Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഹെഡ്ക്വാർട്ടറിൽ പൊട്ടിയ ബോംബ്
അനുഭവം ഓർമ്മകൾ കഥ ജീവിതം ബന്ധങ്ങൾ വിവാഹം

ഹെഡ്ക്വാർട്ടറിൽ പൊട്ടിയ ബോംബ്

By അയനFebruary 28, 2024No Comments4 Mins Read22 Views
Bookmark Now
Please login to bookmark Close

No account yet? Register

അന്നൊരു തിങ്കളാഴ്‌ച ആയിരുന്നു.  വീക്കെന്റിന് ശേഷമുള്ള പതിവ് ആലസ്യത്തോടെ മുംബൈ മഹാനഗരത്തിന്റെ തിരക്കിലൂടെ നൂഴ്ന്ന് ഓഫീസില്‍ എത്തി എങ്കിലും, മനസ്സ് പിന്നെയും ഹോളിഡേ മൂഡില്‍ തന്നെയായിരുന്നു.

അങ്ങനെ ഓരോ ചിന്തകളില്‍ ടേബിളില്‍ പേന വെച്ച് കുത്തിക്കൊണ്ടിരിക്കുമ്പോള്‍ ആണ്‌ “റാബീ” എന്ന വിളി കേള്‍ക്കുന്നത്.  തലയുയർത്തി നോക്കാതെ തന്നെ ആളെ പിടികിട്ടി.  അഡ് മിനിസ്ട്രേറ്റീവ് ബ്ലോക്കിലെ സിന്ധു മാഡം.  കാരണം ഇവിടെ ആകെ വിരലില്‍ എണ്ണാവുന്ന മലയാളി സ്റ്റാഫുകളേ ഉള്ളൂ.

മാഡം എന്താകും രാവിലെ തന്നെ ഈ സെക്ഷനിലേക്ക്.   പടച്ചോനെ  ഇനി എന്തെങ്കിലും പ്രോബ്ലം ഉണ്ടാവുമോ…? (മാഡത്തിന്റെ ഭർത്താവ് കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്നേ മരണപ്പെട്ടതാണ്‌, രണ്ടു മക്കള്‍ ആണുള്ളത്. മകന്‍ വിദേശത്താണ്,  മകൾക്കും അമ്മക്കുമൊപ്പം ബാന്ദ്രയില്‍ ആണ്‌ താമസം).  ഇനിയെങ്ങാനും അമ്മക്ക് എന്തെങ്കിലും വയ്യായ്ക വന്നിട്ടുണ്ടാവുമോ… ന്റെ ചിന്തകൾ കാടു കയറാന്‍ തുടങ്ങി, അല്ലെങ്കിലും എനിക്ക് എപ്പോഴും ഉള്ളതാണിത്… ഇങ്ങനെ ഓരോന്ന് ചിന്തിച്ച് കാട് കയറി പോകുന്നത്.

ഹാവൂ….!! മാഡത്തിന്റെ മുഖത്തേക്കു നോക്കിയപ്പോള്‍ ആശ്വാസമായി.  കാരണം, ഹൻഡ്രഡ് വാള്‍ട്ട് ബൾബ് കത്തിച്ചു വെച്ചിരിക്കുന്ന പോലെ പ്രകാശം മാഡത്തിന്റെ മുഖത്ത്.

“റാബീ… ദേ നോക്കിയേ… ഞാന്‍ തന്റെ ഇൻ-ചാര്‍ജ്  മാഡത്തിനെ കൊണ്ടു വന്നാക്കാന്‍ വന്നതാണ്.”

എനിക്കൊന്നും മനസ്സിലായില്ല.  അല്‍ക്കാ മാമിനെ കൊണ്ടാക്കാനോ? അതെന്തിന്?  എന്നും മാഡം തനിച്ചല്ലേ വരാറ്.  പിന്നെ ഇന്നെന്താ പ്രത്യേകത കൊണ്ടാക്കാനും മാത്രം.  അങ്ങനെ നാനാവിധ ചോദ്യങ്ങൾ ആ നിമിഷം കൊണ്ട്‌ എന്റെ തലയിലൂടെ കയറി കടന്നു പോയി.

