Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ആറാട്ട്
കഥ

ആറാട്ട്

By Jees KaitharamMarch 14, 2024Updated:March 15, 20248 Comments7 Mins Read109 Views
Bookmark Now
Please login to bookmark Close

No account yet? Register

” ചേട്ടം മൊട്ടാ… യ്യ് ബരണുണ്ടോ?” രാജന്റെ മോൻ കൃഷ്ണൻ ചോദിച്ചപ്പോൾ വർക്കി മൾബറി മരത്തിൽ നിന്ന് ഊർന്നിറങ്ങി
” എങ്ങട്ട് ?”
“ആടെ തോട്ടില് ആന വന്നിക്ക്ണ് “,കൃഷ്ണൻ തന്റെ ബട്ടൺസില്ലാത്ത ട്രൗസർ മുറുക്കിയുടുത്ത് പുറം കൈ കൊണ്ട് മൂക്കള തുടച്ചു.
“ശരിക്കും?” വർക്കി അത്ഭുതം കൂറി
” ഉൽസവത്തിന് മ്മള് ഇന്നലെ കണ്ട ആന ല്ലെ. അയിനെ ഈടെ കുളിപ്പിക്കാൻ കൊടന്നതാ”

മാരിയമ്മൻ കോവിലിലെ ഉത്സവത്തിന് പോയപ്പോൾ ആനയെ വർക്കിയും കണ്ടതാണ് ആട്ടവിളക്കിന്റെ വെളിച്ചത്തിൽ ചെവി ഒക്കെ ആട്ടി നീളൻ കൊമ്പുളള ഒരു സുന്ദരൻ ആന !
” യ്യ് വരണുണ്ടങ്കി വാ… ഞാം പോണ് ” ഒരു കൈ കൊണ്ട് ട്രൗസർ പിടിച്ച് കൃഷ്ണൻ തിരിഞ്ഞ് ഓടി കഴിഞ്ഞു. പിന്നാലെ ഓടാൻ മനസ് വെമ്പിയെങ്കിലും വർക്കി തിരികെ നടന്ന് കോലായിലേക്ക് കേറുകയാണ് ചെയ്തത്. എവിടെയെങ്കിലും പോവുമ്പോൾ വാതിലടച്ച് പോയില്ലെങ്കിൽ അമ്മച്ചി വരുമ്പോൾ നല്ലത് കിട്ടും. വർക്കി ചെന്ന് മുള അലക് കൂട്ടി അടിച്ച ചായ്പ്പിന്റെ വാതിൽ കഷ്ട്ടപ്പെട്ട് നിരക്കി ചേർത്തു വച്ചു. ഒരു തവണ ചായ്പ്പ് അടക്കാണ്ട് പോയപ്പോൾ പണിയപ്പാടിയിലെ പട്ടി വന്ന് ചോറെല്ലാം തിന്നതും വൈന്നേരം കളി കഴിഞ്ഞ് എത്തിയ വർക്കിയെ മോളി എടുത്തിട്ട് തല്ലിയതും അന്നാട്ടിലെ ജനങ്ങൾ മൊത്തം അറിഞ്ഞതാണ്. വർക്കിക്ക് തല്ല് കിട്ടിയാൽ നാട് മുഴുവൻ അറിയും വടിയെടുക്കുമ്പോഴെ അലറി കരയുന്നത് വർക്കിയുടെ ഒരു ശീലമാണ്. വഴിയിൽ കൂടെ പോവുന്ന ആരെങ്കിലും വിളിച്ച് ചോദിക്കുന്നതു വരെ വർക്കി വാ പൂട്ടുകയില്ല.

ആരെങ്കിലും “എന്തിനാ മോളി ചെക്കനെ തല്ലണത് ” എന്ന് ചോദിച്ചാൽ വർക്കി തൃപ്തനായി.

