണതാണത്രേ. എന്തൊരു കള്ളം. മനുഷ്യന് വിവരം ഇല്ലെന്നു വച്ച് ഇങ്ങനേം പൊട്ടത്തരം വിളിച്ചു പറയുമോ?

 കഷ്ടം കഷ്ടം!

 എന്നെ അവര്‍ നല്ല രീതിയില്‍ ഉപദേശിച്ച് നന്നാക്കി. അതിന്റെ പരിണത ഫലമായി എന്റെ കവിള്‍ വളരെയധികം നന്നായി. ആ പോക്കങ്ങു പോയ്ക്കോളും പണ്ടാരങ്ങള്‍ എന്ന് കരുതി ആശ്വസിച്ചതാണ്. തിരിഞ്ഞു നിന്ന് അവള്‍ടെ അപ്പന്‍ ഒരു കാര്യം കൂടി വളരെ ശാന്തതയോടെ ; സ്നേഹത്തോടെ പറഞ്ഞു. 

 ” കഴുവേര്‍ട മോനേ..”

 ” എന്തോ ……………………….. ” വിളി കേട്ടത് മനസ്സില്‍ മാത്രം. 

 പുറത്തേക്കു സൌണ്ട് വരാന്‍ ചുണ്ടുകള്‍ സമ്മതിക്കണ്ടേ. 

 ഞാന്‍ എന്റെ സുന്ദരമായ കണ്ണുകള്‍ കൊണ്ട് അവരെ മാറി മാറി നോക്കി. അതിനിടെ അവര്‍ ബാക്കി കൂടി ഫില്‍ ചെയ്തു. 

 ” ഇനിയെങ്ങാന്‍ പെമ്പിള്ളേര് പോണ വഴീല്‍ നിന്നെ കണ്ടാല്‍ ….!@#$%^&*^%$#@ ( ശക്തി തരൂ കാവിലമ്മേ … ) നിന്റെ തവളക്കണ്ണു ഞാന്‍ അടിച്ചു പൊട്ടിക്കും! “

 സന്തോഷം. മനസ്സില്‍ ലഡ്ഡുക്കള്‍ പൊട്ടി. 

 തവളേടെ കണ്ണു അടിച്ചു പൊട്ടിച്ചോ. എന്റെ കണ്ണു ഞാന്‍ തരൂല്ല. പോടാ …

 അതും ഞാന്‍ പറഞ്ഞത് മനസ്സില്‍ തന്നെ. ആദ്യം ലോകത്തോട് മുഴുവന്‍ വിളിച്ചു പറയണം എന്ന് കരുതിയതാണ്. പിന്നെ കരുതി. അത് കേട്ടാല്‍ അവര് മുന്‍കരുതല്‍ എടുക്കും. കണ്ണെടുക്കാന്‍ വരുമ്പോ കൊടുക്കാതിരുന്നാല്‍ പോരേ? അവര് ചമ്മിപ്പോട്ടെ. 

ഞാനിതെവിടെക്കാ പോകുന്നത്? ശോ …

 വിളക്ക് വെക്കാറാകുമ്പോ വീട്ടില്‍ ക്ഷീണിച്ചു ചെന്ന് കയറും. അമ്മേടേം അച്ഛന്റേം വായിലിരിക്കുന്ന സാഹിത്യ ഭാഷയിലെ നല്ല നല്ല പ്രയോഗങ്ങള്‍ കേട്ട് സായൂജ്യമടഞ്ഞു അടുക്കളയില്‍ കയറി തിന്നാന്‍ കൊള്ളാവുന്ന സകലതും എടുത്ത് തിന്നും. പിന്നെ ബാലരമയും പൂമ്പാറ്റയും വായിക്കും. 