അപ്പോൾ അതാ എല്ലാവരും വന്ന് അല്‍ക്കാ മാഡത്തിനെ ആശ്ലേഷിക്കുന്നൂ, അഭിനന്ദിക്കുന്നു.  ഞാന്‍ മാഡത്തിനെ ശ്രദ്ധിക്കുന്നതും അപ്പോഴാണ്, മാഡം പതിവിലും സുന്ദരിയായിട്ടാണ് വന്നിരിക്കുന്നത്. നല്ല തിളക്കമുള്ള പട്ടുസാരി, കൈ നിറയെ കുപ്പിവളകള്‍,  ചുണ്ടില്‍ കടുത്ത കളർ ചായം പൂശിയിരിക്കുന്നു,  മുഖമാകെ ചുവന്നു തുടുത്ത്… തൊട്ടാല്‍ ചോര കിനിയും പോലുണ്ട്.

ഞാനും ചെന്ന് മാഡത്തിനെ വിഷ് ചെയതു : ” എന്താണ് മാഡം ഇന്ന്‌ ബര്‍ത്ത്ഡേ ആണോ? നിങ്ങള്‍ ഇന്ന്‌ പതിവിലും സുന്ദരിയായിട്ടിട്ടുണ്ട്.”

പക്ഷേ… മാഡം പ്രത്യേകിച്ച് മറുപടിയൊന്നും പറഞ്ഞില്ല. വീണ്ടും ഓരോരുത്തര്‍ വന്ന് മാഡത്തിനെ വിഷ് ചെയ്യുന്നു പറയുന്നു.  കൂടുതല്‍ പേരും കൻഗ്രാറ്റ്സാണ്‌ പറയുന്നത്.  ബര്‍ത്ത്ഡേക്ക് ആരെങ്കിലും കൻഗ്രാറ്റ്സ് പറയുമോ? ഞാനാകെ ആശയകുഴപ്പത്തിലായി.

എന്റെ കിളിപോയ അവസ്ഥയും ഇരിപ്പും കണ്ടിട്ടാവാം സിന്ധു മാഡം എന്റെ ചെവിയില്‍ പറഞ്ഞു “നീ അല്‍ക്കയെ ഒന്ന് സൂക്ഷിച്ചു നോക്കിയേ റാബീ… നിനക്ക് മനസ്സിലാവും.

ഞാൻ കണ്ണൊക്കെ പുറത്തേക്ക് എടുത്ത് ഒന്ന് കഴുകി വൃത്തിയാക്കി അതേപോലെ തന്നെ തിരിച്ചു വെച്ച് വീണ്ടും നോക്കി, അല്ല പിന്നെ… അയ്യോ… ദേ  മാഡത്തിന്റെ മാറില്‍ മംഗൾസൂത്ര (താലി) കിടക്കുന്നു.  ഹാ ഇത് അതുതന്നെ കൈയ്യിലെ കുപ്പിവളകളുടെ നിറം പച്ചയാണ്.  (ഇവിടെ മറാഠി സ്ത്രീകള്‍ വിവാഹ ശേഷം പച്ച വളകള്‍ അണിയും)

“ങ്ഹേ…. അപ്പോള്‍… മാഡത്തിന്റെ വിവാഹം കഴിഞ്ഞെന്നോ?”
എനിക്ക് വിശ്വസിക്കാനായില്ല ആ വാര്‍ത്ത.  എനിക്കെന്നല്ല ആര്‍ക്കും ആ വാര്‍ത്ത പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ ആയില്ല.  കാരണം ഒരിക്കലും നടക്കില്ല എന്നു പറഞ്ഞിരുന്ന ഒരു കാര്യമാണ് നടന്നിരിക്കുന്നത്. “അല്‍ക്ക മാഡത്തിന്റെ വിവാഹം” …!!

അന്ന് ഹെഡ്ക്വാർട്ടറിൽ പൊട്ടിയ ബോംബ് ആയിരുന്നു ആ വാര്‍ത്ത.    ആ നടുക്കത്തിൽ നിന്നും പുറത്തുവരാന്‍ ഏറെ സമയമെടുത്തു എല്ലാവര്‍ക്കും.
എന്റെ മനസ്സിൽ രണ്ടു ദിവസങ്ങള്‍ക്കു മുന്നേ നടന്ന കാര്യങ്ങൾ ഓര്‍മ്മയില്‍ തെളിഞ്ഞു….