“എനിക്ക് സൗകര്യമുണ്ടായിട്ട്.” എന്റെ കുട്ടിയല്ലെ ? ഇങ്ങക്ക് അത്രക്ക് ദണ്ണമുണ്ടേൽ കൊണ്ടോയി വളർത്ത്. ”

ഇത്തരം മറുപടികൾ കേട്ട് ചോദ്യക്കാർ വന്ന വഴിയെ പിൻവാങ്ങും. എന്നാലും തന്നെ തല്ലിയത് ഒരാളെങ്കിലും അറിഞ്ഞല്ലോ എന്ന സമാധാനമാണ് വർക്കിക്ക്. കിടപ്പുമുറിയുടെ വാതിൽ വലിച്ചടച്ച് ഓടാമ്പലിടാൻ വർക്കിക്ക് നന്നെ കഷ്ടപെടണ്ടി വന്നു. ബീരാൻ കുട്ടി കാക്കയിൽ നിന്ന് വാങ്ങിയ പീടിക മുറി വീടാക്കുമ്പോൾ ഒരു അടച്ചുറപ്പുള്ള ഒരു മുറി ഉണ്ടല്ലോ എന്ന ആശ്വാസമായിരുന്നു മോളിക്ക്. നിരപ്പലകകൾ എടുത്തിട്ട് മടുത്തപ്പോഴാണ് അപ്പൻ പറഞ്ഞിട്ട് നാണുവാശാരി വന്ന് അതൊരു വാതിലാക്കി കൊടുത്തത്. വാതിൽ ആമതാഴിട്ട് പൂട്ടി ഒന്ന് വലിച്ച് നോക്കി താക്കോൽ ഉത്തരത്തിൽ തൂക്കിയ ഉമിക്കരി പാത്രത്തിൽ നിക്ഷേപിച്ച് പാതി പൊട്ടിയ ഷർട്ടിന്റെ ബട്ടണുകളെ തുണിയടക്കം തുളകളിലേക്ക് വലിച്ച് കേറ്റി മുറുക്കി വർക്കി തോട്ടിറമ്പ് ലക്ഷ്യമാക്കി നടന്നു.

കനാല് കവച്ച് കടന്ന് വർക്കി തെല്ലിട നിന്നു കൃഷ്ണൻ ഏതിലെയാണ് ഓടിയത് തോട്ടിലാണ് ആനയെ കുളിപ്പിക്കണത് എന്ന് പറഞ്ഞു, കിഴക്ക് തേയിലക്കാട് തുടങ്ങി പടിഞ്ഞാറോട്ട് നീളത്തിൽ അനന്തൻ നായരുടെ വയലും കടന്ന് പോകുന്നുണ്ട് തോട് ഏത് ഭാഗത്താണാവോ ആനയെ കുളിപ്പിക്കണത്? ദൂരെ ഡാമിന്റെ താഴെക്ക് അദ്രുമാൻ കാക്കയുടെ വീടും കഴിഞ്ഞ് ദൂരെ തോട്ടിറമ്പിൽ ചെക്കൻമാർ കൂട്ടം കൂടി നിക്കണത് കണ്ട് വർക്കി ഉറപ്പിച്ചു ആനക്കുളി അവിടെ തന്നെ. കനാലിന്റെ കരയിലൂടെ അവൻ ഓടി.ഇടക്ക് ഊർന്നു പോയ ട്രൗസർ വലിച്ച് കേറ്റി ഓടി. മൊയ്തീൻ കാക്കയുടെ വയലിലേക്ക് ചാടിക്കടന്നപ്പോൾ കാലൊന്ന് തെന്നി ബാലൻസ് തെറ്റി കനാലിലെ ചെളിയിലേക്ക് വീണു.ധിം. മുട്ടുകുത്തിയാണ് വീണത് അവൻ കനാലിൽ എഴുന്നേറ്റ് നിന്നു ചെളി കഴുകി കളഞ്ഞു. കൈ എവിടെയോ തടഞ്ഞപ്പോൾ സൂക്ഷിച്ച് നോക്കി കണങ്കാലിന് മുകളിലായി ഒരു തഴുതാമ മുള്ള് കുത്തി കേറിയിരിക്കുന്നു. അത് കണ്ടതോടെ വർക്കിക്ക് പേടിയായി അവൻ കനാലിൽ നിന്ന് പതുക്കെ കേറി. എന്ത് ചെയ്യണമെന്നറിയാതെ നിൽക്കെ അവന് സങ്കടം വന്നു കണ്ണ് രണ്ടും നിറഞ്ഞൊഴുകി മുള്ള കേറിയിരിക്കുന്നിടത്ത് ചോര പൊടിഞ്ഞിരിക്കുന്നതു കൂടി കണ്ടപ്പോൾ അവന്റെ കരച്ചിലിന് ശബ്ദവും വന്നു. ഭാരപ്പെട്ട എന്തോ വസ്തു കാലിൽ വച്ച് കെട്ടിയത് പോലെ അവൻ കാല് വലിച്ച് വച്ച് നടന്നു. കാലിലെ മുള്ള് നടക്കുമ്പോൾ ഉള്ളിലിരുന്ന് കോറി വലിക്കുന്നു അവൻ നടപ്പു നിർത്തി. കനാലിന്റെ കരയിൽ അവൻ പതുക്കെ ഇരുന്നു. അവൻ ചുറ്റും നോക്കി പാപ്പുട്ടി ചേട്ടന്റെ വയലിന്റെ അരികിൽ വാടകക്ക് താമസിക്കുന്ന ഒരു വീട് മാത്രമാണ് ഉള്ളത്. ആ വീട്ടിലാണങ്കിൽ പുറത്ത് ആരെയും കാണാനുമില്ല. പിന്നെ അദ്രുമാൻ കാക്കയുടെ വീട് കുറച്ച് ഉയരത്തിലാണ് , ആ പറമ്പ് കടന്ന് വീട്ടിൽ കേറി ചെല്ലുമ്പോഴേക്കും താൻ കുഴഞ്ഞ് വീണു പോകുമോ എന്ന് അവൻ ഭയന്നു. ഒന്ന് വിളിച്ച് നോക്കാം. രണ്ടും കൽപ്പിച്ച് അവൻ മുമ്പിൽ കണ്ട വീടിന്റെ ഒതുക്കുകൾ കയറി. വാടക വീടിന്റെ മുറ്റത്തെ കിണർ കണ്ടപ്പോൾ അവന് എന്തെന്നില്ലാത്ത ദാഹം തോന്നി.