 വായിച്ച് ഒരു വഴിയാകുമ്പോള്‍ കേള്‍ക്കാം സ്നേഹമസൃണമായ അമ്മയുടെ സ്വരം

 ” വല്ലതും നക്കീട്ട് കെടന്നൊറങ്ങെടാ തല തെറിച്ചവനേ! “

 അത്താഴം കഴിക്കാനുള്ള സൈറന്‍ ആണത്. സൈറന്‍ മുഴങ്ങുമ്പോള്‍ എണീറ്റ്‌ പോയി ഞ്ഞം.. ഞ്ഞം.. ന്ന് വെട്ടി വിഴുങ്ങി കിടന്നുറങ്ങും. 

 ഇത് വല്ലതും കോഴി ചെയ്യുന്നുണ്ടോ? രാവിലെ എണീറ്റ്‌ കൊക്കോക്കോ … ന്ന് കൊക്കി പുറത്തിറങ്ങും. ഇടയ്ക്കിടെ കൊക്കോക്കോ മാത്രം പറഞ്ഞാല്‍ മതി. 

  കൊക്കോക്കോക്കിടയില്‍ തീറ്റയും കുടിയും എല്ലാം നടക്കും. വേറെ ഒന്നും അറിയണ്ട. സുഖിമാന്‍ കോഴി. ഹും

 അങ്ങനെ ഈ കഥ നടക്കുന്ന സുദിനം വന്നെത്തി. മേമയും കുടുംബവും വിരുന്നു വന്നു. ട്ടെന്‍ട്ടെഡെന്‍…

 ഞാന്‍ പ്രായമായ ഒരു പൂവന്‍ കോഴിയുടെ പിറകില്‍ പോയി ഓട്ട മല്‍സരത്തിനു വിസില്‍ കാത്തു നില്‍ക്കുന്നവനെപ്പോലെ നില്‍ക്കുകയാണ്. 

 ” ആ പൂവനെ ഇങ്ങു പിടിച്ചേടാ… “

 അമ്മയുടെ ആജ്ഞ കേട്ടതും ഞാന്‍ പൂവന്റെ പിന്നാലെ പാഞ്ഞു. 

” രെച്ചിക്കണേ.. ” എന്നും പറഞ്ഞ് പൂവന്‍ ഓടി. പക്ഷെ മാലോകര്‍ കേട്ടതു കൊക്കോക്കോ മാത്രം. പാവം കോഴി. 

മാരത്തോണ്‍ ഓട്ടം കഴിയാറായി, അവസാന ലാപ്പില്‍ പൂവന്‍ എന്റെ കയ്യില്‍!

 അപ്പോഴാണ്‌ അടുത്ത പ്രശ്നം. എപ്പോഴും കോഴിയെ അറുക്കുന്നത് അച്ഛനാണ്. അച്ഛന്‍ ഇപ്പൊ ജോലിക്ക് പോയിരിക്കുകയാണ്. എന്ത് ചെയ്യും?

 ” എന്ത് ചെയ്യും? ” അമ്മയും ഇരുന്നു തിങ്കി. 

 അമ്മയ്ക്ക് കോഴിയെ കൊല്ലുന്നത് പേടിയാണ്. വിരുന്നുകാരോട് കൊല്ലാന്‍ പറയുന്നത് ശരിയല്ലല്ലോ. പിന്നെ ഉള്ളത് ഞാനാണ്. 

ഞാന്‍.. ധീരന്‍! വീരന്‍! വില്ലാളി വീരന്‍… വീരമണികണ്ഠന്‍! സ്വാമിയെ ശരണമയ്യപ്പാ.. 

 അമ്മയുടെ അറിവിലേക്കായി ഞാന്‍ പതിയെ ഉണര്‍ത്തിച്ചു, ” കൊയീനെ ഞാന്‍ കൊന്നോളാം! “

 പറഞ്ഞ ശേഷം അമ്മയുടെ കൈ എത്തുന്ന രീതിയില്‍ ഞാനെന്റെ കവിള്‍ സെറ്റ് ചെയ്തു. അടി മിസ്സാവരുതല്ലോ. 

പക്ഷെ എന്നെപ്പോലും ഞെട്ടിച്ചുകൊണ്ട് അമ്മ പറഞ്ഞു. 