@@@@@@@@@@@@@@@@

വെള്ളിയാഴ്ച ഉച്ചയ്ക്ക് ലഞ്ച് ബ്രേക്കിന്റെ സമയം അല്‍ക്കാ മാഡം തന്റെയടുത്ത് വന്ന് ചോദിച്ചു:

“റാബി.. കുട്ടി ഫ്രീ ആണോ? എന്റെ കൂടെ താഴെ എടിഎം വരെ ഒന്ന് വരുമോ?  ഒറ്റക്ക് പോകാൻ ഒരു മടി.”

” അതിനെന്താ മാം ഞാൻ വരാം.”

നടക്കുന്നതിനിടയില് അവർ പറഞ്ഞു:
“എനിക്ക് എടിഎമ്മില്‍ നിന്നും കാശ് എടുത്ത് അധികം പരിചയമൊന്നുമില്ല. ഇന്നാണെങ്കില്‍ കുറച്ച് അധികം കാശ് എടുക്കുകയും വേണം, ഒരത്യാവശ്യം വന്നു. ”

“അതു കുഴപ്പമില്ല മാം… ഞാന്‍ സഹായിക്കാം.”

അന്ന് രണ്ട് എടിഎം കാർഡ് വഴി എണ്‍പതിനായിരം രൂപയാണ് ഞാൻ അവര്‍ക്ക് എടുത്ത് കൊടുത്തത്.

@@@@@@@@@@@@@@@@

“കൊച്ചുകള്ളി”  അപ്പോൾ ഇതായിരുന്നു അല്ലേ ആ ആവശ്യം.  എല്ലാം ഒളിച്ചു വെക്കുകയായിരുന്നുവല്ലേ. എന്നോടെങ്കിലും പറയാമായിരുന്നു. അല്ലാ അതിന് ഞാനും മാഡവും തമ്മില്‍ അങ്ങനെയൊരു അടുപ്പം ഉണ്ടായിരുന്നോ?  എന്നോടെന്നല്ല ആ ഓഫീസിലെ അധികം ആരോടും അവർ സംസാരിച്ച് ഞാൻ കണ്ടിട്ടില്ല.   ഓഫീസില്‍ വരും തന്റെ ഡ്യൂട്ടി ചെയ്യും അത്യാവശ്യം എന്തിനെങ്കിലും മാത്രം സംസാരിക്കും,  ആ പതിഞ്ഞ സ്വരത്തില്‍.  ഉച്ചക്ക് എല്ലാവരും ഗപ്പയടിച്ച് ഇരിക്കുമ്പോള്‍ അവർ മാത്രം ആരുടേയും കൂടെ കൂടാതെ ഒറ്റക്ക് ഇരുന്ന് പാട്ടും കേട്ടിരിക്കും.

ആറ് മാസമായിട്ടുള്ളൂ ഞാൻ അവരുടെ കീഴെ വര്‍ക്ക് ചെയ്യാന്‍ തുടങ്ങിയിട്ട്. ഡ്യൂട്ടിയുടെ കാര്യത്തിൽ അവർ പെർഫക്ടായിരുന്നു.  പലരും അടക്കം പറഞ്ഞ്‌ കേട്ടിട്ടുണ്ട്. അല്‍ക്ക ആകെ കുറച്ചു മയത്തില്‍ സംസാരിച്ചിട്ടുള്ളത് ആ റാബിയയോട് മാത്രമാണെന്ന്.   അതെനിക്കും തോന്നിയിട്ടുണ്ട് പലപ്പോഴും… തന്നോട് മാത്രമേ വല്ലപ്പോഴും ഒന്ന് ചിരിച്ച് കണ്ടിട്ടുള്ളൂ. ബാക്കി എല്ലാവരോടും അവരെപ്പോഴും ഗൗരവത്തില്‍ മാത്രമേ സംസാരിച്ച് കണ്ടിട്ടുള്ളൂ.