കല്ലുകൾ ചുറ്റിലും അടുക്കി വച്ച ഒരു കുഴി. മുമ്പ് പലപ്പോഴും ഇതിലെ പോയിട്ടുണ്ടങ്കിലും ഇങ്ങോട്ട് കേറിയിട്ടില്ല. വെള്ളം കോരാൻ ഒരു ഇരുമ്പ് ബക്കറ്റ് അരികിൽ വച്ചിട്ടുണ്ട്. ആരോ കോരി വച്ച വെള്ളത്തിന്റെ പാതി അതിലുണ്ട്. വർക്കി ബക്കറ്റിലേക്ക് എത്തി നോക്കി അതിൽ വിവശമായ തന്റെ മുഖം കണ്ടു. കയ്യിൽ കോരിയെടുത്ത വെള്ളത്തിലേക്ക് നോക്കിയപ്പോൾ അവന് കുടിക്കാൻ തോന്നിയില്ല പൊട്ടും പൊടിയുമായി എന്തൊക്കൊയോ സാധനങ്ങൾ. അവൻ ബക്കറ്റിലെ വെള്ളം കമഴ്ത്തി കളഞ്ഞു. പാമ്പു പോലെ പിണഞ്ഞു കിടക്കുന്ന കയറിന്റെ അറ്റത്ത് പിടിച്ച് തൊട്ടി കിണറ്റിലേക്കിട്ടു.അത് വലിയ ശബ്ദത്തോടെ വെള്ളത്തിൽ ചെന്ന് കൂപ്പുകുത്തി. പെട്ടെന്ന് വീട്ടിനകത്ത് നിന്ന് ഏതോ പാത്രം താഴെ വീണ ശബ്ദം കേട്ട് അവൻ ഞെട്ടി തിരിഞ്ഞു.എന്താണന്ന് മനസിലാക്കി വരുമ്പോഴെക്കും വർക്കിക്ക് ഒരു കാര്യം മനസിലായി തന്റെ കൈകൾ ശൂന്യമാണ്. അവൻ തല നീട്ടി കിണറ്റിലേക്ക് നോക്കി കയ്യിലിരുന്ന ചൂടി കയർ വട്ടംചുറ്റി കിണറ്റിൽ കിടപ്പുണ്ട്. നിന്ന നിൽപ്പിൽ വർക്കി തിരിഞ്ഞോടി കാലിലെ മുളളിന്റെ കാര്യം മറന്നു. വയലിലൂടെ ഓടിയാൽ പിടിക്കപ്പെടും ഒതുക്കുകൾ ചാടിയിറങ്ങി വയലിന്റെ ഓരം പറ്റി അവൻ ഒളിച്ചു അവിടെ പതുങ്ങി കിടന്നാൽ മേലെ നിന്ന് നോക്കിയാൽ കാണൂല. വരമ്പിലെ പൊത്തിൽ നിന്ന് ഒരു കുഞ്ഞി തവള അവന്റെ വെപ്രാളം കണ്ട് ഒന്ന് നോക്കി തുള്ളി ചാടി പോയി. നിമിഷങ്ങൾ കടന്നുപോയി. അവൻ പതുക്കെ തല പൊന്തിച്ച് വീട്ടിലേക്ക് നോക്കി. മുറ്റത്തതാ കാണാൻ നല്ല ഭംഗിയുളള ഒരു സ്ത്രീ. അമ്മയുടെ അത്രക്ക് പ്രായം ഉണ്ടാവും. നീളമുള്ള മുടിയഴിച്ചിട്ട് പിന്നെ ഒന്ന് തല കുടഞ്ഞ് വാരികെട്ടി ചുറ്റിലും നോക്കുന്നു. കഴുത്തില്ലാത്ത നീളൻ ഉടുപ്പിന്റെ കൈ വലിച്ചിട്ട് പിന്നിലേക്ക് കൈ കടത്തി പുറം ചൊറിയുന്നു. അവരുടെ നോട്ടം തന്നിലേക്ക് നീളുന്നതറിഞ്ഞ് അവൻ വരമ്പിന്റെ പിന്നിലൊതുങ്ങി. നിമിഷങ്ങൾ ഇഴഞ്ഞുനീങ്ങി. വാതിൽ വലിച്ചടക്കുന്ന ശബ്ദം കേട്ട് വർക്കി ദീർഘ നിശ്വാസം വിട്ടു.പിന്നെ പതുക്കെ വരമ്പിന്റെ മറവിൽ നിന്ന് നിരങ്ങി നീങ്ങി കൊയ്ത്തു കഴിഞ്ഞ് കിടക്കുന്ന പാടത്തെ നെൽക്കുറ്റികളെ ചവുട്ടി മെതിച്ച് ഒറ്റ ഓട്ടം വച്ചു കൊടുത്തു.