 ” ശരി… സുബീനെക്കൂടി വിളിച്ചോ! “

 സുബി. അമ്മായീന്റെ മോന്‍. എന്റെ കളിക്കൂട്ടുകാരൻ. വായ്നോട്ടത്തിലും തല്ലുകൊള്ളിത്തരം കാണിക്കുന്നതിലും എനിക്ക് ശിഷ്യപ്പെട്ടവന്‍!

 ഞാന്‍ സുബിയെ വിളിച്ചു കൂവി

 ” ഡാ സുവീ.. ബാടാ… കൊയീനെ കൊല്ലാം..“

 എന്റെ ആജ്ഞ ശിരസ്സാ വഹിച്ച് സുബി ഓടിയെത്തി. 

 കോഴിയെ കൊല്ലുന്നതിനു മുമ്പ്‌ കോഴിക്ക് വെള്ളം കൊടുക്കുന്ന ഒരു ചടങ്ങുണ്ട്. ആ ഒരു ചടങ്ങ് നിര്‍വ്വഹിക്കുന്നതിലെക്കായി ഒരു വലിയ കപ്പ്‌ വെള്ളം കൊണ്ട് വച്ചു. സുബി കപ്പ് പിടിച്ചു. ഞാന്‍ കോഴിയെ ഉദാര മനസ്കതയോടെ കപ്പിലേക്ക് അടുപ്പിച്ചു

 ” കുടിച്ചോടാ കോയീ… “

 കപ്പും വെള്ളവും കണ്ട കോഴി തല തിരിച്ചു. ഞാനും സുബിയും കോഴിയുടെ മുഖത്തേക്ക് നോക്കി. കോഴിയുടെ മുഖത്ത് പുച്ഛം! പരമ പുച്ഛം! പുച്ഛത്തോട് പുച്ഛം!

 കൊല്ലാന്‍ നേരത്തെങ്കിലും ഒരു നല്ല പാത്രത്തില്‍ കുറച്ച് നല്ല വെള്ളം തന്നൂടെടാ പട്ടികളെ.. എന്ന ഭാവം കോഴിച്ചേട്ടന്റെ മുഖത്ത്. നോക്കണേ അഹങ്കാരം!

 എന്തൊക്കെ ചെയ്തിട്ടും കോഴി വെള്ളം കുടിക്കുന്നില്ല. എന്ത് ചെയ്യും? തിങ്കാന്‍ സുബിയും എനിക്ക് കമ്പനി തന്നു. 

 തിങ്കല്‍ മഹോത്സവത്തിന്റെ അവസാനം സുബിയുടെ തലയില്‍ ഒരു യമണ്ടന്‍ ഐഡിയ ഉദിച്ചു. 

 ” കോയി കുടിക്കുന്നില്ലെങ്കില്‍ നമക്ക് കുടിപ്പിക്കാം! “

 ” എടാ ഭയങ്കരാ…. നീ ആളു കൊള്ളാല്ലോ! ” മനസ്സില്‍ മാത്രേ പറഞ്ഞുള്ളൂ. പുറത്തു പറഞ്ഞാല്‍ അവന്‍ അഹങ്കരിക്കും. നമ്മളായിട്ട് എന്തിനാ ഒരാളെ അഹങ്കാരി ആക്കുന്നത്?

 ” ശരി.. ഞാന്‍ കോയീന്റെ വാ പൊളിച്ചു തരാം. നീ ഒഴിച്ച് കൊടുത്തോ “

 സന്നദ്ധ സേനാംഗം സുബി അറ്റെന്‍ഷനില്‍ നിന്ന് സല്യൂട്ട് ചെയ്തു. 

 ശരി മ്പ്രാ …. 

 ഞാന്‍ കോഴിയെ ഒരു കാലു കൊണ്ട് ചവിട്ടിപ്പിടിച്ചു. കൈകള്‍ കൊണ്ട് കോഴിയുടെ കൊക്ക് പിളര്‍ത്തി. 