അന്ന് ഹെഡ്ക്വാർട്ടറിലെ ചര്‍ച്ച ഇതായിരുന്നു.  കേള്‍ക്കുന്നവർ – കേള്‍ക്കുന്നവരില്‍  അതിശയം ആയിരുന്നു.  അറിയുന്നവർ ഓരോരുത്തരായി സെക്ഷനിലേക്ക് വന്നു കൊണ്ടിരുന്നു.  എല്ലാവരും അവരവരുടെ തരത്തില്‍ ആ വാര്‍ത്തയെ കൊഴുപ്പിച്ചു കൊണ്ടിരുന്നു.

ചിലര്‍ “ഇവര്‍ക്ക്‌ ഇപ്പോഴാണോ ഇങ്ങനെയൊരു ബോധം ഉണ്ടായത്? കുറച്ച് നേരത്തേ ആകാമായിരുന്നല്ലോ?” എന്നും

മറ്റു ചിലര്‍ “ഇവര്‍ക്ക്‌ ഇപ്പോഴെങ്കിലും നല്ല ബുദ്ധി തോന്നിയല്ലോ..” എന്നും.

കുറച്ചുപേര്‍ക്ക് സന്തോഷമാണ് ഉണ്ടായതെങ്കിൽ ചിലര്‍ക്ക് പുച്ഛവും വേറെ ചിലര്‍ക്ക് പരിഹാസവും ആണുണ്ടായത്.

അല്ല…. ആരെയും കുറ്റപ്പെടുത്താനും ആവില്ല.  കാരണം അടുത്ത വര്‍ഷം അല്‍ക്കാ മാഡത്തിന്റെ റിട്ടയര്‍മെന്റ് ആണ്.  അതായത് ഇപ്പോൾ അന്‍പത്തി ഒന്‍പതു വയസ്സ് പ്രായം.  ഇതുവരെ വിവാഹമേ വേണ്ടെന്ന് പറഞ്ഞ് നടന്നിരുന്ന ഒരാൾ ഒരു സുപ്രഭാതത്തില്‍ വന്ന് വിവാഹം കഴിച്ചു എന്നൊക്കെ പറയുമ്പോള്‍ അതും ഈ പ്രായത്തില്‍… ആരായാലും അതിശയിച്ചു പോകും.

അന്ന് ഹെഡ്ക്വാര്‍ട്ടറിൽ പൊട്ടിയ ബോംബ് ആയിരുന്നു ആ വാര്‍ത്ത.  അത് ശരിക്കും ഒരു കുലുക്കം സൃഷ്ടിച്ചു ഹെഡ്ക്വാർട്ടറിൽ.

ഇതുവരെ അവർ വിവാഹം വേണ്ടെന്ന് വെച്ചത് അവരുടേതായ എന്തെങ്കിലും കാരണത്താല്‍ ആവാം.   അതാരും ചിന്തിക്കുന്നില്ല എന്ന് മാത്രം.  അല്ലെങ്കിലും ഒരാളുടെ സന്തോഷ വാര്‍ത്ത ഇന്ന്‌ ആര്‍ക്കും അറിയേണ്ടതില്ല, മറിച്ച് അയാള്‍ക്ക് എന്തെങ്കിലും പോരായ്മകളുണ്ടെങ്കില്‍ അത് ചിക്കി ചികയുന്നതിലാണ്‌ മനുഷ്യരിന്ന് ആനന്ദം കണ്ടെത്തുന്നത്.

അൽക്ക മാഡം എന്നും പ്രണയിച്ചിരുന്നത് സംഗീതത്തെയാണ്.  ഈശ്വരന്‍ അവര്‍ക്ക് മധുരമായ സ്വരം നല്‍കി അനുഗ്രഹിക്കുകയും ചെയതു. പുറത്ത് മ്യൂസിക് ട്രൂപ്പില്‍ പാടാനും പോകുന്നുണ്ട് മാഡം.   ഓഫീസിലെ ഏതു ഫങ്ക്ഷനും മാഡത്തിന്റെ പാട്ടുണ്ടാകും.   പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട് സംഗീതത്തിനോടുള്ള അഗാധമായ പ്രണയം കാരണമാവാം അവർ വിവാഹം കഴിക്കാതെ ഇരുന്നതെന്ന്.   കാരണം വിവാഹ ശേഷം ചിലപ്പോള്‍ ഭർത്താവ് പാടാനും മ്യൂസിക് ബാന്റിൽ പോകാനും ഒന്നും അനുവദിച്ചില്ലെങ്കിലോ‍ എന്ന് ഭയന്നും ആവാം.