തോട്ടിൽ ചരിഞ്ഞ് കിടക്കുന്ന ആന കൊമ്പൻ! പാപ്പാൻ മേലെ കേറിയിരുന്ന് പാറകത്തിന്റെ ഇല കൊണ്ട് തേച്ചു കഴുകുന്നു.ഇടക്ക് തുമ്പികൈയിൽ വെള്ളമെടുത്ത് അവൻ മുകളിലേക്ക് ചീറ്റുന്നു. ഓരോ തവണ വെള്ളമെറിയുമ്പോഴും. “ആ… ആഹ്…” തോട്ടിറമ്പിൽ നിൽക്കുന്ന കുട്ടികൾ ഒച്ചയുണ്ടാക്കുന്നു. വർക്കി കാഴ്ച കണ്ട് ആസ്വദിച്ച് നിന്നു രാജന്റെ മോൻ കൃഷ്ണൻ വന്ന് വർക്കിയുടെ കാതിൽ പറഞ്ഞു, “മ്മക്ക് ആനവാൽ ചോയ്ക്കാം “
“ന്തിന് ” വർക്കി അവനെ സംശയത്തോടെ നോക്കി
” ആനവാല് കെട്ടിയ മോതിര ട്ടാല് പേടിണ്ടാവൂല “
” അയിന് നിന്റെ കയ്യില് മോതിരണ്ടോ?” വർക്കി കൃഷ്ണന്റെ കയ്യിലേക്ക് നോക്കി.

കൃഷ്ണന്റെ കയ്യില് നഖത്തില് നിറയെ ചെളി മാത്രം കറുത്ത ചെളി മാത്രം. കൃഷ്ണൻ ഇളിച്ച് കാട്ടി, “മ്മക്ക് ഉൽസവത്തിന്റൊടന്ന് വാങ്ങാലോ “