 ”ഒഴിച്ചോടാ! “

 പറഞ്ഞു തീരുന്നതിനു മുന്നേ സുബി വെള്ളമൊഴിക്കല്‍ മഹാമഹം തുടങ്ങി. കോഴിയുടെ അണ്ണാക്കിലേക്ക് വെള്ളം മടുമടാ ഇറങ്ങി. കോഴി തന്റെ മുഖത്ത് മാക്സിമം ദയനീയ ഭാവം വരുത്തി ഞങ്ങളെ രണ്ടാളേം നോക്കുന്നുണ്ട്. അങ്ങനെ വേണം. മര്യാദക്ക് തന്നപ്പോ കുടിക്കാഞ്ഞിട്ടല്ലേ?

 ഒരു വലിയ കപ്പ്‌ വെള്ളം തീര്‍ന്നു. ഇത് മുഴുവന്‍ കോഴി കുടിച്ചോ?

 അമ്പട കോഴിയേ..

 ദയനീയമായി സുബി എന്നെ നോക്കി ഒരു വലിയ സത്യം വിളിച്ചു പറഞ്ഞു

 ”വെള്ളം തീര്‍ന്നു! ഇനീം വേണോ? “

 ” വേണ്ട. ഇനി അറുക്കാം! “

 ഞാന്‍ കോഴിയുടെ കൊക്ക് വിട്ടു. അത്ഭുതം! കോഴിയുടെ കൊക്ക് പിളര്‍ന്നു തന്നെ ഇരിക്കുന്നു. ഞാന്‍ എന്റെ കൈ കൊണ്ട് ഒന്ന് അടച്ചു നോക്കി. അടയുന്നുണ്ട്. പക്ഷെ വിടുമ്പോള്‍ വീണ്ടും തുറന്നു തന്നെ വരുന്നു. ഞാന്‍ ദയനീയമായി സുബിയെ നോക്കി. 

അവന്റെ മുഖത്ത് എന്റെ മുഖത്തുള്ളതിനേക്കാള്‍ ദയനീയത. അത് കണ്ടപ്പോള്‍ എനിക്ക് ദയനീയപ്പെടണ്ടായിരുന്നെന്നു വരെ തോന്നിപ്പോയി. 

 ” അടയുന്നില്ലെന്കില്‍ അടയണ്ട. നമുക്ക് കൊല്ലാം.. ” സുബി പറഞ്ഞു. 

 ” ശരി സര്‍.. നീ കത്തിയെടുക്ക്. എന്നിട്ട് കഴുത്തറുക്ക്! ” ഞാന്‍ ആജ്ഞാപിച്ചു. 

 സുബി കത്തിയെടുത്ത്‌ കോഴിയുടെ കഴുത്ത് കണ്ടിച്ചു. 

 അത്ഭുതമേ അത്ഭുതം! കോഴിയേ കൊന്നപ്പോള്‍ ചോരക്കു പകരം വെള്ളം!

 വെള്ളം ചീറ്റി ഒഴുകുകയാണ്. ഈ അത്ഭുത കൃത്യം ലോകത്തോട് മുഴുവന്‍ വിളിച്ചു പറഞ്ഞാലോ എന്ന് ആലോചിച്ചതാണ്. പിന്നെ വേണ്ടെന്നു വച്ചു. ദൈവം ഞങ്ങള്‍ക്ക് വേണ്ടി മാത്രം കാണിച്ച ഈ അത്ഭുതം എന്തിനു മറ്റുള്ളവരെക്കൂടി കാണിക്കണം?

 അല്ല.. നിങ്ങള് പറ.. അറിയിക്കാന്‍ പാടുണ്ടോ?

Post Views: 38
1
Prakash Anand
  • Website

2 Comments

  1. മിനി സുന്ദരേശൻ on February 27, 2025 2:16 AM

    വളരെ രസകരമായി എഴുതി👍🌹

    Reply
  2. Sunandha Mahesh on March 3, 2024 8:00 AM

    രസകരമായ എഴുത്ത് 😄

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.