ചിന്തകൾ എന്നെ ഭ്രാന്ത് പിടിപ്പിക്കുന്ന വേളകളിൽ
ഒരു പേനത്തുമ്പിൽ നീ അക്ഷരങ്ങളായി പിറന്നു
കണ്ണീർ നിറഞ്ഞു തൂവി കാഴ്ച മങ്ങുമ്പോഴും
എൻ്റെ വിരലുകൾ ചലിച്ചുകൊണ്ടിരുന്നു
ഒടുവിൽ ഒരു ദീർഘനിശ്വാസത്തിൽ
പേന തിരികെ വയ്ക്കുമ്പോൾ
പിറന്ന ‘കവിത’യെന്ന് ഞാൻ വിളിക്കുന്ന നീ
എൻ്റെ ദുഃഖങ്ങൾ ഏറ്റുവാങ്ങി
എന്നെ നോക്കി വാത്സല്യത്തോടെ പുഞ്ചിരിച്ചു
അതെ നീ എന്നുമെൻ ആശ്വാസം
കത്തുന്ന വെയിലിൽ തെളിനീർ എന്നപോലെ
ആഴകടലിന് നടുവിലെ പാറക്കെട്ട് പോലെ
കൂരിരുട്ടിൽ അകലെ തെളിയുന്ന വഴിവിളക്ക് പോലെ
ശൂന്യതയിൽ എന്നെ പുല്കുമൊരു സ്നേഹസാന്ത്വനം
രാവിലും പകലിലും എനിക്ക് കൂട്ടായി നീയുള്ളപ്പോൾ
ഞാൻ എങ്ങനെ തനിച്ചാവും.
ജൂല വി ഗോപാൽ