” നീ വാങ്ങിക്കോ… ക്ക് വേണ്ടാ.ക്ക് പേടീല്ല.” വർക്കി അസന്ദിഗ്ദ്ധമായി പറഞ്ഞു. മോതിരം വാങ്ങണമെങ്കിൽ ഉത്സവത്തിന് പോണം.ഞായാറഴ്ച്ച മൂപ്പനാട് പള്ളിയിൽ പോകുമ്പോഴാണ് മാരിയമ്മൻ കോവിലിന്റെ മുമ്പിലെ പീടികകൾ നിരന്നിരിക്കുന്നത് കാണുന്നത്. മോതിരം വാങ്ങാൻ പൈസ അമ്മച്ചിയോട് ചോയ്ക്കേണ്ടിവരും.
പൊട്ടാസ് ഇട്ട് പൊട്ടിക്കണ തോക്കും പിന്നിലോട്ട് ഉരച്ച് വലിച്ചാൽ മുന്നോട്ടോടുന്ന കാറും എല്ലാം അവിടെ ഉണ്ട് അതെല്ലാം വർക്കിക്ക് ഇഷ്ടവുമാണ്. പക്ഷെ ഒരിക്കൽ പോലും അവൻ അമ്മച്ചിയോട് വേണമെന്ന് പറഞ്ഞിട്ടില്ല. പറയാതെ തന്നെ അമ്മച്ചി വാങ്ങി തരണത് പൊരിയും കളറ് മുട്ടായിയും ആണ്. പൊരി കാപ്പിയിലിട്ട് വൈന്നേരം കുടിച്ച് പെറുക്കി തിന്നും. അവന്റെ കയ്യില് ആരെങ്കിലും ചില്ലറ പൈസ കൊടുത്താൽ അവൻ അത് രൂപത്തിന്റെ മുന്നിൽ വച്ചിരിക്കണ കുടുക്കയിലിടും. കടൽ മാട്ടെ ചാച്ചയോ റിപ്പണിലെ ഇളേപ്പനോ ആണ് വല്ലപ്പോഴും വരുമ്പോ അവന് പൈസ കൊടുക്കണത്. അക്കരയിലെ വല്യപ്പച്ചനും കൊടുക്കും. വല്യപ്പച്ചനോട് അവൻ ചോയ്ച്ച് മേടിക്കാറുമുണ്ട്. വല്യപ്പച്ചനോട് അവന് ചോദിക്കാൻ മടിയില്ല ” മങ്കി ലിയെ. കളയാണ്ട് കൊണ്ടോയി കുടുക്കയിലിടണുട്ടോ. കളഞ്ഞോണ്ട് വന്നാല് നിന്നെ ഈ വളഞ്ഞതിനകത്തോട്ട് കേറ്റൂല ” എന്ന് പറഞ് ആരും കാണാതെ ചിരിക്കും.മാരിയമ്മന്റെ ഉത്സവം കഴിഞ്ഞോ അല്ലെങ്കില് അതിന് മുമ്പായോ കുടുക്ക പൊട്ടിക്കും എല്ലാ കൊല്ലവും ഉത്സവവും പെരുന്നാളും മാറി മാറിയാണ് വരുന്നത്. ഇക്കൊല്ലം ഉത്സവമാണ് ആദ്യം. പെരുന്നാള് അടുത്താഴ്ച്ചയാണ്. കുടുക്ക പൊട്ടിച്ച് നോക്കണം.ന്നിട്ട് ചേച്ചി പെണ്ണിന് വളയും മാലയും വാങ്ങിക്കണം.

” ഹോയ്.” കുട്ടികൾ ശബ്ദമുണ്ടാക്കിയപ്പോൾ വർക്കി ചിന്തയിൽ നിന്ന് ഞെട്ടി.

ആന തോട്ടിൽ നിന്ന് എഴുന്നേൽക്കയാണ്. കഴുത്തിൽ ചുറ്റിയ വടക്കയറ് പാപ്പാൻ നേരെയാക്കി വലിച്ചിട്ടപ്പോൾ അറ്റത്തുള്ള മണി കിലുങ്ങി. ഇത്ര നേരം വെള്ളത്തിൽ കിടന്നിട്ടും മതിവരാതെ അവൻ തുമ്പികൈയിൽ വെള്ളമെടുത്ത് മേലേക്ക് എറിയുന്നു. പാപ്പാനും ആകെ നനഞ്ഞുകുളിച്ചിരിക്കയാണ്. താഴെ വച്ചിരിക്കുന്ന അലുമിനിയം ബക്കറ്റിൽ വെള്ളമെടുത്ത് അയാൾ ആനയുടെ പിൻഭാഗത്ത് ഒഴിച്ചു. അതിഷ്ടപ്പെട്ട മട്ടിൽ ആന ഒന്ന് തല കുലുക്കി. കുട്ടികൾ ആർത്തുചിരിച്ചു.