ഇടക്കൊക്കെ മാഡത്തിനെ കുറിച്ചോര്‍ക്കുമ്പോൾ എന്റെ നെഞ്ചില്‍ ഒരു നീറ്റലായിരുന്നു.. സര്‍വീസില്‍ നിന്നും വിരമിച്ച ശേഷമുള്ള അവരുടെ ജീവിതത്തെ ഓര്‍ത്ത്.  ഇവിടെ ഓഫീസിൽ ഇരിക്കുമ്പോള്‍ മാഡം ഒരിക്കലും ഒറ്റപ്പെടുന്നില്ല, ചുറ്റിലും ഒത്തിരി പേര്‍ ഉണ്ട്.  ദിവസത്തിന്റെ പൂരിഭാഗവും നമ്മൾ ഓഫീസിലാണ് ‌ ചിലവഴിക്കുക.  ബാക്കിയുള്ള സമയത്തില്‍ ഉറക്കം കഴിഞ്ഞ് വളരെ കുറച്ച് സമയം മാത്രമാണ് നാം വീട്ടുകാരുമായി ചിലവിടുക.   പക്ഷേ… റിട്ടയര്‍മെന്റിന് ശേഷം അവർ തീർത്തും ഒറ്റപ്പെട്ടു പോവില്ലേ എന്നായിരുന്നു എന്റെ ചിന്ത.

“ഒറ്റപ്പെടലിന്റെ വേദന അത് അനുഭവിച്ചവര്‍ക്ക് മാത്രമേ മനസ്സിലാവൂ… സ്നേഹിക്കാനും സ്നേഹിക്കപ്പെടുവാനും കൂടെ ഒരുപാട് പേരുള്ളവര്‍ക്ക് ആ വേദന മനസ്സിലാവില്ല.”
എന്തായാലും എന്നെ ഇടയ്ക്കിടെ അലട്ടിയിരുന്ന ആ ചിന്തകള്‍ക്ക് ഈ പൊട്ടിയ ബോംബിലൂടെ എനിക്കൊരുത്തരം ലഭിച്ചിരിക്കുന്നു.

“ഇനിയീ ഭൂമിയില്‍ അവര്‍ തനിച്ചല്ല, മുന്നോട്ടുള്ള ജീവിതയാത്രയില്‍ അവര്‍ക്കൊപ്പം നടക്കാൻ ഒരാൾ കൂടി വന്നിരിക്കുന്നു.  വൈകി വന്ന വസന്തമെങ്കിലും അവരുടെ പൂന്തോട്ടം നിറയെ ഇനി വര്‍ണ്ണാഭമായ പൂക്കൾ നിറയും.  സായന്തനങ്ങളില്‍ ഇളം കാറ്റേറ്റിരുന്ന് അവർ പാടുമ്പോള്‍ ഇനി പൂക്കളും ചിത്രശലഭങ്ങളും മാത്രമാവില്ല, ആ ഒരാൾ കൂടെയുണ്ടാവും അവരുടെ പാട്ട് കേള്‍ക്കാന്‍.

ഓഫീസില്‍ നിന്നും വീട്ടിലേക്കുള്ള മടക്കയാത്രയില്‍ ലോക്കല്‍ ട്രെയിനില്‍ ഇരിക്കുമ്പോഴും എന്റെ ചെവിയില്‍ മാഡം എപ്പോഴും പാടാറുള്ള ആ പ്രണയഗാനം ആയിരുന്നു….

“ബഹാരോം  ഫൂല്‍ ബര്‍സാഓ… മെരാ മെഹബൂബ് ആയാ ഹേ…. മേരാ മെഹബൂബ് ആയാ ഹേ….”

അയന….✍

Post Views: 24
1
അയന

ഒത്തിരി വായിക്കുവാനും… ഇത്തിരി എഴുതുവാനും ഇഷ്ടമുള്ള…. മഴയെ പ്രണയിക്കുന്നവൾ…. 💞💞

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.