“മതി. മതി. തിരിയാനെ.”

പാപ്പാൻ നിർദ്ദേശിച്ചതനുസരിച്ച് ആന പതുക്കെ തിരിഞ്ഞു.പിന്നെ തുമ്പി കൈയിൽ വെള്ളമെടുത്ത് മേലേക്ക് ചീറ്റിച്ചു ചുറ്റിലും വീണ മഴ ആസ്വദിച്ചു.

” നടക്കാനെ. “, പാപ്പാൻ മുന്നോട്ട് തോട്ടി ചൂണ്ടി.

ആന തോട്ടിറമ്പിൽ ചവുട്ടിയപ്പോൾ ഒരു മൺതിട്ട വെള്ളത്തിലേക്ക് അടർന്നു വീണു. കയറാൻ മടിച്ച് ഒന്ന് നിന്നു.പിന്നെ വാല് പൊക്കി പിണ്ഡമിട്ടു. പിണ്ഡം വെള്ളത്തിൽ വീണപ്പോൾ കുട്ടി കൂട്ടം ആർത്തുചിരിച്ചു. പിണ്ഡം വെള്ളത്തിൽ പച്ചനിറം പടർത്തി ചണ്ടി മാത്രമായി. പിണ്ഡമിട്ട് വിശാലമായി മൂത്രമൊഴിച്ചിട്ടാണ് കൊമ്പൻ തോട്ടിൽ നിന്ന് കേറിയത്. റോഡിൽ കയറിയ ആനയെ കണ്ട് ആനവാല് ചോദിക്കാൻ വന്ന കൃഷ്ണൻ കണ്ടം വഴി ഓടി. റോഡരികിൽ കൂട്ടിയിട്ട പനമ്പട്ട ഒന്ന്‌ രണ്ടോല നുണഞ്ഞ് നോക്കി ബാക്കി കൊമ്പിനും തുമ്പികൈയുടെ ഇടയിലും കോർത്ത് മണി കിലുക്കി വർക്കിയും ഓടി.
ആനയും പിന്നാലെ ആർപ്പുവിളികളുമായി കുട്ടികളും അനുഗമിച്ചു. വർക്കി തിരിഞ്ഞ് തോട്ടിലിറങ്ങി കാലുകഴുകി. കാലിലെ മുള്ള് കാണാനില്ല. മുള്ള് കൊണ്ട ഇടത്ത് ചോര പൊടിഞ്ഞത് അവൻ കഴുകി കളഞ്ഞു. നേരിയ നീറ്റലുണ്ട്. ആന കുളിച്ചിടത്ത് കലങ്ങിയ കുഴി പുതിയ വെള്ളം വന്ന് തെളിഞ്ഞ് തുടങ്ങിയിരുന്നു. ആന പിണ്ടം നാരുകളായി വെള്ളത്തിന്റെ ഒപ്പം ഒഴുകി നീങ്ങുന്നു.വർക്കി കാലിലെ വെള്ളം കുടഞ്ഞ് കളഞ്ഞ് കേറി വീട് ലക്ഷ്യമാക്കി നടന്നു.

അദ്രുമാൻ കാക്കയുടെ വീടിന്റെ അവിടെ എത്തിയപ്പോൾ വർക്കി അവിടെ ഒന്ന് നിന്നു. ഇല്ല. താഴെ വാടക വീടിന്റെ പരിസരത്ത് ആരെയും കാണാനില്ല അവൻ ആശ്വാസത്തോടെ മുന്നോട്ട് നീങ്ങി
” ടാ.”
പിന്നിൽ നിന്ന് ഒരു വിളി. വർക്കി ഞെട്ടി തിരിഞ്ഞു നോക്കി. മുന്നിൽ മൊട്ടൻ കണ്ടിയിലെ രാമുവേട്ടൻ !. കാവിമുണ്ട് വലിച്ച് ചുറ്റി അരയിൽ തിരുകി തോളത്ത് കിടന്ന ഷർട്ട് എടുത്ത് കുടഞ്ഞ് നിവർന്നു നിൽക്കുന്നു. ദേഹത്ത് ഉരുണ്ടു കൂടിയ മസിലുകളിലെ വിയർപ്പ് അയാൾ ഷർട്ട് കൊണ്ട് തുടച്ചു.

” യ്യ് ഏടെ പോയതാ “. ഇയാളിത് എവിടന്ന് വന്നുവെന്ന് ആലോചിച്ച് നിൽക്കുമ്പോൾ പാറയിൽ ചിരട്ട ഉരക്കണ പോലെ ശബ്ദം വന്നു.

” ഞാൻ… ഞാൻ… ആന… ആനയെ കുളിപ്പിക്കിണിടത്ത്. ” വർക്കിയുടെ ശബ്ദം മുറിഞ്ഞു.
“ആ… യ്യെന്തിനാ തൊട്ടി തള്ളി കിണറ്റിലിട്ടെ ? “
പറ്റെ വെട്ടിയ തലമുടി തടവി രാമു അവനെ സൂക്ഷിച്ച് നോക്കി നിൽക്കുവാണ്.
വർക്കിയെ ആകെ വിയർത്തു. അവന് ശ്വാസം വിലങ്ങി അവന് മൂത്രമൊഴിക്കണമെന്ന് തോന്നി.

“ഞാൻ… ഞാൻ.”
“ആ സാരല്യ. യ്യ് പൊയ്ക്കോ. ന്നെ ഇവിടെ കണ്ട കാര്യം നീ ആരോടും പറയണ്ട.” വർക്കിക്ക് ഒന്നും മനസിലായില്ല അവൻ മിഴിച്ചു നോക്കി.
രാമുവേട്ടന്റെ പുറകിൽ വാടക വീടിന്റെ മുൻവാതിൽ തുറന്നു. ഒരു മിന്നായം പോലെ നീളൻ കുപ്പായക്കാരി വന്ന് നോക്കി പോയി.

” യ്യ് കേട്ടില്ലെ?”
ഒന്നും തിരിഞ്ഞില്ലങ്കിലും അവൻ തലയാട്ടി.
“ഉം. പോയ്ക്കോ.” രാമുവിന്റെ ശബ്ദം കേട്ടതും
വർക്കി തിരിഞ്ഞ് വരമ്പിലൂടെ ഓടി. അവൻ ഓടുമ്പോൾ കുറുകെ ചാടിയ പോക്കാച്ചി തവള കാലിൽ തട്ടി തെറിച്ച് മലന്നടിച്ചു വീണ് അവിടെ കിടന്ന് വായു വലിച്ചു. വർക്കി ഒന്നും കണ്ടില്ല കേട്ടില്ല. ഓടി കൊണ്ടിരുന്നു. വേഗത്തിൽ… കൂടുതൽ വേഗത്തിൽ.

ജീസ് കൈതാരം

Post Views: 39
3
Jees Kaitharam

ഞാൻ എന്താണന്ന് കണ്ടുപിടിക്കാൻ പാട് പെടുന്ന പാവം ഞാൻ …

8 Comments

  1. Joyce on March 28, 2024 5:19 AM

    വർക്കിയെയും അവന്റെ ഇഷ്ടങ്ങളും നിഷ്കളങ്കബാല്യവും നന്നായി എഴുതി.
    വളരെ ഇഷ്ടപ്പെട്ടു. 👏👌

    Reply
    • Jees Kaitharam on March 28, 2024 6:26 AM

      Thank u

      Reply
  2. Sumesh K on March 25, 2024 8:17 AM

    നന്നായി എഴുതി…..

    Reply
  3. ആന്റണി on March 15, 2024 7:50 AM

    അവസാനഭാഗം ഒന്നുകൂടെ തെളിച്ചപ്പെടുത്താമായിരുന്നു, ആ പ്രായത്തിലുള്ള കുട്ടിയുടെ കണ്ണിലൂടെ കാണുന്ന വിധത്തിൽ.
    എങ്കിൽ കഥയ്ക്ക് കൂടുതൽ മിഴിവ് ഉണ്ടാകും.
    ആ കാലത്ത് taboo ആയിരുന്ന പലതും ഇന്ന് മിക്ക ഇടങ്ങളിലും നിത്യസംഭവങ്ങളാണ്..

    കഥ നന്നായിട്ടുണ്ട്.👍👍👍

    Reply
    • Jees on March 15, 2024 7:56 AM

      Sure

      Reply
  4. Smitha on March 14, 2024 9:42 PM

    Super🥰

    Reply
  5. Nafs nafs on March 14, 2024 3:31 PM

    നല്ല കഥ👌👌

    Reply
    • Jessy on March 14, 2024 5:50 PM

      😘😘😘😘💯 ‘🏆🏆🏆👋👋👋

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.